പുരുഷ സൌന്ദര്യത്തെച്ചുറ്റിപ്പുണരും
സ്ത്രൈണലതപോലെയും
വിടരാന്‍ വെമ്പും പൂമൊട്ടിനെ
പൊതിഞ്ഞു കൂമ്പിനില്‍ക്കു-
മരിദലങ്ങള്‍ പോലെയും
ആകര്‍ഷാനുരാഗസമൃദ്ധമാ-
ണോരോ ജീവകണികയുമെന്നും
മിഴികളടച്ചും കാണാനാവുന്ന-
യഴകുണ്ടെന്നും എന്നെ പഠിപ്പിച് ചതാര്?
മറ്റാരുമല്ല,
ജീവനെടുക്കയും കൊടുക്കയും
ചെയ്യുന്നയീ ഭൂമിയും
അവളോടോപ്പമഴകും
ക്ഷമയും നിറഞ്ഞ സ്ത്രീയും.
ഭൂമിയാണീ പ്രപഞ്ചത്തിന്‍
മാദകത്വമെങ്കില്‍
പുരുഷവല്ലിയിലെ പുഷ്പ-
കനകമല്ലോ, സ്ത്രീ!
അവള്‍ക്കായുമവള്‍വഴിയുമല്ലോ
പുരുഷന്‍ കോമളനും ശക്തനുമാവുക!
സ്ത്രീ!
ആരോരുമറിയാതെ മൊട്ടിടുന്ന-
യവളുടെ താരുണ്യം;
അടിപ്പുടവയിലമര്‍ന്നു വിടരു-
മവളുടെയമൃതകുംഭങ്ങള്‍ ;
രാമച്ചസൌഗന്ധികങ്ങളാ-
മവളുടെ രോമരാജികള്‍ ;
ഏതൊന്നിനായി പുരുഷശക്തികള്‍
തമ്മില്‍ പൊരുതിത്തുലയുകയും
ഏതൊന്നിനായി വിസ്തൃത സാമ്രാജ്യങ്ങള്‍
നിലംപരിശാകുകയും ചെയ്തുവോ
ആ അവളുടെയദ്ഭുത കവാടങ്ങള്‍ !
ഈ മണ്ണിലെയിടവേള -
എന്റെയീ ഹൃസ്വവിശ്രമം
സരളസുരഭിതമാക്കിയ
അദ്ഭുതസൃഷ്ടിയവള്‍ - സ്ത്രീ!
അനിഷ്ടതകളുടെ വേലിയേറ്റങ്ങളെ-
യതിജീവിച്ച ഞങ്ങളുടെ കണ്ണിണകള്‍ ;
വൈചിത്ര്യ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ
ഞങ്ങളുടെ ജീവിതസന്ധികള്‍ ;
ജീവന്‍മരണങ്ങളെ സ്വരുമിപ്പിച്ചിരുന്ന-
യെത്രയെത്രയോ അതുല്യ നിമിഷങ്ങള്‍ !
മഴയോ മഞ്ഞോ തടസ്സമായിടാതെ
സുഖാസുഖങ്ങള്‍ വഴിതടയാതെ
സായാഹ്നച്ചെരുവുകളിലെയിളങ്കാറ് റും കൊണ്ട്,
ലതകളും മരങ്ങളും കിളികളുമായി സല്ലപിച്ച്
അന്ധനെയെന്നപോലെന്നെ കൈ
പിടിച്ചുനടത്തിയ ജീവിതസഖിയവള്‍ - സ്ത്രീ!
*** *** *** ***
നിന്റെ ഗന്ധങ്ങളെ ഞാന്‍
വേര്‍തിരിക്കുന്നില്ല. അവയില്‍ മുഖ-
മൊളിപ്പിക്കുമ്പോള്‍ തളര്‍-
ന്നുറങ്ങിടുന്നു ഞാന്‍.
പ്രഭാതാഗമാനം കാത്തുകിടക്കുന്ന
വാഗമണ്‍ ചെരിവുകള്‍ പോലെ.
നിന്റെ ചലനങ്ങള്‍, ശബ്ദങ്ങള്‍
സ്വപ്നത്തിലെ നിന്റെ ഞരക്കങ്ങള്‍
എല്ലാം നിന്റെയന്തരാത്മാവിലേയ്ക്കുള്ള
കവാടങ്ങളാക്കുന്നു ഞാന്‍.
നിന്റെ ചിരിയുടെയോളങ്ങളെനിക്ക്
ഉഷ്ണവിഷണ്ണമായ ശരത്ക്കാല-
സന്ധ്യകളിലെ കുളിര്കാറ്റാകുന്നു.
നിന്റെ നിശ്വാസങ്ങളെനിക്കു നിര്‍വൃതിയും.
നിന്റെയിന്ദ്രിയങ്ങളെന്റേതാകുമ് പോള്‍
ആയിരം കണ്ണുള്ള വിഷ്ണുവാകുന്നു ഞാന്‍.
0 comments:
Post a Comment