Truth is transparant

 Truth is transparant

8 comments:

  1. എന്റെ സത്യം, നിന്റെ സത്യം എന്ന് പറയാൻ കഴിയുന്നവർ സത്യത്തെ അറിയുന്നവരല്ല. ഭയത്തിൽ നിന്ന് നമ്മെ സ്വതന്ത്രമാക്കാത്ത സത്യം സത്യമല്ല എന്നാണർത്ഥം. ഒരു മതത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ആരാധ്യവിഷയമായ വ്യക്തിയോ പ്രതീകമോ തന്റേതായ / അതിന്റേതായ മഹത്വമുൾക്കൊള്ളുന്നുണ്ടെങ്കിൽ, അയാൾക്ക്/അതിന് അന്യരിൽ നിന്ന് യാതൊരു ശുപാർശയുടെയും ആവശ്യമില്ല. ഞാൻ ശ്രീ നാരായണ ഗുരുവിനെ ബഹുമാനിക്കുന്നെങ്കിൽ, അതിനെനിക്ക് വേറാരുടെയും ഒത്താശയാവശ്യമില്ല. ഞാനദ്ദേഹത്തിൽ മഹത്വം കാണുന്നത് അന്യമനുഷ്യരും അദ്ദേഹത്തെ ആദരിക്കുന്നതുകൊണ്ടാല്ല. മറ്റാരെങ്കിലും അദ്ദേഹത്തെയവഹേളിച്ചാലും എന്റെ ആദരവിന് കുറച്ചിലുണ്ടാകാൻ അത്‌ കാരണമാകുന്നില്ല.

    ഇക്കാര്യത്തിൽ വളരെ ബാലിശമായ ഒരു പാരമ്പര്യമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ വിശുദ്ധരെയെടുക്കുക. ഒരാളെ വിശുദ്ധ അല്ലെങ്കിൽ വിശുദ്ധനായി കരുതപ്പെടാൻ സഭ നിശ്ചയിച്ചിരിക്കുന്ന ആദ്യ ലക്ഷണം കുറഞ്ഞത്‌ രണ്ട് അദ്ഭുതങ്ങളാണ്. എന്തൊരു പോഴത്തമാണിത്! സിസ്റ്റർ അല്ഫോന്സ വിശുദ്ധജീവിതം നയിച്ചു മരിച്ചവളെങ്കിൽ, ഒരദ്ഭുതവും അവൾ നടത്തിയില്ലെങ്കിലും അവൾ വിശുദ്ധയാണ്. അദ്ഭുതങ്ങൾ നടത്താൻ ഒരിക്കൽപോലും മെനക്കെട്ടില്ലെങ്കിലും അവൾ വിശുദ്ധ തന്നെ. ദൈവത്തോട് അടുപ്പമുള്ളവരാണല്ലോ വിശുദ്ധർ. ആളുകൾ ഓടിക്കൂടാനുള്ളതെന്തെങ്കിലും തമാശ ചെയ്തുകൊണ്ടിരുന്നില്ലെങ്കിൽ അവരുടെ പുണ്യം ഇല്ലാതാകുന്നില്ല. അന്യരാൽ അംഗീകരിക്കപ്പെടുന്നോ, ആരാധിക്കപ്പെടുന്നോ എന്നത് വിശുദ്ധിയുടെ ലക്ഷണമേയല്ല. ആളുകൾ ഓടിയടുക്കുന്നു എന്നത് മതിഭ്രമംകൊണ്ടാകാം, അജ്ഞതകൊണ്ടാകാം. വിഡ്ഢികളെ ആകർഷിക്കാൻ വെറും ചൊല്പ്പടി വിദ്യകൾ ധാരാളമാണ്. വിശുദ്ധ പരിവേഷം ഉണ്ടാക്കാനും അതൊക്കെ മതിയാവും.

