കത്തോലിക്കാ സഭയിലെ സകല നിഗൂഡതകളും പരസ്യമാക്കപ്പെടുകയാണ്. അവള്‍ സ്വകാര്യതയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധിയുടെ പരിവേഷം തകര്‍ന്ന് തരിപ്പണമാകുകയാണ്. മേലദ്ധ്യക്ഷന്മാരുള്‍പ്പെടെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ പുറംലോകം അനുദിനം കൂടുതലായി അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു പരസ്യ വേശ്യയുടെ പ്രതീതിയാണ് ഇപ്പോള്‍ സഭക്കുള്ളത്. എല്ലാ മാദ്ധ്യമങ്ങളിലും സഭ വിവസ്ത്രയാക്കപ്പെടുകയാണ്. മെര്‍ലിന്‍ മണ്‍റോ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതിന് ഓഷോ ഉത്തരം കണ്ടെത്തിയത് ഇങ്ങനെയാണ്. നേടാവുന്നതെല്ലാം അവര്‍ നേടിയിരുന്നു. പക്ഷേ അവര്‍ ആകെ പരസ്യമായിത്തീര്‍ന്ന ഒരു സ്ഥാപനമായി മാറിയിരുന്നു. സ്വകാര്യമായി അവര്‍ക്ക് ആകെ ആകുമായിരുന്നത് സ്വയം ജീവനൊടുക്കുക മാത്രമായിരുന്നു. അതേ രീതിയില്‍, ഇന്നിതാ യാതൊരു വ്യക്തിഗത സ്വത്വവുമില്ലാത്ത ഒരു ആഡംബര പരസ്യജീവിയായി സഭ മാറിയിരിക്കുന്നു.
സഭയുടെ മാദ്ധ്യമങ്ങള്‍ പോലും അറിയാതെ ചെയ്യുന്നതെന്താണ്? മറ്റ് നേരമ്പോക്കൊന്നും ഇല്ലാത്തപ്പോള്‍ KCBC അനുഗ്രഹിച്ച ഷാലോം റ്റി.വി ഓണ്‍ ആക്കുക. അസ്സല്‍ മന്ദബുദ്ധികള്‍ - വൈദികരും സ്ത്രീപുരുഷന്മാരും - ദൈവത്തെ ആഡംബരമാക്കുന്ന വൃത്തികെട്ട പരിപാടി കാണാം. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ ദൈവവുമായി സംഭാഷിക്കുക എന്ന് പറഞ്ഞ യേശിവിനെ ധിക്കരിച്ചുകൊണ്ട് ഷാലോം റ്റി.വി.യില്‍ മൈക്ക് പിടിച്ച സ്ത്രീപുരുഷന്മാരാണ് ദൈവത്തിന്റെയും മദ്ധ്യസ്ഥരുടേയും വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ അനുഗ്രഹങ്ങള്‍ക്കായി നാണംകെട്ടു കേഴുന്നത്. ആന്തരികമായിരിക്കേണ്ടതെല്ലാം അവിടെ ബാഹ്യമാക്കപ്പെടുകയാണ്. ഭക്തിയുടെ ആത്മാവ് അവിടെ നഷ്ടപ്പെടുകയാണ്. യാതൊരു ആന്തരിക സത്തയുമില്ലാത്ത പരസ്യമായി ഭക്തി അവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
ഒരിക്കലുണ്ടായിരുന്ന ആന്തരിക സ്രോതസ്സ് നഷ്ടപ്പെട്ട നിലയിലാണ് ഇന്ന് സഭ. ബാഹ്യ ഭ്രമങ്ങളും സമ്പത്തും അവളുടെ ഉള്നാമ്പുകളെ കരിച്ചുകളഞ്ഞിരിക്കുന്നു. ധ്യാനിക്കാനായി പോകാന്‍ അവള്‍ക്ക് ഒരിടമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ആന്തരികതയുടെ എല്ലാ വിശുദ്ധിയും കളഞ്ഞുകുളിച്ച്, കുടിലവും വൃത്തിഹീനവുമായ അവളുടെ പരസ്യവേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയൊരു ആത്മഹത്യ മാത്രമാണോ ഈ സഭക്ക് ബാക്കിയുള്ളത്?

Roshan FrancisAugust 24, 2012
ഇപ്പോള്‍ നടക്കുന്നത് ആത്മഹത്യയില്‍ കുറഞ്ഞ യാതോന്നുമല്ലെന്ന് എത്രയോ പ്രാവശ്യം പലര്‍ ഈ ബ്ലോഗ്ഗിലൂടെ തന്നെ എഴുതിയിരിക്കുന്നൂ . കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ഒരു രഹസ്യം ഉള്ളിലെ പോരായ്മകള്‍ പുറത്തു വരാന്‍ അവര്‍ അനുവദിക്കാത്തതു തന്നെയാണ്. ഇവിടെ അനിതരസാധാരണമായ ഒരു സ്ഥിതി വിശേഷം തന്നെയാണ് സഭയില്‍ ഇപ്പോഴുള്ളത്. കൊളോണില്‍ വരുന്ന സര്‍വ്വ മലയാളികളെയും സ്വികരിച്ചു വശത്താക്കുന്ന വിരുതന്റെ നേതൃത്വത്തില്‍ നടക്കുന്ന ജെര്‍മ്മന്‍ വിപ്ലവവും , ഇങ്ങു എറണാകുളത്ത് കാക്കനാട് ഭാഗത്ത് ചുറ്റികറങ്ങി ആളായ ഒരു വക്കിലിന്റെയും ഒക്കെ കഥ മാത്രമല്ല അപ്പപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നൂ എന്ന ഭാവത്തില്‍ ചലിക്കുന്ന രഥങ്ങളില്‍ കറങ്ങുന്ന ബാവാമാര്‍ അഭയാ കേസിലെ പ്രതികള്‍ വിചാരണ ചെയ്യപ്പെട്ടതുപോലെ ഈ നാട്ടില്‍ വിചാരണ ചെയ്യപ്പെടും. ഭരണ കക്ഷിയില്‍ പെട്ട രണ്ടു എമ്മെല്ലെമാര്‍ ഈ അടുത്തിടെ പറഞ്ഞത്, നല്ലൊരവസരം കാത്തിരിക്കുന്നൂവേന്നാണ്. ഇപ്പോള്‍ സൂചികൊണ്ട് എടുക്കാവുന്നത് അവസാനം JCB കൊണ്ട് എടുക്കും. അപ്പോള്‍ മിച്ചം എന്തെങ്കിലും കാണുമോ? ആര്‍ക്കറിയാം!