ക്രിസ്ത്യാനികളുടെ ഉത്ഭവകാലത്തെ അവസ്ഥയും ഇന്നത്തെ അതിന്റെ സ്ഥിതിയും താരതമ്യപ്പെടുത്തിയാൽ മാലാഖാ ചെകുത്താനായതുപോലെയാണ് ആര്‍ക്കും തോന്നുക. സമത്വദീക്ഷയിലും സ്വരുമയിലും, ഉള്ളതെല്ലാം പരസ്പരം പങ്കുവെച്ചും ജീവിച്ചിരുന്ന ആദ്യകാല ക്രിസ്ത്യാനികളുടെ മനോഭാവമല്ല ഇന്ന് സഭയിൽ ഉള്ളത്. വേണ്ടത്ര അടുപ്പമോ പരസ്പര ബഹുമാനമോ ഇന്ത്യയിലെ അല്മായർക്കിടയിലോ അവരും മതനേതൃത്വവും തമ്മിലോ ഇലില്ല. ഇവിടെ യഥാർഥത്തിൽ നേതൃത്വം വിശ്വാസികളെ അധിക്ഷേപിച്ചും എല്ലാക്കാര്യങ്ങളിലും തങ്ങളുടെ ആശ്രിതരാക്കിയും അടക്കിഭരിച്ചുകൊണ്ടിരിക്കുകയാണ്. അവര്ക്കിതിനു കഴിയുന്നത് ഇവിടെ മതകാര്യങ്ങളിൽ രാഷ്ട്രം ഇടപെടുന്നില്ല എന്നതുകൊണ്ടും, അവരുടെ കൈവശമുള്ള പണച്ചാക്കുകളുടെ ബലം കൊണ്ടുമാണ്. മതസ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളും നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന വരുമാനങ്ങളും സംഭാവനകളും കൂടിച്ചേർന്നാൽ പൊതുഖജനാവിലുള്ളതിനെ കവിയുന്ന ധനമാണ് ഇന്ത്യയിലെ ക്രിസ്തീയ സഭകൾക്കുള്ളത്. എന്നിട്ടും, വിശ്വാസികളുടെ അത്യാവശ്യങ്ങളിൽ പോലും സഭയുടെ ഭാഗത്തുനിന്ന് ഒരൊത്താശയും കിട്ടാറില്ല. "ഒരു മള്‍ട്ടിനാഷനല്‍ കോര്‍പ്പറേറ്റിന്റെ ആസ്തിയോടു കിടപിടിക്കാനുള്ള സമ്പത്ത് കേരള ത്തോലിക്കാസഭയ്ക്കുണ്ട് . ഇതു വിശ്വാസികളില്‍ നിന്നും സമാഹരിച്ചുട്ടള്ളതാണ്. സത്യം, നീതി എന്നിവ കാറ്റില്‍ പറത്തികൊണ്ട് മെത്രാന്‍മാരും പുരോഹിതരും അതു കൈവശം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ക്രിസ്തിയ ധാര്‍മികതയെപ്പറ്റി ഇവര്‍ വായ്‌തോരാതെ പ്രസംഗിക്കുന്നുവെങ്കിലും മറ്റൊരു വശത്ത് ജനചൂഷണം പരമ്പരാഗതമായി നടത്തികൊണ്ടിരിക്കുന്നു." - സത്യജ്വാല മുഖക്കുറി, സെപ്റ്റ. 2014.
ക്രിസ്തീയ സഭകളുടെ മ്ളേശ്ചമായ നിയമലംഘനങ്ങൾക്കുനേരെ കണ്ണടക്കാൻ അല്ലെങ്കിൽ അവ പരസ്യമായി വകവച്ചുകൊടുക്കാൻ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സർക്കാറുകള്‍ പോലും നിർബന്ധിതമാവുകയാണ്. തൃശൂരിലെ സെന്‍റ് തോമസ് കോളജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയത് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. എന്തിനും ഏതിനും നൂനപക്ഷമെന്ന തുറുപ്പുചീട്ട് സഭയെപ്പോഴും എടുത്തുപയോഗിക്കുന്നു. അതുവഴിയുണ്ടാകുന്ന നേട്ടമെല്ലാം വൈദിക പക്ഷത്തിനാണ്, വിശ്വാസികൾക്കല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രൂപതകളെ നയിക്കുന്നത് അക്രമികളും കോഴക്കാരും അവരെ സഹായിക്കുന്ന, യാതൊരു നീതിബോധവുമില്ലാത്ത മൂട് താങ്ങികളുമാണ്. റോമൻ കാനൻ ലോ ഇവിടെ നടപ്പാക്കുന്നതിലൂടെ മാതൃരാജ്യത്തെയും അതിന്‍റെ നിയമങ്ങളെയും അവഹേളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭരണകര്‍ത്താക്കളെ പൊട്ടന്‍ കളിപ്പിക്കാന്‍ മാത്രം ശക്തമാണ് ഇവിടുത്തെ മതമാഫിയ. ഇതെല്ലാം കണ്ടു സഹികെട്ടാണ്, ഏതാനും വിശ്വാസികൾ ചേർന്ന് KCRM (കേരള കാത്തലിക് റിഫോം മൂവ്മെന്റ്) ഉം അല്മായശബ്ദം എന്ന ബ്ളോഗും തുടങ്ങിയത്.
