Showing posts with label Critique. Show all posts
Showing posts with label Critique. Show all posts

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്കാ സഭയും

 കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ എന്തുണ്ട് വ്യത്യാസം?



യേശുവിന്റെ ശിഷ്യരുമൊത്തുള്ള അന്ത്യ അത്താഴത്തെ ഡാവിഞ്ചി ഭാവനചെയ്തത്, മിക്ക ക്രിസ്തീയ കുടുംബങ്ങളിലും ചില്ലിട്ടു വയ്ക്കാറുണ്ട്. ആ പടം വികലമായി ചിത്രീകരിച്ചു എന്ന് പറഞ്ഞുകൊണ്ട് അച്ചന്മാര്‍ ജാഥാ തുടങ്ങിയിട്ടുണ്ട്. പടത്തിനടിയില്‍ എഴുതിയിരിക്കുന്നത് വികലമാണെന്നു തോന്നുന്നില്ല, കാരണം, പ്രത്യാശയും പ്രത്യാശയുടെ വഴിയും യേശുവാണ് എന്ന് സഭാനേതാക്കള്‍ പ്രസംഗിക്കുന്നതല്ലാതെ, പ്രവൃത്തിയില്‍ അവരും കമ്യൂണിസ്റ്റുകാരെപ്പോലെ, പണത്തെയും അധികാരത്തെയും ആരാധിക്കുന്നു. ചിത്രത്തില്‍ യേശുവിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ ആണെന്ന് തോന്നുന്നു - അതായത് ഏറ്റവും വലിയ മുതലാളിത്വ രാജ്യത്തിന്റെ പ്രസിഡന്‍റ്! കാര്യങ്ങള്‍ എവിടെവരെ നീങ്ങിയെന്നതിന്റെ ഒരു സൂചനയല്ലേയിത്?
അതിന്റെയര്‍ഥം ... ... ? ബെര്‍ളിത്തരങ്ങളില്‍ ഇങ്ങനെ കണ്ടു. അത് ശരിയെന്നു ഞാനും കരുതുന്നു.  

 "ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ വല്ല്യ
വ്യത്യസം ഒന്നും ഇല്ല....രണ്ടിനും കര്‍ത്താവിനെ കാര്യം കാണാന്‍ മാത്രം 
മതി...

രണ്ടും പിരിവില്‍ മിടുക്കര്‍ ആണ്...പാര്‍ട്ടി ആണേല്‍ ബക്കറ്റ്‌ പിരിവില്‍ 
തുടങ്ങി ലാവ്‌ലിന്‍ വരെ എടുക്കും..സഭയാണേല്‍ പിടിയരിയില്‍ തുടങ്ങി 
തലവരിയായി ലക്ഷങ്ങള്‍ വാങ്ങുന്ന അവസ്ഥയാണ്.. 

പാര്‍ട്ടിയും സഭയും ഒരു പ്രത്യേക ചട്ടകൂടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആണ്... 

തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രണ്ടേ രണ്ടു പ്രസ്ഥാനങ്ങള്‍ ആണ് ഇവ. 
ഒരിടത്തു പാര്‍ട്ടി സെക്രട്ടറി പറയുന്നത് ധിക്കരിച്ചാല്‍ തല 
പോകും...അപ്പുറത്ത് മേത്രാനോ അച്ഛനോ പറയുന്നത് ധിക്കരിച്ചാല്‍ പറ്റാവുന്ന 
എല്ലാ പണിയും കൊടുക്കും...രണ്ടിനും ജനാധിപത്യം എന്താണ് എന്ന് പോലും 
അറിയില്ല.

സഭ ഇടവക ജനങ്ങളെ പിഴിഞ്ഞെടുത്തു സ്ഥാപനങ്ങള്‍ പണിയും, എന്നിട്ട് അവരുടെ 
മക്കള്‍ക്ക്‌ വല്ല അഡ്മിഷന്‍ ചോദിച്ചു ചെന്നാല്‍ തന്തയ്ക്കു 
വിളിക്കും...പാര്‍ട്ടി സഖക്കളില്‍നിന്നും പിരിവെടുത്തു നേതാക്കളുടെ മക്കളെ 
വിദേശത്ത് അയച്ചു പഠിപ്പിക്കും. പിരിവു കൊടുത്ത സഖാക്കളുടെ മക്കള്‍ ഇവിടെ 
ബസിനു കല്ലെറിഞ്ഞും പോലീസിന്റെ അടി മേടിച്ചും ജീവിച്ചോണം. 

രണ്ടും അസഹിഷ്ണുതയില്‍ മത്സരം ആണ്. സഭയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും 
പറഞ്ഞാല്‍ എന്ത് വിധേനയും ആ വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ സ്റ്റീഫന്‍ 
ആലത്തറയെ പോലുള്ള ജന്മനാ വര്‍ഗീയതയുള്ളവരെ വക്താക്കളായി വച്ചിരിക്കുന്നു. 
പാര്‍ട്ടി ആണേല്‍ എതിര്‍ക്കുന്നവരുടെ കയ്യും കാലും ഒടിക്കാന്‍ ഗുണ്ടകളെയും 
..ഏതായാലും ഗുണ്ടായിസം മാത്രം സഭ തുടങ്ങിയതായി കേട്ടിട്ടില്ല..(അതിന്റെ 
ഉദ്ഘാടനം എന്റെ നെഞ്ചത്താകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ)

പിന്നെ രണ്ടും രക്തസാക്ഷികള്‍ക്ക് അമിത പ്രാധാന്യം ആണ് 
കൊടുക്കുന്നത്...രക്തസാക്ഷികളെ ആദരിച്ചു കൊള്ളട്ടെ...പക്ഷെ വീണ്ടും വീണ്ടും
രക്തസാക്ഷികള്‍ ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്യുന്നതില്‍ എന്ത് നീതിയാണ് 
ഉള്ളത്...ഒരിടത്തു വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുമ്പോള്‍ 
മറുവശത്ത് ആദര്‍ശത്തിന് വേണ്ടി ത്യജിക്കാന്‍ പറയുന്നു. പക്ഷെ 
ത്യജിക്കേണ്ടത് രണ്ടിടത്തും പാവങ്ങള്‍ ആണെന്ന് മാത്രം..

പാര്‍ട്ടിയും സഭയും പറച്ചിലില്‍ പാവങ്ങളുടെ കൂടെയും പ്രവര്‍ത്തിയില്‍ മുതലാളിമാരുടെ കൂടെയും ആണ്.. 

ഏറ്റവും സാമ്യം രണ്ടു പേര്‍ക്കും ക്രിസ്തു ആരാണെന്നോ മറ്റോ ഒരു ഐഡിയയും 
ഇല്ല എന്നുള്ളതിലാണ്. രണ്ടിനും ക്രിസ്തു സ്ഥാപിത താല്പര്യങ്ങള്‍ക്ക് 
ഉപയോഗിക്കാന്‍ ഉള്ള ഒരു പേര്. ചില അച്ചന്മാരുടെ ബൈബിള്‍ പ്രസംഗം കേട്ടാല്‍ 
പിണറായി വിജയന്‍റെ ബൈബിള്‍ ദുര്‍വ്യാഖ്യാനം അറിവില്ലായ്മ എന്ന് കരുതി 
ക്ഷമിക്കാവുന്നതേ  ഉള്ളൂ...പാര്‍ട്ടിക്ക് ക്രിസ്തുവിനെ തിരഞ്ഞെടുപ്പിന് 
വേണെമെങ്കില്‍ സഭയ്ക്ക് സ്ഥാപനം നടത്തിപ്പിന് ക്രിസ്തുവിന്റെ പേര് വേണം ..

പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് നന്നായറിയാം അതുകൊണ്ട് ഇവരോട് ക്ഷമിക്കരുതേ!"

സഭയും അഴിമതിയും


കഴിഞ്ഞ ഞായറാഴ്ച (27.11.11) ഫാ. ഗുരുദാസിന്റെ സ്നേഹവാണിയും കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനവും ചേര്‍ന്ന്  പാലായില്‍ വച്ച് നടത്തിയ ഒരു സംഗമത്തില്‍ ഒരു പ്രഭാഷകന്‍ ഒരു വലിയ കാര്യം സൂചിപ്പിച്ചു. ഇതുവരെയും ഇന്നും നമ്മുടെ നാടിന്റെ ശാപമായിത്തീര്‍ന്നിരിക്കുന്ന അഴിമതിക്ക് സഭ എന്തു സംഭാവനയാണ് ചെയ്തിട്ടുള്ളത് എന്നതിലേയ്ക്ക് കൈചൂണ്ടുന്ന ഒരു നല്ല ചിന്തയായിരുന്നു അത്.


സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാശൈലി തെണ്ടികളുടെയും കൌശലക്കാരുടെയുമാണ്. നേര്ച്ചകാഴ്ചകള്‍, ബലി, തുടങ്ങിയവയിലൂടെ മദ്ധ്യസ്ഥന്മാരെയും അവര്‍ വഴി ദൈവത്തെയും എങ്ങനെ പാട്ടിലാക്കാം, ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ നേടിയെടുക്കാം എന്നതാണ് അതിന്റെ രീതി. അങ്ങോട്ട്‌ കൊടുക്കുന്ന കൈനീട്ടത്തിന്റെ കനമനുസരിച്ച് ഇങ്ങോട്ട് കിട്ടും എന്ന അനുനയ ചിന്താരീതി സഭയുടെ എല്ലാ കാര്യങ്ങളിലും കുടികൊള്ളുന്നുണ്ട്. മെത്രാന് ചോദിക്കുന്നത് കൊടുത്താല്‍ ഏത്‌ നിയമത്തെയും മറികടക്കാം. കൂടുതല്‍ കാശ് കൊടുത്ത് നീണ്ട കുര്‍ബാന ചൊല്ലിച്ചാല്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് പോലും വേഗം ജാമ്യത്തിലിറക്കാം. കോഴകൊണ്ട് ഇവിടെ മാത്രമല്ല, പരലോകത്തും പലതും നേടാം.
 
ഇത് പാടേ തെറ്റാണെന്ന് അല്പമെങ്കിലും ദൈവാവബോധമോ ആത്മീയതയോ ഉള്ളവര്‍ക്കറിയാം. ദൈവം പരമമായ വിശുദ്ധിയും അളവില്ലാത്ത കരുണയുമാണെങ്കില്‍, അവിടുന്ന് കൊടുക്കുന്നത് അളവില്ലാതെയും, പക്ഷപാതമില്ലാതെയും ആയിരിക്കണം. മനുഷ്യന്റെ അര്‍ഹതയോ, പകരം കൊടുക്കാനുള്ള കഴിവോ അവിടുത്തെ ചെയ്തികള്‍ക്ക് അളവുകോലാകില്ല. മുട്ടുവിന്‍ തുറക്കപ്പെടും, ചോദിപ്പിന്‍, തരപ്പെടും എന്ന് എഴുതപ്പെട്ടിട്ടുണ്ടെകിലും, മുട്ടാതെയും ചോദിക്കാതെയും കൊടുക്കുന്ന അനന്തമായ നിറകുടമാണ്  ദൈവം എന്ന് യേശുവിന്റെ അവബോധത്തില്‍ അല്പമെങ്കിലും പങ്കുചേരാനായവര്‍ക്ക് ഉള്ളിലറിയാം. അവിടെവരെ എത്താത്തവരോടായിരിക്കണം  ചോദിച്ചുകൊണ്ടിരിക്കാന്‍ അവിടുന്ന് പറഞ്ഞത്. അപ്പോഴും, കോഴയുടെ കാര്യം അതിലൊരിടത്തും ഇല്ല. നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിനറിയാം എന്നറിയുന്നവര്‍ ഒന്നും ചോദിക്കാനേ തുനിയുകയില്ല. സ്നേഹമെന്നത് തെണ്ടലല്ല. ഭക്തിയെന്നത് കാണിക്കയല്ല. പഴയ നിയമത്തിലും  പുതിയ നിയമത്തിലും സൂചിതമാകുന്ന ബലി ദൈവത്തെ പ്രീതിപ്പെടുത്താനായുള്ള കാഴ്ചവയ്പ്പുകളായല്ല, മറിച്ച്, സ്വന്തം അഹന്തയെ ബലികഴിച്ചു മാത്രം ചെന്നെത്താവുന്ന സ്വയം ശുദ്ധീകരണത്തിലേയ്ക്കുള്ള ആഹ്വാനമായാണ് കാണേണ്ടത്.

