സൗഹർദ്ദമായ കുടുംബസാഹചര്യവും അർപ്പണബോധമുള്ള അദ്ധ്യാപകരും അവരുടെ ജീവിതത്തിനടിസ്ഥാനമായി ഭവിക്കാൻ;
ഈ മഹാരാജ്യത്തിന്റെ പുരാതന സംസ്കാരത്തെയും ആത്മീയ കണ്ടെത്തലുകളെയും അവർ വിലമതിക്കാൻ പഠിക്കാൻ;
രാജ്യത്തിന്റെ ഉന്നതിയും ഭാവിയും അവരുടെ കൈകളിലാണെന്ന ബോദ്ധ്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ;
-
-
വിഷാദത്തിനും
നിരാശതക്കുമടിപ്പെടാതെ, ശുഭാപ്തിവിശ്വാസികളും ധൈര്യശാലികളുമായി തന്നാലാവത്
ചെയ്യാനുള്ള ഉത്സാഹവും ഉണർവും ഉള്ളവരായിത്തീരാൻ;
-
-
ഉപഭോഗതൃഷ്ണയിലും സുഖലോലുപതയിലും അവർ മുങ്ങിപ്പോകാത്തിരിക്കാൻ;
കുടുംബത്തിലും
വിദ്യാലയത്തിലും സുരക്ഷിതത്വവും പ്രോത്സാഹനവും ലഭ്യമാകാതെ വരുമ്പോൾ, അവയെ
അന്യത്ര അന്വേഷിക്കുന്നതിനിടയിൽ വ്യാജഗുരുക്കന്മാരുടെ വലയിലവർ
കുടുങ്ങിപ്പോകാതിരിക്കാൻ;
നേതൃത്വതലങ്ങളിലും അധികാരസ്ഥാനങ്ങളിലും പെരുകുന്ന ഔദ്ധത്യവും കപടതയും അവരുടെ മനസ്സുകളെ നിര്‍ജ്ജീവമാക്കി ക്കളയാതിരിക്കാൻ;
അനീതിയും പക്ഷപാതവും അവരെ അപമാനിച്ച് നിശബ്ദ രാക്കാതിരിക്കാൻ;
അന്ധവും സങ്കുചിതവുമായ മതതാത്പര്യങ്ങളിലും ആചാരങ്ങളിലും കുരുങ്ങി, അവരുടെ സുബുദ്ധിക്ക് നൂനം വരാതിരിക്കാൻ;
അനീതിയും പക്ഷപാതവും അവരെ അപമാനിച്ച് നിശബ്ദ രാക്കാതിരിക്കാൻ;
അന്ധവും സങ്കുചിതവുമായ മതതാത്പര്യങ്ങളിലും ആചാരങ്ങളിലും കുരുങ്ങി, അവരുടെ സുബുദ്ധിക്ക് നൂനം വരാതിരിക്കാൻ;
എന്റെയാൾക്കാർ,
എന്റെ മതം, എന്റെ ദേശം എന്ന് തുടങ്ങുന്ന സ്വാർത്ഥവൃത്തങ്ങളിൽ
ഒതുങ്ങിപ്പോകാതെ, രാഷ്ട്രത്തിന്റെ പൊതുനന്മ അവരുടെ ലക്ഷ്യമായി എന്നും
പ്രകാശിക്കാൻ;
ജീവജാലങ്ങളെല്ലാം
മനുഷ്യന്റെ സഹജീവികളും സഹവർത്തികളുമാണെന്നും ഈ പ്രപഞ്ചം അവരുടെയെല്ലാം
പൊതു ആവാസസ്തലമാണെന്നും അംഗീകരിക്കുന്നവരാകാൻ;
പൊന്മുട്ടയിടുന്ന താറാവിന്റെ ഉടമയെപ്പോലെ പ്രകൃതിവിഭവങ്ങളോട് പെരുമാറുന്നതിലെ വിഡ്ഢിത്തം തിരിച്ചറിയുന്നവരാകാൻ;
പ്രകൃതിയെന്ന മഹാത്ഭുതശൃംഖലയിലെ കണ്ണി മാത്രമാണ് തങ്ങളെന്ന അവബോധത്തിലും എളിമയിലും ജീവിക്കുന്നവരാകാൻ;
പൊന്മുട്ടയിടുന്ന താറാവിന്റെ ഉടമയെപ്പോലെ പ്രകൃതിവിഭവങ്ങളോട് പെരുമാറുന്നതിലെ വിഡ്ഢിത്തം തിരിച്ചറിയുന്നവരാകാൻ;
പ്രകൃതിയെന്ന മഹാത്ഭുതശൃംഖലയിലെ കണ്ണി മാത്രമാണ് തങ്ങളെന്ന അവബോധത്തിലും എളിമയിലും ജീവിക്കുന്നവരാകാൻ;
ദൈവമേ,