    അതേ സമയം, ഒരാൾക്ക് യഥാർത്ഥത്തിൽ ഉള്ള വിശുദ്ധി, എത്രപേർ നിരാകരിച്ചാലും ഇല്ലാതായിപ്പോകുന്നുമില്ല. അമൃതാനന്ദമയിക്ക് ദൈവികസാമീപ്യം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ, അത് എത്ര പരദൂഷണമുണ്ടായാലും ഇല്ലാതാകുന്നില്ല. പിന്നെയെന്തിനാണ് അവരുടെ ഭക്തർ ഒരു വാർത്തയുടെ പേരിൽ ഇത്ര ഞെടുംപിരികൊള്ളുന്നത്‌? അവരവർ സത്യമെന്ന് കരുതുന്നതാണ് ഓരോരുത്തരും വിളിച്ചുപറയുന്നതെങ്കിൽ, എതിർശബ്ദമുയർത്തുന്നവരെ കല്ലെറിയുന്നതെന്തിന്? അന്യരെ കല്ലെറിഞ്ഞും അവരുടെ വായ്‌ മൂടിക്കെട്ടിയുമാണോ ഒരു സത്യത്തെ സ്ഥാപിക്കേണ്ടത്, അതിനെ പ്രതിരോധിക്കേണ്ടത്? പ്രതിരോധിക്കാനാളുണ്ടായിട്ടല്ല ഒരു സത്യവും സത്യമായി നിലനില്ക്കുന്നത്. തങ്ങളുടെ വിശ്വാസം മറ്റെല്ലാവര്ക്കും ഉണ്ടായിരിക്കണമെന്ന് വാശിപിടിക്കുന്നവർ ഒരിക്കലും, ഒരു നിമിഷത്തേയ്ക്കുപോലും സത്യാന്വേഷികളല്ല. അവർ വെറും തന്നിഷ്ടക്കാരാണ്. അങ്ങനെയാകാൻ ബുദ്ധിയുടെയാവശ്യമില്ല. സത്യമെന്ന് എനിക്ക് ബോധ്യമുള്ളത് ഉറക്കെപ്പറയാൻ എനിക്കുള്ള അവകാശം അതുപോലെ തന്നെ അന്യര്ക്കും ഉണ്ടെന്നംഗീകരിക്കാൻ വേണ്ടത് സത്യത്തോടുള്ള കൂറാണ്‌, ഞാൻ മാത്രം ശരി എന്നയഹന്തയല്ല. മിക്കപ്പോഴും ഈ അഹന്തയാണ് ഭാരതീയരെ നയിക്കുന്നത്, സത്യത്തോടുള്ള കൂറല്ല. ജനകക്കൂട്ടവും ജനസമ്മതിയുംകൊണ്ട് മാത്രം മൂല്യമില്ലാത്തത് മൂല്യമുള്ളതായി പരിണമിക്കുന്നില്ല. അതുപോലെ, ലോകം മുഴുവൻ എതിര്ത്തുപറഞ്ഞാലും സത്യം സത്യമാല്ലാതാവുകയില്ല. അതംഗീകരിക്കുക എന്ന മനോന്നതിക്കാണ് സഹിഷ്ണുത എന്ന് പറയുന്നത്. ഈ നാട്ടിൽ വളരെ വിരളമായ ഒരു സംസകാരമാണിത്. അതുകൊണ്ടാണ് തങ്ങൾക്കിഷ്ടപ്പെടാത്ത ഒരു വാർത്ത പുറത്തുവിടുന്ന വ്യക്തികളെയും മാദ്ധ്യമങ്ങളെയും ചിലർ കടന്നാക്രമിക്കുന്നത്. അത്തരക്കാർ ആദ്യം മനുഷ്യത്വമെന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. മനുഷ്യത്വമില്ലാത്തിടത്തു മതവും ഭാക്തിയും എന്ത് വെളിച്ചമാണ് ചൊരിയുന്നത്?

    Tel. 9961544169 / 04822271922
    ReplyDelete
  2. Swami Snehananda Jyoti on God-Men and God-Women

    In the context of devastating allegations against Mata Amitananandamayi Ashram, I take the opportunity to express some thoughts on God men and women. I read the book. I also watched an interview given to Kairali TV by Gail, who was known as Swamini Amritaprana, and before that Gayatri, in the ashram. It is reassuring to hear that the City Police Commissioner of the area stated that he would make an inquiry into the shocking allegations if Ms Tredwell made a complaint to the police even through an e-mail. This is as it should be in a democratic country where legitimate and responsible freedom of expression as well as guarantee of everyone’s reputation is protected. Meanwhile it is discreet and wise for all, including politicians and celebrities, not to take any side in public. Let the truth come out unimpeded by any bias. A rigorous and unbiased inquiry after a complaint is registered can throw the needed light on the veracity of allegations. The book and the interview generated a great deal of passion, interest, and curiosity. But at this stage no one knows the truth for sure. I am interested in the topic as I am also a director of an ashram in India, and also as no person working for God and serving people should misuse trust, by making false claims, placed in them by public. I am also interested as a friend of mine visiting me from the United States wanted to visit a close personal attendant of Mata Amritananadamayi at the Ashram. I drove my friend to the ashram but did not have darsana (also darshan meaning vision of a very holy person with divine power) of Mata Amritanandamayi. This friend of a friend, who was a psychotherapist in St. Louis, USA, had contacted me in St. Louis to meet with her before she left St. Louis for India.
    The simple truth is: I do not believe any human being has any exclusive divine power that another human being does not have. It is our poverty of thinking, hence lack of insight and wisdom, added to a good dose of poor self-esteem and lack of purpose and direction in life that makes us believe in the tall claims of so-called God-men and God-women. We are sometimes like the poor children possessing precious stones think they are worthless stones. We are all God-men and God-women. We all have our charisms (charism or charisma here means a divinely inspired power or gift) to help connect others with God. Some of us are aware of our unique charism or special openness to God that inspire others for altruism in the service of God. Thus service of God becomes service of humanity. Unfortunately, these special charisms in persons can be exploited by politicians and commercial interests.
    Years ago as a young man travelling India visiting various ashrams for ashram experience, I passed through Puttaparthi, but did not stop there to see Sri Sathya Sai Baba. I lived close to Rajnish’s (Osho’s) Ashram in Pune for about 9 years. I did not think of visiting his ashram. I was amused to find a chair that Osho sat in specially exhibited in a least expected place in Munich, Germany, during an itinerary. I must say, though, Osho was very intellectually challednging especially in our culture numbed by a heavy dose of hypocrisy. Pope John Paul II, Mata Amritanandamayi, Sri Sri Ravi Shankar, and Mother Theresa visited St. Louis, USA, at different times. I had some curiosity to see all of them. But the only person I took trouble in seeing was Mother Theresa. She had no claim to any special power. She was a humble human being serving God through her full dedication to destitutes wherever they were. Unfortunately humanity in spiritual evolutionary consciousness got stuck in venerating and worshipping saints and holy persons. They are mere human beings. They can serve as good models if they are genuine and humble. We need to recognize God’s face in ourselves and others and connect directly with God, letting go of all human mediation. That is the only and sure hope for humanity to arrive at its destiny which is human and divine at the same time.
    ReplyDelete
  3. "കടുത്ത ഭാഷയാണിത്, എന്നാൽ ഇത് സത്യത്തിൽ നിന്ന് അധികം ദൂരെയാകാൻ തരമില്ല." എന്ന് തിരുത്തി വായിക്കണം. zach nedunkanal
    ReplyDelete
  4. ഗെയിൽ തൊടുത്തുവിട്ട വിവാദങ്ങളടങ്ങിയ 'വിശുദ്ധ നരകം' എന്ന ആത്മകഥ വായിച്ചു. മനോഹരമായ ഒരു നോവൽ വായിക്കുന്ന പ്രതീതിയാണ് എനിക്കുണ്ടായത്. ആസ്ട്രേലിയയിലെ ഗ്രാമത്തിൽ വളർന്ന കാര്യമായ വിദ്യാഭ്യാസമില്ലാത്ത ഒരു സ്ത്രീ സുന്ദരമായ ഒഴുക്കോടെ അമേരിക്കൻ രീതിയിൽ അമേരിക്കൻ നാടോടി ഭാഷയോടെ ഇങ്ങനെ ഒരു പുസ്തകം എഴുതിയെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അവരുടെ അമ്മയോടൊത്തുള്ള പ്രസംഗങ്ങൾ വിദേശരാജ്യങ്ങളിലെ ഇംഗ്ലീഷ് ഉച്ഛാരണത്തിലുമാണ്. ആശ്രമം വിട്ട് പതിനഞ്ചുവർഷം കഴിഞ്ഞെഴുതിയ പുസ്ത്കമാണെങ്കിലും അതിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കിൽ ദൈവത്തിന്റെ പേരിലുള്ള ഒരു മഹാകച്ചവടമെന്നേ അമൃതാനന്ദയുടെ പ്രസ്ഥാനത്തെ കാണാൻ സാധിക്കുകയുള്ളൂ.