പ്രഭാതം മുതല്‍ പ്രദോഷം വരെ ആര്‍ഭാടം എന്നതിൽകവിഞ്ഞൊന്നും നമ്മുടെ മെത്രാന്മാരുടെ മനസ്സിലില്ല. വിശ്വാസികളുടെ ആദ്ധ്യാത്മിക വളർച്ചയിൽ നമ്മുടെ മെത്രാന്മാർക്ക് യാതൊരു താത്പര്യവുമില്ല എന്നതിന് ഒരൊന്നാന്തരം ഉദാഹരണം പറയാം. കുടുംബജീവിതം കൂടുതൽ ക്രിസ്തീയമാക്കാനും, ആധുനിക പ്രതിസന്ധികളെ നേരിടാൻ ദമ്പതികൾക്കും കുടുംബത്തിനും കൂടുതൽ അറിവും ശക്തിയും പകരാനുംവേണ്ടി ആഗോളശ്രദ്ധയും എല്ലാവിശ്വാസികളുടെയും പങ്കാളിത്തവും ക്ഷണിച്ചുകൊണ്ട് വളരെയധികം പ്രതീക്ഷകളോടെ പോപ്പ് ഫ്രാൻസിസ് ഒരു സമഗ്ര പഠനത്തിന് തുടക്കമിട്ടിട്ട് വർഷമൊന്നു കഴിഞ്ഞു. മാര്പാപ്പാ നല്ലത് പ്രതീക്ഷിക്കുന്നു എന്നതുകൊണ്ട് മാത്രം കാര്യങ്ങൾ ശരിയാകില്ലല്ലോ. ഇത്രയും കത്തോലിക്കരുള്ള ഇന്ത്യയിലെ മെത്രാന്മാർ ഇങ്ങനെയൊരു പഠനത്തിനായി യാതൊന്നും ചെയ്തില്ല. പോപ്പിന്റെയും അല്മായസംഘടനകളുടെയും ആഹ്വാനങ്ങളെ അവർ തീർത്തും അവഗണിച്ചുകളഞ്ഞു. പോപ്പിനെ തങ്ങൾ ഗൗനിക്കുന്നില്ല എന്ന് പറയാനുള്ള ധാർഷ്ട്യം പോലും സീറോമലബാർ മെത്രാന്മാരിൽ ചിലർക്കുണ്ടായി. ഒക്ടോബർ ആദ്യവാരത്തിൽ റോമായിൽ നടക്കുന്ന പ്രത്യേക അല്മായ സിനഡിൽ ഒരാള് പോലും ഇന്ത്യയിൽ നിന്നില്ല. ഈ വിഷയത്തെപറ്റി നന്നായി പഠിച്ചും CCRI (കാത്തലിക് ചര്‍ച്ച് റിഫോർമേഷൻ ഇന്റർനാഷണൽ) യുമായി സഹകരിച്ചും ശ്രീ ജെയിംസ് കോട്ടൂർ, ചോട്ടാഭായി തുടങ്ങിയ പ്രവർത്തകർ മെത്രാന്മാരെയും അല്മായരെയും ബോധവത്ക്കരിക്കാൻ നേരിട്ടുള്ള കത്തുകൾ വഴിയും നീണ്ട ലേഖനങ്ങൾ വഴിയും ഒരു വർഷത്തിലേറെ ആവതു കിണഞ്ഞു പരിശ്രമിച്ചിട്ടും ഭാരത കത്തോലിക്കാ മെത്രാന്മാരുടെ മനസ്സ് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാംകൊണ്ടും ഇവിടെ കുടുംബജീവിതം ഭദ്രമാണെന്നാണോ അവരുടെ വിലയിരുത്തൽ? എങ്കിൽ, ഏറിവരുന്ന വിവാഹമോചനങ്ങൾ, സ്ത്രീധനം മൂലം ഉണ്ടാക്കുന്ന ദാരുണ ഭവിഷ്യത്തുകൾ, ക്രിസ്തീയ മാതാപിതാക്കൾ ഭയക്കുന്ന, 'ലവ് ജിഹാദി'ലൂടെയുള്ള മുസ്ലിങ്ങളുമായുള്ള മിശ്രവിവാഹങ്ങൾ, അല്ലാത്ത മിശ്രവിവാഹങ്ങൾ നടത്തുന്നതിലുള്ള വൈതരണികള്‍, സ്വമേധയായും നിർബന്ധിതമായും പെരുകിക്കൊണ്ടിരിക്കുന്ന പെണ്‍ ഭ്രൂണഹത്യകൾ, നിർബന്ധിത