ദൈവം വെയിലത്തും മഴയത്തും - റ്റാക്കൂർ

"Leave this chanting and singing and telling of beads! Whom dost thou worship in this lonely dark corner of a temple with doors all shut? Open thine eyes and see thy God is not before thee!

He is there where the tiller is tilling the hard ground and where the path maker is breaking stones. He is with them in sun and in shower, and his garment is covered with dust. Put off thy holy mantle and even like him come down on the dusty soil!

Come out of thy meditations and leave aside thy flowers and incense! What harm is there if thy clothes become tattered and stained? Meet him and stand by him in toil and in sweat of thy brow."

വര്‍ഗീസ്‌ പഞ്ഞിക്കാരന്റെ ഒരു കമെന്റില്‍ കണ്ടതാണ് റ്റാക്കൂരിന്റെ ഒരു കവിതയിലെ ഈ വാക്കുകള്‍. I appeal to Indians to try to experience God in the basic age-old Indian way എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. കര്‍ദിനാള്‍ ആലന്‍ച്ചേരിയും കൂട്ടരും അവര്‍ക്ക് വിഹരിക്കാന്‍ ഭാരതത്തില്‍ സ്ഥലം പോരാഞ്ഞ് റോമായിലും ഒരു കാലുകുത്താനുള്ള ഇടമെങ്കിലും ഒരുക്കാന്‍ പണിപ്പെടുന്നു. എന്നിട്ട് വേണം പത്രോസിന്റെ കസേരയില്‍ ഒരു ദിവസമെങ്കിലും ഇരിക്കാനുള്ള വഴിയൊരുക്കാന്‍. വിസ്തൃതവും അലംകൃതവുമായ ഇടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നുള്ളൂവെങ്കില്‍ കുറച്ചൊന്നുമല്ല അതില്‍ പന്തികേടുള്ളത്. ഇത്തരക്കാര്‍ തേടുന്നത് ദൈവത്തെയാകാന്‍ വഴിയില്ല. തങ്ങളുടെ സ്വന്തം അഹന്തയ്ക്കുള്ള ആലയങ്ങളാണ് അവര്‍ പണിയുന്നത് എന്നത് വ്യക്തമാണ്. These self-made representatives of God are in reality making monuments for themselves. (പഞ്ഞിക്കാരന്‍). ഷാലോം റ്റി.വി. ചെയ്യുന്നതുപോലെ, ഇവരും യേശുക്രിസ്തുവിനെ ഒരു silly prophet ആക്കുകയാണ് ചെയ്യുന്നത്. യേശുവേ ആരാധന, യേശുവേ സ്തോത്രം എന്നാവര്‍ത്തിക്കുകയും കൈ ഉയര്‍ത്തിപ്പിടിച്ച്‌  അല്ലേലൂയ്യ എന്ന് ഉറക്കെപ്പറയുകയും ചെയ്യുമ്പോള്‍ പ്രീതിപ്പെടുന്ന യേശുവും ദൈവവും sillyയാണ്. അത്തരം ദൈവത്തെ മറന്നിട്ട് ഏതു നേരവും മാമോന്റെ വഴിയേ തിരിഞ്ഞു നടക്കാം.

