എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല എന്ന വാക്കുകളിലൂടെയാണ് തൻറെ നേതൃത്വം സഭയിൽ അനന്യമാണെന്ന് പോപ് ഫ്രാൻസിസ് തെളിയിച്ചത്. ഇതുവരെ മറ്റൊരു പോപ്പിനും, ജോണ്‍ ഇരുപത്തിമൂന്നാമനുപോലും, കത്തോലിക്കാ മേല്ക്കോയ്മ്യ്ക്കും അസഹിഷ്നുതക്കുമെതിരെ ഇത്തരമൊരു ഹൃദയവിശാലത പ്രകടിപ്പിക്കാനുള്ള ചങ്കൂറ്റം ഉണ്ടായില്ല. അതിലൂടെ അദ്ദേഹം പറഞ്ഞത് അനേകം കാര്യങ്ങൾ ഒരുമിച്ചാണ്. ഒന്ന്. കത്തോലിക്കരുടെ ദൈവസങ്കല്പം വളരെ സങ്കുചിതമാണ്. പരാശക്തിയായ ദൈവത്തെ കത്തോലിക്കാ മതാനുയായികൾ ഇന്ന് കാണുന്നതുപോലെ സ്വപക്ഷാനുഭാവിയായി കണ്ടാൽ പോരാ. രണ്ട്: വിശ്വാസികളുടെ ദൈവസങ്കല്പം മാറേണ്ടതാണെങ്കിൽ, ആ ദൈവത്തെ ആരാധിക്കുന്ന രീതിയിലും മാറ്റം ആവശ്യമാണ്. മൂന്ന്. അങ്ങനെയെങ്കിൽ ഇന്നത്തെ മതസംവിധാനവും അതിന്റെ ഭരണക്രമവും മാറ്റം ആവശ്യപ്പെടുന്നു. നാല്. തെറ്റായ ഒരു ദൈവസങ്കല്പത്തിൽ ഊന്നിയുള്ള വിശ്വാസസംഹിതയിൽ ഉറച്ചുനിന്നുകൊണ്ട് അതിനെ മനുഷ്യരുടെയിടയിൽ പ്രചരിപ്പിക്കാൻ സഭ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങളിൽ പാളിച്ചകളും പോരായ്മകളും അനീതിയും ഉണ്ടായിരുന്നു എന്ന് സ്വയം അംഗീകരിച്ച് അവക്കെല്ലാം ആവശ്യമായ തിരുത്തൽ പ്രക്രിയകൾ കൈക്കൊള്ളുകയും തീര്ത്തും തെറ്റായിരുന്ന നടപടികൾ ഉടനടി ഉപേക്ഷിക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, സഭയിൽ ഒരു ആഗോള പരിവർത്തനം അത്യന്താപേക്ഷിതമായി തീർന്നിരിക്കുന്നു. അങ്ങനെയൊരു അഴിച്ചുപണി തുടങ്ങാൻ വേണ്ടിയാണ് പോപ് പ്രാൻസിസ് കഴിഞ്ഞ നവംബറിൽ മെത്രാൻമാരുടെ ഒരു പ്രത്യേക സിനഡ് വിളിച്ചുകൂട്ടിയത്.
അതിന്റെ സാക്ഷാത്ക്കാരത്തിന് പോപ് മുന്നോട്ടുവച്ച നിബന്ധനകൾ ഇവയായിരുന്നു: അങ്ങേയറ്റത്തെ സുതാര്യത, പക്വതയുള്ള അല്മായരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിന്താബാങ്കുകൾ, സഭാപൗരരോട് നേരിട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് അവർ കൊടുക്കുന്ന ഉത്തരങ്ങൾ എളിമയോടെ ശ്രദ്ധിച്ചുകേൾക്കാൻ മെത്രാന്മാരുടെ ഭാഗത്ത് ഉണ്ടാകേണ്ട സന്നദ്ധതയും, താഴത്തെ തട്ടിൽ തുടങ്ങി ആരംഭിക്കേണ്ട സംവാദനക്ഷമതയും തെറ്റുകൾ തിരിച്ചറിയാനും തിരുത്താനുമുള്ള പ്രബുദ്ധമായ മനോഭാവവും. ഈ സിനഡിനുവേണ്ടിയുള്ള ഒരു വർഷത്തോളം നീണ്ടുനില്ക്കുന്ന ഒരുക്കങ്ങളിൽ പങ്കുചേരാനുള്ള സന്മനസ്സ് ഇവക്കെല്ലാം മുന്നോടിയായി വരേണ്ടതുണ്ടായിരുന്നു.