    കേരളത്തിലെ മീഡിയാകളുടെ നാവടപ്പിച്ചെങ്കിലും ഗെയിലിന്റെ പുസ്തകത്തിന് വിദേശങ്ങളിൽ നല്ല മാർക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അമൂല്യമായ സനാതന തത്ത്വങ്ങൾക്കും ശങ്കരനറെ തത്ത്വങ്ങൾക്കും അപവാദമാണ് ആൾദൈവങ്ങളുടെ ഇത്തരത്തിലുള്ള കൂത്താട്ടമെന്നതിൽ സംശയമില്ല. ' അമ്മ വ്രണം പിടിച്ചവരേയും രോഗികളെയും ആലിംഗനം ചെയ്യുന്നുണ്ടെന്ന' ചില മാദ്ധ്യമങ്ങളിലുള്ള വിശേഷണങ്ങൾ നല്ലതു തന്നെ. എന്നാൽ അതുപോലെയുള്ള ദൈവത്തിന്റെ മാലാഖക്കുട്ടികളാണ് ആതുരസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നേഴ്സുമാർ. അവരും വ്രണം പിടിച്ചവരുടെ കാലുകൾ വെച്ചുകെട്ടുകയും ഉണ്ടായ കുഞ്ഞുങ്ങളെ മാറോടണച്ച് ഉറങ്ങാതെ നേരം വെളുക്കുന്നവരെ ശുശ്രുഷിക്കുകയും ചെയ്യാറുണ്ട്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആ കുട്ടികൾക്കെതിരെ അമൃതാ മെഡിക്കൽ കോളേജിൽ മൃഗീയപീഡനം നടത്തുന്നതും അമ്മയായ ഈ ദൈവം കണ്ടതാണ്. അഥവാ കണ്ടില്ലെങ്കിൽ പരമശിവന്റെ ഭാര്യയായി കാളിഭാവത്തിൽ വരുന്ന ഇവർക്ക് മൂന്നാം കണ്ണുകൊണ്ട് ജ്ഞാനദൃഷ്ടിയിലെങ്കിലും കാണാൻ സാധിക്കുമായിരുന്നു.


    മാതാ അമൃതാനന്ദമയിയെ കെട്ടിപിടിക്കുന്നതിൽക്കൂടി എന്തോ വൈകാരികവും ദൈവികവുമായ ചൂട് ഓരോരുത്തരിലും പ്രസരിക്കുന്നുവെന്ന് പറയുമ്പോൾ ഈ ദൈവത്തെ നാസ്തികനാക്കേണ്ടിവരുന്നു. ആൾദൈവങ്ങൾ പരമസത്യത്തിൽ വിശ്വസിക്കാത്ത സ്വയം ദൈവങ്ങളാണെന്നും ചിന്തിക്കാനുള്ള കഴിവ് ഭക്തർക്ക് കൊടുത്തിട്ടില്ല. മുൻസുപ്രീകോടതി ജഡ്ജി വീ. ആർ. കൃഷ്ണയ്യർവരെ ആൾദൈവങ്ങളുടെ ട്രാപ്പിലാണ്. സ്വന്തം അമ്മയ്ക്ക് കഞ്ഞികൊടുക്കാതെ പെരുവഴിയിൽ തള്ളിവിടുന്നവരും ഈ ദേവിമാതാവിന്റെ ചൂട് അനുഭവിക്കുന്നുവെന്ന് പറയുന്നത് വിചിത്രം തന്നെ. പ്രതിരോധമന്ത്രി ഏ.കെ. ആന്റണി അമൃതാനന്ദയെ കെട്ടിപ്പിടിച്ചപ്പോഴും അദ്ദേഹത്തിൻറെ മരിച്ചുപോയ അമ്മ ആലിംഗനം ചെയ്യുന്നപോലെ തോന്നിയെന്ന് പ്രസ്താവനയിറക്കി. "ഇതിനെ ഞങ്ങൾ ഞരമ്പ് രോഗം" എന്ന് പറയുമെന്ന് അന്ന് സുകുമാർ അഴീക്കോടിന്റെ സരസ മറുപടിയുമുണ്ടായിരുന്നു.


