ഹൃസ്വദൃഷ്ടിയാം ഞാനെന്നുടെ
നിസ്വമായ് മങ്ങിയ നേത്രങ്ങളെ
മെല്ലെയടുപ്പിച്ചവള്‍ക്കു നേരേ-
യനര്‍ഘമാമൊരു താളെന്നപോല്‍
മെല്ലെയടുപ്പിച്ചവള്‍ക്കു നേരേ-
യനര്‍ഘമാമൊരു താളെന്നപോല്‍
കടുംകല്ലായ് കിടന്നയെന്‍ കിടില-
ജീവനിലെവിടെയോ തന്‍ വിരലിന്‍
തുമ്പുകൊണ്ടാദ്യമായവള്‍ കോറി -
തുമ്പുകൊണ്ടാദ്യമായവള്‍ കോറി -
"ഇഷ്ടമാണിഷ്ടമാണെനിക്കു നിന്നെ"
പിന്നെയെന്നെ കളിമണ്‍കട്ടപോല്‍
തേച്ചു മയംവരുത്തി നാവുകൊണ്ടതില്‍
നിക്ഷേപിച്ചു തങ്കസ്വരൂപങ്
- ആനന്ദത്തിനിനിയെന്തുവേണം?
പരസ്പരം ചൊല്ലിയതൊക്കെ
സഹസ്രനാമം പോലല്ലികളിട്ട്
ഹരമാര്‍ന്നിതളിച്ചതും പിന്നെയതി-
ലൊരു തേന്‍കണമായവള്‍ കിനിഞ്ഞതും
ലൊരു തേന്‍കണമായവള്‍ കിനിഞ്ഞതും
അവളുടെ കണ്ണിമകള്‍ മെല്ലെ തുടിച്ചതും
നാസാരന്ധ്രങ്ങള്‍ ഹര്ഷിച്ചതും
കണ്ടതേ ഇയന്നൂ ഭാവകല്പനക-
ളെന്നുള്ളില്‍ ഹയറഗ്ലിഫുകളായി*
ഈജിപ്തരുടെയോജസ്സേറും പുരാ-
ചിത്രലിപിതന്നഴകോടെയെന്നില്‍
ചിരകാലയോര്‍മ്മകളുറഞ്ഞുകൂടി -
ഒരു മലര്‍വാടിയായെന്‍ മാനസം
നശ്വരത്തെയനശ്വരവും
ഭിജ്ഞനെയഭിജ്ഞനുമാക്കുമീ-
ചിരകാലയോര്‍മ്മകളുറഞ്ഞുകൂടി -
ഒരു മലര്‍വാടിയായെന്‍ മാനസം
നശ്വരത്തെയനശ്വരവും
ഭിജ്ഞനെയഭിജ്ഞനുമാക്കുമീ-
യമൃതധാരക്കു, ഹാ, നന്ദി
ശുഭേ, യെന്‍ പ്രിയദര്ശനീ!
* Hieroglyph: ഈജിപ്തുകാരുടെ പുരാതന ചിത്രലിഖിതം.
0 comments:
Post a Comment