വന്ധീകരണം, അനുദിനം നടമാടുന്ന ബലാത്സംഗങ്ങൾ, സ്ത്രീകളുടെ നേര്ക്കുള്ള മറ്റക്രമങ്ങൾ, പുരുഷമേധാവിത്വവും അതിന്റെ പരിണതഫലങ്ങളും താറുമാറാക്കുന്ന കുടുംബാന്തരീക്ഷം എന്നിവയൊക്കെ പിന്നെയെന്താണ്? വചനോത്സവത്തിന്റെ മറവിൽ സ്ത്രീകളുടെമേലുള്ള വൈദികരുടെയും ധ്യാനഗുരുക്കളുടെയും അന്ധമായ ദുസ്വാധീനം തുടങ്ങിയവ നമ്മുടെ നാട്ടിൽ കുടുംബഭദ്രതയെ താറുമാറാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ ഉണ്ടെന്നംഗീകരിക്കാൻ പോലും വിസമ്മതിക്കുന്ന ഒരു സഭാനേതൃത്വം എങ്ങനെയാണ് അല്മായരുമായി ഒരു ചർച്ചക്ക് ഒരുമിച്ചിരിക്കുന്നത്? ഒരു ചർച്ചയും ആവശ്യമില്ല, അവർ നയിക്കുന്ന വിശ്വാസികളെല്ലാം തിരുക്കുടംബം പോലെ ജീവിക്കുന്നു എന്നാണെങ്കില്‍, കണക്കുകള്‍ പറയുന്നതു മറിച്ചാണെന്ന് ഓര്‍ക്കുക.
തക്കതായ കാരണങ്ങൾ മൂലമായാലും, വിവാഹമോചനം നടത്തേണ്ടിവരുന്നവർക്ക് ഈ നാട്ടിൽ പള്ളിയിൽ കയറാന്‍ പോലും അവകാശമില്ല. ഇത് ഭാരതത്തിലെ ക്രിസ്തീയ സഭയുടെ മാത്രം പ്രത്യേകതയാണ്. യേശു ജീവിച്ചതും പ്രതികരിക്കേണ്ടിയിരുന്നതുമായ പശ്ചാത്തലമല്ല ഇന്നത്തേത് എന്ന് തിരിച്ചറിയാനുള്ള ബോധം ഇവര്ക്കില്ല. കറണ്ടും കമ്പ്യുട്ടറും സ്മാര്‍ട്ട് ഫോണും ടാക്സിയും ഒക്കെ ഉണ്ടായിരുന്ന ഒരു കാലത്തല്ല യേശു ജീവിച്ചിരുന്നത്. ഇന്നത്തെ പ്രതിസന്ധികളെ പഴഞ്ചൻ പുരോഹിത വിചാരങ്ങൾകൊണ്ട് നേരിടാനാവില്ല. യേശുവിന്റെ കൂട്ടുകാരിൽ എല്ലാത്തരം മനുഷ്യരും സ്വാഗതം ചെയ്യപ്പെട്ടിരുന്നു എന്നു പോലും ചിന്തിക്കാൻ പഠിച്ചിട്ടില്ലാത്ത ബൈബിൾ, റീത്ത് പണ്ഡിതരാണ് നമ്മുടെ പള്ളീലച്ചന്മാരും മെത്രാന്മാരും.
അല്മായശബ്ദം നിരന്തരം വായിക്കുന്ന മെത്രാന്മാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. ശ്രീ കോട്ടൂരിനെപ്പോലെ ഞാനും മെത്രാന്മാർക്ക് നേരിട്ട് ഇത്തരം കുറിപ്പുകൾ അയക്കുന്നുണ്ട്. എന്നാൽ അവ വായിക്കുന്നതായി ആരും പറയുകയോ, തിരിച്ച് ഒരു വരിയെങ്കിലും എഴുതുകയോ ഇല്ല. ഭീരുക്കളാണവർ! കാണാപ്പാഠം അറിയാവുന്ന ചില സുവിശേഷവചനങ്ങൾ ഒഴിച്ച് ഒരു വകയും ഇതുങ്ങളുടെ തലയിലില്ല. ഇത്തരമൊരു നപുംസക നേതൃത്വത്തെയോർത്ത് ഭാരതസഭ നാണിക്കണം.
ഇപ്പോഴിതാ തങ്ങളുടെ സ്ഥാനമാനങ്ങളെയും കോട്ടത്തളങ്ങളെയും ഒന്നുകൂടെ പ്രബലപ്പെടുത്താൻവേണ്ടി രാഷ്ട്രീയം എന്ന കലക്കവെള്ളത്തിലേയ്ക്കും സീറോമലബാർ സഭ ഇറങ്ങിയിരിക്കുകയാണ്. എല്ലാ യുവാക്കളും താറും പാച്ചി അങ്ങോട്ട് ചാടിക്കൊള്ളാനാണ് മുകളിൽ നിന്നുള്ള നിർദേശം.
സഭയുടെ പല കളളക്കളികളെയും അല്മായരോടുള്ള ദ്രോഹങ്ങളെയും വെളിച്ചത്തു കൊണ്ടുവരാൻ അല്മായശബ്ദത്തിനു കഴിഞ്ഞിട്ടുണ്ട്. പണ്ടത്തെയത്ര മർക്കടമുഷ്ടിയോടെ അല്മായനെ അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്യാനുള്ള ധൈര്യം മെത്രാന്മാർക്കും വികാരിമാർക്കും ഇപ്പോളില്ല. പലപ്പോഴും അവരെ നിയമത്തിന്റെ വരുതിയിൽ കൊണ്ടുവരാൻ അല്മായസംഘടനകൾക്ക് സാധിക്കുന്നു എന്നത് നിസ്സാര കാര്യമല്ല. അനീതിക്കെതിരെ പൊരുതാൻ താത്പര്യവും കഴിവുമുള്ള ശക്തമായ അല്മായ നവീകരണ സംഘടനകൾ ഡൽഹി മുതൽ കേരളം വരെയുള്ള പല സംസ്ഥാനങ്ങളിലും രൂപംകൊണ്ടുകഴിഞ്ഞു. നിസ്സാരമല്ലാത്ത ആശയ/അവബോധ പങ്കാളിത്തം അമേരിക്ക, ജർമനി, സ്വിറ്റ്സർലണ്ട്, ഓസ്ത്രേലിയ, UAE എന്നിവിടങ്ങളിൽനിന്ന് അവർക്ക് ലഭിക്കുന്നുണ്ട്. അന്തർദേശീയമായി ഇവരെല്ലാം കൂട്ടിയോജിപ്പിക്കപ്പെടേണ്ടതുണ്ട്. അതിരുവിട്ട പുരുഷമേധാവിത്വവും അധികാരപ്രവണതയും സ്വാർഥതയും വഴി സഭ നശിപ്പിക്കപ്പെടുന്നതിനു മുമ്പായി വേണ്ടത് ചെയ്യാൻ തന്റേടമുള്ള വിശ്വാസികൾ മുന്നോട്ടു വരണം. പുതിയ ആശയങ്ങൾ ഉള്ളവർ അവ പങ്കുവയ്ക്കാനുള്ള ഒരു വേദിയാണ് അല്മായശബ്ദം. ഇംഗ്ളീഷിലും മലയാളത്തിലും ലേഖനങ്ങളോ കുറിപ്പുകളോ പ്രതികരണങ്ങളോ അതിൽ പ്രസിദ്ധീകരിക്കാൻ താത്പര്യമുള്ള ആര്ക്കും almayasabdam@gmail.com എന്ന മെയിൽ അഡ്രസ്സിൽ ബന്ധപ്പെടാം. http://almayasabdam.blogspot.in സന്ദർശിക്കുമെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയാനും ചർച്ചകളിൽ പങ്കുചേരാനും അതൊരു വഴി കാണിച്ചു തരും.
Dear Zach,
I just read your piece: For the sake of those who love the Church please add my comment below to your article in Alamaya. james
Your opening sentence is unforgettable and literally true. In the Apostolic times the Church was a spotless angel -- a fellowship in the company of Jesus where no one was in need, material or spiritual -- today it has become a devil every one exploiting everyone else.
We have only one model to follow either the apostolic community descried in the Acts of the Apostles, or our one and only role model JESUS AND HIS COMPANY OF IGNORANT ILLITERATES. In that company there was transparency, commitment to service to those most in need, honestly, concern for defending the truth and most of LOVE AND CARE.
As far as I am concerned I am not interested in being a member of this or that competing churches -- they are all counter-witnesses to Christ. My only concern is to try to understand Jesus to the best of my abilities and imitate his life style in the best possible manner, with God's help, not my strength or ability. I do not propose myself as an example to anyone, but I am happy trying to ask myself one Question : What will Jesus do here and now to solve the problem I am facing? And then do what the Spirit prompts me to do. I feel happy to continue doing this irrespective of what people say or whether I succeed to do the right thing always. Thank you Zach for your enlightening piece. james kottoor