അങ്ങനെ നടക്കാനല്ലേ, ഉള്ളിലടങ്ങിയിരിക്കുന്ന സത്യത്തെ കണ്ടെത്താനാവാതെ, ഉള്ളിന്റെ ദാഹം അടക്കാ
നല്ലേ സീറോമലബാര്‍ സഭയുടെ മേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നത്. യേശുവിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്നെന്തു ദാഹമാണ് ബാക്കിയിരിക്കുക? ദൈവത്തെ എല്ലാറ്റിന്റെയും സാരാംശമായി കാണാനായാല്‍ പിന്നെ ദൈവത്തിലെയ്ക്ക് നയിക്കാത്തവയില്‍ കുടുങ്ങിപ്പോവുക അസാദ്ധ്യമാണ്. സാരാംശത്തെ പിടി കിട്ടാത്തവര്‍ക്ക് വെപ്രാളങ്ങള്‍ ഒരിക്കലും തീരില്ല. അവര്‍ ഇടപെടുന്നതെല്ലാം വൃഥാവ്യയത്തിലേയ്ക്കും നഷ്ടത്തിലേയ്ക്കും നയിക്കുമെന്നുള്ള ഭയം അവരെ അലട്ടിക്കൊണ്ടിരിക്കും. കാരണം, അവയൊന്നും അവരുടെ ഉള്ളിനെ അടക്കുന്നില്ല. വാസ്തവത്തില്‍ യേശു സാധാരണക്കാര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നത് നമ്മുടെ വേദങ്ങളിലും ഗീതയിലും അടങ്ങിയിരിക്കുന്ന സത്യത്തിന്റെ സാരാംശം തന്നെയായിരുന്നു. മറ്റാരേക്കാളും നമ്മള്‍ ഭാരതീയര്‍ക്കാണ് അത് എളുപ്പത്തില്‍ മനസ്സിലാവുക. അതിലൊന്നും ശ്രദ്ധിക്കാതെ, നമ്മുടെ സ്വര്‍ണ്ണത്തൊപ്പിക്കാരും രുദ്രാക്ഷമാലക്കാരും ഏഴാം കടലിനക്കരെ കണ്ണ് നട്ടിരിക്കുകയാണ്. സ്വര്‍ണ്ണത്തൊപ്പിയും രുദ്രാക്ഷവും തമ്മില്‍ ചേരില്ല എന്നെങ്കിലും ഭാരതീയരായ ഇവര്‍ അറിയേണ്ടതാണ് . 

റ്റാഗോരിന്റെ കവിത അതിമനോഹരവും അതേ സമയം ഭക്തിയുടെ വേഷമണിഞ്ഞുകൊണ്ട് മാമോന്റെ ദാസരായി ലോകമെങ്ങും കറങ്ങുകയും ചെയ്യുന്നവര്‍ക്കുള്ള ശക്തിയേറിയ ചാട്ടവാറടിയും ആണ്. അത് മലയാളത്തിലാക്കാന്‍ എന്തുകൊണ്ടോ എനിക്കൊരഭിലാഷം തോന്നുന്നു.

നിറുത്തൂ ഈ കൊന്തയുരുട്ടും മന്ത്രാലാപനങ്ങളും.
അവയിലൂടെ ആരെയാണ് ഈ ആലയത്തിന്റെ
ഇരുളടഞ്ഞ മൂലയില്‍ കതകടച്ചിരുന്നു
നിങ്ങളാരാധിക്കുന്നത്?
കണ്ണ് തുറക്കൂ;
നിന്റെ ദൈവം നിനക്ക് മുമ്പിലില്ല!

അവനാകട്ടെ പാടത്ത് പണിയുന്നവന്റെയും
വഴിയുണ്ടാക്കാന്‍ കല്ല്‌ പൊട്ടിക്കുന്നവന്റെയും അടുത്താണ്.
വെയിലത്തും മഴയത്തും അവന്‍ അവരോടോത്തുണ്ട്.
അതിനാല്‍ അവന്റെ അങ്കിയിലും പൊടിപുരണ്ടിരിക്കുന്നു.
നീ ദൈവത്തെ തിരയുന്നുവെങ്കില്‍
നിന്റെ മോടിയുടുപ്പുകള്‍ അഴിച്ചുവച്ച്,
അവിടേയ്ക്ക് ചെന്നാലും!

നിന്റെ 'വിശുദ്ധ' ചിന്തകളും അറുത്ത പൂക്കളും
കുന്തിരിക്കവും ആര്‍ക്കുവേണം!
വസ്ത്രത്തിലെ കീറലും കറയും നിനക്ക് കുറച്ചിലാകുന്നുവോ?
എന്നാല്‍ അറിയൂ, അദ്ധ്വാനവും നെറ്റിയിലെ വിയര്‍പ്പും
ദൈവം ഇഷ്ടപ്പെടുന്നു. 

0 comments: