നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിയോടെ സംസാരിക്കാറുണ്ട് ?
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണിവ.
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ?
ഇതെവിടെ?
അത് താ, ഇത് താ.
നീയെവിടെ പോയി? ഒന്ന് വേഗം വാ!
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട് കല്‍പ്പിക്കുന്നത്!
എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്‍ക്കുന്നത്!
എന്നിട്ടോ ?
അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ നീ സഹായിക്കാറുണ്ടോ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?
യാ ഫാത്തിമാ, യാ ഹുര്‍മാ,
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?
നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
ശോഭേ!
സുമിത്രേ!
ചിന്നമ്മേ!
എടിയേ ......!!!
പോത്തേ!
കഴുതേ!
പണ്ടാരമേ! ... എന്നുമുണ്ട് വിളികൾ.
ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് -
യാ ഹബീബത്തീ
യാ ഖമര്‍, യാ ഖല്‍ബീ ...
ഇമാം പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ പറഞ്ഞു കൊണ്ടിരുന്നു - പ്രിയേ, ചന്ദ്രികേ, കരളേ!
ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന
ഒരു തനത് പേര് കണ്ടെത്തണം,
അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്,
മറ്റാരും വിളിക്കാത്ത ഒരു പേര്.
അവളോട് നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്,
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം.
അല്ലെങ്കില്‍ സ്വയം കണ്ടുപിടിക്കണം.
ഒന്നോര്‍ത്തു നോക്കൂ ..
നാം വളരെ നിസ്സാരമെന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട്, അല്ലേ ?
അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.
'കനിവുള്ള' 'സ്നേഹമുള്ള' കുടുംബനാഥനില്‍ നിന്ന്
കുളിർമയുള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക!
"ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ,
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ,
അവനാണ് നിന്ദ്യന്‍." (റസ്സൂൽ)
Samadh Ethix's photo in FB (abridged and adapted by Zach Nedunkanal)

0 comments:
Post a Comment