ഇത്ര പ്രധാനമായ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സഭ അശരണരായ മനുഷ്യരെ നിരന്തരം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം തരത്തില്‍ കോഴ കൈപ്പറ്റാമോ, ആ വിധത്തിലെല്ലാം കീശ നിറക്കുന്ന പരിപാടികളാണ് സഭയില്‍ എവിടെയും കളിച്ചുവയ്ക്കുന്നത്. ഈ ശീലം അനുദിനജീവിതത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും സാധുത നേടുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇതൊക്കെ തുടരുകയും അതോടൊപ്പം അഴിമതിക്കെതിരെ പട പൊരുതുകയും അങ്ങേയറ്റം അര്‍ത്ഥശൂന്യമാണ്.   
  1. അന്ധവിശ്വാസങ്ങളും അഴിമതികളും നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ സംഘിടിത പ്രസ്ഥാനമാണു കത്തോലിക്കാസഭ. ‍ ജനങ്ങളുടെ ധാര്‍മ്മീകരോഷം എത്രമാത്രം ഉയര്‍ത്തിയാലും നവീകരണപ്രസ്ഥാനങ്ങള്‍ പ്രതികരിച്ചാലും കുലുങ്ങാത്ത ഈ സഭയെ ബാബിലോണിയിലെ
    വേശ്യായെന്നു വെന്തിക്കൊസുകാരു വിളിച്ചാലും അത്ഭുതപ്പെടാനില്ല. വിധവയുടെ കൊച്ചുകാശു മേടിച്ചു ഇന്ന് സഭയെന്ന വേശ്യയെ വിറ്റു പിച്ചക്കാശാക്കി പുരോഹിതര്‍ വാണരുളുന്നു. സന്മാര്‍ഗീകമായി അധപതിച്ച സഭക്കെതിരെ പടവാളുകളുമായി വന്ന മാര്‍ട്ടിന്‍ ലൂതര്‍കിംഗും ജര്‍മ്മന്‍ നവീകരണ പ്രസ്ഥാനങ്ങളും പ്രോട്ടസ്റ്റണ്ട് സഭകള്‍ക്ക് വഴിതെളിയിച്ചു. അന്നും ഇന്നും ആരെങ്കിലും സഭയ്ക്ക് എതിരായി ശബ്ദിച്ചാല്‍ അവരെ മതനിന്ദകരായി മുദ്രകുത്തും. എന്നും ഭക്തന്‍ പുരോഹിതരുടെ അടിമയായി കഴിഞ്ഞുകൊള്ളണം. പുരോഹിതരുടെ ചൂഷണങ്ങളില്‍ അകപ്പെട്ട വിവരമില്ലാത്ത ഭക്തജനങ്ങളുടെ അന്ധവിശ്വാസാധിഷ്ടിതമാണ് നമ്മുടെ പള്ളിമതം. സ്വര്‍ഗംനേടുവാന്‍ ഏകവഴി ശുദ്ധമാന കത്തോലിക്കാപള്ളി മാത്രമെന്ന് വിശ്വാസികളെ തെറ്റിധരിപ്പിച്ചു. ഈ ഉപദേശങ്ങള്‍ പുരോഹിതനെ പള്ളിയുടെ പരമാധികാരിയാക്കി. സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ട് പുരോഹിതനില്‍കൂടി മാത്രമെന്ന് ജനം വിശ്വസിച്ചു. അങ്ങനെ പുരോഹിതനെ പണവും പെണ്ണും കൊടുത്തു ജനം എന്നും പ്രീതിപ്പെടുത്തികൊണ്ടിരുന്നു. മാമോദീസ മുങ്ങാത്തവര്‍ക്ക് സ്വര്‍ഗമില്ലായെന്നു പഠിപ്പിച്ചു പണം തട്ടിഎടുക്കുവാന്‍ തുടങ്ങി. പണമുള്ളവന്‍ സഭയുടെ പ്രമാണികള്‍ ആയപ്പോള്‍ പണമില്ലാത്തവന്‍ പള്ളിപുരയിടങ്ങളില്‍ കൂലിയില്ലാതെ പണിതു കൊടുക്കണം. നോക്കൂ സ്വര്‍ഗം വീതിക്കുവാന്‍ ഈ കള്ളപുരോഹിതര്‍ കളിച്ചവേലകള്‍. വരുമാനത്തിന്‍റെ വീതം കൂടാതെ ആട്മാടുകളും കൃഷി വിഭവങ്ങളും കത്തനാരുടെ തിരുമുമ്പില്‍ ഈ കഴുതകളായ ഭക്തന്മാര്‍ അന്നും ഇന്നും എത്തിക്കുന്നു. പുണ്യാളന്‍മാരുടെ തിരുശേഷിപ്പ് വിറ്റു പണം ഉണ്ടാക്കുവാന്‍ വത്തിക്കാന്‍ അംഗികരിച്ചിട്ടുണ്ട്. കാക്കതീട്ടവും പ്രാവിന്‍റെ അവശിഷ്ടങ്ങളും തിരുശേഷിപ്പ് പൊടിയായി കബളിപ്പിച്ചു ഭക്തര്‍ക്ക്‌ വില്ക്കുന്നുണ്ട്. പണം കൊടുത്താല്‍ പാപങ്ങള്‍ പൊറുത്തു ശുദ്ധീകരണസ്ഥലം ഒഴിവാക്കി നേരെ സ്വര്‍ഗത്തില്‍ പോകാം. പുണ്യ സ്ഥലങ്ങളില്‍ നിന്നുള്ള വെള്ളം പുണ്യാളന്‍മാരുടെ പടമുള്ള ബാഡ്ജുകള്‍ എല്ലാം ഭക്തരെ പറ്റിച്ചുള്ള സഭയുടെ
    ആദായമാര്‍ഗങ്ങളാണ്. പണ്ട് മാര്‍ഗംകൂടിയ പുലയത്തി ചത്തുവെന്നെ പറയുകയുള്ളൂ, പള്ളിയച്ചന്‍ ശവം എഴുന്നള്ളിക്കാന്‍ വീട്ടില്‍ പോവുകയില്ല. പണവും പ്രസക്തിയുള്ളവരും മരിച്ചാല്‍ ഹല്ലെലുയായെന്നു വിളിച്ചു മെത്രാന്‍മാരുടെ കൂട്ടയിടിയും മാരക പ്രസംഗവും ആയി പിന്നെ മരിച്ചവീട്ടില്‍. മരിച്ചവനെ പ്രാര്‍ഥിച്ചു കൂവി ഉടലോടെ സ്വര്‍ഗത്തിലേക്ക് എലിവാണത്തില്‍ പറഞ്ഞുവിടും. മുക്കവകുടിലുകളില്‍ വേദംപഠിപ്പിച്ച ആശാരിച്ചെറുക്കന്‍ യേശു വന്നു ഇനി എന്നാവോ ഈ കുഴിമാടങ്ങളെ ചാട്ടവാറിനു അടിച്ചു ഓടിച്ചു നമ്മുടെ സഭയെ ശുദ്ധികലശം തളിച്ച് പരിശുദ്ധമാക്കുന്നത്.

Crime and Punishment

അഴിമതിയിലൂടെ ജീവിതം അനായാസമാക്കാന്‍ തക്കതായ ഒരു മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ സഭക്കുള്ള പങ്കിനെപ്പറ്റി ഒരു ചെറിയ കുറിപ്പില്‍ ഞാനെഴുതിയിരുന്നു. http://almayasabdam.blogspot.com/2011/11/blog-post_6455.html

താല്പര്യമുള്ളവരെ വീണ്ടും വീണ്ടും തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സൂത്രവും സഭയുടെ സംഭാവനയായി നടപ്പിലുണ്ട്. അതാണ്‌ കുമ്പസാരം. അരുതാത്തത് ചെയ്തു എന്ന ബോദ്ധ്യമുള്ളയാള്‍ അതേപ്പറ്റി അനുതപിക്കുകയും തന്റെ തെറ്റിലൂടെ ഉപദ്രവിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ചെയ്യുകയും ചെയ്താല്‍ ചെയ്തുപോയ തെറ്റിന് ദൈവത്തിനും മനുഷ്യനും മുമ്പില്‍ ഏതാണ്ടൊരു പരിഹാരമായി എന്ന് കരുതാം. ആ അര്‍ത്ഥത്തിലാണല്ലോ കുമ്പസാരത്തെ ഒരു കൂദാശയായി കരുതുന്നത്. എന്നാല്‍ സംഭവിക്കുന്നതോ? എത്ര വലിയ തെറ്റ് ചെയ്താലും, അത് ഒരച്ചനോട് പറഞ്ഞാലുടനെ നിസ്സാരമായ ഒന്നോ രണ്ടോ വാചിക പ്രാര്‍ത്ഥനയിലൂടെ എല്ലാം ശുഭപര്യവസായിയായി എന്ന ധാരണയാണ് വിശ്വാസികള്‍ക്ക് കിട്ടുന്നത്. ഒരാളെ കൊന്നിട്ട് ചെന്നാലും കിട്ടുന്ന ശിക്ഷ ഒരാകാശങ്ങളിലിരിക്കുന്നതും ഒരു നന്മനിറഞ്ഞ മറിയവും! അതോടേ എല്ലാം പഴയ പടി. മനസ്താപമാണ് കാര്യം, ശിക്ഷ അപ്രസക്തമാണ്, കുമ്പസാരമെന്ന തട്ടിക്കൂട്ടലില്‍. ആവര്‍ത്തനഫലമായി, ഈ മനസ്താപവും ഒരു തമാശയായിത്തീരാം - സ്വയം കബളിപ്പിക്കല്‍, മനുഷ്യരെ കബളിപ്പിക്കല്‍, ദൈവത്തെ കബളിപ്പിക്കല്‍.

സഭയുടെ കല്പനകളുടെ, അല്ലെങ്കില്‍ ഒരു രാജ്യത്തുള്ള നിയമങ്ങളുടെ, വെറും ലംഘനമല്ല പാപം, മറിച്ച്, ഏത്‌ കാര്യത്തിലായാലും, സ്വന്തം സുഖം മാത്രം തേടുന്നത് എപ്പോഴുംതന്നെ പാപവും അതിലൂടെ അന്യന്റെ സുഖം കെടുത്തുന്നത്‌ ഗുരുതരമായ പാപവും ആണെന്ന ശരിയായ ബോധം ഇല്ലാത്തിടത്ത് ഒരു കുമ്പസാരവും ശുദ്ധീകരണപ്രക്രിയ ആവില്ല.
 
മതത്തിനുള്ളിലെ മാത്രം കാര്യമല്ലിത്. പുറത്തും, വലിയ ക്രിമിനലുകള്‍ക്ക് പോലും ഇന്ന് കുശാലാണ്. പിടിക്കപ്പെട്ട്, കുറ്റം തെളിയിക്കപ്പെട്ടാലും കിട്ടുന്നത്  ഒരു നിസ്സാര ശിക്ഷ മാത്രം. കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം തക്കതായ ശിക്ഷയെ ഭയക്കേണ്ടതില്ല എന്ന ചുറ്റുപാടാണ്. ഒരു തെറ്റെന്നാല്‍, അതൊരു കൊലപാതകമാകണമെന്നില്ല. വീട്ടിലെ മാലിന്യങ്ങള്‍ വഴിയിലും അന്യന്റെ പുരയിടത്തിലും കൊണ്ടിടുന്നതും വെറും തെറ്റല്ല, വളരെ നീചമായ തെറ്റു തന്നെയാണ്. അതിനൊക്കെ ഗുരുതരമായ ശിക്ഷകള്‍ നല്കപ്പെടണം. എങ്കിലേ വിവരംകെട്ടവര്‍ (വിവരമുള്ളവര്‍ ഇത്തരം പണികള്‍ ചെയ്യില്ല.) പാഠം പഠിക്കുകയുള്ളൂ. അല്ലാതെ പള്ളിയില്‍ ചെന്നു കുമ്പസാരിക്കുന്നതുപോലെ അത്ര എളുപ്പത്തില്‍ രക്ഷപ്പെടാവുന്ന ഒരു തഴക്കത്തിന് നമ്മുടെ നിയമ- ശിക്ഷാനടപടികള്‍ വളം വച്ചുകൊടുക്കരുത്.

നൂറ്റാണ്ടുകളായി ബാലപീഡനത്തിന് ഒരു ചെറിയ ശിക്ഷ പോലും കൊടുക്കാതെ അധികാരികള്‍ അനാസ്ഥ കാണിച്ചതുകൊണ്ടാണ് സഭയില്‍ ഇന്ന് ഇതൊരു മാറാവ്യാധിയായിത്തീര്‍ന്നിരിക്കുന്നത്. ഈ വിഷയം ഇവിടെ കൂട്ടിച്ചേര്‍ത്തതിന് വ്യക്തിപരമായ ഒരു കാരണമുണ്ട്. കൌമാരപ്രായത്തില്‍ ഒന്നില്‍ കൂടുതല്‍ പുരോഹിതര്‍ എന്നോട് ശാരീരികമായ അടുപ്പത്തിന് വിഫലശ്രമം നടത്തിയിട്ടുണ്ട്. ഒരുമ്മ തന്നോട്ടേ എന്ന് ചോദിച്ചു വന്നവരും അതിനുമപ്പുറത്തേയ്ക്ക് ശ്രമിച്ചവരുമുണ്ട്. ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ട് അതില്‍ കൂടുതല്‍ എഴുതുന്നില്ല. എന്നാല്‍, ഒരാള്‍, വിചിത്രമായ ഒരു കാര്യം ചെയ്തു. തെറ്റ് മനസ്സിലാക്കിയിട്ടോ, എന്നെ സാന്ത്വനപ്പെടുത്താനോ, എന്റെ ശ്രദ്ധ തിരിക്കാനോ എന്നറിയില്ല, എന്നെ പിടിച്ചു അദ്ദേഹത്തിന്‍റെ കസേരയില്‍ ഇരുത്തിയിട്ട്, അടുത്തു മുട്ടുകുത്തി നിന്ന്, എന്നോട് കുമ്പസാരിക്കാന്‍ തുടങ്ങി. ഏതായാലും, ആ നാടകത്തിനും വഴങ്ങാതിരിക്കാനുള്ള ധൈര്യം എനിക്കുണ്ടായതിനാല്‍, , കാര്യം ഒന്നുരണ്ടു മിനുട്ടുകളെയെടുത്തുള്ളൂ. പിന്നീടൊന്നും സംഭവിച്ചുമില്ല. കുമ്പസാരം കൊണ്ട് പലതും കഴുകിക്കളയാം എന്നതുപോലെ, പലതും നിര്‍വീര്യവുമാക്കാം എന്നൊരു സങ്കല്പമുണ്ട് എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?
                  
ഒരിക്കല്‍ ഉപകാരപ്രദമായത് എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. ഉദാ: ഗാന്ധിജിയുടെ നിരാഹാര സത്യഗ്രഹം, രാഷ്ട്രീയ നിയമലംഘനം തുടങ്ങിയ ഉപരോധരീതികള്‍. ഇതാ ഈ ഒരാഴ്ചക്കുള്ളില്‍ (നവ.-ഡിസം.2011) കേരളത്തില്‍ മൂന്ന് ഹര്‍ത്താലുകള്‍! ഇവകൊണ്ട് ആര്‍ക്ക് എന്തു നേട്ടം? സംസ്ഥാനത്ത് കോടികളുടെ നഷ്ടവും അസഹനീയ സംഭവങ്ങളുമല്ലാതെ ഒരു തരി നേട്ടവുമില്ലെങ്കിലും, എല്ലാ സദാചാരത്തെയും മറികടന്ന് ഹര്‍ത്താലാചരിക്കാന്‍ ഭരണകൂടങ്ങള്‍ പോലും ആഹ്വാനം ചെയ്യുന്നത് അങ്ങേയറ്റത്തെ ധാര്‍മ്മികാധ:പതനമല്ലേ? കുറ്റവും ശിക്ഷയും ഈവിധമായാല്‍ മതിയോ? മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗതി ഇങ്ങനെയായത്, 1989 ല്‍ ഭീമമായ കോഴ വാങ്ങി അന്നത്തെ മന്ത്രിമാര്‍ അരുതാത്ത ഒരു പാട്ടക്കരാര്‍ പുതുക്കിയതുകൊണ്ടല്ലേ? ഇത്ര ഹീനമായി സ്വന്തം നാടിനെ ദ്രോഹിച്ചത്തിന് ആരെങ്കിലും എന്നെങ്കിലും ശിക്ഷിക്കപ്പെട്ടോ? ശിക്ഷിക്കപ്പെടുന്നത് എന്നും ബുദ്ധികെട്ട ജനം.  ബാലപീഡകരായ വൈദികരെ സംരക്ഷിക്കുന്ന സഭാധികാരികളെപ്പോലെതന്നെ വിവരം കെട്ടവരാണ് അഴിമതിക്കാരെന്ന് തീര്‍ച്ചയുള്ള ക്രിമിനലുകളെ വീണ്ടും വോട്ടു ചെയ്ത് അധികാരത്തിലെത്തിക്കുന്ന ജനവും. ആ ജനം നാമോരോരുത്തരുമാണ്!

