കേരളസമൂഹത്തിന്റെ ധാര്‍മ്മിക കപടതകളെ തുറന്നുകാട്ടുന്ന രീതിയിലുള്ള രചനയായിരുന്നു മാധവിക്കുട്ടിയുടേത്. ലൈംഗികതയെപ്പറ്റി ശരിയായ ധാരണയുള്ളവര്‍ വളരെ വിരളമാണെന്നും, അതുള്ളവരില്‍ ഏറിയ പങ്കും സ്ത്രീകളാണെന്നും, പുരുഷമേധാവിത്തവും, അതിന്റെ സ്വാര്‍ത്ഥതയും ഈ അറിവിന്റെ ഒരംശം പോലും സാര്‍ത്ഥകമാക്കാന്‍ സ്ത്രീയെ (ഭാര്യയെ, വിശ്വാസിയെ, സന്യാസിനിയെ) അനുവദിക്കുന്നില്ലെന്നുമുള്ള സമകാലിക യാഥാര്‍ത്ഥ്യത്തെ തന്റെ കഥകളിലൂടെയും ആത്മകഥാസ്പര്‍ശിയായ രചനകളിലൂടെയുമവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിന്നു. ഒരു റോസി തമ്പിയോ, എസ്. ശാരദക്കുട്ടിയോ, കെ.ആര്‍. മീറയോ ഇന്ന് മനസ്സിലാക്കുകയും കൊച്ചു കൊച്ചു കുറിപ്പുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ തന്നെ അല്പം പരുക്കന്‍ ഭാഷ്യങ്ങളായിരുന്നു 1960നോടടുത്ത നാളുകള്‍ മുതല്‍ മാധവിക്കുട്ടിയില്‍ നിന്ന് കേരളം കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഈ വക കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ബോധമോ മേധയോ ഇന്നും കേരളപുരുഷാരത്തിനും ഒട്ടു മുക്കാലും സ്ത്രീജനത്തിനുപോലും ഇല്ലെന്നത് വെറും നഗ്നയാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയുള്ളയൊരു സമുദായത്തിന് ഇങ്ങനെയൊരെഴുത്തുകാരിയെ വിലയിരുത്താനാവില്ലെന്നതും നാമംഗീകരിക്കേണ്ടിയിരിക്കുന്നു.
അവരുടെ കൃതികള്‍ വായിച്ചിട്ട് ഒരു 'ഞെട്ടല്‍' അഭിനയിക്കുക മാത്രമാണ് മലയാളികള്‍ ചെയ്തുകൊണ്ടിരുന്നത്. ദശാബ്ദങ്ങളോളം ഈ ഞെട്ടല്‍ തുടരുമ്പോള്‍, അതൊരു ഞെട്ടലേയല്ലായിരുന്നു, ഒന്നും തിരിയാത്തതിന്റെ ഒരു ഗോഷ്ടി മാത്രമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ലൈംഗികതയെ മാധവിക്കുട്ടി കണ്ടത് ശരീരമര്‍ഹിക്കുന്ന ആനന്ദത്തിനുള്ള വഴിയായിട്ടാണ്. ദാമ്പത്യത്തില്‍ പോലും ഈ വഴി അജ്ഞതയുടെയും ഭയത്തിന്റെയും പുരുഷസ്വാര്‍ത്ഥതയുടെയും കീറാമുട്ടികള്‍ തടഞ്ഞുകളയുന്ന സ്ഥിവിവിശേഷമാണ് ഇന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത്.
ഉച്ഛിഷ്ടം കഴിക്കുംപോലെ ഭാര്യാധര്‍മം നിര്‍വഹിക്കേണ്ടി വരുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സ്നേഹമെന്തെന്നറിയില്ല; എന്റെ സ്നേഹത്തിനര്‍ഹനായ ഒരു പുരുഷനും ഭൂമിമലയാളത്തിലില്ല എന്നൊക്കെ അവര്‍ പറയുമ്പോള്‍, സ്ത്രീപുരുഷ ലൈംഗികതയുടെ വ്യത്യാസങ്ങളെയും അവയെ സ്വരുമിപ്പിക്കാനറിയുന്നവക്ക് അനുഭവേദ്യമായ ആനന്ദത്തെയും പറ്റിയാണ് മാധവിക്കുട്ടി സൂചിപ്പിക്കുന്നത്. ഈ ജീവിതം കൊണ്ടിത്രമാത്രം എന്ന കുറിപ്പില്‍, മാധവിക്കുട്ടി എഴുതി: "സ്നേഹമൊരു നദിയാണ്. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര ഭാഗം സൗഹൃദം എന്ന് അതില്‍ വേര്‍തിരിക്കാനാവില്ല. ബന്ധങ്ങളില്‍ വച്ചേറ്റം തീവ്രമായതാണ് പ്രണയം, ഏറ്റവും ഭംഗിയുള്ളതും." അവരുടെ പ്രണയകഥകള്‍ വായിച്ചുരസിച്ച മലയാളികള്‍തന്നെ സ്വന്തം കുടുംബവട്ടത്തൊരു പ്രണയബന്ധമുണ്ടായാല്‍, ഇന്നും പരിഭ്രാന്തരാകുന്നു, കൊല നടത്തിപ്പോലും 'കുടുംബാഭിമാനം' കാത്തുസൂക്ഷിക്കാന്‍ ഒരുമ്പെടുന്നു. പ്രണയത്തെ വിലമതിക്കാനറിയാത്ത ഒരു സമൂഹവും നിലനില്‍ക്കില്ല.
ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ, പഴയ നിയമത്തിലാണ് പാട്ടുകളുടെ പാട്ട് എന്നപരനാമമുള്ള ഉത്തമഗീതം ഉള്‍പ്പെടുന്നത്. പുതിയ നിയമത്തില്‍ അത്തരമൊന്നില്ലാഞ്ഞാണ്, മിറിയം മഗ്ദലേനയുടെയും യേശുവിന്റെയും പേരില്‍ ചിലര്‍ കഥകളും മറ്റ് കലാസൃഷ്ടികളും ഉണ്ടാക്കിയത്. എന്നാല്‍, സഭക്ക് അതൊന്നും ഒട്ടും ഇഷ്ടമല്ല. സഭയും അതിലെ മനം കടുത്ത വിശ്വാസികളും, ശരീരത്തെപ്പോലെ, പ്രണയത്തെയും വെറുക്കുന്നവരാണ്.
മാധവിക്കുട്ടിയുടെ മരണത്തോടനുബന്ധിച്ചുള്ള ഒരു കുറിപ്പില്‍, സക്കറിയ പറഞ്ഞതിങ്ങനെ: "കേരളത്തിലെ യാഥാസ്ഥിതിക സ്ത്രീവിഭാഗങ്ങള്‍ മാധവിക്കുട്ടിയുടെ പെണ്‍കാഴ്ചകളോട് അനഭിമതരായിരുന്നു. സ്ത്രീകളുടെ ശരീരത്തെപ്പറ്റിയും അതിന്റെ ലൈംഗികസാദ്ധ്യതകളെപ്പറ്റിയും അതുള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയും മാധവിക്കുട്ടി സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ ഇടതും വലതുമായ യാഥാസ്ഥിതികര്‍ക്ക് മനസ്സിലാക്കാവുന്നതിലപ്പുറമായി രുന്നു. കേരളത്തിലെ കപടപുരുഷത്വത്തിനു തന്നെ അവരുടെ ജീവിതം ഒരു സ്ഥിരം വെല്ലുവിളിയായിരുന്നു." സ്ത്രൈണലൈംഗികതയെക്കുറിച്ച് ആഴമായ അറിവുണ്ടായിരുന്ന നിത്യചൈതന്യയതി മാധവിക്കുട്ടിയെപ്പറ്റി പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്: "നിത്യപ്രണയത്തിന്റെ രാജകുമാരിയായിരുന്നു അവര്‍. തന്റെ ഭഗ്നപ്രണയത്തിന്റെയും തീവ്രകാമാനകളുടെയും വിഫലമോഹങ്ങളെ അവര്‍ നിരന്തരം വെളിവാക്കികൊണ്ടിരുന്നു. 'എന്റെ കഥ' അങ്ങനെയൊന്നാണ്. എന്നാല്‍, അവര്‍ ചുരത്തിയ ഭാവനകള്‍ വേണ്ടപ്പെട്ടവരുടെ പോലും നൊമ്പരങ്ങള്‍ക്ക് കാരണമാകുകയാണുണ്ടായത്. സ്വന്തമച്ഛന്‍ ശക്തമായ പ്രതിഷേധകൊടുങ്കാറ്റായും അമ്മ മൌനമായ പ്രാര്‍ത്ഥനയായും അവരെ തിരുത്താനാണ് ശ്രമിച്ചത്. ആമിക്ക് എഴുത്തിനപ്പുറമുള്ള ബാഹ്യലോകം പ്രശ്നമായിരുന്നില്ല. എഴുത്തിനകത്തവര്‍ തന്റേടിയുടെ രാജ്യത്തായിരുന്നു. പ്രണയിനികള്‍ക്ക് ഇങ്ങനെ ചില പദ്ധതികളുണ്ട്, എന്തിനെയും ഏതിനെയും നേരിടാമെന്ന തോന്നല്‍."
