പോപ് ഫ്രാൻസിസ് തന്റെ സഹസന്യാസികൾക്ക് അനുവദിച്ച ഒരഭിമുഖത്തിൽ നിന്ന് തിരഞ്ഞെടുത്ത വളരെ വ്യക്തിപരവും അമ്പരപ്പിക്കുന്നതുമായ ചില വിലയിരുത്തലുകൾ
"ഏഴു നേരവും ഗർഭഛിദ്രം, ജനനനിയന്ത്രണം, സ്വവർഗവിവാഹം എന്നീ വിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാനാവില്ല. അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്. ഞാനും സഭയുടെ മകനാണ്, സഭയുടെ നിയമങ്ങൾ എനിക്കറിയുകയും ചയ്യാം. എന്നാൽ അവയെപ്പറ്റി നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല."
"ഞാൻ സ്വവർഗരതിക്ക് അനുകൂലമാണോ എന്നൊരാൾ കുബുദ്ധിയോടെ ചോദിച്ചു. ഞാൻ തിരിച്ചൊരു ചോദ്യമാണ് അങ്ങോട്ടിട്ടത്. 'പറയൂ, ഒരു സ്വവർഗരതനെ കാണുന്ന ദൈവത്തിന് അവന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും അവനെ ശപിച്ചു തള്ളാനുമാകുമോ?' നമ്മളെപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാണ്."
"പദവിയും കർത്തവ്യവും തമ്മിൽ കുഴക്കരുത്.
സഭയിൽ സ്ത്രീകളുടെ ധർമ്മമെന്ത് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.
ആഴമുള്ള ഒരു ദർശനം അതേപ്പറ്റിയുണ്ടാവണം. എല്ലാ തീരുമാനങ്ങളിലും
സ്ത്രൈണമയമായ ഉൾക്കാഴ്ച്ചകളാവശ്യമാണ്. അധികാരത്തിന്റെ വിനിയോഗരംഗങ്ങളിലും
സ്ത്രീയുടെ സാന്നിദ്ധ്യം ഒഴിവാക്കപ്പെടരുത്."
0 comments:
Post a Comment