നിരോധനങ്ങളുടെ പിന്നിലെ മനഃശാസ്ത്രം Paul Zakaria

 നിരോധനങ്ങളുടെ പിന്നിലെ മനഃശാസ്ത്രം




[കത്തോലിക്കരും അകത്തോലിക്കരും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് ചിന്തകൾ പോൾ സക്കറിയ ഈ അഭിമുഖത്തിൽ നിരത്തുന്നുണ്ട്‌. അതിന്റെ നിശ്ചിതഭാഗങ്ങൾ മാത്രം, നിസ്സാരമായ മാറ്റങ്ങളോടെ, ഇവിടെ പകർത്തുകയാണ്. മുഴുവൻ അഭിമുഖവും വായിക്കാൻ താത്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക. http://www.southlive.in/voices-interviews/media-agent-who-generates-communal-factor-kerala/2657]

നിരോധനങ്ങളെക്കുറിച്ചാണ് കേരളത്തിന്റെ മുഖ്യധാര ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മദ്യനിരോധനം, ചുംബനനിരോധനം എന്നിങ്ങനെ ആ നിരോധനപ്പട്ടിക നീളുകയുമാണ്. ഇത്തരം നിരോധനങ്ങൾ നടപ്പിലാക്കുന്നതിനെ പുരോഗമനപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് താങ്കള്‍ ഈ സ്ഥിതി വിശേഷത്തെ കാണുന്നത്?
യഥാര്‍ത്ഥത്തില്‍ ഇതൊരു വിചിത്രമായ മനഃശാസ്ത്രമാണ്. നിരോധിക്കല്‍ നയം. മദ്യം നിരോധിക്കാനും മറ്റും ശ്രമിക്കുന്നവരുടേത് അപകടകരമായ  മനഃശാസ്ത്രമാണ്. ജാതിയിലധിഷ്ഠിതമായ  ഫ്യൂഡലിസവും കോളനിവാഴ്ചയുടെ  ഭാഗമായി വന്നെത്തിയ  ക്രൈസ്തവ സദാചാരവും  ഇസ്ലാമിന്റെ യാഥാസ്ഥിതിക നിലപാടുകളും ചേര്‍ന്നുണ്ടായി വന്ന സദാചാരത്തെ മുതലെടുക്കുകയാണ് നിരോധനക്കാര്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഇവര്‍ക്ക് രാഷ്ട്രീയമായ മൈലേജുകള്‍ ഉണ്ട്. വാസ്തവത്തില്‍ ഇവരാണ് നിരോധിക്കപ്പെടേണ്ടവര്‍.  നിരോധിക്കപെടേണ്ട എല്ലാ ജീര്‍ണതകളേയും വളര്‍ത്തുന്നവരാണിവര്‍.  യഥാര്‍ത്ഥത്തില്‍ നിരോധിക്കപെടേണ്ടതെന്താണ്?  ജാതി മത വൈകൃതങ്ങളുടെ പുനഃപ്രതിഷ്ഠ, വന്‍ ആശുപത്രികളിലെ വഞ്ചനകള്‍, ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതിയും ധാര്‍ഷ്ട്യവും കെടുകാര്യസ്ഥതയും ഹര്‍ത്താലും ബന്ദും -ഇവയൊക്കെയാണ് നിരോധിക്കേണ്ടത്. എന്നാല്‍ അവയില്‍ തൊടാന്‍ ആരും തയ്യാറാവില്ല. പ്രത്യേകിച്ച് മാധ്യമങ്ങള്‍. എളുപ്പം കൈയടി കിട്ടുന്ന നിരോധനങ്ങള്‍ നടത്താനാണ് അവർക്ക് താല്‍പര്യം.


എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളോട് ഒരു ജനത കൈയടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാനത്തിന്റെ കുഴപ്പമാണോ കാരണം?
നവോത്ഥാനം 70-കളുടെ പകുതിവരെ പിടിച്ചുനിന്നു എന്നു പറയാം. അതിന്റെ ചില ധാരകളെങ്കിലും നിലനിന്നു. അതിനുശേഷം ചില ഹൊറര്‍ ചിത്രങ്ങളില്‍ കുട്ടികളെ കാലില്‍ പിടിച്ച് പാതാളത്തിലെക്ക് തള്ളിയിടുന്നതുപോലെ നവോത്ഥാന മൂല്യങ്ങളെ തല്ലികൊല്ലുകയായിരുന്നു.  കേരളത്തിലെ മാധ്യമശക്തികളാണ് നവോത്ഥാന മൂല്യങ്ങള്‍ കൈവിടാന്‍ മലയാളിയെ പ്രേരിപ്പിച്ചത്. ദിനംപ്രതിയുള്ള മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ, ജാതി മത രാഷ്ട്രീയ ശക്തികളുടെ അജണ്ടകള്‍ സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണ്. പൊങ്കാലയും, ഉറൂസും, പള്ളിപ്പെരുന്നാളുമാണ് വാര്‍ത്തയെന്ന്, അതുപോലെ, അമൃതാനന്ദമയീയെ പോലുള്ള ഒരു വ്യക്തിയാണ് കേരളത്തിന്റെ നേതാവ് എന്ന് വരുത്തി തീര്‍ത്തത് മാധ്യമങ്ങളാണ്.
മാധ്യമങ്ങളെ വിശ്വസിച്ച മലയാളിയെ അവര്‍ വഞ്ചിക്കുകയാണ് ചെയ്തത്. ആദ്യകാലത്ത് നവോത്ഥാനത്തിന് വേണ്ടി മാധ്യമങ്ങള്‍ നിലകൊണ്ടിരുന്നു.  അതുകൊണ്ടാണ് മാധ്യമങ്ങളെ മലയാളികള്‍ വിശ്വസിച്ചത്. ഇപ്പോഴും മലയാളികള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നു. ആ മാധ്യമങ്ങളാണ് വിറ്റുവരവിനും ജാതി മത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി നവോത്ഥാനത്തെ വകവരുത്തിയത്. രാഷ്ട്രീയക്കാരെപോലെത്തന്നെ മലയാളിയോട് കൂറില്ലാത്തവരാണ് മാധ്യമങ്ങള്‍.  ലക്ഷക്കണക്കിന് കോപ്പികളിലൂടെ മലയാളത്തിലെ മുഖ്യധാരമാധ്യമങ്ങള്‍ അവരുടെ നവോത്ഥാന വിരുദ്ധ അജണ്ട അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍  ടെലിവിഷന്‍ കൂടി വന്നെത്തിയതോടെ, മലയാളിയുടെ ഏറ്റവും വലിയ വാര്‍ത്ത ഏത് മെത്രാന്‍ സ്ഥാനമേറ്റൈടുക്കുന്നു, ഏത് പൂജാരി ഏത് അമ്പലത്തില്‍ ശാന്തിക്കാരനാകുന്നു എന്നതാണ്. ഈയിടെ ഒരു പൂതിയ പൂജയെക്കുറിച്ചുള്ള പരസ്യം കണ്ടു. നവനാരി പൂജ. അഞ്ച് മുതല്‍ ഒമ്പത് വയസ്സുവരെയുള്ള പെണ്‍കുട്ടികളെ പൂജിച്ച് കാല്‍കഴുകും. 500 രൂപയോ മറ്റോ ചാര്‍ജ്ജ്. ഇത്തരത്തില്‍ ഒരോ മതവും പുതിയ അനാചാരങ്ങള്‍ നടപ്പിലാക്കുകയാണ്. ഇതിന്റെ പ്രചാരകര്‍ രാഷ്ട്രീയക്കാര്‍ പോലുമല്ല. മാധ്യമങ്ങളാണ് 100 ശതമാനവും ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ ചൂഷണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് എന്ത് സംഭവിച്ചു?
നവോത്ഥാനത്തിന്റെ ഭാഗമായ മാധ്യമങ്ങള്‍ ഇങ്ങനെ ആയതിന് കാരണം ആര്‍ത്തി പൂണ്ട ലാഭേച്ഛയാണെന്ന് തോന്നുന്നു. അതോടൊപ്പം സമൂഹത്തിന്റെ മേധാവിയായി തീരാനുള്ള ആഗ്രഹവും. കോര്‍പ്പറേറ്റ് ശക്തിയായി മാറുമ്പോള്‍ ധനവും അധികാരവും ഒന്നിച്ചെത്തുന്നു. 
കേരളത്തിലെ പ്രധാന മാധ്യമങ്ങളില്‍ കോട്ടയത്തിന്റെയും കോഴിക്കോടിന്റെയും തിരുവനന്തപുരത്തിനുമപ്പുറം ഒരു ബുദ്ധിയും പ്രയോഗിക്കപ്പെടുന്നില്ല. ഒരു ചക്രവാളവും പ്രത്യക്ഷപ്പെടുന്നില്ല. അവയുടെ ബൗദ്ധിക നിലവാരം അധപതിച്ചു. അങ്ങനെ അവര്‍ മലയാളിക്ക് ഉണ്ടാവേണ്ട സമകാലിക ബോധജ്ഞാനത്തെ നിഷേധിക്കുക മാത്രമല്ല, തങ്ങളുടെ സങ്കുചിതവും പ്രതിലോമപരവുമായ നിലവാരത്തിലേക്ക് മലയാളിയെ വലിച്ചു താഴ്ത്തുകയും ചെയ്യുന്നു. ഇത് മാധ്യമ ഉടമകളുടെ കാര്യം മാത്രമല്ല.  പത്രപ്രവര്‍ത്തകരില്‍ ഒരു വലിയ പങ്ക് കരിയെറിസ്റ്റുകള്‍ മാത്രമാണ്. അവരുടെ കൂറുകള്‍ അവസരത്തിനൊത്ത് മാറുന്നു. നടക്കാന്‍ പറഞ്ഞാല്‍ ഇഴയാന്‍ തത്രപ്പെടുന്നവര്‍ ധാരാളം. 
കേരളം വിവിധങ്ങളായ ഫാസിസത്തി്‌ന്റെ പിടിയിലാണെന്ന് ഈയിടെ നടത്തിയ ഒരു പ്രഭാഷണത്തില്‍ താങ്കള്‍ പറയുകയുണ്ടായി. താങ്കള്‍ ഫാസിസമെന്ന് വിവരിച്ചതെല്ലാം സൃഷ്ടിക്കുന്നത് ഒരേ അളവിലുള്ള ഭീഷണിയാണോ?
സംഘ്പരിവാരത്തിന്റെത് ഭൂരിപക്ഷ ഫാഷിസമാണ്. മറ്റ് മതങ്ങളുടെത് അത് ഇസ്ലാമിന്റെതായാലും ക്രിസ്തുമതത്തിന്റെതാണെങ്കിലും ന്യൂനപക്ഷത്തിന്റെതാണ്. ഇന്ത്യയിലൊരു ഫാഷിസ്റ്റ് ശക്തിയായി തീരാനുള്ള ആള്‍ബലം കൃസ്ത്യാനികള്‍ക്കില്ല. ഇസ്ലാമുമായി ബന്ധപ്പെട്ട് ഒരു അന്താരാഷ്ട്രഭീകരപ്രപഞ്ചം ഉണ്ട് എന്നത് വാസ്തവമാണ്. പക്ഷെ ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഫാഷിസ്റ്റ് ടേക്ക് ഓവര്‍ സാധ്യമാണെന്ന് അവര്‍ കൂടി ചിന്തിക്കുന്നുണ്ടാവില്ല.  ഹിന്ദുഫാസിസം എന്നത് ഇവിടെതന്നെ ഉണ്ടാക്കിയെടുത്തതാണ്. വെറും 31 ശതമാനം വോട്ട് നേടിയാണ് ഇവര്‍ ഇപ്പോള്‍ അധികാരത്തിലെത്തിയത്. മോദിക്കെതിരെ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കില്‍ മോദി തന്നെ തോറ്റുപോയനെ. 31 ശതമാനമാണ് ഹിന്ദുത്വ വാദികള്‍ ആഞ്ഞ് പിടിച്ചിട്ടും മോദിയെ പൊലൊരു വിഗ്രഹത്തെ സൃഷ്ടിച്ചിട്ടും ലഭിച്ചത് എന്നത് നമ്മള്‍ മനസ്സിലാക്കണം. ബാക്കി 69 ശതമാനത്തില്‍ 60 ശതമാനമെങ്കിലും ഹിന്ദു വിശ്വാസികളായിരിക്കണം. 31 ശതമാനത്തില്‍ 25 ശതമാനമെ ഹിന്ദുക്കള്‍ ഉണ്ടാകുകയുള്ളൂ. പക്ഷെ ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞാണ് ഹിന്ദു ഫാഷിസം മാന്യത സ്ഥാപിക്കുന്നത്. ഞാന്‍ പ്രഭാഷണത്തില്‍ പറഞ്ഞത് ഭൂരിപക്ഷ ഫാഷിസത്തെ മാത്രം ഫാഷിസമായി കണ്ടാല്‍ പോരാ എന്നാണ്. കേരളത്തിലെ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും പൊലീസിന്റെയും മതങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും അടിസ്ഥാന സ്വഭാവം അതായത് ജനങ്ങളോടുള്ള അവരുടെ സമീപനം ഫാഷിസ്റ്റാണ് എന്നതും നാം മനസ്സിലാക്കണം.
ഇത്തരത്തില്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മോദിയും കൂട്ടരും ഒരു ഭീഷണിയാവില്ലെന്ന് വിലയിരുത്തുമ്പോഴും ഒരു പൊതുബോധം ഒരു ശക്തനായ നേതാവിന് അനുകൂലമായി ഉണ്ടെന്ന് വിലയിരുത്തലുകളും വ്യാപകമായിട്ടുണ്ട്.
തീര്‍ച്ചയായും ഇത്തരത്തിലുള്ള എല്ലാ ജീര്‍ണതകളും വലിച്ചു വെയ്ക്കുന്ന ജനതയാണ് മലയാളികള്‍. ശിവസേനയെ പോലും ഇവിടെ വളര്‍ത്തി. തിരുവിതാംകൂര്‍ രാജകുടുംബം അതിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍തന്നെയാണ്  കുടിയിരുത്തിയത്. മഹാരാഷ്ട്രയില്‍ മലയാളികളെ ഏറ്റവും നിഷ്ഠുരമായി ദ്രോഹിച്ചിട്ടുള്ള പാര്‍ട്ടിയാണ് ശിവസേന. ഇപ്പോഴെന്താണ് സ്ഥിതി? ഒരു കേരളീയ സാമൂഹ്യ ശക്തിയായി അവര്‍ മാന്യവല്‍ക്കരിക്കപ്പെട്ടു. എല്ലാ മഹാന്മാരും, സൂര്യ കൃഷ്ണമൂര്‍ത്തിയെപോലുള്ള പല മഹാന്മാരും അവരുടെ ഗണേശചതുര്‍ത്ഥിയിലും മറ്റും ആനന്ദപൂര്‍വം പങ്കെടുക്കുന്നു. ആര്‍.എസ്.എസ്സിന് പണ്ടെ  മാന്യവല്‍ക്കരണം ഉണ്ടായി
ട്ടുണ്ട്.
കൃഷ്ണയ്യരും സാനു മാഷും മോദിയെ വണങ്ങുകയും സംഘ്പരിവാരിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ഹിന്ദുവര്‍ഗീയതയ്ക്ക് വിശ്വാസ്യത ഉണ്ടാക്കി കൊടുക്കുമ്പോഴും അവരുടെ മാന്യതയ്ക്ക് യാതൊരു കുറവും കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രനം. ഞാന്‍ പറയുന്നത് കൃഷ്ണയ്യരെയും സാനുവിനെയും പുച്ഛിക്കണമെന്നല്ല. മറിച്ച് അവരോട് ചോദിക്കുകയെങ്കിലും വേണം. മോദിയ്ക്ക് വേണ്ടി 10 പോയിന്റ് എഴുതി പ്രസിദ്ധീകരിച്ചത് നിങ്ങളല്ലേ സ്വാമീ എന്ന് കൃഷ്ണയ്യരോട് ചോദിക്കേണ്ടേ? നിങ്ങളല്ലെ ആര്‍.എസ്.എസ്.വേദികളില്‍ പ്രസംഗിക്കുന്നതെന്ന്  സാനുവിനോട് ചോദിക്കണം. നി്ങ്ങള്‍ ഇടതുപക്ഷക്കാരനാണെന്ന് ഇപ്പോഴും അവകാശപ്പെടുന്നുണ്ടോ എന്നും ചോദിക്കണം. അതിനുപകരം നമ്മള്‍ ഇവര്‍ക്കൊക്കെ ബഹുമാനങ്ങള്‍ കൂടുതല്‍ കൂടുതലായി ചൊരിയുകയാണ്. കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും ഭരണകൂടങ്ങള്‍ ഇവര്‍ക്ക് ബഹുമതികള്‍ നല്‍കുകയാണ്. അപ്പോള്‍ സാധാരണക്കാര്‍ എന്താണ് കരുതുക. ഇവരൊക്കെ വര്‍ഗീയതയെ അംഗീകരിക്കുന്നത് മഹത്തായ കാര്യമാണെങ്കില്‍ പിന്നെ എന്താണ് കുഴപ്പം? നമ്മള്‍ അറിയുന്ന എത്ര എത്രയോ പേര്‍.. മാടമ്പ് കുഞ്ഞുക്കുട്ടന്‍, സുഗതകുമാരി, ആഷാമേനോന്‍, അക്കിത്തം… ഇവരെല്ലാം സമൂഹത്തിലെ വിലപ്പെട്ട എഴുത്തുകാരാണ്. എഴുത്തുകാര്‍ക്ക് ഇത്രമാത്രം ആരാധന കിട്ടുന്ന സമൂഹം വേറെയില്ല. അങ്ങനെ ആരാധിക്കുന്നവരെയാണ് ഫാഷിസത്തോട് ഒത്തുചേര്‍ന്ന് ഇവര്‍ വഞ്ചിക്കുന്നത്. 
മലയാളിയുടെ ഉള്ളില്‍ ഒരു ഫ്യൂഡല്‍ യാഥാസ്ഥിതികത്വം കട്ടപിടിച്ചിരിപ്പുണ്ട്. മതങ്ങളിലുമതുണ്ട്. പിന്നെ മാധ്യമങ്ങളുടെ വര്‍ഗീയതാ പുകഴ്ത്തല്‍ കണ്ട് മലയാളി എളുപ്പത്തില്‍ അതില്‍ കുടുങ്ങുന്നു. അമൃതാനന്ദമയിക്ക് 50 വയസ്സായപ്പോള്‍ അവരാണ് കേരളത്തിന്റെ നായിക എന്ന് ഇവിടുത്തെ പ്രധാനപ്പെട്ട പത്രങ്ങള്‍ മോഹന്‍ലാലിനെപോലുള്ള വക്താക്കളിലൂടെ പ്രഖ്യാപിച്ചാല്‍, ഒന്നാം പേജില്‍ 10 ദിവസം കൊടുത്താല്‍ മലയാളികള്‍ അതു വിശ്വസിക്കും. അതാണ് അവസ്ഥ. ഇതാണ് മസ്തിഷ്‌ക പ്രക്ഷാളനം. വിജയനെ പോലെയൊരാള്‍  ആര്‍.എസ്.എസ്. മുഖം മൂടിയായ 'തപസ്യ'യുടെ അവാര്‍ഡ് വാങ്ങിച്ചില്ലെ?  ഹൈദരബാദില്‍ ആര്‍.എസ്.എസ്. വിജയന്റെ വീട്ടില്‍ പോയി സമ്മാനം നല്‍കി. എന്തുകൊണ്ടാണ് അത് സംഭവിച്ചത്? എന്തായിരുന്നു വിജയന്റെ ചേതോവികാരം? വിജയന്‍  ഒരിക്കല്‍ ഒരു റെബല്‍ ആയിരുന്നു. എന്തിന് വിജയന്‍ ഹിന്ദുഫാഷിസ്റ്റുകളുടെ അവാര്‍ഡുകള്‍ വാങ്ങി? ഞാന്‍ പറഞ്ഞത് ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് കേരളത്തില്‍  അംഗീകരിക്കപ്പെട്ടു എന്നാണ്. 
ക്രിസ്തുമതത്തില്‍ വിമോചന ദൈവശാസ്ത്രം പോലെ ഇസ്ലാം മതത്തില്‍ ഒരു ലിബറല്‍, വിമോചന ധാര ഇല്ലാതെ പോയതാണോ,  അതോ അതിന് സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയതാണോ, ഇപ്പോഴത്തെ യാഥാസ്ഥിതികവും അപകടകരവുമെന്ന് വിളിച്ച അവസ്ഥയ്ക്ക് കാരണം?
ക്രിസ്തുമതത്തിന്റെ ഉള്ളില്‍നിന്നുതന്നെയാണ്  enlightenment ഉണ്ടായിവന്നത്. അതിന് അത്തരമൊരു പാരമ്പര്യമുണ്ടായിരുന്നു. വാസ്തവത്തില്‍ യേശുവിന്റെ യഥാര്‍ത്ഥ പരാമ്പര്യം, ചോദ്യം ചെയ്യലിന്റെയും പുരോഗമനത്തിന്റെതുമാണ്. ഇസ്ലാമിനുമുണ്ടായിരുന്നു ബോധജ്ഞാന പാരമ്പര്യം. യൂറോപ്പ് അത് കടമെടുക്കുകയും ചെയ്തു. ഇസ്ലാമിന്റെ ബോധജ്ഞാന പാത തല്ലിക്കെടുത്തപ്പെട്ടിട്ട് അഞ്ച് ആറ് ദശകങ്ങളെ ആയിട്ടുള്ളൂ. സൗദി വഹാബി കൂട്ടുകെട്ടില്‍നിന്നാണ് ആ രാക്ഷസീയ ശക്തി വളര്‍ന്നത്. അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ളവര്‍  ഇസ്ലാം വിശ്വാസികളായിരുന്നു, അങ്ങേയറ്റം ലിബറല്‍ ചിന്തയുള്ളവരുമായിരുന്നു. ഒരു ലിബറല്‍ സൊസൈറ്റിയായിരുന്നു കേരളത്തിന്റെ മുസ്ലിം സമൂഹം. യാഥാസ്ഥിതികത്വവും തീവ്രവാദവും ഇവിടെ ഇറക്കുമതി ചെയ്യപ്പെടുകയാണുണ്ടായത്. അതിനെ നേരിടാനുള്ള ധാര്‍മ്മിക അടിത്തറ മുസ്ലീം ലീഗിനില്ലാതെ പോയി.  ഇറക്കുമതി ചെയ്യപ്പെട്ട തീവ്രവാദം ഉഴുതുമറിച്ച മലയാളി  ഇസ്ലാം മണ്ണിലാണ് കൈവെട്ടുകാരെപോലുള്ള വിഷവിത്തുകള്‍ വളര്‍ന്നത്. അര നൂറ്റാണ്ടുകൊണ്ട് ആര്‍.എസ്.എസ്സിന് ഹിന്ദുക്കള്‍ക്കിടയില്‍ സാധ്യമാകാത്ത രീതിയില്‍ മുസ്ലീം വര്‍ഗീയതയ്ക്ക് കേരളത്തിലെ മുസ്ലീം സമുദായത്തില്‍ ഇടപെടാന്‍ കഴിഞ്ഞു. വസ്ത്രപരമായി പോലും യാഥാസ്തികത്വം കൊണ്ടുവരാന്‍ അവര്‍ക്ക് പറ്റി.
ചുണ്ണാമ്പുതൊട്ടതുപോലെ, ഏത് മുസ്ലീമിനെയും നോക്കി, ഇത് മുസ്ലീം എന്ന് പറയാന്‍ കഴിയുന്ന രീതിയിലാക്കി.  അങ്ങനെ ഒരു ഘെറ്റോ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.  ഒരു സമൂഹത്തെ ഇരുട്ടുമുറിയിലടക്കുന്നതുപോലെയാണത്. കേരളത്തിലെ ഇസ്ലാമിന് ഏറ്റ വലിയ പ്രഹരമാണ് അത്. .  അവിടെയാണ് മുസ്ലീം ലീഗിന്റെ കുറ്റകരമായ പരാജയം. അതായത് സി.എച്ചിന്റെയും മറ്റുള്ളവരുടെയും മറ്റും ഫിലോസഫി എങ്ങനെ പരാജയപ്പെട്ടു? അങ്ങനെ എത്രപേരുണ്ടായിരുന്നു.
പക്ഷെ ചെറുത്തുനില്‍പ്പും ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവാഞ്ച വളരെ ശ്രദ്ധേയമാണ്. മുസ്ലീം  കുട്ടികള്‍ മതയാഥാസ്ഥിതികത്വത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അല്ലാതെ അവര്‍ അത് ഏറ്റെടുക്കുകയല്ല. ഒരു കാര്യം തീര്‍ച്ചയാണ് ലോകമെങ്ങും നാം കാണുന്ന ഭീകരദൃശ്യങ്ങള്‍ യാഥാസ്ഥിതിക ഇസ്ലാമിന്റെ മരണ വെപ്രാളമാണ്. ആധുനികതയ്ക്ക് അത് കീഴ് വഴങ്ങേണ്ടിവരിക തന്നെ ചെയ്യും. മധ്യകാല ക്രിസ്തുമതത്തിന്റെ അവസ്ഥയിലാണ് യാഥാസ്ഥിതിക  ഇസ്ലാം ഇന്ന്. പെഷവാറിലെ കൊലയോടെ അതിന്റെ കൂപ്പുകുത്തല്‍ തുടങ്ങി.
ഇതുപക്ഷെ മുസ്ലീം സമൂഹത്തില്‍ മാത്രം സംഭവിക്കുന്നതാണോ? ബിഷപ്പ് പൗവ്വത്തില്‍ കുറേ നാള്‍ മുമ്പാണ് ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്തീയ സ്ഥാപനങ്ങളില്‍ മാത്രമെ പഠിപ്പിക്കാവു എന്ന് പറഞ്ഞത്. ഇതിനോടും വളരെ പാസ്സീവായാണ് കേരളം പ്രതികരിച്ചത്
പൗവത്തിലിന്റെ പ്രസ്താവനയോട് ആദ്യം പ്രതികരിക്കേണ്ടി യിരുന്നത് ക്രൈസ്തവര്‍ തന്നെയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാധ്യമങ്ങളും ഒന്നും പറഞ്ഞില്ല. വെറുതെ റിപ്പോര്‍ട്ട് ചെയ്യുക മാത്രം ചെയ്തു. ഇടതുപക്ഷം ഒരനുഷ്ടാനം പോലെ വിമര്‍ശിച്ചു. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ ജോസഫ് പുലിക്കുന്നേല്‍ മാത്രമാണ് ഇതിനെ കൃത്യമായി ചോദ്യം ചെയ്തത്, ഓശാനയിലൂടെ. അതൊക്കെ ഒരു വനരോദനം മാത്രമായി. കഴിഞ്ഞ 30-35 കൊല്ലമായിട്ട് ഇവിടുത്തെ മുഖ്യധാര പത്രങ്ങളും, ചാനലുകളുടെ രംഗപ്രവേശത്തിന് ശേഷം, അവയും വര്‍ഗീയ അജണ്ടകളെ സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. വര്‍ഗീയത അത് വര്‍ഗീയതയാണ് എന്ന് തിരിച്ചറിയപെടുകപോലും ചെയ്യാതെയാണ് സമൂഹത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നത്. മതങ്ങളെക്കാളും ജാതികളെക്കാളും എന്തിന് രാഷ്ട്രീയത്തെക്കാളും പോലുമേറെ മാധ്യമങ്ങളാണ് കേരളത്തിനെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ മുന്‍കൈയെടുക്കുന്നത്.  
മലയാളി നിസ്സംഗനാണോ?
അതെ, മലയാളി ട്രാപ്പ്ഡ് ആണ് എന്നുപറയുകയായിരിക്കും ശരി. അവന്‍ ഒരു കെണിയിലാണ്. ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ കാടത്തത്തെ അംഗീകരിച്ച,് മാധ്യമങ്ങളുടെ കാപട്യങ്ങള്‍ക്ക് വഴങ്ങി, പുരോഹിതന്മാരുടെ സ്വാര്‍ത്ഥതകള്‍ക്കുമുമ്പില്‍ തലകുനിച്ച്, പണം ഉണ്ടാക്കാനുള്ള കുറുക്കുവഴികള്‍ തേടി, മക്കള്‍ക്ക് കുറെ മാര്‍ക്കുവാങ്ങിക്കാന്‍ എന്തുചെയ്യണമെങ്കില്‍ അത് ചെയ്ത് അവരെ എങ്ങനെയെങ്കിലും കേരളത്തിന് പുറത്തിറക്കി വിടുക. അതാണ് മലയാളി ചെയ്യുന്നത്. ഞാനോ ഇങ്ങനെയായി മക്കള്‍ രക്ഷപെടട്ടെ എന്നാണ് നിലപാട്. ഒരു  വലിയ ബ്രൂട്ടലൈസേഷനാണ് നടക്കുന്നത്. യു.ഡി.എഫും - എല്‍.ഡി.എഫും ചേര്‍ന്ന് മലയാളികളെ ഹൃദയശൂന്യരും സംസ്‌ക്കാരരഹിതരുമായ ഒരു ജനതയാക്കി മാറ്റി. അവരുടെ സ്വപ്‌നങ്ങള്‍ മുഴുവന്‍ തകര്‍ന്നു. ജനാധിപത്യത്തിന്റെ ഒരു സൗമ്യതയോ, മര്യാദയോ, ഐശ്വര്യമോ ആവകാശമോ  ഒന്നും മലയാളിക്ക് ലഭിച്ചില്ല. മലയാളി നോക്കുകൂലിക്കും കൈക്കൂലിക്കും അടിമയായി ജീവിക്കുന്നു. കൈക്കൂലിയെടുത്ത് കൈയില്‍ പിടിച്ചാണ് വില്ലേജ് ഓഫീസിലും സെക്രട്ടറിയേറ്റിലും ചെല്ലുന്നത്. എന്നിട്ട് മടക്കിക്കുത്തഴിച്ചിട്ട് ഉപചാരപൂര്‍വം ഉദ്യോഗസ്ഥന്റെ മുന്നില്‍ നില്‍ക്കുന്നു. . മറുവശത്ത് ഇവന്‍ പത്രം വായിച്ച് വിജൃംഭിതനാകും. പക്ഷെ ഇപ്പറുത്ത് ഇവന്‍ അടിമയാണ്. പൊളിറ്റിക്കലി ബ്രൂട്ടലൈസ്ഡ്, ആ്ന്റ് ബ്രൂട്ടലൈസ്ഡ് ബൈ റിലീജിയന്‍. ക്രിസ്ത്യാനികള്‍ വേദപാഠ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ കല്യാണം നടത്തികൊടുക്കില്ല. അതായത് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ സമാന്തരമായി അത് വേണം. ഇതൊക്കെ മലയാളി സ്വീകരിക്കുകയാണ്. മലയാളികള്‍ പരാജയപെടുത്തപ്പെട്ട ജനതയാണ്.

ഇടയന്മാരേ, ഇതിലേ, ഇതിലേ!

