യേശു ആരാണ്?
ഒരു മനുഷ്യസ്നേഹിയെന്നയർത്ഥത്തിൽ, അല്ലെങ്കിൽ ഒരു നല്ല സുഹൃത്ത് എന്നയർത്ഥത്തിൽ യേശുവിനെ കാണുന്നവർക്ക് അവിടുത്തെ സുവിശേഷം ജീവിതത്തെ കൂടുതൽ ധന്യവും സാരാംശമുള്ളതുമാക്കാനുതകുമെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ യേശുവിനെ ഒരു രക്ഷകനായി അവതരിപ്പിക്കുന്നവർ ആദ്യം വ്യക്തമാക്കണം, എന്തിൽ നിന്നുള്ള രക്ഷ എന്ന്. ഭൗതികമായ ദാരിദ്ര്യം അനുഭവിക്കുന്നവരുടെയിടയിൽ ക്രിസ്തീയത വിഭാവനം ചെയ്യുന്ന സമത്വവും പങ്കുവയ്ക്കലും വളരെ ഗുണം ചെയ്യും. എന്നാൽ ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതവും സുഭിക്ഷവുമായ ഒരു ജനതയ്ക്ക് എന്ത് സന്ദേശമാണ് ക്രിസ്തുമതത്തിന് നല്കാനാവുന്നത്? ഒരു സംവാദത്തിനു താത്പര്യമുള്ളവർക്ക് പ്രതികരിക്കാം.
ഒരു സുഹൃത്തായും പലതിലും ഒരു ഗുരുവായുമാണ് ഞാൻ യേശുവിനെ കാണുന്നത്. എന്നാൽ ഒരു രക്ഷകനായി അദ്ദേഹത്തെ കാണാൻ എനിക്കായിട്ടില്ല.
babu palathumpattu
എന്തില്‍ നിന്നെങ്കിലും രക്ഷിക്കും എന്ന് പ്രതീക്ഷിച്ചവരെയും ഗാഗുല്ത്തായില്‍ ഉയര്‍ന്ന കുരിശ് നിരാശരാക്കി എന്നാണു ഞാനും വിശ്വസിക്കുന്നത്.
യഹൂദ പ്രമാണികളുടെയും പുരോഹിത വര്‍ഗ്ഗത്തിന്റെയും റോമന്‍ ഭരണാധികാരികളുടെയും അനീതികളില്‍ നിന്നായിരുന്നു രക്ഷ, എങ്കില്‍ അക്കാലത്ത് അത് സംഭവിച്ചതായി എനിക്ക് തോന്നുന്നില്ല.
അതിനാല്‍ പിന്നീട്, ഉയിര്‍ത്തെഴുന്നെല്‍പ്പ് നിത്യ ജീവൻ എന്ന രക്ഷക്ക് എന്ന് വിശ്വസിപ്പിച്ചതാനെന്നു തോന്നുന്നു. (നിത്യജീവന്‍ എന്താണെന്ന് മിക്കവര്‍ക്കും പിടിയില്ല താനും.)
ദാരിദ്ര്യം മാത്രമല്ല, മനസ്സമാധാനമില്ലായ്മ അനുഭവിക്കുന്നവര്‍ക്കും യേശുവിന്റെ പ്രഭാഷണങ്ങളും പഠനങ്ങളും വളരെ ഗുണം ചെയ്യും എന്നാണെന്റെ വിശ്വാസം. ആ സ്ഥിതിക്ക് , ഒരു രക്ഷകനായിട്ടല്ല, ഏറ്റവും നല്ല ഒരു ഗുരുവായി യേശുവിനെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു.
“ഈ ലോകം ഇല്ലാതായാലും എന്റെ വാക്യങ്ങൾ അഴിഞ്ഞു പോകില്ല” എന്നോ മറ്റോ യേശു പ്രസ്താവിച്ചത് യേശുവിന്റെ മിക്ക ആശയങ്ങള്‍ക്കും ബാധകമാണെന്ന് തോന്നുന്നു.
എന്തായാലും താങ്കള്‍ എഴുതിയിരിക്കുന്നതുപോലെ ഒരു സംവാദത്തിന്റെ ആവകശ്യത പോലും ഇക്കാര്യത്തില്‍ ഞാന്‍ കാണുന്നില്ല. കാരണം യേശുവിനെ രക്ഷനായിട്ടു വിശ്വസിക്കുന്നവര്‍ക്കും ഗുരുവായി വിശ്വസ്വിക്കുന്നവര്‍ക്കും “നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും” എന്നും ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ ഈ മലയോട് പോയി കടലില്‍....വീഴുക എന്ന് പറഞ്ഞാല്‍.........” എന്നും മറ്റുമുല്ല വാക്യങ്ങളും ബാധകമായിരിക്കില്ലേ?
ഓരോരുത്തരും ഓരോന്നിനും നല്‍കുന്ന നിര്‍വച്ചനങ്ങല്ലാണല്ലോ അവരെ നയിക്കുന്നത്!
Every man needs (ontological, not psychological need) 'reassurance,' (salvation). Refer: first chapter of
of my book, In Search of the Divine". That is what all religions offer (Bhakti marga). (I do not deny that there are aberrations). A thoroughly broken man--completely shattered-- will call a saviour to save him "God come and save me." Jesus Indeed have saved, and indeed continue to save humanity.
Answer:
Dear Fr. Joseph, First of all, I don't agree with the ontological assurance you speak of. Ontological means belonging to the nature and essence of being. A psychological need, on the contrary, can be granted in the case of individuals. Then we are going away from the theme of discussion. When you say " Jesus Indeed have saved, and indeed continue to save humanity" you're merely repeating what you've learned by heart in the seminary. That doesn't contribute anything in a rational discussion, I'm so sorry to say. Zacharias Nedunkanal
എന്നെപ്പോലുള്ള വെറും സാധാരണ മനുഷ്യരാണ് സഭയുടെ സ്വത്ത്.
ഞങ്ങള്‍ സഭാനേതൃത്വം പറയുന്നതൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നു.
ഒരിക്കലവര്‍ പറഞ്ഞു ഭൂമി പരന്നതാണെന്ന് ഞ്ങ്ങള്‍ അങ്ങനെ വിശ്വസിച്ചു.
പിന്നെയവര്‍ പറഞ്ഞു ഉരുണ്ടതാണെന്ന് ഞങ്ങള്‍ പിന്നെ അത് വിശ്വസിച്ചു.
ഒരിക്കല്‍ നാരദ മഹര്‍ഷി തന്റെ നാരായണ ഭക്തിയെക്കുറിച്ച് വീമ്പ് പറഞ്ഞപ്പോള്‍ ബ്രഫ്‌്‌മാവ് ഒരു ചെറിയ സ്‌പൂണ്‍ എടുത്ത് അത് നിറയെ എണ്ണ ഒഴിച്ച് നാരദനെ ഏല്‌പ്പിച്ചിട്ട് പറഞ്ഞു
" തുള്ളിപോലും തുളുമ്പാതെ ഇതുമായി ഭൂമി വലംവെച്ച് വരുക".
തിരികെയെത്തിയ നാരദനോട് ബ്രഫ്‌്‌മാവ് ചോദിച്ചു " താങ്കള്‍ എത്ര തവണ നാരായണ നാമം ഉരുവിട്ടു".
"എണ്ണ തുളുമ്പാതെ നോക്കേണ്ടിയിരുന്നതിനാല്‍ നാരായണ നാമം ഏറെ ഉരുവിടാന്‍ കഴിഞ്ഞില്ല" നാരദന്‍ പറഞ്ഞു.
പിന്നെയൊരിക്കലും നാരദന്‍ വീമ്പ് പറഞ്ഞിട്ടില്ല.
ഞങ്ങള്‍ പാവങ്ങള്‍ ജീവിതമാകുന്ന എണ്ണ തുളുമ്പാതെ നോക്കുകയാണ് അതിനിടയില്‍ പതിരും പൊരുളും തിരയാന്‍ ആര്‍ക്ക് നേരം.
അതു മാത്രമല്ല "വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം" എന്നാണല്ലോ ആചാര്യ മതം
തമസ്സല്ലോ സുഖപ്രദം
എന്ന വരികള്‍ക്ക് അര്‍ഥപൂര്‍ണത കിട്ടാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ അക്കിത്തം അതിനു മുമ്പെഴുതിയിട്ടുള്ള ഈ വരികളുംകൂടി ചേര്‍ത്തു വായിച്ചേ മതിയാവൂ എന്നു മറക്കാതിരിക്കുക:
നിരത്തില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പി വലിക്കുന്നു
നരവര്‍ഗ നവാതിഥി.
കണ്ടിടും കവി ചൊല്ലുന്നു
ഭാവി പൗരനൊടിങ്ങനെ
കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി പറയേണ്ടതുണ്ട്... പിന്നീടാവാം. Jijo Baby Jose Kannur
ക്രിസ്തു മരിച്ചത് മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായിട്ടാണെന്ന് ഘോരാഘോരം പ്രോഘോഷിക്കപ്പെടുന്നു ജനിച്ചുവീഴുന്ന ചോരക്കുഞ്ഞിനും ജന്മപാപം ഉണ്ടത്രേ! എന്തൊരു വിരോധാഭാസം!
ഇവിടത്തെ കമ്മ്യൂണിസ്റ്റ് പർട്ടിയുടെ കാര്യം പറഞ്ഞകണക്കാ സഭയുടെ കാര്യവും. പാവങ്ങളുടെ പാർട്ടിയാ .... അതങ്ങനെ ,ആ ലേബലിൽ തന്നെ നിലനിൽക്കണമെങ്കിൽ തീർച്ചയായും കുറെ പാവങ്ങളും നിരക്ഷരരും എന്നും വേണം... ഇല്ലെങ്കിൽ അവരെ ഉണ്ടാക്കണം...
നട്ടപ്പൊരി വെയിലത്ത് ചെങ്കൊടിയേന്തി മാർച്ച് ചെയ്യുന്ന അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. ഈ മസ്തിഷ്കക്ഷാളനം സ്റ്റഡിക്ലാസുകളിലും പൊടിപൊടിക്കും..
വിശ്വാസോൽസവത്തിന് പോകുന്ന കുഞ്ഞുങ്ങളെ കാണുമ്പോഴും എനിക്കീ പപ്പരാക്കൽ വിദ്യയാണ് ഓർമവരിക. സ്വതന്ത്രചിന്തയുടെയും അന്വേഷണങ്ങളുടെയും ചെറു ചിരാതുകൾ കുഞ്ഞു മനസ്സുകളിൽ കൊളുത്തികൊടുക്കേണ്ടവർ പാപബോധത്തിന്റെ കുറെ ഭയപ്പാടുകൾ മാത്രം നിക്ഷേപിച്ചു ക്രിസ്തുവിനെ വീണ്ടും ബലി കൊടുക്കുകയാണ്.
യേശു ദൈവമാണെന്നുള്ള ചിന്ത എന്റെയും യുക്തിയിൽ ജനിക്കുന്നില്ല. അന്ധമായി വിശ്വസിക്കുകയെന്ന് ബാല്യത്തിൽ ഉപദ്ദേശങ്ങൾ കിട്ടിയിട്ടും എനിക്ക് സാധിച്ചില്ലെന്നുള്ളതാണ് സത്യം. ഇക്കാണുന്ന പ്രപഞ്ചരഹസ്യങ്ങളുടെ സൃഷ്ടാവ് നമ്മെപ്പോലെ രക്തവും മാംസവുമായി ഭൂമിയിൽ ജീവിച്ച യേശുകൃസ്തു തന്നെയാകണമെന്നും തീക്ഷ്ണമായ ആഗ്രഹം ഉണ്ട്. 'വിശ്വസിക്കുന്നേൻ' എന്നുറക്കെ വിളിച്ചുപ്രാർഥിച്ചാൽ ഞാൻ പറയുന്നത് 'പച്ചകള്ളമാണേ'യെന്ന് എന്റെ മനസ് മല്ലടിച്ച് എന്നോടുതന്നെ മറുപടി പറയും. ദൈവം മോസസിനു കൊടുത്തെന്നു പറയുന്ന പത്തു കൽപ്പനകളിലെ 'കള്ളം പറയരുതെന്ന' പ്രമാണവും ലംഘിക്കേണ്ടി വരും.
