വാത്സല്യലാളനകളാലെന്‍റെ
കണ്ണീര്ക്കണങ്ങളെ തടഞ്ഞുനിര്‍ത്തി
ശൈശവത്തില്‍, എന്റെയമ്മ.
ചിരിയുടെയോളങ്ങളെ
ചിറകെട്ടിനിര്‍ത്തി
കൌമാരത്തില്‍
അച്ഛന്റെ മുഖഗൌരവം.
വികാരങ്ങളുടെ ചുണ്ടുകളെയും
ആത്മാവിന്റെ ചിറകുകളെയും
വരിഞ്ഞിറുക്കിക്കെട്ടി
യൌവനത്തില്‍, പുരോഹിതര്‍.
എന്നാല്‍
കണ്ണീരിന്റെ മാധുര്യവും
ചിരിയുടെ വശ്യതയും
വിടരുന്ന ചുണ്ടുകളുടെയഴകും
എന്നെ പഠിപ്പിച്ചു
വേനല്‍മഴ നനഞ്ഞുനിന്നയൊരു
കറുനീല കാക്കപ്പൂവ്!
ക്ഷണനേരമൊരു
സൌന്ദര്യമൊട്ടായി നിന്നിട്ടു
കൊഴിഞ്ഞുവീഴും മുമ്പേ
കൈമോശം വന്നുപോയ
എന്റെ ശൈശവ, കൌമാര,
യൌവനങ്ങളെല്ലാം
അവളെനിക്കു തിരികെത്തന്നു.
0 comments:
Post a Comment