ശക്തമായി ചിന്തിക്കുന്നതാണ് ലോകത്തിലെ ഏറ്റവും കഠിനമായ ജോലി എന്ന് എമേര്‍സണ്‍ പറയാതെയും നമുക്കറിയാം. ഇരുട്ടിനെ ഭയക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങളോട് നമുക്ക് ദയ തോന്നുന്നത് സ്വാഭാവികമാണ്, എന്നാല്‍ അവയെ നയിക്കേണ്ട ഇടയന്മാര്‍തന്നെ വെളിച്ചത്തെ ഭയപ്പെട്ടാലോ? പുറത്തെ ഇരുട്ട് കാരണം തീറ്റ തിന്നാനില്ലാതെ ചാകാറായ ആടുകള്‍തന്നെ മുന്‍കൈയെടുത്ത് ഇടയന്മാരെ ധൈര്യപ്പെടുത്തുന്ന കഥയാണ്‌ അല്മായശബ്ദത്തിന്റേത്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും നേതൃത്വത്തിന്റെ ആദ്യ സേവനം ഭൂരിപക്ഷത്തിന്റെ നിലവാരത്തില്‍ ജീവിക്കുക എന്നതാണ് എന്ന്‍ ഫാ. വലിയമംഗലം തന്‍റെ പുതിയ കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രായോഗികബുദ്ധി ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഒരു സ്വയം പ്രഖ്യാപിത മതനേതൃത്വത്തോട് ഞങ്ങള്‍ സുബോധം ഓതിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. പരിശോധനാവിധേയമാക്കിയ, യുക്തിയുക്തമായ വിചാരങ്ങളും പ്രായോഗികവഴികളും പല എഴുത്തുകാരും ഇടയന്മാരുടെ മുമ്പില്‍ വച്ചിട്ട് താഴ്മയോടെ മാറി നിന്നിട്ടുണ്ട്. ശ്രീ കളരിക്കലിന്റെ ഇടയന്‍ എന്ന നോവലില്‍ ഒരു നല്ല മെത്രാന്റെ മാതൃക നവീകരണത്തിനുള്ള നൂറു കണക്കിന് പ്രായോഗികതലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫാ. കാപ്പനെയും മറ്റത്തെയും പോലുള്ളവരുടെ കൃതികളും ലേഖനങ്ങളും എത്രയെത്ര നിര്‍ദേശങ്ങള്‍ ബൈബിളിന്‍റെ അരൂപിയില്‍ മേലധികാരികളുടെ പഠനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നും ഒരിടത്തും എശിയ മട്ടില്ല. പണ്ടത്തെപ്പോലെ ഇന്നും മെത്രാന്മാര്‍ പരക്കം പായുകയാണ്, തങ്ങളെ തീറ്റിപ്പോറ്റാന്‍ ത്രാണിയുള്ള കൊഴുത്ത ആടുകള്‍ എവിടെയുണ്ടെന്ന് അന്വേഷിച്ചുകൊണ്ട്! കലികാലം! അതിപുരാതനമായ, വത്തിക്കാനിലേതിനേക്കാള്‍ എന്നും യേശുസാധര്‍മ്യമുണ്ടായിരുന്ന, ഈ സഭക്ക് ഈ ദുര്‍ഗതി എങ്ങനെ വന്നുപിണഞ്ഞു?


ജീര്‍ണത മേല്‍ക്കൈ നേടുമ്പോള്‍ ഒരു സമഗ്രപ്രളയം അനിവാര്യമായിത്തീരുന്നു. അത് ഈ സഭയിലും അടുത്തുതന്നെ സംഭവിക്കും. ഇത് പറയാന്‍ ഒരു പ്രത്യേക പ്രവാചകവരവും ആവശ്യമില്ല. എന്നാല്‍ തങ്ങളുടെ പ്രവാചക ദൌത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കുറെ അല്‍മായരും, 
സത്യം തിരിച്ചറിഞ്ഞ്, അവരോടു സഹകരിക്കുന്ന പുരോഹിതരും തുടക്കം കുറിച്ച ഈ നവീകരണ പ്രസ്ഥാനത്തില്‍നിന്ന് മാറിനില്‍ക്കാമെന്നും ഇതൊന്നും നിങ്ങളെ എശില്ലെന്നും മാത്രം പൊന്നുതിരുമേനിമാര്‍ മൂഢവിശ്വാസം വച്ചുപുലര്‍ത്തരുത്. നിങ്ങള്ക്ക് തടയാവുന്നതോ നിങ്ങളുടെ ഇത്തിരി വട്ടത്തില്‍ ഒതുങ്ങുന്നതോ അല്ല ഈ പ്രസ്ഥാനം. നിങ്ങള്ക്ക് ഇനി ഒന്നേ ചെയ്യാനുള്ളൂ: സഹകരണവും സഹായങ്ങളുമായി സുബുദ്ധിയോടെ ഞങ്ങളോട് ചേരുക. ഇടയന്മാരെ, ഇതിലേ, ഇതിലേ എന്ന് നേര്‍വഴി കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതാ തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ നാം ഒരുമിച്ചു മുന്നേറും. അല്ലെങ്കില്‍, നിഷ്ക്രിയവും യാഥാസ്ഥിതികവും പാപപങ്കിലവുമായിത്തീര്‍ന്ന ഈ അഴിമതിവര്‍ഗ്ഗത്തെ കവച്ചുവച്ച് ഞങ്ങള്‍ തനിയേ മുന്നേറും. വിജയമല്ലാതെ വേറൊന്നും ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. 

മൂന്നു കൊല്ലത്തിനകം ഞങ്ങള്‍ ഈ പള്ളിയെടുത്തു തലകുത്തിനിര്‍ത്തും. നിങ്ങളുടെ റോമന്‍ചട്ടകളും പടക്കോപ്പുകളും പണസഞ്ചികളും ഫോറിന്‍ യാത്രാടിക്കറ്റുകളുമായി അതിനടിയില്‍ ശ്വാസംമുട്ടി ചാകണോ, അതോ, ഇളം നാമ്പുകള്‍ തഴച്ചു വളരുന്ന സ്വാതന്ത്ര്യത്തിന്റെ പുല്‍ത്തട്ടികളിലേയ്ക്ക് ഞങ്ങളോടോത്ത് തുള്ളിച്ചാടി വരുന്നോ? എങ്കില്‍, കയ്യൂക്കും കാശുമുള്ളവന്‍ കാര്യക്കാരന്‍ എന്ന ഇപ്പോഴത്തെ കാട്ടുനീതിക്ക് പകരം, അധികാരവും ബലവും പ്രയോഗിക്കാത്ത, അന്ധവിശ്വാസങ്ങളാല്‍ ഭയപ്പെടുത്തപ്പെടാത്ത യേശുവിന്റെ സ്നേഹവും  സാഹോദര്യവും നിത്യജീവിതത്തില്‍ വഴികാട്ടിയാവുന്ന ആ പുതിയ പുലരിയിലേയ്ക്ക്, ഇടയന്മാരേ, ഇതിലേ, ഇതിലേ.

പുതിയ വിശുദ്ധര്‍ എന്തിന്

രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍ ഉന്നയിക്കുന്നത് വളരെ പ്രസക്തവും ന്യായയുക്തവുമായ ചോദ്യങ്ങളാണ്. വിശുദ്ധരെ നാമകരണം ചെയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ലോകത്തില്‍ അറിയപ്പെടുന്നുണ്ടോ ഇല്ലയോ എന്നതും അവരെ സംബധിച്ച് അര്‍ത്ഥമില്ലാത്ത ചിന്തയാണ്. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്‍കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കും ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറേപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.

വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര്‍ (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു.  അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാണ്. പല പദവിക്കാരുടെ ഒരു പട്ടികയുണ്ടാക്കിയിട്ട് എതെങ്കിലുമൊരു പള്ളി അവരെ അതിലൊന്നില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു പുണ്യാള സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ ചെലവാക്കിയതിന്റെ ലക്ഷമോ കോടിയോ മടങ്ങ്‌ വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. ആ കച്ചവടത്തിന്റെ കരുക്കളായി, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്‍, ചാവറയച്ചന്‍ എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.

സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്ന് ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് ചുക്കാന്‍ പിടിക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും അസത്യത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ്. വ്യക്തിപരമായ വിശുദ്ധിയെ അത്ഭുതപ്രകടനങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നും കണ്ടെത്താനാവില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലതന്നെ. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

യുവജനദ്രോഹം


 ഈ യുവജനദ്രോഹം കർശനമായി തടയണം

പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍
പൂര്ണംതന്നെ,യതില്നിന്നും
പൂര്ണം നീക്കുക ഹാ! പൂര്ണം!!

പൂര്ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!
പൂര്ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'പൂര്ണം പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!  (ജോസാന്റണി)

ശൂന്യതയുടെ ശക്തിവൈഭവം എന്ന പോസ്റ്റിനുള്ള ഒരു പ്രതികരണമായി എഴുത്തുന്നതാണെങ്കിലും ഇന്നത്തെ സഭാന്തരീക്ഷത്തിൽ നടമാടുന്ന ഒരു പാഴ് വേലയെപ്പറ്റി സൂചിപ്പിക്കേണ്ടതുകൊണ്ട് ഇതൊരു പ്രത്യേക പോസ്റ്റായി ഇടുന്നുവേന്നെയുള്ളൂ. 

മുകളിലുള്ള ജോസാന്റണിയുടെ കൊച്ചു കവിത വളരെ കൃത്യമായും സംക്ഷിപ്തമായും ഒരു സത്യം അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യഭാഷ ദുർബലമായതിനാൽ സനാതനമായവയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും കൂടുതൽ ശരി അതിൽ ഉണ്ടാവാനാണ് സാദ്ധ്യത. ഈ വാക്യം ഇങ്ങനെ നീട്ടി പറയുന്നതുകൊണ്ട്, കൂടുതൽ ശരിയും കുറച്ചു ശരിയും ഇല്ലെന്ന സത്യം തന്നെ ഇവിടെ മറയ്ക്കപ്പെട്ടിരിക്കുന്നു. സനാതനമായവയെന്നു പറഞ്ഞതും അധികമാണ്. കാരണം, സനാതനമായത് ഒന്നേയുള്ളൂ - അതാണ്‌ ഉണ്മ. അസ്തിത്വം, ആത്മാവ്, ദൈവം, സത്യം, ശൂന്യത - എല്ലാം അതുതന്നെ. ഒന്നുതന്നെ.

ഉണ്മയെ ഇതിലേതെങ്കിലും ഒന്നായി അനുഭവിക്കുന്നതിന് പൊതുവേ പറയുന്ന ഉപമ പ്രകാശമെന്നാണ്. പ്രകാശത്തെ നാം കാണുന്നില്ല. പ്രകാശിപ്പിക്കപ്പെടുന്നതിനെയേ നാം കാണുന്നുള്ളൂ. ശരിക്ക് ആലോചിച്ചു നോക്കൂ. പ്രകാശത്തിന്റെ രശ്മിയെ ഒരുക്കലും നാം കാണുന്നില്ല. എന്തെങ്കിലും പ്രകാശിതമാകുമ്പോൾ, അത് കണ്ടിട്ട്, ഹാ, അവിടെ പ്രകാശമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ആകാശത്തിൽ എപ്പോഴും സൂര്യരശ്മ്നിയുണ്ട്, എന്നാൽ ഏതെങ്കിലും പദാര്ഥത്തിൽ അത് തട്ടുന്നില്ലെങ്കിൽ നമുക്ക് പ്രകാശം ദൃശ്യമല്ല. ദൈവത്തെപ്പറ്റി അല്ലെങ്കിൽ ആത്മാവിനെപ്പറ്റി, അല്ലെങ്കിൽ ഉണ്മയെപ്പറ്റി  ഇത് തന്നെ പറയാം.

മൗനമെന്നും ശൂന്യതയെന്നും വിരക്തിയെന്നുമൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനം ഗോചരമാകുന്നതിനുള്ള പശ്ചാത്തലം എന്ന അർഥത്തിലാണ്.  അതുകൊണ്ടാണ് അത് ആധ്യാത്മികതയുടെ അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ക്രിസ്തീയ സഭകളിൽ ശക്തിപ്രാപിച്ചുവരുന്ന വചനോത്സവങ്ങളും അഭിഷേകാഗ്നിയുമൊന്നും ആദ്ധ്യാത്മികതയെ ഒരു തരിപോലും വളർത്താത്തത്. അവയെല്ലാം സൃഷ്ടിക്കുന്നത് വെറും കോലാഹലമാണ്.
 
മേല്പറഞ്ഞ അർഥത്തിൽ ദൈവസാന്നിദ്ധ്യം രുചിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ, സഭാനിയമങ്ങളും അനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കാൻവേണ്ടി, സമയം കളയുന്ന വേദപാഠക്ലാസുകൾ അറിഞ്ഞുകൊണ്ടുള്ള യുവജനദ്രോഹമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സ്കൂൾ അവുധിക്കാലം പോലും അതിനായി കവർന്നെടുക്കുന്നത്‌ ശക്തമായി തടയണം.

"നേടുന്നതും നഷ്ടപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങളെ ഗ്രസിക്കുമ്പോൾ, എത്രമാത്രം നന്മ ചെയ്യുന്നവനായി നിങ്ങൾ സ്വയം കരുതിയാലും ശരി, അത് പാപമാകാൻ പോകുകയാണ്. ലാഭനഷ്ടങ്ങൾ തമ്മിലും വിജയപരാജയങ്ങൾ തമ്മിലും ജീവിതവും മരണവും തമ്മിലും ഒരു വ്യത്യാസവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, അപ്പോൾ മാത്രം, നിങ്ങൾ എന്ത് ചെയ്താലും അത് നന്മതന്നെയായിരിക്കും."
കര്മങ്ങളോട് ബന്ധപ്പെട്ടല്ല, മറിച്ച്, വ്യക്തിയുടെ ആന്തരിക പരിവർത്തനത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഈ കാഴ്ചപ്പാടാണ് ആദ്ധ്യാത്മികതയുടെ പൊരുൾ. നൂറു കണക്കിന് വർഷാവർഷം പുണ്യവാന്മാരെ പടുത്തുവിടുന്ന റോമായോ ഒരാളെക്കൂടെ നമുക്ക് കിട്ടിയാൽ കൊള്ളാമെന്ന് ആർത്തിയോടെ കാത്തിരിക്കുന്ന കേരളസഭയോ നൂറ്റാണ്ടുകളായിട്ടും ഈ കാഴ്ചപ്പാടിൽ എത്തിയിട്ടില്ല. എന്തെന്നാൽ, സഭ സദാ വാക്കുകളിൽ (വചനം) കുടുങ്ങിക്കിടക്കുകയാണ്. അത് അനുഭവത്തിലെത്തുന്നില്ല.(വച്ചന്പ്രഘോഷനത്തിന്റെ ഉസ്താദുമാർ പോലും വെറും പെണ്ണുപിടിയന്മാരായി മാറാൻ ഒട്ടും സമയം വേണ്ട!) ഭാരതീയർക്ക് ഇത് പറഞ്ഞുകൊടുത്തിരിക്കുന്നത് ഗീതയാണ്. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് ഉദ്ധേജിപ്പിക്കുന്ന രംഗത്ത് ഇങ്ങനെ വായിക്കാം:
സുഖ ദുഃഖേ, സമേകൃത്വാ
ലാഭാ ലാഭൗന ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ
നൈനം പാപ മഹാപ്സ്യസി.
(ശ്ലോകം 38) 

അടിവസ്ത്രമുരിഞ്ഞെടുത്ത് കേരളത്തെ പട്ടണിയിക്കുന്നവര്‍!