മരണശേഷം കമലാ സുറയ്യയെപ്പറ്റി ഇതിനോടകം വളരെയധികം പൊങ്ങച്ചങ്ങള്‍ രചിക്കപ്പെട്ടുകഴിഞ്ഞു. വളരെ യഥാതഥമായ ഒരു വിലയിരുത്തല്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും വായിക്കേണ്ട ഒരു നിരൂപണം എസ്. ശാരദക്കുട്ടി പെണ്‍വിനിമയങ്ങള്‍ എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്. 'വിശ്വസാഹിത്യകാരിയായ മാധവിക്കുട്ടി വെറുമൊരു കൌതുകവസ്തുവായി തരംതാഴ്ന്നുപോയതിന്റെ പിന്നിലെ പരിചിന്തനങ്ങള്‍' എന്ന് ഈ അദ്ധ്യായത്തെ വിലയിരുത്താന്‍ ഞാനാഗ്രഹിക്കുന്നു. ഈ രചന അവസാനിക്കുന്നതിങ്ങനെ: "സന്ദേഹങ്ങളോ അസ്വസ്ഥതകളോയില്ലാത്ത, ചോദ്യങ്ങളോ ഉത്തരങ്ങളോയില്ലാത്ത മാന്യരും സമര്‍ത്ഥരുമാണ് മലയാളികള്‍. അവര്‍ മാധവിക്കുട്ടിയേയും ഒരു മലയാളിയാക്കി." ഇത് വായിക്കുന്ന ഓരോ പുരുഷനും തലകുലുക്കി ഇതിന് 'ആമേന്‍' എന്ന് പ്രതിവചിക്കും. എന്നിട്ട് താനൊഴികെയുള്ള പുരുഷാരത്തെക്കുറിച്ച് അല്പം നിന്ദയോടെ ഒന്നിരുത്തി മൂളും.
Comments by Inasu Thalak, Paris, France. poetinasu@gmail.com
15.11.2010
Hallo Zacharias,
your comments about Madahavikkutty's writings..........Well, during my Bombay days I used to visit her, she had a sahithyasadas in her home in which many Bombay writers/poets/journalists etc. participated. She was an artist in the true sense, somebody who believed that love was a many splendoured thing and to love, to be in love, etc. can be enriching to every human being. It was she who convinced me that loving (just being in love, feeling love for) a colleague's wife was not forbidden nor 'sin'. In fact, for love to be all encompassing, it should be innocent, devoid of all notion of the forbidden - that is freedom from all imposed notions about good and bad. She ventilated her true feelings in her writings. (Her English poems are better than her Malayalam prose. Her MY STORY's English original is a delight while its Malayalam version I found not so poignant.) Kamala was the one who published a few of my English poems of that period.
I am not so sure that most of the Kerala men are pure 'sex creatures' as some insinuate. Nor our women in general. According to me it all comes from our life style and the archetypes after which we are all fashioned. Who are the model spouses for Indians? Seeta and Rama. The couple Radha/Krishna is not portrayed as husband and wife, so not the ideal of a conjugal life. For the christians thirukkudumbam is pointed out as the model. (life together with null sex?)
The physical body is considered in common parlance as a source of trouble, vexation and wall-breaking. All religions are alike in this matter at least in practice. The smugness of the bourgeois classes, the caste bindings, the communitarian, segregationist feelings and belongings - all these hinder the common man from relishing his neighbour's charming looks/muscular beauty. At the same time we publish novels like FRANCIS ITTIKKORA and RATHIRADHYA. But talking about body and its functions, is still a hush-hush affair. Look into our periodicals which publish articles on conjugal life/sexual problems, etc. The photos that illustrate these writings are almost always those of the white men and women! When Sacharia was manhandled at Payyannur for having opined for a more liberal man-woman relationship in Kerala, you should have read all the outbursts from Azhikkode, DYFI Rajesh and the like, saying that it is in the West that such "moral depravity and laxism" exist. Not a single feminist voice was heard on the matter.

We still remain in tribes and clans, that is, each community/caste selfcentered and endogamous. Eg. Kottyam area being a dominant region where Charistians and Hindus live side by side, they do not really mix, I mean intermarry. Between the Knanaya, the Latins, the Orthodox, the Syromalabar and what have I, it is the same. There is no common malayalee culture based on our language, based on our lifestyle (food habits, dress, hairstyle, habitation, etc.) - rather we tend to look at the differences, differences of religious / communitarian belongings! Our politics, culture, litterature, all reflect this. It may be a pan-Indian phenomenon. That is why perhaps Nehru proposed notions like UNITY IN DIVERSITY and PEACEFUL COEXISTENCE. അതുകൊണ്ട് നമുക്ക് പ്രണയത്തെപ്പറ്റി എഴുതാനേ ആകുന്നുള്ളൂ, പ്രണയിക്കനാകുന്നില്ല. പെണ്ണിനും ആണിനുല്ല, ധൈര്യവും ഭാവനയും.
Madhavikkutty had herself admitted, Ente Katha contained more imagination than facts. She wrote beautifully about pranayam, but did not dare a break-out from the secure entourage in the name of it! In any case, this is to be seriously investigated by social scientists. Why don't you take it up?
1 comments:
its great...malayalikku pranayam evideyo nashtamaayirikkunnu..
Post a Comment