സിനഡിന്റെ പഠനവിഷയങ്ങളിൽ സഭയുടെ നിലനില്പിനും ശുദ്ധീകരണപ്രക്രിയക്കും ആധാരമായി പോപ് ഫ്രാൻസിസ് കണ്ടത് കുടുംബം എന്ന സംവിധാനത്തെയാണ്. എന്താണ് അതിനു കാരണം? തികച്ചും യാഥാസ്ഥിതികരായ മുൻ പോപ്പുമാരുടെ കീഴിൽ, കെട്ടിക്കിടക്കുന്ന ഒരു ജലാശയംപോലെ വിഷലിപ്തമായിത്തീർന്നിരിക്കുന്ന സഭയിൽ സമഗ്രമായ ഒരു ശുദ്ധീകരണം അതിന്റെ ഏറ്റവും അടിസ്ഥാന ഘടകത്തിൽ, അതിന്റെ മൂലക്കല്ലിൽ തുടങ്ങേണ്ടതുണ്ടെന്നും അത് ക്രിസ്തീയ കുടുംബം ആണെന്നുമുള്ള ലളിതമായ കണ്ടെത്തലായിരുന്നു അതിനു പിന്നിൽ. അതിനർഥം, ഈ പോപ്പിനെ സംബന്ധിച്ചിടത്തോളം, സഭയെന്നാൽ അതിന്റെ അധികാരശ്രേണിയോ ആരാധനക്കൂട്ടായ്മകളോ അല്ല, മറിച്ച്, ഓരോ വിശ്വാസിയും അവൻറെ/അവളുടെ കുടുംബബന്ധങ്ങളും ആണെന്നുള്ള തിരിച്ചറിയൽ ആണ്. അതുകൊണ്ട് തുടക്കം കുടുംബത്തിൽ തന്നെ ആയിരിക്കേണ്ടതുണ്ട്. ഈ കുടുംബമാകട്ടെ ഇന്ന് വളരെ ആശങ്കാജനകവുമാകുംവിധം സങ്കീർണവു
ഇതുവരെ ദൈവശാത്രപരമായും താത്ത്വികമായും ഓരോന്ന് എഴുതിപ്പിടിപ്പിക്കുകയായിരുന്ന സഭ ഇനിമുതൽ സമകാലിക പ്രശ്നങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി, അവയ്ക്കുതകുന്നത്ര വെളിച്ചം വീശുന്ന ഒരു മാർഗരേഖ - സമഗ്രമായ ഒരു ചോദ്യാവലിയും അവക്കുള്ള ഉത്തരങ്ങളും - കണ്ടെത്തേണ്ടിയിരുന്നു. ആ ലക്ഷ്യത്തോടെയാണ് പോപ് ഫ്രാൻസിസ് നേരിട്ട് നിയമിച്ച എട്ട് കർദിനാളന്മാരുടെ ഒരു ഗ്രൂപ്പ് തക്കതായ ഒരു കർമപദ്ധതി (instrumentum laboris) ഒരുക്കിയത്. അതനുസരിച്ച് ഒരു വർഷത്തോളം നീണ്ട ഒരു പഠനത്തിന് തുടക്കം കുറിച്ചു. ഓരോ പ്രദേശത്തും കുടുംബജീവിതത്തിന്റെ ആധുനിക ചുറ്റുപാടുകളെയും പ്രശ്നനങ്ങളെയും അവയുടെ നിവാരണ മാർഗങ്ങളെയും സംബന്ധിച്ച് ലോകവ്യാപകമായ ഒരു പഠനം ആയിരുന്നു ലക്ഷ്യം. അമേരിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമെന്നപൊലെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ ചോദ്യാവലി ജനമദ്ധ്യത്തിൽ കൊണ്ടുവരാനും ചര്ച്ചക്കു വിഷയമാക്കാനും അവിടങ്ങളിലെ മെത്രാന്മാർ ആവുന്നത് ശ്രമിക്കയും കിട്ടിയ ഉത്തരങ്ങളിൽ നിന്ന് പൊതുജനാഭിപ്രായം രൂപീകരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സമഗ്രമായ ഒരു റിപ്പോർട്ട് റോമിലെത്തിക്കുകയും ചെയ്തു. കർദിനാൾ Lorenzo