ചുംബനനാടകം

ഇന്ന് ലോകത്തിൽ പലയിടത്തും മെത്രാന്മാരും അച്ചന്മാരും, യേശുവിനെ അനുകരിക്കുന്നവർ എന്ന് കാണിക്കാൻവേണ്ടി, പന്ത്രണ്ടു വ്യക്തികളുടെ പാദങ്ങൾ കഴുകി, തുടച്ച്, മുത്തുന്ന ദിവസമാണ്. ഇതൊരു വാർഷിക നാടകമാണ്. കാരണം, യേശു അത് ചെയ്തെങ്കിൽ അത് സ്നേഹത്തിന്റെയും എളിമയുടെയും സമഭാവനയുടെയും പ്രതീകമായി ചെയ്തതാണ്. ഇവരാകട്ടെ, ഈ നാടകം കഴിഞ്ഞ് സാധാരണ മനുഷ്യരുമായി ഒരു ബന്ധവും ഇല്ലാത്തവരെപ്പോലെ ഒഴിഞ്ഞു മാറിയും ആഡംഭരത്തിലും നടക്കും. അതുമാത്രമല്ല, സാധിക്കുന്നിടത്തൊക്കെ അനീതി കാട്ടി ജനത്തെ ഉപദ്രവിച്ചുകൊണ്ടുമിരിക്കും.

പിന്നെയൊരു സംശയം: നാല് സുവിശേഷകർത്താക്കളിൽ യേശു ശിഷ്യരുടെ കാലുകഴുകുന്ന കഥ എഴുതിയത് യോഹന്നാൻ മാത്രമാണ്. അവിടെ, കാലുകഴുകി തുടച്ചു എന്നേ കാണുന്നുള്ളൂ. ഇവരെന്തിനാണ് പാദത്തിൽ ചുംബിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല. ഏതായാലും നാടകമല്ലേ, എന്നാലല്പം ആർദ്രമാകട്ടെ സംഗതി എന്നായിരിക്കാം! എല്ലാവർഷവും നാണമില്ലാതെ ഇങ്ങനെ ഓരോ പടം ദീപിക പ്രസിദ്ധീകരിക്കും. ശങ്കരന്മാർ പിന്നെയും ബെൻസിലും ഓഡിയിലും! 

0 comments: