ആര്‍ദ്രമായ തന്റെ കണ്ണുകള്‍ എന്റേതില്‍ മൃദുലമായി തറച്ചുനിറുത്തി അവള്‍ ചോദിക്കുന്നു:
ആ ചോദ്യത്തിലൂടെയവള്‍ എന്റെ തങ്കക്കുടമായിത്തീരുന്നു, ഓരോ തവണയും.
ആ ചോദ്യത്തിലൂടെയവളെന്റെ മുത്താകുന്നു.
ഓരോ തവണയും.
മുത്തെനിക്കു വിലയുള്ളതല്ല, എറ്റം മൗലികമായ പവിഴം പോലും. പക്ഷേ, അവളെന്റെ മുത്താകുമ്പോള്‍ അത് അതുല്യമാകുന്നു. ആ മുത്തെന്റെ ജീവനാകുന്നു!
"എന്നെയിഷ്ടമാണോ?"
ആ ചോദ്യത്തിലൂടെ ഉയരുന്നതവളല്ല, ഞാനാണ്. എന്റെ ഇഷ്ടപ്പെടലാണതിലൂടെ വിലയുറ്റതായിത്തീരുന്നത്.
ഇതിലും മധുരതരമായ ഒരു ചോദ്യം മറ്റൊരു നാവില്‍നിന്നും ഉണ്ടാകാനാവില്ല.അതിലൂടെ എല്ലാം പുതുതായി സ്ഥിരീകരിക്കപ്പെടുകയാണ് - അവള്‍, ഞാന്‍, ദൈവം;
"എന്നെയിഷ്ടമാണോ?"
"ഉവ്വല്ലോ!"
"എന്തേരെ?"
"ഉവ്വല്ലോ!"
"എന്തേരെ?"
കൈവിരല്‍കൊണ്ടൊരു വൃത്തം വരച്ച്, "ഇത്രമാത്രം?"
"അല്ല, ഭൂഗോളത്തോളം!"
"അത്രയും മാത്രം?"
"അല്ല മോളേ , ബ്രഹ്മാണ്ഡത്തോളം - ബ്രഹ്മത്തോളം."
ഇത്തരം ചോദ്യങ്ങളുന്നയിച്ചിട്ട് അവയ്ക്കു കിട്ടുന്നയുത്തരങ്ങളെ ഗൗരവമായിട്ടെടുക്കുന്നയൊരുവളെ ആരാണിഷ്ടപ്പെട്ടുപോകാതിരിക്കുന് നത്?ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജീവസ്പന്ദനം അനുഭവിക്കുന്ന രണ്ടുപേരുടെ ഇഷ്ടമാണത്.
"അല്ല, ഭൂഗോളത്തോളം!"
"അത്രയും മാത്രം?"
"അല്ല മോളേ , ബ്രഹ്മാണ്ഡത്തോളം - ബ്രഹ്മത്തോളം."
ഇത്തരം ചോദ്യങ്ങളുന്നയിച്ചിട്ട് അവയ്ക്കു കിട്ടുന്നയുത്തരങ്ങളെ ഗൗരവമായിട്ടെടുക്കുന്നയൊരുവളെ ആരാണിഷ്ടപ്പെട്ടുപോകാതിരിക്കുന്
ആ ഇഷ്ടത്തിനു വിലയുണ്ടെന്നും അതിനു മാറ്റം വരില്ലെന്നുമറിഞ്ഞുകൊണ്ട്;
നിഷ്‌ക്കളങ്കതയുടെ പാരമ്യമാണതില്‍ ഇരുവരും അനുഭവിക്കുന്നത്.
അവിടെയെത്തിനില്ക്കുമ്പോള്‍ അതിനു കാര്യകാരണങ്ങളുടെയാവശ്യമില്ലാതാ കുന്നു.
ഇഷ്ടമാണെന്ന സ്ഥിരീകരണം മാത്രമാകുന്നു, അങ്ങനെയായിരിക്കുന്നതിന്റെ പൊരുള്‍.
അതില്‍ പഞ്ചേന്ദ്രിയങ്ങളാല്‍ പരീക്ഷിക്കപ്പെടേണ്ടതൊന്നുമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായി,
ഈ ഇഷ്ടം നിറഞ്ഞു നില്ക്കുന്നു.
പ്രകാശം പോലെ സുതാര്യവും ദൃഢവുമാണത് -
അതു മോക്ഷാനുഭവമായതുകൊണ്ട്,
വീണ്ടും ഒരേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു -
ഒരേ ഉത്തരത്തിനായി.
യുക്തിക്കല്ല അതാവശ്യം - ഇഷ്ടമെന്ന പ്രക്രിയക്കാണ്.
ആണോ എന്നതിന് ആണ് എന്ന ഉത്തരം നിശ്ചയമായതുകൊണ്ടാണ് അതാവര്‍ത്തിക്കപ്പെടാന്‍ കൊതിച്ചുപോകുന്നത്.
നിഷ്‌ക്കളങ്കതയുടെ പാരമ്യമാണതില്‍ ഇരുവരും അനുഭവിക്കുന്നത്.
അവിടെയെത്തിനില്ക്കുമ്പോള്‍ അതിനു കാര്യകാരണങ്ങളുടെയാവശ്യമില്ലാതാ
ഇഷ്ടമാണെന്ന സ്ഥിരീകരണം മാത്രമാകുന്നു, അങ്ങനെയായിരിക്കുന്നതിന്റെ പൊരുള്‍.
അതില്‍ പഞ്ചേന്ദ്രിയങ്ങളാല്‍ പരീക്ഷിക്കപ്പെടേണ്ടതൊന്നുമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായി,
ഈ ഇഷ്ടം നിറഞ്ഞു നില്ക്കുന്നു.
പ്രകാശം പോലെ സുതാര്യവും ദൃഢവുമാണത് -
അതു മോക്ഷാനുഭവമായതുകൊണ്ട്,
വീണ്ടും ഒരേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു -
ഒരേ ഉത്തരത്തിനായി.
യുക്തിക്കല്ല അതാവശ്യം - ഇഷ്ടമെന്ന പ്രക്രിയക്കാണ്.
ആണോ എന്നതിന് ആണ് എന്ന ഉത്തരം നിശ്ചയമായതുകൊണ്ടാണ് അതാവര്‍ത്തിക്കപ്പെടാന്‍ കൊതിച്ചുപോകുന്നത്.
ആ ചോദ്യത്തിലൂടെയവള്‍ എന്റെ തങ്കക്കുടമായിത്തീരുന്നു, ഓരോ തവണയും.
ആ ചോദ്യത്തിലൂടെയവളെന്റെ മുത്താകുന്നു.
ഓരോ തവണയും.
മുത്തെനിക്കു വിലയുള്ളതല്ല, എറ്റം മൗലികമായ പവിഴം പോലും. പക്ഷേ, അവളെന്റെ മുത്താകുമ്പോള്‍ അത് അതുല്യമാകുന്നു. ആ മുത്തെന്റെ ജീവനാകുന്നു!
"എന്നെയിഷ്ടമാണോ?"
ആ ചോദ്യത്തിലൂടെ ഉയരുന്നതവളല്ല, ഞാനാണ്. എന്റെ ഇഷ്ടപ്പെടലാണതിലൂടെ വിലയുറ്റതായിത്തീരുന്നത്.
ഇതിലും മധുരതരമായ ഒരു ചോദ്യം മറ്റൊരു നാവില്‍നിന്നും ഉണ്ടാകാനാവില്ല.അതിലൂടെ എല്ലാം പുതുതായി സ്ഥിരീകരിക്കപ്പെടുകയാണ് - അവള്‍, ഞാന്‍, ദൈവം;
ഇവയെല്ലാം ഒന്നായി നിലനില്ക്കുന്നു; അല്ലെങ്കില്‍ എല്ലാം ഒരുമിച്ച് അര്‍ത്ഥശൂന്യമായിത്തീരുന്നു.
"എന്നെ ഇഷ്ടമാണോ?" എന്നത് സൃഷ്ടിയുടെയും സൗന്ദര്യത്തിന്റെയും പരകോടിയായിത്തീരുന്നു. അതിലൂടെയവളെന്നെ സത്യവും ശിവവും സുന്ദരവുമാക്കുന്നു.
"ഉവ്വല്ലോ!" എന്ന എന്റെ ഉത്തരത്തിലൂടെ അവള്‍ സത്യവും ശിവവും സുന്ദരവുമാകുന്നു.
ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യമാണിത്.
"ഉവ്വല്ലോ!" എന്ന എന്റെ ഉത്തരത്തിലൂടെ അവള്‍ സത്യവും ശിവവും സുന്ദരവുമാകുന്നു.
ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യമാണിത്.
0 comments:
Post a Comment