ഭയപ്പെടരുത്‌, ഞാൻ നിങ്ങളോടൊപ്പമുണ്ട്.

http://popefrancis365.org/wordpress/wp-content/uploads/2014/02/Report-Voices-of-the-People-Submitted-021714.pdf

മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാനുള്ളത്,  ചുരുക്കിയെഴുതിയിട്ടും 16 താളുകളുള്ള, അമേരിക്കൻ ക്രിസ്ത്യാനികളുടെ പ്രതികരണങ്ങളാണ് - അതായത്, ആധുനിക കുടുംബബന്ധങ്ങളിലെ ജീവിതപ്രശനങ്ങളെപ്പറ്റി ഓരോ രൂപതയിലും മെത്രാന്മാർ അന്വേഷണം നടത്തുകയും അതിന്റെ വിശദ റിപ്പോർട്ട് വത്തിക്കാനിൽ എത്തിക്കയും ചെയ്യണമെന്ന് പോപ്‌ കഴിഞ്ഞ ഒക്ടോബറിൽ ആവശ്യപ്പെട്ടതിൻ പ്രകാരമുള്ള ഇടയപ്രവർത്തനങ്ങളുടെ ഫലം. മറ്റു മിക്ക രാജ്യങ്ങളിലും സമാനമായ പഠനങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ, നമ്മുടെ 'അജപാലകർ' അങ്ങേയറ്റത്തെ അലസതയോടെയും നിരുത്തരവാദിത്തത്തോടെയും, പോപ്പിനോടുള്ള ധിക്കാരത്തോടെയും ഇതുവരെ ഒന്നു സ്പര്ശിക്കപോലും ചെയ്തിട്ടില്ലാത്ത വിഷയമാണിത്. എന്നിട്ടാണ് പാലായിലെ 'മെഗാസിനഡ്' കഴിഞ്ഞുടനെ അവർ തട്ടിവിട്ടത്, തങ്ങളുടെ സമയം ഫലവത്തായി, വത്തിക്കാൻ രണ്ടിനെപ്പറ്റിയും സഭയുടെ ഇപ്പൊഴത്ത അവസ്ഥയെപ്പറ്റിയും സാരവും വിശദവുമായ ചർച്ചകൾക്കും പഠനങ്ങൾക്കുമായി ചെലവഴിച്ചു എന്ന്! അവർ കണ്ടെത്തിയതോ, എല്ലാം ശുഭം എന്ന്! ഇതുപോലെ ആരെയും കൂസാതെ, മനസ്സാക്ഷിക്കു നിരക്കാത്ത കള്ളം പറഞ്ഞ് സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്നും ആവരുടെ സ്നേഹവിശ്വാസങ്ങൾക്കും അനുസരണക്കും പണം വാരിയെറിഞ്ഞുകൊണ്ടുള്ള താലോലിക്കലിനും തങ്ങൾ അർഹരാണ് എന്ന് വരുത്തിവയ്ക്കാൻ നോക്കുകയും ചെയ്യുന്ന ചുവന്ന തൊപ്പിക്കാരായ നമ്മുടെ വിശുദ്ധന്മാരെ (മാർ എന്നതിന്റെ അർത്ഥം വിശുദ്ധൻ എന്നാണ്.) ഇനി എന്താണ് ചെയ്യേണ്ടത്, അത് ചെയ്യാൻ ആർക്കാണ് അധികാരവും സാദ്ധ്യതയുമുള്ളത്, എന്ന് മുമ്പൊരു കമെന്റിൽ ഞാൻ കുറിച്ചിട്ടുണ്ട്. അക്കാര്യം വളരെ ശക്തമായി പോപ്പിനെ അറിയിക്കക എന്നത് മാത്രമാണ് ഇനി സഭാപൗരന്മാരിൽ നിക്ഷിപതമായിരിക്കുന്ന അടിയന്തര കടമ. ഈ ബ്ളോഗിലും സത്യജ്വാലയിലും വായിക്കാവുന്ന "ശുദ്ധീകരണ ലുത്തിനിയാ"യിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന ആഭാസവൃത്തികളെല്ലാം ചെയ്യുകയും എന്നിട്ടും ലോകമാന്യരായി സ്വയം പ്രദര്ശിപ്പിക്കുകയും ചെയ്യുന്ന ഇവർക്ക് ഇന്നാട്ടിലെ ഏറ്റവും കനത്ത ശിക്ഷതന്നെ അർഹമാണ്. കാരണം, അവർ നിരന്തരം ചെയ്തുകൂട്ടുന്നത് രാജ്യത്തിനും ജനത്തിനും എതിരായ വിശ്വാസവഞ്ചനയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും ഇനത്തിൽ പെടുന്ന ക്രിമിനൽ കുറ്റങ്ങളാണ്. വിശുദ്ധരെന്ന തെറ്റായ പരിവേഷം ഒന്ന് മാത്രമാണ് നിയമത്തിന്റെ പിടിയിൽനിന്നിവർ വഴുതിപ്പോകാൻ ഇടയാക്കുന്നത്. അവരെപ്പോലെ തന്നെ കുറ്റവാളികളായ നിയമപാലകരും ഭരണകർത്താക്കളും അവർക്ക്  കൂട്ടുനിൽക്കുന്നു എന്നത് ജനത്തെ വിഡ്ഢികളും നിസ്സഹായരുമാക്കുന്നു. ഈ ജനമെന്നു പറയുന്നത് നമ്മൾ ഓരോരുത്തരുമാണെന്ന് ഓരോ വായനക്കാരനും മനസ്സിരുത്തി തിരിച്ചറിയണം. മറ്റെന്തെങ്കിലും ചെയ്യുന്നതിനു മുൻപ് 'മാർ' ചേർത്ത് ഇവരുടെ പേരുകൾ എഴുതുകയോ പറയുകയോ ചെയ്യാതിരിക്കുക. ഇക്കാര്യങ്ങളെക്കുറിച്ച്‌ പള്ളിക്കൂട്ടങ്ങളിലും പള്ളിച്ചടങ്ങുകൾ കഴിഞ്ഞും വികാരിമാരോട് സംസാരിക്കുക. വിവരമുള്ളവരാണെങ്കിൽ അവർക്ക് കാര്യം പിടികിട്ടും. വൈദികരും വിശ്വാസികളും കാര്യത്തിന്റെ കിടപ്പ് മനസ്സിലാക്കിയാൽ, കാശിനു കൊള്ളാത്ത ഈ മോഴ...(oopzz)... കളെക്കൊണ്ട് ഇനി എന്തു ചെയ്യണമെന്ന് ഒരു തീരുമാനമായിക്കൊള്ളും. നമ്മുടെ പോപ്പുതന്നെ ആഹ്വാനം ചെയ്യുന്നത് ഇത് സഭാപൌരരുടെ കടമയാണെന്നാണ്. പിന്നെയെന്തിന് ഭയക്കണം? യേശുവും പറഞ്ഞിട്ടില്ലേ, ഭയപ്പെടേണ്ടാ, ഞാൻ എപ്പോഴും നിങ്ങളൊടൊപ്പമുണ്ട് എന്ന്.

His grace, his eminence, his holiness, his beatitude എന്നൊക്കെ സംഭൊധന ചെയ്യപ്പെടെണ്ടവർക്ക് ചേരുന്ന പേരുകളാണോ സാറന്മാരെ നിങ്ങൾ എഴുതിവിടുന്നത്? കാള എന്ന് വായിച്ചപ്പോൾ മോഴാക്കാള എന്നു കേട്ടിട്ടുള്ളത് ഓർമ്മയിൽ വന്നു. മോഴ എന്ന ശബ്ദത്തിന് കൊമ്പിൽലാത്ത മൃഗം എന്നും ഭോഷത്തം, കഞ്ഞി എന്നും; മോഴ പിരട്ടുക എന്നാൽ വഞ്ചിക്കുക, ഭ്രമിപ്പിക്കുക എന്നും മറ്റും അർത്ഥഭേദങ്ങലുള്ളപ്പോൾ നിങ്ങൾ ഇങ്ങനെ കിടന്ന് ശരിയായ ഒരു പേര് തേടി വലയണോ? 

0 comments: