Geopge Paul, Panakkuzhiyil
Peringulam P.O.
via Poonjar, Kottayam Dt- 686582 പെരിങ്ങുളം
Peringulam P.O.
via Poonjar, Kottayam Dt- 686582
7. 10.2011
എന്നെ സഹായിക്കാമോ?
പെരിങ്ങുളം പള്ളി വികാരിയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നു. - State Bank of Travancore, Ac.No. 67111751079 - SH Church Peringulam. Tel. 0091 4822271140)
എന്റെ പേര് ജോര്‍ജ് പോള്‍. വയസ്സ് 34. വീട്ടുപേര് പാണക്കുഴീല്‍. സ്ഥലം പെരിങ്ങുളം (മീനച്ചില്‍ താലൂക്കില്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത്). ഒരു നിര്‍ധന കുടുംബമാണ് എന്റേത്. വളരെ വിഷമിച്ചു കാശുണ്ടാക്കി ഗള്‍ഫില്‍ ഒരു ജോലിക്ക് പോയെങ്കിലും, അധികം താമസിയാതെ, 2009 ഫെബ്രുവരിയില്‍ എനിക്ക് കടുത്ത നെഞ്ചുവേദന, കാലിലും മുഖത്തും നീര് എന്നിവ ഉണ്ടായതിനാല്‍, പെട്ടെന്ന്, നാട്ടില്‍ തിരിച്ചെത്തി, കാരിത്താസ് ആശുപത്രിയില്‍ പരിശോധന നടത്തി. രണ്ടു കിട്നിയും പൂര്‍ണമായി തകരാറിലാണെന്നും, മാറ്റിവയ്ക്കാതെ രക്ഷയില്ലെന്നും അറിഞ്ഞു. എന്റെ അമ്മ കിഡ്നി തരാന്‍ സന്നദ്ധയായതിനാല്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു തീയതി നിശ്ചയിച്ചു വാങ്ങി. അതുവരെ, മൂന്നു മാസം കാരിത്താസില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്തപരിശോധനയില്‍, എന്റെ ശരീരത്തില്‍ HCV (ഹെപറ്റൈറ്റിസ് C) വൈറസ് കടന്നു കൂടിയിട്ടുണ്ടെന്നും അത് നീക്കാതെ ഓപറേഷന്‍ പറ്റില്ലെന്നും ഡോ. ജയകുമാര്‍ (നെഫ്രോളജി തലവന്‍, കോട്ടയം മെഡി. കോളേജ്) കണ്ടെത്തി. അതിനായി, ഒരു തവണക്ക് 15000 രൂപാ വിലയുള്ള ഇന്‍ജക്ഷന്‍ ആഴ്ചയില്‍ ഒന്നു വീതം 24 പ്രാവശ്യം എടുക്കേണ്ടി വന്നു. ഓപറേഷന്‍ നടത്താന്‍ കരുതിവച്ചിരുന്ന മൂന്നര ലക്ഷവും അങ്ങനെ തീര്‍ന്നു.
തുടര്‍ന്ന്, മൂന്നു മാസത്തോളം ഡയാലിസിസ് തുടരുകയും, ഓപറേഷനുവേണ്ടി കാശുണ്ടാക്കാന്‍ പലേടത്തും മുട്ടിവിളിച്ചു നടക്കുകയും ചെയ്യുന്നതിനിടക്കാണ്, കാരിത്താസില്‍ നിന്നും വീണ്ടും എനിക്ക് ഹെപറ്റൈറ്റിസ് സി ഇന്‍ഫെക്ഷന്‍ പിടിപെട്ടെന്നറിയുന്നത്.
ഇനിയങ്ങോട്ട് തുടര്‍ന്നുള്ള ചെലവുകള്‍ - വൈറസ് നീക്കാന്‍ വീണ്ടും ചുരുങ്ങിയത് മൂന്നര ലക്ഷം, ഓപറേഷനു വേണ്ടിവരുന്ന അഞ്ചു ലക്ഷം, അതുവരെ ആഴ്ചയില്‍ രണ്ടു ഡയാലിസിസ് വച്ച്, മാസാമാസം 12000.- രൂപാ, പോക്കുവരവിനും മരുന്നിനുമായി ചുരുങ്ങിയത് 2500.- എന്നിങ്ങനെ നീണ്ടു പോകുന്നു. ഇതിനൊക്കെ ഒരു വഴിയും കാണാനാത്തതുകൊണ്ടാണ് നിങ്ങളുടെ കരുണ പ്രതീക്ഷിച്ച് , ഈ അപേക്ഷ സമര്‍പ്പിക്കുന്നത്.
ഇനിയങ്ങോട്ട് തുടര്‍ന്നുള്ള ചെലവുകള്‍ - വൈറസ് നീക്കാന്‍ വീണ്ടും ചുരുങ്ങിയത് മൂന്നര ലക്ഷം, ഓപറേഷനു വേണ്ടിവരുന്ന അഞ്ചു ലക്ഷം, അതുവരെ ആഴ്ചയില്‍ രണ്ടു ഡയാലിസിസ് വച്ച്, മാസാമാസം 12000.- രൂപാ, പോക്കുവരവിനും മരുന്നിനുമായി ചുരുങ്ങിയത് 2500.- എന്നിങ്ങനെ നീണ്ടു പോകുന്നു. ഇതിനൊക്കെ ഒരു വഴിയും കാണാനാത്തതുകൊണ്ടാണ് നിങ്ങളുടെ കരുണ പ്രതീക്ഷിച്ച് , ഈ അപേക്ഷ സമര്‍പ്പിക്കുന്നത്.
പെരിങ്ങുളം പള്ളി വികാരിയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നു. - State Bank of Travancore, Ac.No. 67111751079 - SH Church Peringulam. Tel. 0091 4822271140)
പ്രതീക്ഷയോടെ, ജോര്‍ജ് പോള്‍ ഒപ്പ്: എന്റെ ഫോണ്‍: 9505828342
പെരിങ്ങുളം, 7 ഒക്ടോബര്‍, 2011.
0 comments:
Post a Comment