ഇന്നത്തെ സഭയിൽ നവീകരണം സാദ്ധ്യമോ?
സഭാനവീകരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ എന്റെ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്ന ചോദ്യമിതാണ്. വിശ്വാസ കാര്യങ്ങളിൽ പോലും അടിസ്ഥാനപരമായ അസത്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ സഭയിൽ സമൂലമായ തിരുത്തലുകൾക്ക് സഭയുടെ നേതൃത്വവും ഭൂരിഭാഗം വിശ്വാസികളും സന്നദ്ധരാകാതെ എങ്ങനെയാണ് നവീകരണമുണ്ടാകുക? ഞാനുദ്ദേശിക്കുന്ന അസത്യങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.
2. യേശുവിന്റെ സഭയെന്ന് വിളിക്കപ്പെടുന്ന സമൂഹത്തിൽ പൌരോഹിത്യം അർത്ഥശൂന്യമാണ്. പൌരോഹിത്യത്തിന് വിശുദ്ധ ലിഖിതത്തിൽ തെളിവ് തേടുന്നവർ ഏറ്റവും പ്രാഥമികമായി കരുതുന്നത് ഹെബ്രായർക്കുള്ള ലേഖനമാണ്. പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് അവിടെ യേശുവിനെ സഭയിൽ നിലനില്ക്കുന്ന പൌരോഹിത്യത്തിന്റെ സാധുതയ്ക്കായി നിത്യപുരോഹിതനായി സ്ഥാപിക്കാനുള്ള ശ്രമം പാളിപ്പോകുന്നുവെന്നാണ്. ആദ്യമായി, ലേഖനകർത്താവ് (ഇത് പൌലോസല്ല, അദ്ദേഹത്തിന്റെ ഒരു ശിഷ്യനാകാനാണ് സാദ്ധ്യത) യഹൂദപൌരോഹിത്യവുമായി യേശുവിന് ബന്ധമില്ലെന്ന് കാണിക്കുന്നു. കാരണം, ഇസ്രായേലിൽ ലേവിയുടെ കുടുംബപരമ്പരക്കാണ് പുരോഹിതവൃത്തിക്കുള്ള അവകാശമുള്ളത്. യേശുവാകട്ടെ യൂദായുടെ വംശത്തിൽ പെടുന്നവനാണ്. അതുകൊണ്ട്, എവിടെനിന്നു വന്നു, എവിടേയ്ക്ക് പോയി എന്ന് ആർക്കുമറിയില്ലാത്ത മെൽക്കിസെദെക്കിനോടാണ് യേശുവിനെ ഉപമിച്ചിരിക്കുന്നത്. യഹൂദപൌരോഹിത്യത്തെ ബാധിക്കുന്ന വാക്കുകൾ കടമെടുത്ത് യേശുവിന്റെ പൌരോഹിത്യം അലൗകികമായി നിത്യം നിലനിൽക്കുന്നു എന്ന് സ്ഥാപിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്. അവന്റെ പൌരോഹിത്യം ശാശ്വതമാണ് എന്നതുകൊണ്ട് അത് കൈമാറാനാവാത്തതുമാണ്. പുതിയ നിയമത്തിൽ (ദൈവരാജ്യത്തിൽ) ദൈവത്തിനും മനുഷ്യനുമിടക്കുള്ള ഏക പുരോഹിതൻ യേശുവാണ് എന്നാണ് ലേഖനകർത്താവിന്റെ മതം. ഈ പൌരോഹിത്യം അംഗീകരിച്ചാൽ തന്നെ, അത് സഭയിൽ തന്റെ ശിഷ്യരിലേയ്ക്കോ അവരിൽനിന്ന് താഴേയ്ക്കോ കൈമാറപ്പെടുന്നില്ല.
8. ദൈവത്തിന് ബലി ആവശ്യമില്ലാത്തതുപോലെ, നേർച്ചകാഴ്ചകളും ആവശ്യമില്ല. ഒരു പള്ളിയിലും പള്ളിയുടെ സ്ഥാപനത്തിലും നേർച്ചപ്പെട്ടികൾ അനുവദിക്കരുത്. എന്തെങ്കിലും സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനായി സജ്ജമാക്കിയിട്ടുള്ള ഓഫിസിൽ കാശ് കൊടുത്ത് രെസീത് വാങ്ങണം. വിശ്വാസികളെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ശുശ്രൂഷിക്കുന്നവരും അമിത വരുമാനത്തിനുള്ള സ്രോതസ്സുകൾ ഇല്ലാതെ വരുമ്പോൾ, സ്വന്തം അദ്ധ്വാനത്തിന്റെ ഫലമായി അപ്പം കഴിക്കുന്നവരായി ജീവിക്കേണ്ടിവരും.
മൂന്ന് , ഭാരതത്തിലെ സഭാനേതൃത്വം മേധാവിത്വത്തിന്റെയും അധികാരത്തിന്റെയും ഹിംസയുടെയും ഭാവമാണ് പ്രകടിപ്പിക്കുന്നത്. ഒരു വശത്തേയ്ക്കു മാത്രം സ്വരസഞ്ചാരമനുവദിക്കുന്ന ഒരു വന്മതിൽ പോലെയാണ് ഈ മെത്രാന്മാർ പെരുമാറുന്നത്. ശ്രീ റ്റി.ജെ. ജോസഫിന്റെയും അതിദാരുണമായ സാഹചര്യത്തിൽ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടിവന്ന അദ്ദേഹത്തിൻറെ സഹധർമ്മിണി ശലോമിയുടെയും ജീവിതകഥ അതിനുള്ള ഏറ്റവും പുതിയ തെളിവാണ്. ഭൂരിപക്ഷം മതാംഗങ്ങളും നിർഭാഗ്യവശാൽ അവരുടെ പിടിയിലാണ്. യേശു കാണിച്ചുതന്ന സംസ്കാരത്തിന്റെ ഭാഷ പഠിച്ചിട്ടില്ലാത്ത ഇപ്പോഴത്തെ മെത്രാന്മാർ അവരുടെ സ്ഥാനങ്ങളിൽ തുടരുവോളം ഏതെങ്കിലും തരത്തിലുള്ള നവീകരണം ഈ സഭയിൽ സാദ്ധ്യമാവുക പ്രതീക്ഷകൾക്കെല്ലാമപ്പുറത്താണ്.
പൌരോഹിത്യം എന്ന പദവി യേശു സ്ഥാപിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചാല്‍ തന്നെ, വലിയവരോട് പറഞ്ഞിരിക്കുന്നത്, ചെറിയവന്റെ പാദങ്ങള്‍ കഴുകാനാണ്, ഏറ്റവും അവസാനം പോയി ഇരിക്കാനുമാണ്. സ്നേഹത്തില്‍ അധികാരമോ അധികാരത്തില്‍ സ്നേഹമോ ഇല്ലായെന്ന് പറയുന്നതും ഇതേ വി. ഗ്രന്ഥമാണ്. നാം ഇന്ന് അനുസരിക്കുന്നത് സ്പിരിച്വല്‍ എഞ്ചിനീയെഴ്സിനെ അല്ല പകരം സിവില്‍ എഞ്ചിനീയെഴ്സിനെയാണ്. ഇന്നത്തെ വൈദികര്‍ മികച്ച ബിസിനെസ്സ് അഡ്മിനിസ്ട്രെറ്റര്‍മാരാണ്. വൈദികരുടെ പെരുമാറ്റവും പ്രഭാഷണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല.
ഒരു കാലത്ത് ഒരു മെത്രാനെ കുരുവിയെന്നു വിളിച്ചാല്‍ പോലും അനേകം സംഘടനകള്‍ പ്രതികരിക്കുമായിരുന്നു. ഇന്ന് നികൃഷ്ട ജീവിയെന്നു ആരെങ്കിലും വിളിച്ചാല്‍ പ്രതികരിക്കാന്‍ ആരുമില്ല. തികഞ്ഞ ഒരു നിര്‍വ്വികാരതയില്‍ വിശ്വാസികള്‍ പെട്ട് പോയിരിക്കുന്നു. സീറോ മലബാര്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കണം, ലത്തിന്‍ കാരെ തകര്‍ക്കണം, കുറച്ചു നാളായി നമ്മുടെ മെത്രാന്മാരുടെ ലക്‌ഷ്യം ഇതാണ്. "ലത്തിന്‍ കാര്‍ നമ്മെ ഒരുപാട് ഉപദ്രവിച്ചവരാണ്" സാക്ഷാല്‍ തട്ടില്‍ മെത്രാന്‍ അഹമ്മദാബാദിലെ ഒരു ലത്തിന്‍ പള്ളിയില്‍ വിളിച്ചു കൂട്ടിയ മലയാളികളോട് പറഞ്ഞതാണ് അടുത്തിടെ. ഇത് കേട്ട ഒരു പ്രായം ചെന്ന ഒരു മലയാളി പറഞ്ഞത്, 'സ്വന്തമായി ഒരു മൂത്രപ്പുര പോലും ഇവിടെ ഇല്ലാത്ത സീറോ മലബാര്‍കാര്‍ ലത്തിന്‍ വിരോധം വളര്‍ത്തി, അഹമ്മെദാബാദിലും ഗാന്ധിനഗറിലുമായി ആകെയുള്ള ആയിരത്തോളം കത്തോലിക്കരെ ഞങ്ങള്‍ നിങ്ങള്‍ എന്ന് തിരിച്ചു കഴിഞ്ഞുവെന്നാണ്. തല്ത്തെജില്‍ സിറോ മലബാറിന്റെ ശക്തനായ ഒരു വക്താവ് ആദ്യം നഗരത്തില്‍ വന്നപ്പോള്‍ ഒരു ലത്തിന്‍കാരന്‍റെ സൌജന്യത്തിലായിരുന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ക്രിസ്ത്യാനി എന്നാ പേര് പോലും പറയാന്‍ സാധിക്കാതെ ഒളിച്ചും പാത്തും ഈ നഗരത്തില്‍ കഴിഞ്ഞ ആദ്യ കാല കത്തോലിക്കര്‍ പിന്നിട് ഉന്നത സ്ഥാനങ്ങളില്‍ എത്തിയത് ലത്തിന്‍ റിത്തുകാര്‍ നടത്തിയ ക്വാളിറ്റി സ്ഥാപനങ്ങളുടെ ബലത്തിലാണ്. അവരുടെ മുഴുവന്‍ ആവശ്യങ്ങളും അവര്‍ നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങളും നിങ്ങളും ആയി. കേരളത്തില്‍ ഒരു ലത്തിന്‍ മേത്രാനുണ്ടായപ്പോള്‍ വിരലിലെണ്ണാവുന്ന സിറോ മേത്രാന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്. മെല്‍ബോണ്‍ രൂപത ഉണ്ടായപ്പോള്‍ 22 ഓളം ലത്തിന്‍ മെത്രാന്മാര്‍ പങ്കെടുത്തിരുന്നു. മനസ്സില്‍ മുഴുവന്‍ വിഷം കുത്തിവെച്ചുകൊണ്ട് ആര്‍ക്കു എത്രനാള്‍ മുന്നോട്ടു പോകാനാവും? ഇന്ന് സീറോ മെത്രാന്മാര്‍ സമൂഹത്തിന്റെ മുമ്പില്‍ laughing stock ആണ് - പരിഹസിക്കപ്പെടാന്‍ മാത്രമുള്ള ഒരു വിഭാഗം.