    അമൃതാനന്ദയെ കെട്ടിപ്പിടിക്കുന്ന രംഗങ്ങൾ യൂടുബിൽ പലയിടത്തും ഉണ്ട്. ചില ക്രൈസ്തവസഭകളിലെ ബിഷപ്പുമാരും കെട്ടിപിടിക്കാൻ മുമ്പിൽ കാണാം. എവിടെ മാമ്മോനുണ്ടോ അവിടെ വെള്ളം ഒലിപ്പിച്ചുകൊണ്ട് ഒരു ബിഷപ്പെങ്കിലും കാണും. ഭക്തരെ ആലിംഗനം ചെയ്ത് ദൈവികചൈതന്യം വരുത്തുന്ന സമയത്തും ഈ ദൈവസ്ത്രീ വാർത്താലേഖകരോടും പരിചയയമുള്ളവരോടും കുശലം പറഞ്ഞും സൊള്ളുന്നതും കാണാം. ഇന്ത്യയിൽ കെട്ടിപിടിക്കാൻ ഒരാൾക്ക് രണ്ടു സെക്കണ്ടും യൂറോപ്യൻമാർക്ക് കൂടുതൽ സമയം കൊടുക്കുമെന്നും അമ്മദൈവം അവരോട് പറയുന്നുണ്ട്. പുരയിടങ്ങളിൽ എട്ടും പത്തും പണിക്കാർ ഒന്നിച്ചുകൂടി വെടിപറഞ്ഞ് കെളയ്ക്കുന്നപോലെയാണ് ഇവിടെ കെട്ടിപിടുത്തം. തന്മൂലം ഇവർക്കു നല്ല വ്യായാമം കിട്ടുന്നുണ്ട്‌. ഇതിനിടയിൽ വിശിഷ്ടവ്യക്തികളും മന്ത്രിമാരും മോഹൻലാലും വന്നാൽ മോനെയെന്നു വിളിച്ച് കൂടുതൽ തടവലുമുണ്ടാകും.


    എന്നിരുന്നാലും ഇവരുടെ മഠം ചെയ്യുന്ന സേവനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ലക്ഷക്കണക്കിനാളുകൾക്ക് അവർ ജാതിമത വ്യത്യാസമില്ലാതെ സുനാമി വന്നപ്പോൾ ഭവനങ്ങൾ വെച്ചുകൊടുത്തതും ചരിത്രമായിരുന്നു. ആയിരക്കണക്കിന് വോളന്ടീയേഴ്സിനെക്കൊണ്ട്‌ ശബരിമലപ്രദേശങ്ങൾ വൃത്തിയാക്കിച്ചു. അതെസമയം പിരിച്ചെടുത്ത സുനാമിഫണ്ടുകൾകൊണ്ട് ക്രിസ്ത്യൻ ബിഷപ്പുമാർ സ്വന്തം ഖജനാവ് നിറക്കുകയായിരുന്നു.


    ഇവിടെ ഒരു ചോദ്യം ഉയരുന്നു, ആരാണ് കള്ളം പറയുന്നത്,ഗായത്രിയോ (Gail) മഠമോ? ഗായത്രി ശരിയും മഠം തെറ്റുമെങ്കിൽ ദരിദ്രരരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നുവെന്ന മാതാ അമൃതാനന്ദയുടെ വാക്കുകൾക്ക് എന്ത് ആത്മാർഥതയാണുള്ളത്? വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിയമപരമായ നടപടികൾ എടുത്താൽ തെറ്റിനെയില്ലാതാക്കുവാൻ സാധിക്കുമോ? ആത്മീയ വ്യക്തിത്വമെന്നറിയപ്പെടുന്ന അമൃതായുടെത് വ്യാജവ്യക്തിത്വമെന്നും വരും. പുസ്തകത്തിലെ വിവാദങ്ങളനുസരിച്ച് ആശ്രമത്തിന് ഭൌതിക സ്വത്തുക്കളോടാണ് ആസക്തിയെന്നും തെളിയും. സത്യം മാത്രം ജയിക്കന്നു;മറ്റൊന്നും (അസത്യം ) ഒരിക്കലും ജയിക്കില്ല. സത്യമാകുന്ന വഴിയിലൂടെയാണ് മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്.

    മലയാളം ഡയിലി വെബ്‌ പത്രത്തിൽ വന്ന എന്റെ ലേഖനം ലിങ്ക് ചെയ്തത് വായിക്കുക. http://www.malayalamdailynews.com/?p=78614

0 comments: