ഈ ഞാനും എനിക്ക് ചുറ്റുമുള്ളതും സത്യത്തില്‍ ഉള്ളതാണോ, അതോ, ഇതെല്ലാം ആരുടെയോ സ്വപ്നമാണോ? ഈ സംശയം വച്ചുപുലര്‍ത്തിയിരുന്നവര്‍ എന്നുമുണ്ടായിരുന്നു. റെനെ ദെക്കാര്‍ത്ത് എന്ന ഫ്രഞ്ച് ചിന്തകനും അക്കൂട്ടത്തില്‍പ്പെടുന്നു. പടിഞ്ഞാറ് തത്ത്വചിന്തക്ക് അടിക്കല്ലിട്ടത് അദ്ദേഹമാണല്ലോ. അടിക്കല്ലിടുന്നത് ഉറച്ച നിലത്താകണമെന്നതുകൊണ്ട്, അത് തേടി അദ്ദേഹം ചെന്നെത്തിയത് "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്ന യുക്തിയിലാണ്. എന്നാല്‍, പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ അമ്പത്തിനാലാമത്തെ വയസില്‍ മരണമടഞ്ഞ അദ്ദേഹത്തെക്കാള്‍ ഉള്‍ക്കാഴ്ച തെളിഞ്ഞവര്‍, സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്, ഹിമാലയത്തിന്റെ താഴ്വരകളിലെ ഗുഹകളിലിരുന്ന്, അതിലും ശരിയായിരിക്കാനിടയുള്ള വേറൊരു യുക്തിയില്‍ എത്തിയിരുന്നു. "ഞാനും എന്റെ അനുഭവജ്ഞാനവും സ്ഥിരതയില്ലാതെ പാറിപ്പറക്കുന്ന ഏതോ ചിന്താതരംഗങ്ങളുടെ സൃഷ്ടിയാണ്, അതുകൊണ്ട് ഞാനില്ല, എന്നെ ചുറ്റിപ്പറ്റിയുള്ളതുമില്ല." പോരെ പൂരം! ഭൂഗോളത്തിന്റെ കിഴക്കും പടിഞ്ഞാറും മനുഷ്യബുദ്ധി സഞ്ചരിച്ചത് നേരേ എതിര്‍ധ്രുവങ്ങളിലേയ്ക്കാണ്! ഇന്ന് എല്ലാ ജീവിതവ്യാപാരങ്ങളിലും നാം പടിഞ്ഞാറന്‍ ബുദ്ധിക്കൊത്തവിധം പെരുമാറുന്നു. അതായത് ഞാനും എന്റെ ലോകവും അപ്പടി യഥാര്‍ത്ഥമാണെന്ന ബോധ്യത്തോടെ. 'കിറുക്കു'പിടിച്ച ചുരുക്കം ചിലര്‍ മാത്രം ഋഷികളുടെ കണ്ടെത്തലാണ് സത്യമെന്ന ബോദ്ധ്യത്തോടെ, മായയെന്ന ആഴക്കടലിലൂടെ, ഏത് സമയത്തും തകരാവുന്ന ജീവിതവഞ്ചി തുഴയുന്നു. എന്നാല്‍ അവര്‍ക്കതില്‍ ഭയമില്ല. കാരണം, വഞ്ചി തകര്‍ന്നാല്‍ വീഴുന്നത് ആഴക്കടലിലേയ്ക്കാണ്, പരമമായ സത്യം എന്ന ആഴക്കടലിലേയ്ക്ക്. മായയെന്തെന്ന് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ: ഞാനും ഇന്ദ്രിയേന ഞാനനുഭവിക്കുന്നതും, താല്‍ക്കാലികമായ ഏതൊ ബുദ്ധിഭ്രമത്തിന്റെ പ്രത്യക്ഷങ്ങള്‍ മാത്രമാണ്.
ഭാരതത്തിന്റെ തനതു കണ്ടെത്തലായ വേദാന്തമനുസരിച്ച്, പരമമായ സത്തയുടെ ഏതോ പ്രച്ഛന്നഭ്രമത്തില്‍പ്പെടുന്നു അഹവും (ഞാന്‍) അതിന്റെ അനുഭവലോകവും. എന്നെത്തന്നെ ഞാന്‍ ഭ്രമമായി തിരിച്ചറിയുന്നത് വിദ്യയും തിരിച്ചറിയാതിരിക്കുന്നത് അവിദ്യയുമാണ് എന്നാണ് വേദാന്തപാഠം.

നാമും നമ്മുടെ വ്യക്തിത്വങ്ങളും തീര്‍ത്തും ഭ്രമാത്മകമാണെങ്കില്‍, വ്യക്തികളെന്ന നിലക്ക് നാം നേടുന്ന അറിവുകളും ഭ്രമാത്മകമാണ്. പക്ഷേ, ഈ ഭ്രമത്തിനും വേണമല്ലോ ഒരാധാരം? അത് പ്രച്ഛന്നമാണ്, എന്നാണ് വേദാന്തവ്യാഖ്യാനം. ഒരു പൂവിന്റെ നിറം മഞ്ഞയാണെന്നോ ചുകപ്പാണെന്നോ പറയുന്നത് അസ്തിത്വതലത്തില്‍ തികച്ചും അയാഥാര്‍ഥ്യമാണെന്നതുപോലെ (കാരണം, നിറങ്ങളെ കാണുന്നത് കണ്ണിന്റെയും തലച്ചോറിന്റെയും ചില ഒത്തുകളികളിലൂടെയാണ്.) അയാഥാര്‍ഥ്യമാണ് ഞാനുണ്ട് എന്ന് പറയുന്നതും. നിത്യജീവിതത്തില്‍ നമുക്കുപകരിക്കുന്ന സത്യമെന്നത്, ഓരോരുത്തരും എന്തിനെയെങ്കിലുംപറ്റി നടത്തുന്ന വ്യാഖ്യാനം മാത്രമാണ്. അവയെല്ലാം വ്യക്തിപരവും ആപേക്ഷികവുമാണ്. പരമമായ സത്യം നമ്മുടെ ഐന്ദ്രികലോകത്തിന്റെ പരിധിയിലല്ലതന്നെ. നിറത്തിന്റെ കാര്യം തന്നെയെടുക്കുക. ഞാന്‍ കാണുന്ന പച്ചനിറം തന്നെയാണ് എന്റെ സുഹൃത്ത് കാണുന്ന പച്ചയും എന്നതിന് ഒരു സ്ഥിരീകരണവും സാധ്യമല്ല. അതങ്ങനെയാണെന്ന് ഇരുവരും ധരിച്ചുവയ്ക്കുന്നത്, ജീവിതത്തെ സുഗമാമാകാന്‍ വേണ്ടിയുള്ള ഒരൊത്തുതീര്‍പ്പ് മാത്രമാണ്. ഇത് തന്നെ മറ്റ് മാനുഷിക സത്യങ്ങളെപ്പറ്റിയും പറയാം. ഓരോ അറിവും ഓരോരുത്തരുടെയും സ്വന്തമാണ്. വ്യക്തിഗതമായ അറിവുകള്‍ വേദത്തില്‍ പെടുന്നു. വേദാന്തമാകട്ടെ, ഇത്തരം അറിവുകളുടെ കാതലില്ലായ്മയെപ്പറ്റിയുള്ള ബോധമാണ്. അതായത്, വേദങ്ങളുടെ അറുതി, അവയ്ക്കപ്പുറത്തുള്ളത്.
ഏതാണ്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ, ഞാനൊരു അത്തിച്ചെടി നട്ടിട്ട്. അവള്‍ ശക്തിയാര്‍ജ്ജിച്ചു വളര്‍ന്ന്, ഇതിനോടകം ഒരു സുന്ദരിയായിരിക്കുന്നു. വിരിഞ്ഞു പടര്‍ന്ന ശിഖരങ്ങള്‍ നിറയെ കടുംപച്ച പൊതിഞ്ഞ, വിസ്തൃതിയേറിയ, വട്ടയിലകള്‍. മുറ്റത്തിന്റെ ഒരു നല്ല ഭാഗത്തവള്‍ കുളിര്‍മ്മയുടെ നിഴല്‍ വിരിച്ചിരിക്കുന്നു. ഒരാഴ്ചയായി എനിക്കൊരു തോന്നല്‍, ഇവള്‍ ഋതുമതിയാകേണ്ട സമയമായില്ലേ, എന്നായിരിക്കുമോ അത്? എന്റെ തോന്നല്‍ വളരെ ശരിയായിരുന്നു. രണ്ട് ദിവസം മുമ്പ് (17.2.2012) പെട്ടെന്നാണ് ഞാനത് കണ്ടത് - ഏറ്റവും താഴെ, മണ്ണോടു തൊട്ട് അതാ ഒരിളംതണ്ടും അതില്‍ കൊച്ചു കായ്കളും! തായ്ത്തടിയില്‍, പലേടത്തായി വീണ്ടും മുലഞെട്ടുപോലെ വേറെയും മുകുളങ്ങള്‍. ജീവന്റെ ഈ പ്രഫുല്ലത അവിരാമം സാദ്ധ്യമാക്കുന്ന ഈ ഭൂമി എത്ര കരുണാമയി! എന്തൊരു ധാരാളിത്തം! എന്റെ അത്തിമരത്തോടെനിക്ക് വല്ലാത്തയൊരു സ്വരുമയും സ്നേഹവും തോന്നി. ഈ ആഹ്ലാദത്തോടെയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തെക്കാള്‍ ഉന്മേഷം അവളുടെ സാമീപ്യത്തില്‍ ലഭിക്കുമെന്നറിഞ്ഞ്, എഴുന്നേറ്റുപോയി, ഏറെ നേരം വീണ്ടും ഞാനവളുടെ അടുത്തിരുന്നു.

ചിന്തകള്‍ വന്നും പോയുമിരുന്നു. എന്താണ് ഈ അടുപ്പത്തിന്റെയര്‍ത്ഥം? അത്തിയെന്നു പേരുള്ള, വട്ടയിലകളുള്ള, ഉരുണ്ട കായ്കളുണ്ടാകുന്ന ഈ മരത്തിന്റെയും എന്റെയും സാന്നിദ്ധ്യം ഇഴുകിച്ചേരുന്നതിലെ നിര്‍വൃതിയാണോ അത്? ഞാന്‍ നട്ടുവളര്‍ത്തിയില്ലെങ്കിലും, ഈ സസ്യത്തെപ്പോലെ മറ്റെന്തും ഏതും ഈ ഭൂമിയില്‍ ജനിച്ചുവളരുന്നില്ലേ. ഞാനും അങ്ങനെ വളര്‍ന്നുവന്നതല്ലേ? അപ്പോള്‍പിന്നെ ഈ മമതയുടെ പൊരുളെന്താണ്?
ഈ ഭൂമിയില്‍ ഒരിടത്തും അത്തി എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ആരോ ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കുരു കിട്ടി - അത്തിപ്പഴത്തിനുള്ളില്‍ അടുക്കിയിരിക്കുന്ന കടുകുമണിപോലുള്ള ആയിരത്തിലേറെ അരികളില്‍ ഒന്ന്. അയാളത് കുഴിച്ചിട്ടു. അത് മുളച്ചുവളര്‍ന്ന്, പുഷ്പിണിയായി. ആയിരക്കണക്കിന് കായ്കള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം കിളികളും മറ്റ് വാഹകരും വഴി പലേടത്തും ചെന്നുവീണ് മണ്ണിലായി, എല്ലാ അരികളും കിളിര്‍ത്തു. അവയെല്ലാം വീണ്ടും എണ്ണമില്ലാത്തത്ര അത്തിപ്പഴങ്ങള്‍ക്കും അവയിലെ എണ്ണിയാലൊടുങ്ങാത്ത അരികള്‍ക്കും ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍മാത്രം അത്തിമരങ്ങള്‍ ഉണ്ടായി. അവയെ ഒന്നും തടയാനില്ലെങ്കില്‍, ഓരോ ചെടിയുടെയും മൃഗത്തിന്റെയും കാര്യത്തില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിനുള്ള ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കുരുവില്‍, എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ ആദ്യകുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ബോധാവസ്ഥയിലല്ലാതെ, ജൈവാവസ്ഥയില്‍ ഇങ്ങനെയൊരു നിക്ഷേപം അസാദ്ധ്യമാണ്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്ക് തീര്‍ത്തുപറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ പ്രച്ഛന്നബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികസിത രൂപത്തില്‍നിന്ന് നാം പടിപടിയായി പിന്നോട്ടുപോയാല്‍, ബോധത്തിന്റെ ആ ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒരൊറ്റ ബിന്ദുവില്‍. അതിനെ നമുക്കു പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. ഒരു പേരും അനുയോജ്യമല്ലാത്തതിനാല്‍, വേദാന്തികള്‍ അതിന് 'തത്' (അത്) എന്ന് മാത്രം പറയുന്നു. എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ എന്നയറിവ്.
ഞാനെന്ന വ്യക്തി, അല്ലെങ്കില്‍ എണ്ണമറ്റ, വ്യത്യസ്തമായ, അസ്തിത്വങ്ങള്‍ ഇല്ലെന്നു പറയുന്നതും എല്ലാ അസ്തിത്വവും ഒന്നുതന്നെയാണ് എന്ന് പറയുന്നതും ഒരേ അര്‍ത്ഥത്തിലാണ്. ഏകം സത് എന്ന് വേദാന്തം പറയുന്നതിന്റെ പൊരുള്‍ പിടികിട്ടിയാല്‍ മാത്രമേ ഇത് മനസ്സിലാകൂ.
എന്റെ മുറ്റത്തെ അത്തിമരത്തോടെനിക്ക് എന്തെന്നില്ലാത്ത ഒരടുപ്പവും അഭിനിവേശവും തോന്നുമ്പോള്‍, അത് മറ്റൊന്നുമല്ല, ഈ പരാശക്തിയോടുള്ള അവാച്യമായ ബന്ധം തന്നെയാണത്. ആദിയില്ലാത്ത എന്റെ ആദിയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണത്. അതുകൊണ്ടല്ലേ അതിനിത്ര വശ്യതയും?

0 comments:
Post a Comment