 ആത്മാഭിമാനത്തിന്റെ അടിവസ്ത്രമുരിഞ്ഞെടുത്ത് കേരളത്തെ പട്ടണിയിക്കുന്നവര്‍!


കോടികളുടെ കെട്ടുകൾക്കിടയിൽ കിടന്നുരുളുന്ന നക്ഷത്രങ്ങൾ കേരളീയരെ ഉടുപ്പിക്കുകയും, കുളിപ്പിക്കുകയും, ഉറക്കുകയും ചെയ്യുമ്പോൾ, നക്ഷത്രങ്ങളെണ്ണി കഴിയുന്ന അനേകം മനസ്സുകൾ വിതുമ്പുന്നത് ആരും കാണുന്നില്ല. ത്രിശ്ശൂരിന്റെ പൊന്നൊമനയായ ഒരു മഹാന്റെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന സ്ത്രിത്വത്തിന്റെ സ്വരം ആരും കേൾക്കുന്നില്ല. വളരെ ഹൃദയ സ്പർശിയായി അത് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു; ചെവിയുള്ളവർക്ക് കേൾക്കാം, കണ്ണുള്ളവർക്ക് കാണാം - എഡിറ്റർ


ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രിയദര്‍ശന്റെ 2008-ലെ ചലച്ചിത്രമാണ് 'കാഞ്ചീവരം'. കാഞ്ചീപുരം എന്ന തമിഴ്‌നാടന്‍ പട്ടണത്തിലെ പട്ടുനെയ്ത്തുകാരുടെ ശോചനീയമായ അതിജീവന കഥ പറയുന്ന ചിത്രമാണിത്. 1948-ല്‍ ജയില്‍ മോചിതനാകുന്ന വെങ്കിടം എന്ന പട്ടുനെയ്ത്തുകാരന്റെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലാണ് കഥ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
കാഞ്ചീപുരത്തിന്റെ വിദഗ്ദ്ധ നെയ്ത്തുകാരനായിരുന്ന വെങ്കിടത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഒരു പട്ടുസാരിയുടുപ്പിച്ച് തന്റെ ജീവിതപങ്കാളിയെ കതിര്‍മണ്ഡപത്തില്‍ എത്തിക്കുക എന്നത്. എന്നാല്‍ പട്ടു നെയ്യുന്നവന് അവന്റെ ജീവിതത്തിന്റെ ദരിദ്രമായ പരിമിതികള്‍ക്കുള്ളിലേക്ക് തന്റെ സ്വപ്നങ്ങളെ ഒതുക്കിനിര്‍ത്തേണ്ടിവന്നു. ഓരോ പട്ടുസാരിക്കും വെറും ഏഴുരൂപ മാത്രം നെയ്ത്തുകൂലി കിട്ടുന്ന നെയ്ത്തുകാരനെങ്ങനെയാണ് പട്ടുടുത്ത ഭാര്യയെ വിവാഹപ്പന്തലില്‍ സ്വപ്നം കാണാനാവുന്നത്!
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വെങ്കിടത്തിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്ത് അവളുടെ കാതുകളില്‍ അപ്പ മന്ത്രിക്കുന്ന രഹസ്യമിതാണ്: ''രാശാത്തി, ഞാന്‍ നിന്നെ പട്ടുപുടവയണിയിച്ച് സുമംഗലിയാക്കും.'' തന്റെ നഷ്ടസ്വപ്നങ്ങളെ മകള്‍ക്കുവേണ്ടി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അപ്പ. ആ കുഞ്ഞുചെവിയില്‍ മന്ത്രിച്ച രഹസ്യം നടപ്പാക്കാന്‍ വേണ്ടിയാണ് തുണ്ടുംപൊട്ടുമായി കൈവന്ന ചെറുസമ്പാദ്യമെല്ലാം അയാള്‍ സ്വരുക്കൂട്ടിവെച്ചത്. എന്നാല്‍ കൊടുക്കാത്ത സ്ത്രീധനത്തിന്റെ പേരില്‍ തന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്ന ഭീഷണി സഹോദരീഭര്‍ത്താവില്‍ നിന്ന് വന്നപ്പോള്‍ അവളുടെ ജീവിതം രക്ഷിക്കാനായി തന്റെ സമ്പാദ്യം അയാള്‍ക്ക് കൈമാറേണ്ടിവന്നു.
ഇക്കാലത്താണ് വെങ്കിടം കമ്മ്യൂണിസത്തിന്റെ സാമ്പത്തികസമത്വം എന്ന ആദര്‍ശത്തോട് അവിചാരിതമായി അടുക്കാന്‍ ഇടയാകുന്നത്. സാവകാശം നെയ്ത്തുതൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിച്ചുകൊണ്ട് തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തിനും തുച്ഛവരുമാനത്തിനും അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് നിഷിദ്ധമാകുന്നതിനുമെതിരെ ജന്മിമാര്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ധീരമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നതില്‍ വെങ്കിടം വിജയിച്ചു.
ഒരു പണിമുടക്കു സമരത്തിന്റെ കാലത്താണ് വളരെ തിരക്കുപിടിച്ച രീതിയില്‍ വെങ്കിടത്തിന് തന്റെ മകളുടെ വിവാഹം നടത്തേണ്ടിവരുന്നത്. പട്ടുസാരി തയ്യാറായിട്ടില്ല, വാങ്ങാന്‍ കൈയില്‍ പണമില്ല. ആകെക്കൂടി ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം, മകള്‍ക്ക് കൊടുത്ത ഏക വാക്ക്. എന്തു ചെയ്യും? യൂണിയന്‍ നേതാവ് എന്ന നിലയില്‍ പെട്ടെന്ന് തന്നെ സമരം ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. വെങ്കിടം ഓരോ ദിവസവും നെയ്ത്തുശാലയിലെ ജോലിക്കുശേഷം മോഷ്ടിച്ചെടുക്കുന്ന ഒന്നോ രണ്ടോ പട്ടുനൂലുകള്‍  കൊണ്ട് വീട്ടിലെത്തി ഒളിച്ചിരുന്ന് മകള്‍ക്കുവേണ്ടി പുടവ നെയ്യുന്നു. എന്നാല്‍ പുടവ  പൂര്‍ത്തിയാക്കുംമുമ്പ് പട്ടുനൂല്‍ മോഷണത്തില്‍ അയാള്‍ പിടിക്കപ്പെടുകയാണ്. പിന്നെ പീഡനം, ജയില്‍ വാസം.
വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ ചിത്രീകരിക്കുന്നത് ആള്‍ത്തിരക്കില്‍ ചവിട്ടേറ്റ് മരിച്ച വെങ്കിടത്തിന്റെ ഭാര്യയും കിണറ്റില്‍ വീണ് തളര്‍ന്ന് കിടപ്പിലായ മകളും ആരും കൈത്താങ്ങില്ലാത്ത ജീവിതാന്തരീക്ഷവും ചേര്‍ന്ന് ശോകമൂകമാക്കിയ കുടുംബപശ്ചാത്തലമാണ്. കള്ളന്റെ മകളെ നോക്കാനാവില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് കണിശമായി പറഞ്ഞ് കൈയൊഴിയുന്നതോടെ ജീവിതം വഴിമുട്ടിപ്പോയ വെങ്കിടത്തിന് സ്വന്തം മകള്‍ക്ക് വിഷം കൊടുത്ത് അവഗണനകളും വേദനകളും ചൂഷണങ്ങളും ഇല്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയാക്കുകയെന്നതു മാത്രമായിരുന്നു പോംവഴി. നെയ്തു പൂര്‍ത്തിയാക്കാത്ത പട്ടു പുടവ കൊണ്ട് അവളുടെ മൃതശരീരം മൂടുമ്പോള്‍ ചിരിച്ചുകൊണ്ട് ചിത്തഭ്രമത്തിന്റെ രക്ഷാമാര്‍ഗ്ഗത്തിലേക്ക് വെങ്കിടത്തിന്റെ മനസ്സ് ചേക്കേറുകയാണ്.
എന്തിനാണിപ്പോള്‍ ഈ കഥ ഓര്‍ത്തെടുത്തത്? തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ കുറച്ച് സ്ത്രീകള്‍ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇരിപ്പ് സമരം എന്ന പേരില്‍. മൂന്ന് കാര്യങ്ങളാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് - ഒന്നിരിക്കണം, പെടുക്കണം, പിന്നെ ശ്വാസം ഉള്ളിലേയ്ക്ക് എടുത്തുകൊണ്ടുതന്നെ എന്തെങ്കിലും കഴിക്കണം. അവ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. പിന്നെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന തുച്ഛമായ വേതനം, സ്ഥിരതയില്ലാത്ത നിയമനം, സ്ഥലംമാറ്റം എന്നീ തൊഴിലാളി പ്രശ്‌നങ്ങളും ഇവര്‍ ഉന്നയിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തുച്ഛവേതനത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനല്ല ഈ സമരം എന്നതാണ് ലളിതമായ ഒരു ചിന്ത. കാര്യങ്ങള്‍ മാനവിക മൂല്യത്തില്‍ നിന്നുതന്നെ ആരംഭിക്കണം.
പ്രായം കൂടിയ ഒരാളെ അയാള്‍ സീപ്പറോ പ്യൂണോ കുക്കോ ആണെന്ന ഒറ്റക്കാരണത്താല്‍ ബഹുമാനമില്ലാതെ പേരു വിളിക്കാനും ആജ്ഞാപിക്കാനും ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത്? വീട്ടില്‍ പാചകജോലി ചെയ്യുന്ന ഒരാളോട് നിങ്ങളുടെ തുണി അലക്കുന്നതടക്കം തോട്ടത്തിലെ ജോലികള്‍ വരെ ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? എട്ട് മണിക്കൂര്‍ ജോലി എന്ന തൊഴില്‍ നിയമത്തിനുമപ്പുറം നിര്‍ബന്ധിച്ചോ നയത്തിലോ എങ്ങനെയാണ് ഒരു മനുഷ്യന്റെ ശാരീരികശേഷിയെ പ്രതിഫലമില്ലാതെ മുതലെടുക്കാനാവുന്നത്? ജോലി ചെയ്യിക്കുന്നവര്‍ മാത്രമല്ല ജോലി ചെയ്യുന്നവരും മനുഷ്യരാണ്. അവര്‍ യന്ത്രങ്ങളാണെന്ന കണക്കെ ആവശ്യം വേണ്ട വിശ്രമത്തിനും ആഹാരം കഴിക്കാനും ജോലിയിടങ്ങളില്‍ സംസാരത്തിലൂടെ സ്‌നേഹം പങ്കു വയ്ക്കാനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ തൊഴില്‍ ദാതാവിന് കഴിയുന്നതെങ്ങനെ?
ഇനി വേതനത്തെക്കുറിച്ച്. വേതനം ഔദാര്യമല്ല, അവകാശമാണ്. ജോലിക്കാരനായി ജീവിക്കേണ്ട മനുഷ്യന്‍ തൊഴിലാളിയായി ജീവിക്കുന്നത് തന്നെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണാതെ പോകുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി ജോലിക്കാരനാണ്, അയാള്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ മേല്‍ അയാള്‍ക്കാണ് അവകാശം. എന്നാല്‍ മുതലാളിത്ത സംവിധാനത്തില്‍ മനുഷ്യന്റെ ഉത്പാദനശേഷിയെ പണം കൊടുത്ത് വാങ്ങിക്കുകയാണ് തൊഴില്‍ദാതാവ്. ഉത്പാദിപ്പിക്കുന്ന വസ്തുവില്‍ തൊഴിലാളിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ല താനും. മുതലാളിയുടെ സമ്പത്ത് തൊഴിലാളിയുടെ വിയര്‍പ്പാണ്. തൊഴിലാളിക്ക് കിട്ടുന്നതാകട്ടെ തുച്ഛവേതനവും. നിങ്ങള്‍ മനുഷ്യനല്ലാതായി മാറുന്നത് അനുഭവിച്ചറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ചൂഷണ സാമ്പത്തികവ്യവസ്ഥിതിയില്‍ ഒരു തൊഴിലാളിയായി ജീവിക്കണം. മാര്‍ക്‌സിന്റെ തത്വങ്ങള്‍ ക്ലാസ്മുറിയുടെ ചുമരുകള്‍ക്കിടയിലിരുന്ന് പഠിച്ച കാലത്ത് അതൊന്നും സത്യത്തില്‍ മനസ്സിലായിരുന്നില്ല. പിന്നീട് ഒരുവേള കൂലിവേലക്കിറങ്ങുമ്പോഴാണ് മനുഷ്യന്‍ എങ്ങനെ മറ്റൊരു മനുഷ്യന്റെ മുന്നില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരു വസ്തുവായി തീരുന്നു എന്നത് ബോധ്യമാകാന്‍ തുടങ്ങിയത്.
'കല്യാണ്‍ സില്‍ക്‌സ്' കേരളത്തെ പട്ടുപുടവയണിയിച്ചവര്‍ എന്ന് അവകാശപ്പെടുമ്പോള്‍ ഓര്‍ത്തുകൊള്ളണം അവിടെ തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അവസാന കീറത്തുണിയും വലിച്ചുപറിച്ചെടുത്തിട്ടാണ് അവരങ്ങനെ ചെയ്യുന്നതെന്ന്. ഇത് കല്യാണിന്റെ മാത്രം പ്രത്യേകതയല്ല, തുണിവ്യാപാരമേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമാണ്. തുടര്‍ച്ചയായി എട്ടും പത്തും മണിക്കൂര്‍ നിന്നനില്‍പ് നില്‍ക്കുന്നവര്‍, ധാര്‍ഷ്ട്യം കാണിക്കുന്നവനും അപമാനിക്കുന്നവനും സദാ സമയം ഒരു പ്ലാസ്റ്റിക് പുഞ്ചിരി കൈമാറേണ്ടവര്‍. അത് സ്വര്‍ണ്ണവ്യാപാര മേഖലയിലാവട്ടെ, നേഴ്‌സിംങ് മേഖലയിലാവട്ടെ, അംസഘടിതരായ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലാകട്ടെ, കൈത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാവട്ടെ കാര്യങ്ങള്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ്.
നെയ്ത്തിനെ ഒരു സമരായുധമായി സ്വീകരിച്ചപ്പോള്‍ ആ കൊച്ചുമനുഷ്യന്‍ കണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നതമായിരുന്നു. അല്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്തിലെ സകല അഴിമതിയുടെയും കൂട്ടിക്കൊടുപ്പുകാര്‍ ഭാര്യയോ ധോബിയോ പശമുക്കി തേച്ചുകൊടുക്കുന്ന ഉടയാത്ത, ചെളി പുരളാത്ത ഖദറും ധരിച്ച് ആഡംബരക്കാറില്‍ തെക്കുവടക്ക് ചീറിപ്പായും എന്നതായിരുന്നില്ല. ആ ഗാന്ധിമാര്‍ഗ്ഗം പരാശ്രയം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനുള്ള ശ്രമമായിരുന്നു. പട്ടുപുടവയുടെ  ആഡംബരത്തില്‍ ലയിക്കാതെ ലളിതജീവിതവും ഉന്നതചിന്തയും ജീവിതചര്യയാക്കാനുള്ള ആഹ്വാനവുമായിരുന്നു. മണ്ണിനേയും ജലത്തേയും ഭീതിദമായ രീതിയില്‍ മലിനമാക്കുന്ന തീവ്രമായ നിറക്കൂട്ടുകളില്‍ നിന്ന് അകലം പാലിക്കാനുള്ള ഒരു പാരിസ്ഥിതിക ദര്‍ശനമായിരുന്നു.
പെണ്ണേ, നിന്നെ സുന്ദരിയാക്കുന്നത് പൊന്നോ പുടവയോ അല്ല, കല്‍ക്കട്ടാത്തെരുവിലെ കാരുണ്യത്തിന്റെ നീലക്കരയുള്ള കോട്ടണ്‍സാരിയാണ്.  തുഞ്ചാണി എളിയില്‍ മുറുക്കിക്കുത്തിയ നര്‍മ്മദയുടെ കരയില്‍ നിന്നുള്ള ധീരമായ നിലപാടിന്റെ ഖാദിസാരിയാണ്. ഇരിപ്പ് ഒരു പ്രതീകം മാത്രമാണ്. ഇരുന്നു വാഴുന്നവരുടെ ഇരിപ്പിടങ്ങളെ ഇളക്കുന്ന പ്രതീകം. 

