അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍. ഈ വീഡിയോ കാണുക
വിശ്വാസികളെകൊണ്ട് വെഞ്ചാമരം വീശിപ്പിച്ച്, അധികാരത്തിന്‍റെ വീഞ്ഞുന്നുകര്‍ന്ന്‍, സുഖാസക്തിയുടെ അരമനകളില്‍ വാണരുളുന്ന പുരോഹിത ശവകല്ലറകള്‍..
''കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)
കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ് കാലത്തിന്‍റെ അടയാളങ്ങള്‍. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ പരിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നല്കുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്നു.
Lithiya Lijo's video shared by Samson George in FB
പശ്ചിമഘട്ടവും നെടുങ്കണ്ടത്ത് ഒരു മഠത്തില്‍ മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കുന്നത് സംബന്ധിച്ചും വിശ്വാസികളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നും, ആരൊക്കെയോ മെത്രാനെ ഫോണില്‍ വിളിച്ചു പുലഭ്യം പറഞ്ഞെന്നോ ഒക്കെ ഞാന്‍ കേട്ടിരുന്നു.
ഈ ക്ലിപ്പില്‍ മെത്രാന്‍ പത്രസമ്മേളനം നടത്തുന്നു. അദ്ദേഹത്തെ ആരൊക്കെയോ ഫോണില്‍ വിളിച്ച സംഭവം അദ്ദേഹം വിവരിക്കുന്നു. തുടര്‍ന്ന് വളരെ കൂളായി അദ്ദേഹം കേട്ട മലയാളത്തിലെ പുളിച്ചതിന്റെ പുളിച്ച ഏതാനും പദങ്ങള്‍ പങ്കു വെയ്ക്കുന്നു. ഞാന്‍ ക്ലിപ്പ് ഓഫ് ചെയ്തു. ഏതാനും നിമിഷം അക്ഷരാര്‍ത്ഥത്തില്‍ മരച്ചിരുന്നു പോയി എന്ന് പറയുന്നതാണ് ശരി. ആ ക്ലിപ്പിന്റെ ലിങ്ക് ഞാന്‍ തരുന്നില്ല, ക്ഷമിക്കുക. എനിക്ക് വേറൊന്നും പറയാനുമില്ല.