Baldisseriയുടെ കീഴിൽ പ്രവർത്തിച്ചവർ 2013 നവംബറിൽ, ഒൻപത് വിഷയങ്ങളിൽപെടുന്ന 39 ചോദ്യങ്ങൾ എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. ഓരോ ദേശത്തെയും ആവശ്യമനുസരിച്ച് അവയെ വിപുലീകരിച്ച് ക്രോഡീകരിക്കുക എന്ന ചുമതല ഓരോ രൂപതയുടെയും തലവന്റേതായിരുന്നു. വളരെ വൈകിയിട്ടും നമ്മുടെ മെത്രാന്മാർ ഇക്കാര്യത്തിൽ അനാസ്ഥരായിരിക്കുന്നത് കണ്ടതുകൊണ്ട് ഈ നടപടികളെക്കുറിച്ച് സമയാസമയം വായനക്കാരെ അറിയിക്കാനും തങ്ങളുടെ കടമയെപ്പറ്റി സഭാശുശ്രൂഷകരെ ഒർമി
ആരെയും ലജ്ജിപ്പിക്കുംവിധം സ്വാർഥമതികളായ ഇവിടുത്തെ 'ഇടയന്മാർ' വായിക്കാൻ ഭയപ്പെടുന്ന പലതും കാലത്തിന്റെ ഭിത്തികളിൽ എഴുതപ്പെടുന്നുണ്ട്. പതിമൂന്നു രാജ്യങ്ങൾക്ക് (Argentina, Belgium, Brazil, Canada, Denmark, France, Iceland, Netherlands, Norway, Portugal, Spain, South Africa and Sweden) പുറമേ USAയിലെ ഒരു ഡസനോളം സംസ്ഥാനങ്ങളും സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കിയിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഒരുമിച്ചുള്ള ദാമ്പത്യബന്ധത്തിന്റെ നിയമസാധുത, ഒരിക്കൽ റദ്ദാക്കിയത്, തിരികെക്കൊണ്ടുവരാൻ ഇന്ത്യയിൽ ശ്രമം നടക്കുന്നുണ്ട്. ഉഗാണ്ടയിൽ സഭയും സർക്കാരും സ്വവർഗരതിക്കാരെ നിഷ്ക്കരുണം വേട്ടയാടുകയാണ്. വിവാഹമോചനങ്ങളി
ഭാരതത്തിലെ മതനേതൃത്വത്തിന്റെ അനാസ്ഥ ഗുരുതരമായിരുന്നെങ്കിലും, പ്രാദേശിക പ്രതിനിധികളായി അല്മായരെയും അജപാലകരെയും പങ്കെടുപ്പിച്ച സിനഡും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾക്കായുള്ള മൂന്ന് പ്രത്യേക സമ്മേളനങ്ങളും വിജയകരമായിരുന്നു എന്ന് സമാപനസമ്മേളനത്തിൽ പോപ്പിന്റെ വക്താവ്, ഫാ. ഫെദെറികൊ ലൊംബാർദി, അറിയിച്ചു.
സിനഡിലെ ചർച്ചകളിലുടനീളം ബാക്കിയുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തുകൊണ്ട് നിശബ്ദനായി പങ്കെടുക്കുക മാത്രമാണ് പോപ് ഫ്രാൻസിസ് ചെയ്തത്. അവസാന വോട്ടെടുപ്പിൽ പോപ്പിന്റെ ഇംഗിതങ്ങൾക്കനുസൃതമായ ഒരു ഫലമല്ല ഉണ്ടായത്. പ്രായമേറിയ യാഥാസ്ഥിതികരായ കർദിനാളന്മാരുടെ ഭൂരിപക്ഷസാന്നിദ്ധ്യമായിരുന്നു അതിന്റെ കാരണങ്ങളിൽ ഒന്ന്. അക്കാര്യത്തിൽ ഒരു തിരുത്തൽ അത്യാവശ്യമാണെന്ന് പോപ് മനസ്സിലാക്കുകയും ചെയ്തു.
നവംബര്‍ 18 -ാം തിയതി നടന്ന സമാപനച്ചടങ്ങിനു ശേഷം രണ്ടാം ദിവസം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനസമീക്ഷയിൽ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: നമ്മുടെ ദേവാലയങ്ങളില്‍ ബലിയര്‍പ്പിക്കപ്പെടുന്നുണ്ട്, ധാരാളം ജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നുണ്ട്, നൊവേനയും പ്രാര്‍ത്ഥനയുമൊക്കെ മുടങ്ങാതെ നടക്കുന്നുമുണ്ട്, എന്നാല്‍ ഹൃദയകവാടങ്ങളും ദേവാലയ കവാടങ്ങളും ക്രിസ്തുവിനും അവിടുത്തെ മാനസാന്തരത്തിന്‍റെ സുവിശേഷത്തിനും എതിരായി കൊട്ടിയടയ്ക്കപ്പെടുന്നു. സ്വയം പര്യാപ്തതയുടെ ഈ അലംഭാവം അപകടകരമാണ്.
ജരൂസലേം ദേവാലയത്തിലെ ബലികളിലും, പ്രാര്‍ത്ഥനകളുടെ നിയമാനുഷ്ഠാന ക്രമത്തിലും മുഴുകിയിരുന്ന അധികാരികളും ജനങ്ങളും പുരോഹിതരും സമാധാനരാജാവായ ക്രിസ്തുവിനെ അംഗീകരിക്കാതെ പോയെന്നും, അങ്ങനെ ദേവാലയത്തിലെ സ്വയം പര്യാപ്തതയുടെയും സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും തിമിര്‍പ്പില്‍ രക്ഷകനായ ക്രിസ്തുവിനെതിരെ വാതിലുകള്‍ കൊട്ടിയടച്ചെന്നും, പിന്നെ അവിടുത്തെ അവര്‍ ക്രൂശിച്ചെന്നും പാപ്പാ ലൂക്കായുടെ സുവിശേഷത്തിന്‍റെ അവസാനഭാഗത്തെ ആധാരമാക്കി വ്യാഖ്യാനിച്ചു (ലൂക്കാ 19, 41-44).
ഇന്ന് നമ്മുടെ ദേവാലയങ്ങളും ഇങ്ങനെയുള്ളൊരു സ്വയം പര്യാപ്തതയുടെ സംതൃപ്തിയിലേയ്ക്കും അലംഭാവത്തിലേയ്ക്കും കടന്ന്, അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഭാരതത്തിലെ മെത്രാന്മാരെ, വിശേഷിച്ച് സീറോ മലബാർ മെത്രാന്മാരെ, അസ്വസ്ഥമാക്കേണ്ട വാക്കുകളാണിവ.
സമ്മേളനത്തിൽ വോട്ടിനിട്ട 62 വിഷയങ്ങളിൽ മൂന്നെണ്ണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ തത്ക്കാലത്തേയ്ക്ക് തള്ളപ്പെട്ടു. അവ 1. സ്വവര്ഗവാദികൾക്കുള്ള ആദ്ധ്യാത്മിക ശുശ്രൂഷ, 2. വിവാഹമോചിതർക്ക് വി. കുർബാന, 3.