ദൈവത്തിന്റെ മഹത്വം പ്രസംഗിച്ച ഗുരുക്കന്മാരുടെയും ഗുരുവാണ് യേശു. യേശു ഒരു സാധാരണ മനുഷ്യനെന്ന് ചിന്തിക്കരുത്. ഗുരുതത്ത്വങ്ങൾ യേശു സ്വയം ജീവിതത്തിൽക്കൂടി പ്രകാശിപ്പിച്ച അസാധാരണ വ്യക്തിസ്വരൂപമായിരുന്നു. യേശു ഒരു സാധാരണ മനുഷ്യനെങ്കിൽ ദൈവവുമായി ഇത്രമാത്രം അഭേദ്യമായ ബന്ധം സ്ഥാപിക്കുവാൻ സാധിക്കുകയില്ലായിരുന്നു. അവിടുന്ന് അത്മത്തെ പൂർണ്ണമായും ജ്ഞാനത്തിൽക്കൂടി തിരിച്ചറിഞ്ഞു. ഞാനും പിതാവും ഒന്നാണെന്നുള്ള തത്ത്വം; ഞാൻ പിതാവല്ല,എന്റെയുള്ളിൽ 'ഞാൻ' എന്നുള്ള അവബോധത്തിന്റെ ജ്ഞാനം കണ്ടെത്തിയ ഗുരുവായിരുന്നു യേശു. എന്റെയുള്ളിൽ പിതാവും ഞാനും ഒന്നായി പ്രവർത്തിക്കുന്നു. അങ്ങനെയെങ്കിൽ നാം തന്നെ സ്വയം രക്ഷകരല്ലേ? പുത്രനുമല്ലന്നല്ലേ അർഥം. പിതാവും പുത്രനും ഒന്നാകാൻ ഒരിക്കലും സാധിക്കുകയില്ല. ദൈവവും പുത്രനും ഒന്നാണെന്നു പറഞ്ഞെങ്കിൽ ദൈവത്തിന്റെ സത്തയായ അത്മബോധത്തെയാണ് ഗുരു പഠിപ്പിച്ചത്. മനുഷ്യനെന്തിനു മനുഷ്യനെതന്നെ മറ്റൊരു രക്ഷകനാക്കണം? മനുഷ്യനായ യേശുവിനെ രക്ഷകനാക്കണം?
രക്ഷക്കായി കുമ്പസാരം മുടക്കരുതെന്നുന്നും പുരോഹിതമതം പറയുന്നു. യേശു ശിക്ഷ്യന്മാർക്കു അങ്ങനെ ഒരു അധികാരം കൊടുത്തിട്ടില്ല. വചനം അനുസരിച്ച് ജീവിക്കണമെന്ന് പറയുന്ന പാസ്റ്റർമതത്തിനോടും എനിക്ക് യോജിപ്പില്ല. ഭൂമി പരന്നതാണെന്നു പഠിപ്പിച്ച ബൈബിൾ തിരുത്തി പാസ്റ്ററും കഷത്തിൽ വെച്ചുകൊണ്ട് നടക്കുന്നു. ബിംബത്തെപ്പോലെ ചുംബിക്കുകയും ചെയ്യുന്നു. പാപിയായ മനുഷ്യൻ ഒരു പാപിയുടെ പാപം പൊറുക്കുന്നത് എങ്ങനെ? കത്തോലിക്കസഭ രക്ഷകനിൽ വിശ്വസിക്കുന്നില്ലന്നല്ലെ, ഇതിന് അർഥം. ദൈവത്തിന്റെ സ്ഥാനത്തു മനുഷ്യനായ പുരോഹിതന് പാപങ്ങൾ പൊറുക്കുവാൻ സാധിക്കുമോ? ദൈവം ഒന്നേയുള്ളൂ, ദൈവത്തിനും മനുഷ്യനും മദ്ധ്യേ യേശുക്രിസ്തു മാത്രമേയുള്ളൂവെന്നും പഠിപ്പിക്കുന്നുണ്ട്. അപ്പോസ്തോലന്മാർ ആരെയും കുമ്പസാരിപ്പിച്ചതായും ബൈബിളിൽ കാണുന്നില്ല. മനസമാധാനം കിട്ടുമെങ്കിൽ കുമ്പസാരിക്കുന്നവൻ കുമ്പസാരിക്കട്ടെ. ചിന്തിക്കുന്നവനോട് കുമ്പസാരം ദൈവകല്പ്പനയെന്നു പറഞ്ഞാൽ അവൻ പരിഹസിക്കുകയേയുള്ളൂ. ചിന്തിക്കാത്ത പാസ്റ്ററും കൂടെ പരിഹസിക്കും. കുമ്പസ്സാരക്കൂട്ടിൽ രക്ഷകനെതേടി പെണ്‍കുട്ടികളെ അയച്ചാൽ പാതിരി പിന്നീട് അവരുടെ രക്ഷകരായ കഥകളാണ് വാർത്തകളിലെന്നും നിറഞ്ഞിരിക്കുന്നത്.
ഒരു സനാതിനി യേശുവിനെ പൂർണ്ണനായ ഒരു ഗുരുവായി കണക്കാക്കും. യേശുവിനെപ്പോലെ ഹൃദയത്തിൽ സ്വീകരിക്കാവുന്ന മറ്റൊരു ഗുരുവിനെ ഗ്രന്ഥങ്ങളിലൊരിടത്തും കാണുവാൻ സാധിക്കുകയില്ല.പൂർണ്ണനായ ഗുരു ആരെന്നു ഭാഗവതം തന്നെ വിവരിക്കുന്നുണ്ട്. ദയാനിധിയും കരുണയുള്ളവനുമായിരിക്കണം.(titiksa, karuna) കൊല്ലരുതെന്നുള്ള തത്ത്വം യേശു പാലിച്ചു. മറ്റുള്ള ദൈവങ്ങളെപ്പോലെയും പ്രവാചകരെപ്പോലെയും യേശു ആരെയും കൊന്നിട്ടില്ല. ദൈവത്തെപ്പറ്റി അവബോധമുള്ള ഗുരു കരുണയും സഹന ശക്തിയുള്ളവനായിരിക്കണം. യേശുവിൽ ഈ ഇന്ദ്രീയാനുഭൂതികൾ നിറഞ്ഞിരുന്നു. കുരിശിൽ തറച്ചപ്പോഴും അദ്ദേഹം ആരെയും വിധിച്ചില്ല. 'പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ'യെന്നു പ്രാർഥിച്ചു. .
ക്രൈസ്തവരുടെ കൂട്ടായ്മ ഒരു മതമായി രൂപപ്പെട്ടപ്പോള്‍, ഈ രക്ഷാകര ദൌത്യമെന്നത് പുരോഹിതരില്‍ നിന്നുള്ള മോചനമല്ലെന്നു പറയാതിരിക്കാന്‍ വയ്യെന്നായി. അവിടെ കൂട്ടിനെത്തിയതാണോ ആദിപാപമെന്ന് സംശയമുണ്ടെനിക്ക്. ആദം ചെയ്തത് ഇത്ര ഗുരുതരമായ പാപം ആയിരുന്നെങ്കില്‍, പഴയനിയമ താളുകളില്‍ തന്നെ അതിനെ പാപമെന്നും, പറുദീസായില്നിന്നുള്ള പുറത്താക്കലിനെ ശിക്ഷയെന്നും വേര്തിരിക്കുമായിരുന്നു. അങ്ങിനെ സംഭവിച്ചിട്ടില്ല. മാത്രമല്ല, ദൈവം തന്നെ ഒരുക്കിയ കെണിയില്‍ വീണ ആദത്തിന്‍റെ പാപഫലം മറ്റുള്ളവരായിരുന്നില്ല അനുഭവിക്കേണ്ടിയിരുന്നത്. ‘വാളെടുക്കുന്നവന്‍ വാളാലെ’ എന്ന് യേശു പറഞ്ഞപ്പോള്‍, കാരണം സൃഷ്ടിച്ചവനാണ് ഫലം അനുഭവിക്കേണ്ടതെന്ന് യേശു സ്പഷ്ടമാക്കുകയായിരുന്നല്ലോ.
ആദത്തിന്‍റെ കഥ തന്നെ, അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാല് രീതിയിലുള്ള പറുദീസാ കഥകളില്നിന്ന് യുക്തമായ ഒരെണ്ണം തിരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ ഒതുങ്ങേണ്ടതാണ്. കാതലായ സന്ദേശങ്ങള്‍ കഥാരൂപത്തില്‍ നല്കിയ പറുദീസാ കഥ അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ മനുഷ്യകുലത്തിന് പ്രായം വെറും അയ്യായിരം വര്ഷം മാത്രമായിരിക്കും. ഏഴാം ദിവസം മടുത്ത് അവശനായി വിശ്രമിക്കുന്ന ഒരു ദൈവത്തെയും, അവിടെ നമുക്ക് കിട്ടുന്നുണ്ടല്ലോ. അതുപോലെ യേശുവിന്‍റെ രക്ഷാകരദൌത്യം കുരിശു മരണത്തിലൂടെ പൂര്ത്തിയായിരുന്നെങ്കില്‍, ഇവിടെ കുറഞ്ഞത് മാമ്മൊദീസായെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്ന ആശയക്കാരനാണ് ഞാന്‍..
സംശയം ഒട്ടും അസ്ഥാനത്തല്ല. ആദിപാപത്തിന്റെ സകല തിയോളജിയും പോളിന്റെയാണ്. അതേൽ തൂങ്ങിയാണ് പാവം പൈതങ്ങളെ ഇന്ന് ഒന്നരമണിക്കൂർ നേരം പള്ളിയിലച്ചൻ വച്ച് പീഡിപ്പിക്കുന്നത്! അസത്തുക്കൾ!