നീ മാത്രമാണ് നിത്യസത്യം; തത്ത്വസംഹിതകളും പ്രത്യയശാസ്ത്രങ്ങളും
മതങ്ങളുമെല്ലാം നിന്നിലേയ്ക്കുള്ള വഴികൾ മാത്രമാണെന്നും, ശ്രദ്ധ തെറ്റിയാൽ
ഇവയൊക്കെ വെറും മിഥ്യാതലത്തിലേയ്ക്ക് വഴുതിപ്പോകുമെന്നുമുള്ള ജാഗ്രതയിൽ
ചലിക്കുന്നവരാകാൻ;
ഭാരതത്തിന്റെ യുവതലമുറക്കു വേണ്ടി നമുക്ക് പ്രാർഥിക്കാം.
"Now suppose a man is drowned in a wave near the sea shore. Can we hold a distant wave responsible for his drowning? It will deny responsibility on the grounds that it never moved to the shore. In a way it is correct, there was a mile’s distance between the wave and the drowned man. But Krishna thinks that if the distant wave is a Sannyasin, it will own responsibility for the drowned man, because it is integral part of the ocean. Whether the distant wave visited the shore or not, it is as much responsible as the wave drowned the man. The ocean is one and indivisible."
ഓരോന്നും ആകെ പ്രപഞ്ചത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും ഇവിടെ സംഭവിക്കുന്ന എല്ലാത്തിന്റെയും ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്നും അറിയുന്നുവെങ്കില്‍ അവന് വളര്‍ച്ചയുടെ പടിവാതില്ക്കല് എത്തിയെന്ന് പറയാം. സ്വന്തം പ്രവൃത്തികളുടെ പോലും ഉത്തരവാദിത്വം ഏല്ക്കാന് നാം മടിക്കുന്നു. അവിടെയാണ് ലോകം തകര്‍ച്ചയുടെ ഇടനാഴികളിലേക്കു കടക്കുന്നത്. ഓഷോ പറഞ്ഞതുപോലെ പ്രപഞ്ചത്തിലുള്ള സര്‍വ്വതിനെയും മലിനപ്പെടാത്ത സ്നേഹം കൊണ്ട് തന്ന്നിലേക്ക് സ്വാമ്ശീകരിച്ചു ചെറുതായ ഒരുവനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ആയാസ രഹിതമായി കടക്കുന്നുള്ളൂ.
ഇവിടെ ഓരോരുത്തരും തന്നിലേക്ക് ചുരുങ്ങുന്നു......എന്റെ ഭാര്യ, എന്റെ കുടുംബം, എന്റെ സഭ, എന്റെ ലോകം....എന്റെ കാര്യം....
വരാന്‍ പോകുന്നത്, സാക് സൂചിപ്പിച്ചതുപോലെ കലിയുഗത്തിലെ ഏറ്റവും കറുത്ത രാവുകളാണ്. അതിനെ അതിജീവിക്കണമെങ്കില്‍ നാമ ജപങ്ങള്ക്കെ സാധിക്കൂ. നമുക്ക് പ്രാര്‍ത്തിക്കാം, തിരിച്ചറിവുള്ള ഒരു തലമുറയ്ക്ക് വേണ്ടി.
നന്ദി സാക് നന്ദി - ഈ മനോഹര ഉള്‍ക്കാഴ്ച്ച ഭാവ ഗാംഭിര്യത്തോടെ അവതരിപ്പിച്ചതിന്.