അതെന്തായിരിക്കാം?
ശുദ്ധ പോഴത്തം - ബുദ്ധി പറയുന്നു
അതൊരു ദുരന്തം - വിശകലനം പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.
അത് വേദന മാത്രം - ഭയം പറയുന്നു
അത് വേദന മാത്രം - ഭയം പറയുന്നു
തീരെ നിരാശാവഹം - ഉൾക്കാഴ്ച പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.
പരിഹാസ്യമാണത് - അഭിമാനം പറയുന്നു
ശ്രദ്ധയില്ലായ്മ തന്നെ - സുബുദ്ധി പറയുന്നു.
അസ്സാദ്ധ്യമാണത് - അനുഭവം പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.
(ജർമനിൽനിന്ന് തർജ്ജമ - സക്കറിയാസ് നെടുങ്കനാൽ)
"Was es ist"
Erich Fried
Erich Fried
Es ist Unsinn
sagt die Vernunft
Es ist was es ist
sagt die Liebe
Es ist Unglück
sagt die Berechnung
Es ist nichts als Schmerz
sagt die Angst
Es ist aussichtslos
sagt die Einsicht
Es ist was es ist
sagt die Angst
Es ist aussichtslos
sagt die Einsicht
Es ist was es ist
sagt die Liebe
Es ist lächerlich
sagt der Stolz
Es ist lächerlich
sagt der Stolz
Es ist leichtsinnig
sagt die Vorsicht
Es ist unmöglich
sagt die Erfahrung
sagt die Vorsicht
Es ist unmöglich
sagt die Erfahrung
Es ist was es ist
sagt die Liebe
ദൈവം സ്നേഹമാകുന്നു. വിഭജിച്ചു വിഭജിച്ചു പോകുമ്പോള്‍ സര്വ്വതിലും ഉള്ളത് ശൂന്യതയാണെന്നു കാണാം. ഈ ശൂന്യതയെയാണ്, ഈ അതിതീവ്ര ബോധതലത്തെയാണ് ദൈവം എന്ന് വിളിക്കുന്നത് തന്നെ. അതായത്, പ്രപഞ്ചം മുഴുവന്‍ സ്നേഹം എന്ന ഊര്‍ജ്ജം വിവിധ തീവ്രതയില്‍ ആയിരിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. നമ്മിലുള്ള, അല്ലെങ്കില്‍ നാമായിരിക്കുന്ന ആ ഊര്ജ്ജത്തെ മാറ്റുകൂട്ടി രൂപപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യവും. അത്, ആയിരിക്കുന്ന അവസ്ഥയില്‍ ലഭ്യമായ സാഹചര്യത്തില്‍ ആര്ക്കും ബോധപൂര്വ്വം ചെയ്യാവുന്നതേയുള്ളൂ താനും. ശരിയായ ദിശയിലാണ് അത് സംഭവിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ അതിനെ വിപ്ലവകരമായ പരിണാമം എന്ന് വിളിക്കാം.
പക്ഷേ, നാം അറിവില്ലായ്മകൊണ്ട് പ്രപഞ്ചത്തെ വെറൊന്നായി കാണുന്നു. അവിടെയാണ് അഹം ശക്തി പ്രാപിക്കുന്നത്. ഇതില്‍ നിന്ന് മുക്തി നേടാന്‍ പ്രപഞ്ചത്തിലെ ഓരോന്നിനെയും സ്വന്തം ഭാഗമായി കാണാന്‍ ശ്രമിക്കുക. അങ്ങിനെ ഓരോന്നിനെയും സ്നേഹിക്കാന്‍ നമുക്ക് കഴിയുമ്പോള്‍ നാം പ്രപഞ്ചവുമായി വേറിട്ട ഒന്നല്ലെന്ന് കാണും. സ്നേഹിക്കപ്പെടുന്നതെല്ലാം ഒരു ചുമടായി കൊണ്ടുനടക്കാതെ അവയുമായി സമരസപ്പെട്ട് ഒന്നായി ചുരുങ്ങി ചുരുങ്ങി അവസാനം പ്രപഞ്ചം മുഴുവന്‍ ഉള്ളിലേക്ക് ആവാഹിച്ചു കഴിയുമ്പോള്‍ ഏതൊന്നും പ്രപഞ്ചത്തിലെ ഏറ്റവും ശൂന്യമായ അസ്ഥിത്വം ആയി മാറുന്നു – സ്വര്ഗ്ഗം തന്നെയായി മാറുന്നു. ഇവിടെ ആരും ആരെയും സ്നേഹിക്കുന്നുമില്ല ആരും സ്നേഹിക്കപ്പെടുന്നുമില്ല. നമ്മുടെ തന്നെ ഭാഗമായതുകൊണ്ടാണ് നാം നമുക്ക് ഭക്ഷണം തരുന്ന കൈയ്യോട് നന്ദി പറയാത്തത്. അത്തരം ഒരവസ്ഥയിലെക്കുള്ള യാത്രയില്‍ ഒരാള്‍ തിരിച്ചറിയുന്ന ഒരു സത്യമാണ്, എല്ലാം അതാതിന്‍റെ സ്ഥാനത്തും സമയത്തും ആണെന്നതും, അതും ഇതുമെല്ലാം സ്നേഹം തന്നെയാണെന്നതും. അത് തിരിച്ചറിഞ്ഞ ഒരാള്‍ ഒരിക്കലും സ്നേഹത്തെ നിര്വ്വചിക്കാന്‍ മിനക്കെടുകയില്ല – ഇല്ലാത്ത ഒന്നിനെപ്പറ്റി പറയാന്‍ ആര്ക്കു് സാധിക്കും?
Awaiting more attempts ... ...