സഭയുടെ അനുവാദമില്ലാതെ നടത്തിയ പുനർവിവാഹത്തിന്റെ സാധുത എന്നിവയായിരുന്നു. വോട്ടു ചെയ്ത 183 പേരിൽ പ്രായമേറിയവർ വളരെയുണ്ടായിരുന്നു എന്നത് പാപ്പയുടെ പ്രതീക്ഷകൾക്ക് എതിരായി വർത്തിച്ചുവെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. സാരമില്ല, ഈ വിഷയങ്ങൾ കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാക്കാൻ ഒരു വർഷം ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞുപോയ സിനഡിന്റെ തുടർച്ചയായി കുടുംബത്തെ സംബന്ധിച്ച് ഒരു ആഗോള കൂടിച്ചേരൽ 2015 സെപ്റ്റംബറിൽ ഫിലാദെൽഫിയായിൽ നടക്കും. ഒരുമാസം കഴിഞ്ഞ് വത്തിക്കാനിൽ നടക്കുന്ന സാധാരണ സിനഡ് അല്ലെങ്കിൽ (മൂന്നാം വത്തിക്കാൻ) കൗണ്‍സിലോടെ ഈ പഠനം പൂർത്തിയാക്കാനാണ് പോപ് ആഗ്രഹിക്കുന്നത്. എല്ലാം അങ്ങേയറ്റം സുതാര്യമാക്കാൻവേണ്ടി, അതിനോടി
ധീരനും ബുദ്ധിമാനുമാണ് പോപ് ഫ്രാൻസിസ്. ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധയൂന്നിയ ഒരാളെ ധീരൻ എന്നാണ് ഉപനിഷത്തുകൾ വിളിക്കുന്നത്. ധീരൻ എന്നാൽ 'ധീ' (ബുദ്ധി)യുള്ളവൻ. ധൃ എന്ന ധാതുവിൽനിന്നു വരുന്നതുകൊണ്ട് ധൈര്യവാൻ (ധൃതിമാൻ) എന്ന അർഥവും അതിനുണ്ട്. സഭയിൽ ഒരു നവോഥാനയുദ്ധത്തിനു സമയമായി എന്നദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതാകട്ടെ, ഗീതാദർശനത്തിനനുസൃതമായി, ആരെയും കീഴടക്കാനുള്ളതല്ല, മറിച്ച്, നമ്മോടുതന്നെയുള്ള യുദ്ധമാണ്. ആത്മതത്ത്വം ഗ്രഹിച്ച്, ഇന്ന് സഭയിൽ വ്യാപകമായിരിക്കുന്ന അനാത്മതത്ത്വത്തെ അതിന്റെ ചെയ്തികളോടെ തള്ളിക്കളയുകയെന്നതാണ് ഈ യുദ്ധത്തിന്റെ പൊരുൾ. അതിന്റെ അടുത്ത ഘട്ടത്തിനായി ഒരുങ്ങാനും പ്രവർത്തിക്കാനും തത്ഫലങ്ങളിൽ ഭാഗഭാക്കുകളാവാനും ഇനിയും നമുക്കവസരമുണ്ട്. നമ്മുടെ സഭാസാരഥികൾ അക്കാര്യത്തിൽ എത്രമാത്രം സഹകരണം കാഴ്ച്ചവയ്ക്കുമെന്നത് അല്മായരെ ആശങ്കാകുലരാക്കുന്നത്ര ഗാഢമായ പര്യാലോചനയർഹിക്കുന്നു. ഇവിടുത്തെ സഭാനേതൃത്വത്തിന് കാലത്തിന്റെ അടയാളങ്ങൾ വായിച്ചുകൊടുക്കാൻ മാത്രം ആന്തരികപ്രഭയുള്ള ദാനിയേലുമാർ ഇവിടെ ഇല്ലെന്നുണ്ടോ? 'ഞാൻ നിന്നെ അളന്നു, നിക്ക് കുറവുണ്ട്' എന്ന മൃദുമന്ത്രണം അവർ കേൾക്കാതിരിക്കുന്നെങ്കിൽ നാശം ഈ സഭയുടേതായിരിക്കും. വളരുന്നതനു
Comment:
The word 'catholic' has an
etymological meaning and an accepted conceptual meaning in connection
with the Roman Catholic church. the first meaning is liberal, including
most things etc. A man with catholic tastes, for example. This word of
positive implications has been distorted by its use with the Roman
Church, which therefore is a mis-nomer. Roman and Catholic ca't go
together at all. In this usage the word denotes all that is
conservative, self-centered, and restricted to a special group. As far
as I understand, it is in that sense that the Pope said 'my God is not a
Catholic God'. Thereby he has opted for a God that is all embracing,
loving and impartial to the whole of creation or existence. This notion
is not acceptable to a Roman Catholic Christian. So your statement "But
He is the God of Catholics too" is false. If it were otherwise, all
this clamor for change in the church wouldn't have been necessary.
0 comments:
Post a Comment