കത്തോലിക്കാ സഭ - വെള്ളയടിച്ച കുഴിമാടം

People Around St Mary's Church Elamgulam and Elamgulam shared Lithiya Lijo's video.




വെള്ളയടിച്ച കുഴിമാടങ്ങള്‍



അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍: 


വിശ്വാസികളെകൊണ്ട് വെഞ്ചാമരം വീശിപ്പിച്ച്, അധികാരത്തിന്‍റെ വീഞ്ഞുന്നുകര്‍ന്ന്‍, സുഖാസക്തിയുടെ അരമനകളില്‍ വാണരുളുന്ന പുരോഹിത ശവകല്ലറകള്‍..

''കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)

കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ് കാലത്തിന്‍റെ അടയാളങ്ങള്‍. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ പരിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നല്കുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്നു. ഈ വീഡിയോ കാണുക:-╚► http://www.emperoremmanuel.com/page.php…

യേശുക്രിസ്തുവിന്‍റെ ദ്വിതീയ ആഗമനത്തെക്കുറുച്ചും മൂന്നാം ദൈവരാജ്യത്തെക്കുറിച്ചും സീയോനില്‍ പ്രഘോഷിക്കപ്പെടുന്നു ഈ വീഡിയോ കാണുക:-╚►http://www.emperoremmanuel.org/page.php…

ഈ പേജ് ►► https://www.facebook.com/EmperorEmmanuel.Zion ◄◄ സന്ദര്‍ശിക്കുക: കൂടുതല്‍ ദൈവീക സത്യങ്ങള്‍ ! നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും...

''നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.'' JOHN, 8:32

Source: https://youtu.be/wYNxTcUYX18…

"ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്"

 വേലി തന്നെ വിളവു തിന്നുന്നു!

ശുദ്ധരക്ത വാദത്തെ പിന്താങ്ങിക്കൊണ്ടുള്ള ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് വായിച്ച ശ്രീ ജെയിംസ്‌ കോട്ടൂർ ചോദിക്കുന്നു ആരാണിവിടുത്തെ ക്രിസ്തീയ കുടുംബങ്ങളെ നശിപ്പിക്കുന്നത്? വേലി തന്നെയാണ് വിളവു തിന്നുന്നത് എന്നതിന് യാതൊരു സംശയവുമില്ല. അദ്ദേഹമെഴുതിയ ലേഖനം ചുവടേ വായിക്കാം. (Zach Nedunkanal)
നമ്മുടെ ഫ്രാൻസിസ് പപ്പായാണ്‌ ഇന്നത്തെ സഭയെ വിസ്തരിച്ചു കിടക്കുന്ന ഒരു യുദ്ധക്കളയാശുപത്രിയായി സങ്കല്പിച്ച് മെത്രാന്മാർ അതിൽ അടിയന്തര സേവനം ചെയ്യുന്ന ഡോക്ടർമാരായി ആതുരസേവനത്തിന് സ്വയം അർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ നമ്മൾ കാണുന്നതെന്താണ്? രോഗികളെ രക്ഷപ്പെടുത്തെണ്ടവർതന്നെ ശുദ്ധരക്തവാദമെന്ന മാരകമായ വിഷാണുക്കളെ ഇന്ത്യയെന്ന വാർഡിൽ മാത്രമല്ല യുഎസേയിലും പടർത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്! ദൈവം ഒരുമിപ്പിച്ചവരെ ഇങ്ങനെ ചിതറിക്കാൻ അവർക്കെങ്ങനെ സാധിക്കുന്നു?
എന്താണ് പറഞ്ഞുവരുന്നത് എന്ന് സംശയിക്കുന്നവർ ഷിക്കാഗോ രൂപതയെ നയിക്കുന്ന ബിഷപ്‌ അങ്ങാടിയത്തിന്റെ 2014 സെപ്റ്റ. 19 ലെ കത്തിലേയ്ക്ക് ഒന്ന് നോക്കിയാൽ മതി.  ആ കത്തിന്റെ സംക്ഷിപ്ത വിവർത്തനം ഇതാ: 
"ബഹുമാന്യ അച്ചന്മാരെ ക്നാനായ വിശ്വാസികളേ,
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, അമേൻ.

നിങ്ങളുടെ ഇടവകയിലും മിഷനിലും ഉള്ള അംഗത്വം സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്ത്, മേജർ ആലഞ്ചേരി കർദിനാളും നമ്മുടെ കോട്ടയം മെത്രാൻ മാത്യു മൂലെക്കാട്ടും ചിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ മെത്രാൻ ജേക്കബ്‌ അങ്ങാടിയാത്തും തമ്മിലുണ്ടായ പൊതു ധാരണയിലൂടെ തീരുമാനത്തിലായി.
ഒരു ക്നാനായ ഇടവക/മിഷൻ എന്നിവയിൽ ക്നാനായക്കാർക്ക് മാത്രമേ അംഗത്വമുണ്ടാകൂ. ക്നാനായ വിശ്വാസി മറ്റൊരു റീത്തിൽ നിന്ന് വിവാഹം കഴിച്ചാൽ, മറ്റേ റീത്തിലെ ആ വ്യക്തിക്കും ഇരുവർക്കുമുണ്ടാകുന്ന മക്കൾക്കും ക്നാനായ ഇടവകയുടെ/മിഷൻറെ അംഗത്വമല്ലല്ല, മറിച്ച്, മറ്റേ രീത്തിലെ ഇടവകയുടെ/മിഷൻറെ അംഗത്വം മാത്രമേ ഉണ്ടാകൂ.
... 

നിങ്ങളുടെ സ്നേഹ പിതാവ്,
മാർ ജേക്കബ്‌ അങ്ങാടിയത്ത്, ചിക്കാഗോ രൂപതയുടെ മെത്രാൻ."
വിശ്വാസികൾ ഈ കത്തിന്റെ ഉള്ളടക്കം എങ്ങനെ വ്യാഖ്യാനിക്കണം? പരിതാപകരമായ വസ്തുതയെന്തെന്നാൽ, ഇതിനെതിരേ പ്രതീക്ഷിച്ച ഒരു പ്രതികരണവും ഇന്ത്യയിലെ വ്യത്യസ്ത റീത്തുകളിലെ സഭാനേതൃത്വം നടത്തിയിട്ടില്ല എന്നതാണ്. മറിച്ച്, കോട്ടയം രൂപതയുടെയും അങ്ങാടിയത്തിന്റെയും നിലപാടുകളെ സംരക്ഷിക്കുകയാണ് കർദിനാൾ ആലഞ്ചേരി പോലും ചെയ്യുന്നത്. ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കളല്ലേ ഇവർ? ദൈവം കൂട്ടിയോജിപ്പിച്ചത് നിങ്ങൾ തകർക്കരുത് എന്നും ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവിൻ എന്നും പഠിപ്പിച്ച യേശുവിന്റെ ഇംഗിതങ്ങളെ പാടേ നിഷേധിക്കുന്ന ഈ കപട സഭാസംരക്ഷകരെ ആര് തിരുത്തും? [യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു ദർശനമായിരുന്നു. അതേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, ഇങ്ങനെയൊരു കത്തെഴുതാൻ അതിന്റെ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാർ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും. ഇവർക്ക് താങ്ങായി നില്ക്കുന്ന മേജർ ആലഞ്ചേരിയും കൂട്ടരും എന്ത് പ്രതികരണമാണ് ആഗോളസഭയിൽ നിന്നും ഭാരതസഭയിൽനിന്നും പ്രതീക്ഷിക്കുന്നത് എന്നും ചിന്തിക്കുക. വിവർത്തകൻ]
സീറോമലബാർ സഭയുടെ കാഴ്ചപ്പാടിൽ പുറത്തുനിന്ന് വിവാഹം കഴിച്ച ക്നാനായക്കാർക്ക് അവരുടെ പരസ്പരസംഗമത്തിന്റെ ഫലമായി മക്കളാകാം, പക്ഷേ ക്നാനായ ഇടവകകളിൽനിന്ന് പങ്കാളിയേയും സന്തതികയേയും പുറംതള്ളും. യുക്തിരഹിതമായ ഈ കടുംപിടുത്തത്തിന് എന്ത് ന്യായീകരണമാണ് കണ്ടെത്താനാവുന്നത് എന്ന് നിങ്ങൾ ചിന്തിക്കുക. ഒരു വശത്ത്‌ വർഷങ്ങളോളം നീണ്ടുനില്ക്കുന്ന ചർച്ചകളിലൂടെ ക്രിസ്തീയ കുടംബങ്ങളുടെ സനാതന നിലനില്പിനായി അദ്ധ്വാനിക്കുന്ന, കുടുംബങ്ങളെ ശിഥിലീകരിക്കുന്ന പ്രശ്നനങ്ങളെപ്പറ്റി പഠിക്കാൻ മെത്രാന്മാരെ നിയോഗിക്കുന്ന പപ്പാ; മറുവശത്ത്‌ ഇത്രയും ഗൗരവതരമായ ഒരു പ്രശ്നത്തെ അവഗണിക്കുക മാത്രമല്ല അതിനെ രൂക്ഷമാക്കുന്ന നടപടികളിൽ ഏർപ്പെടുന്ന ഇന്ത്യൻ സഭാനേതൃത്വം! അവരെ അലട്ടുന്നത് ഇപപോഴും മതേതര വിവാഹങ്ങളും ജനനനിയന്ത്രണണോപാധികളുടെ ഉപയോഗവും മറ്റുമാണ്. എന്നാൽ കോട്ടയം രൂപതയിലെ അംഗങ്ങൾ തന്നെ ശുദ്ധരക്തവാദത്തിലുള്ള പിടിവാശിയുടെ അപാകതകളെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ഈ വിഷയത്തിൽ സീറോമലബാർ, ലത്തീൻ, മലങ്കര വിഭാഗങ്ങൾ വച്ചുപുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിക്കുകയും മെത്രാന്മാർക്കും പോപ്പിനും നിവേദനങ്ങൾ അയക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്‌.

അല്മായരുടെ ശബ്ദം അവഗണിക്കപ്പെടുന്നു.
ചിന്താസ്ഥിരതയുള്ള ക്നാനായ സംഘടനകൾ 2013 ആഗസ്റ്റ്‌ മൂന്നിന് ഷിക്കാഗോയിലെ സീറോമലബാർ ഹാളിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. അതെപ്പറ്റി വിശദമായ വാർത്ത Kerala Express, Chicago, Indian 
Currents, Delhi, Almayasabdam, Kerala തുടങ്ങി പല മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കയും ചെയ്തു. കൂടാതെ, 2014 ഫെബ്രുവരിയിൽ പാലായിൽ നടന്ന ഒരാഴ്ച നീണ്ട CBCI മീറ്റിങ്ങിനോട് അനുബന്ധിച്ച് ഒരു പ്രതിഷേധ റാലി നടത്തുകയും മെത്രാന്മാർക്ക് സങ്കടഹർജി സമർപ്പിക്കുകയും ചെയ്തു. വീണ്ടും 2014 ഓഗസ്റ്റ് 16 - 30ന് കാക്കനാട്ട് നടന്ന മെത്രാൻ സിനഡിൽ ഇതാവർത്തിച്ചു. ഒരു ഫലവും പരിഗണനയും ഉണ്ടായില്ല. ഏറ്റവും പുതിയതായി "From: Knananaya Catholic 
Navikarana Society (KCNS), sent: To: The Secretary of Synod to be held on 
Oct.15th 20015" എന്ന കത്ത് അയച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ യാതൊരു പ്രതികരണശേഷിയും ഇവിടുത്തെ മെത്രാന്മാർ പ്രകടിപ്പിച്ചിട്ടില്ല. 
"ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്" എന്നു പറയുമ്പോലെ, സീറോമലബാർ കത്തോലിക്കാ സഭയിലെ റീത്ത്ത്രയത്തിലും സഭ്യമാല്ലാത്തത് സംഭവിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം ഇവിടുത്തെ സഭയുടെ ശാപമായി മാറിയിരിക്കുന്നു. വിമർശനാത്മകമായതൊന്നും പരസ്പരം കേൾക്കാനിടവരുത്താതിരിക്കുക എന്നത് മാത്രമാണ് അവരുടെ സഭാ ഐക്യം. ഇതൊരു പുറംപൂച്ച്‌ മാത്രമാണ്. വാസ്തവത്തിൽ ഈ റീത്തുകൾക്കിടയിൽ മെത്രാന്മാരുടെ പൊതു നിഷ്ക്രിയത്വമാല്ലാതെ യാതൊരൈക്യവുമില്ല. തമ്മിൽ മത്സരിക്കുന്ന ഇവർ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളെപ്പോലെ അധികാരത്തിനും പണത്തിനും വേണ്ടി എന്ത് ഒത്തുതീർപ്പിനും തയ്യാറാകും. 
ഈ വര്ഷാവസാനത്തോടടുത്ത് വത്തിക്കാനിൽ നടക്കാനിരിക്കുന്ന, കുടുംബഭാദ്രതക്ക് ഊന്നൽ കൊടുത്തുള്ള, സിനഡിലും കഴിഞ്ഞ തവണ സംഭവിച്ചതുപോലെ നാണംകെടുത്തുന്ന നിർമ്മമതയും മൌനവുമാണോ ഇന്ത്യൻ മെത്രാന്മാർ കാഴ്ചവയ്ക്കാൻ പോകുന്നത് എന്ന് ഭയക്കേണ്ടിവരുന്നു. അങ്ങനെയെങ്കിൽ ക്നാനായ സഭയിലെ ഈ നാറുന്ന രക്തശുദ്ധി വിഷയം ചവിട്ടുപായ്ക്കടിയിലേയ്ക്ക് തള്ളപ്പെടുകയെ ഉള്ളൂ. ലോകം മുഴുവൻ ചര്ച്ചചെയ്യുന്ന ഒരു വിഷയത്തെ ഇത്ര നിസ്സംഗരായി എങ്ങനെയാണ് നമ്മുടെ പരമ പരിശുദ്ധ ഇടയന്മാർക്ക് അവഗണിക്കാനാവുന്നത്? അവരുടെ സ്വഭാവഗുണമായ കൌടില്യം എന്നല്ലാതെ എന്ത് പറയാൻ!   

ഒക്ടോബറിലെ സമാപന സിനഡ്                 
രണ്ടു വർഷത്തോളം നീണ്ട പഠനത്തിനും ഒരുക്കങ്ങൾക്കും ശേഷം ഈ വർഷം ഒക്ടോബറിൽ റോമായിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ക്രിസ്തീയ കുടുംബമാണ് വീണ്ടും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വർഷത്തെ സിനഡോടനുബന്ധിച്ച് സ്നേഹത്തിൽ കുരുത്ത കുടുംബബന്ധം തൊട്ട് , വേര്പെടുത്തപ്പെട്ട വിവാഹം, പരമ്പരാഗത കാഴ്ചപ്പാടുകളെ ശിഥിലമാക്കുന്ന ആധുനിക ദാമ്പത്യസാദ്ധ്യതകൾ (ഉദാ. പുരുഷനോ സ്ത്രീയോ തനതുത്തരവാദിത്തം ഏറ്റെടുക്കുന്ന കുടുംബം, വിവാഹരഹിത അല്ലെങ്കിൽ എകലിംഗ കൂട്ടുജീവിതം തുടങ്ങിയവ) സുതാര്യമായ ചർച്ചക്ക് നിർദ്ദേശിക്കുകയും കൂടുതൽ പഠനങ്ങൾ മെത്രാന്മാരുടെ ഉത്തരവാദിത്വമായി ഏല്പിക്കുകയും ചെയ്തതാണ്. വൈദികരെയും സന്യസ്തരെയുമെന്നപൊലെ അല്മായരെയും ഭാഗഭാക്കുകളാക്കി സമകാലികവും പ്രാദേശികവുമായ പ്രശ്നങ്ങൾ പഠിച്ച്, മാറ്റി ചിന്തിക്കേണ്ടിടത്തു മാറ്റി ചിന്തിച്ചും തിരുത്തേണ്ടിടത്തു തിരുത്തിയും കുടുംബത്തിന്റെ പവിത്രതയെ പരിരക്ഷിക്കാൻ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന സംസ്കാരവ്യതിയാനങ്ങളെ അഭിമുഖീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു അവരെ ഏല്പിച്ച ദൌത്യം. നമ്മുടെ അഭിവന്ദ്യ ഇടയന്മാർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തതായി ഇന്നുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. 2023 ൽ തന്നെ 39 അതിപ്രധാന ചോദ്യങ്ങൾ ഉള്ക്കൊള്ളുന്ന ഒരു ലിസ്റ്റ് നല്കി അതിന്റെ ഉത്തരങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിച്ച് 2014 ലെ സിനഡിൽ സമർപ്പിക്കേണ്ടിയിരുന്നതും നമ്മുടെ രൂപതകളെല്ലാം പാടേ അവഗണിക്കുകയാണ് ചെയ്തത്. അക്ഷന്തവ്യമായ ഈ അലസതയിൽ വേദനിച്ച് ശ്രീ ഛൊട്ടെബായി (Chottebhai) യെ പ്പോലെ ചിലർ CCRInt’l (Catholic Church Reform International) ൻറെ സഹായത്തോടെ ഒരു പ്രത്യേക ചോദ്യോത്തരസംരംഭം തട്ടിക്കൂട്ടിയെങ്കിലും ആ സർവേയ്ക്ക്‌ പൂനെയിൽ ഒരു രൂപതയിൽ നിന്ന് മാത്രമാണ് എന്തെങ്കിലും പ്രതികരണമുണ്ടായത്. 
വെറും അഞ്ച് മാസങ്ങളാണ് ഇനി ബാക്കിയുള്ളത്. CCRInt’l തുടർന്നും
പോപ്പയച്ച Lineamenta (the final basic preparatory draft)നെപ്പറ്റി വിശദമായി പഠിക്കുകയും തനതായ നിർദേശങ്ങളോടെ അവരുടെ റിപ്പോർട്ട്‌ സിനഡിൽ സമർപ്പിക്കുകയും ചെയ്യും. സിനഡംഗങ്ങൾക്ക് നല്കാനുള്ള “Response of Catholic Church Reform International to Questions Aimed at a Response to and an In-Depth Examination of the Relatio Synodi” തയ്യാറാക്കി അയച്ചുകഴിഞ്ഞു. His Beatitude, His Grace എന്നൊക്കെ ഒരുളുപ്പുമില്ലാതെ അന്യോന്യം മേനി പറയുന്ന നമ്മുടെ 'അഭിഷിക്ക്തർ' ഇത്തവണയും ചിത്രഭംഗിയുള്ള അങ്കികളിട്ട് കൈയും വീശി റോമായിൽ ചെല്ലുകയും അവിടെ സിനഡിൽ മിണ്ടാമൂളികളായി കുത്തിയിരിക്കുകയും ചെയ്യാനാണ് ഭാവമെങ്കിൽ ഭാരതസഭക്കുവേണ്ടി അവർക്ക് ഇപ്പോഴേ ചെയ്യാവുന്ന ഒന്നുണ്ട്. സ്ഥാനത്യാഗം ചെയ്ത് ദൈവജനത്തിന് അവർ വരുത്തിവയ്ക്കുന്ന മാനഹാനിയും ദുരിതങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യുക. അവരെക്കൂടാതെയും ഈ സഭ അതിജീവിക്കുമെന്നു മാത്രമല്ല, പോപ്‌ ബനടിക്റ്റ് വിട്ടൊഴിഞ്ഞ സ്ഥാനത്ത് പ്രഗത്ഭനും വിശുദ്ധനുമായ ഫ്രാൻസിസ് പപ്പാ ഉദിച്ചുയർന്നതുപോലെ, ഭാരതത്തിലെ കത്തോലിക്കാ സഭയിലും സംഭവിക്കും. ഈ സഭയിലേയ്ക്ക് യേശു തിരിച്ചുവരാൻ, അവിടുത്തേയ്ക്ക് വഴിയൊരുക്കാൻ കഴിവുള്ള അത്തരം വ്യക്തിത്വങ്ങൾ ഭാഗ്യവശാൽ ഇപ്പോൾത്തന്നെ ഇവിടെയുണ്ട്.
താത്പര്യമുള്ളവർ മുകളിൽ പറഞ്ഞ പഠനം www.catholicChurchReformIntl.org എന്ന ലിങ്കിൽ വായിക്കുക. ആണത്വം നഷ്ടപ്പെട്ട, ആത്മാവിൽ അന്ധരായ ഇവിടുത്തെ മുതുമടിയൻ മെത്രാന്മാർക്കും അത് ധ്യാനത്തിനുള്ള വകനല്കും എന്ന് സവിനയം ഓർമിപ്പിക്കുകയാണ്.

4 comments:

  1. Shree Jose Paul writes:
    Dear. Dr.James,
    Your article on “Peddlers of Pure blood” brings out certain important doubts about the existence of a Catholic Church in our country as envisaged by the teachings of Jesus. Do we, the Catholics, belong to any church at all? The happenings in the so called official church are all in contradiction to the teachings of Jesus. Jesus taught us that love, unity and equality as the main theme of his teachings. He taught us that all human beings are God’s own children and that he created each one of us in His own image. The prelates of the official church teaches us to hate one another. We are divided into groups such as people having pure blood, people with high traditions of culture and heritage, people who are backward classes, dalits and so on. We are taught to look at each group of people as separate group of Christians without having any relationships to each other. We are being taught to consider the other groups of Catholics as untouchables.
    Some persons in the church call themselves shepherds and behave like butchers. The latest butchering of Jesus Christ is done by the decision taken by the three such shepherds about the pure blood of the Knanaya Syrian Catholics. These three wise kings took the decision for the people of their kingdom as dictators. They think that they are the Church. They presume that they can do anything that they feel like for preserving their power and position. They are not in touch with either Jesus, his teachings or his followers. In their anxiety to cling to power, they have forgotten not only the basic tenets of Christianity, and its divine sanctity, but also human ethics, secular morality, natural Justice, human rights, illegality of their actions and the constitution of the nation they are living in.
    (to be continued)
    ReplyDelete
  2. continued from above (Jose Paul)
    The three prelates who cannot understand what family life is, who cannot understand the relationship between the husband, wife and the children in a family took the most heinous decision to separate them into two different social and spiritual groups because these prelates discovered that the blood of one of the members is pure and that of the spouse and children is impure. Their Syrian Theology taught them that God while creating people, had blood of various qualities and He consciously supplied the purest blood to Knanaya Syrian families and asked them to preserve its purity. We are sure that with these kind of prelates in positions of power, there will come a time that the Catholic Church will be divided and new dioceses will be formed according to the blood groups of the Bishops. Did they not find any other poisonous things to inject into the Catholic Church to destroy it?
    The most shameful part is that when three shepherds are going ahead with these kind of poisonous venom to destroy the teachings of Jesus while all the other shepherds of the Catholics Church, whether they belong to any rite, Syro Malabar, Latin, Malankara syro, keep solemn silence giving approval to these breaking of Catholic families. Are we the lay people to believe that all of these prelates are afraid to speak the language of Jesus? We the lay people have a right to know this. We would like to know whether a Church of Jesus exists or not. This only shows that the clergy has nothing to do with Jesus. If there is Jesus in our country, it is only in the hearts and minds of the lay people. Those who cannot live with Christ Jesus and His basic teachings, please leave the church and lead a worldly secular life. At least there is dignity in such a life. This is a call not only to those who do these crimes. Those who are silent are committing a crime of omission. Shame on you who put on the cassock and habit and pretend to live in the service of Jesus and have no courage to speak for Christ.
    Our sincere request to the clergy and the shepherds, please stop the Sunday sermons as you all speak words of Jesus without any substance in the personal life, congregational life or church hierarchy. We find these sermons are phony as your actions are just the opposite of what Jesus taught us.
    There is a small silver lining in the Horizon. We would like to congratulate Mar Kuriakose Baranikulangara for the letter to Mr. James Kotoor disagreeing with the decisions of the three Shepard’s including the cardinal, since realization has come to him about the injustice and inhumanness of the pure blood. We are sure that he has realized about the folly of dividing the people of the so called high culture and heritage from the one catholic and apostolic Church. Let us hope, that He will get up like St Paul and distance himself from the theory of pure blood, high culture and heritage and be a soldier of Jesus fighting for the one and only Catholic Church. He does not have to be frightened of anyone in the country as he is directly answerable only to Pope. We the lay people are hoping for a day when the Catholic, whatever may be their rite, to sit together and learn their Catechism, when the Catholic matrimonial services are not being restricted by unnecessary bits of paper from this rite and that rite.

"ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്" എന്നൊരു വാക്യം ഷെയ് ക്സ്പീയറിന്റെ ഹാംലെറ്റിൽ നിന്ന് ശ്രീ കോട്ടൂർ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. Hamlet Act 1, scene 4, 87–91 Marcellus, Horatio എന്നിവർ തമ്മിലുള്ള സംഭാഷണത്തിലാണ് ഇത് വരുന്നത്. അതിന്റെ ചരിത്ര പശ്ചാത്തലം ഈ നാടകം പഠിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. സഭയിൽ ഇന്ന് നടമാടുന്ന അക്രൈസ്തവമായ കുതന്ത്രങ്ങളിലേയ്ക്കാണ് ജെയിംസ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിശുദ്ധിയിൽ മാനസിക പൊരുത്തമുള്ള ഒരു ജനമായി തുടരേണ്ട സഭയിൽ ഇന്നുള്ളത് വിഭാഗീയതയുടെ അതിപ്രസരമാണ്. ജാതി, ഭാഷ, റീത്ത്, വിശ്വാസം, സാമ്പത്തിക നിലവാരം, കെട്ടുകഥയിൽ കവിഞ്ഞ വിശ്വാസ്യത അർഹിക്കാത്ത പാരമ്പര്യം എന്നതെല്ലാം സഭയെ തുണ്ടം തുണ്ടം മുറിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂടെ, നീചവും അടിസ്ഥാനരഹിതവുമായ രക്തശുദ്ധിവാദവും. സഭാതലത്തിൽ ഇന്നേറ്റവും കൂടുതൽ നാറുന്നത് ഈ വാദമാണ്.

ഒരു മാമ്മൊദീസയും ചില വ്യാകുലചിന്തകളും

ഒരു മാമ്മൊദീസയും ചില വ്യാകുലചിന്തകളും


ഇന്ന് ഞങ്ങളുടെ കുടുംബത്തില്‍ ഒരു മാമ്മൊദീസയുടെ ആഘോഷമായിരുന്നു. പതിവുപോലെ പള്ളിക്കു വെളിയില്‍ നിറുത്തി കൊച്ചുകുഞ്ഞിനോട് അവനെ പ്രതിനിധീകരിക്കുന്നവര്‍ വഴി അവന്റെ ഉള്ളിലെ ചെകുത്താനെ ഉപേക്ഷിക്കുന്നോ എന്ന് തുടങ്ങുന്ന ചോദ്യങ്ങള്‍ സഭയുടെ പ്രതിപുരുഷന്‍ ചോദിക്കുന്നു. ഉപേക്ഷിക്കുന്നു എന്നവര്‍ തറപ്പിച്ചു പറയുന്നു. എന്നിട്ട്, വെള്ളമൊഴിച്ചും തൈലം തേച്ചും കുഞ്ഞിന്റെ ആത്മശരീരങ്ങളെ 'വിശുദ്ധ'മാക്കിയതിനുശേഷം മാത്രമാണ് അവനെ പരിശുദ്ധിയുടെ ആലയമായ പള്ളിക്കകത്തേയ്ക്ക് കടക്കാന്‍ അനുവദിക്കുന്നത്. പിന്നെ ആ കുഞ്ഞിനോട് ചെയ്യുന്നത് അവനില്‍ പല പിശാശുക്കള്‍ ഇനിയും ബാക്കിയുണ്ടെന്ന തരത്തിലാണ്. ഒരു മണിക്കൂര്‍ നീളുന്ന നിര്‍ബന്ധിത കുര്‍ബാനസമയം മുഴുവന്‍ ആ കുഞ്ഞ് അതിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ആവിയെടുത്തും ഉറങ്ങാന്‍ കഴിയാതെയും വിശന്നും കഴിച്ചുകൂട്ടണം. ഇന്ന് കുഞ്ഞു ദാനിയേല്‍ ഒരു നീണ്ട മണിക്കൂര്‍ നിലവിളിയായിരുന്നു. രണ്ടച്ചന്മാര്‍ക്കും ഒരു കരുണയും തോന്നിയില്ല. അവര്‍ നീട്ടി പ്രാര്‍ഥിച്ചും പ്രസംഗിച്ചും അവരുടെ പരിശുദ്ധ കടമ നിറവേറ്റി. കുഞ്ഞിനേയും കൊണ്ട് കുറേനേരം കാറ്റുള്ളിടത്തേയ്ക്ക് മാറിനില്‍ക്കാനോ അമ്മയുടെ കൈയില്‍ നിന്ന് മറ്റാരെങ്കിലും അതിനെ എടുക്കാനോ നിര്‍ദേശിക്കാന്‍ അവരുടെ കാനോന്‍ നിയമം അനുവദിച്ചില്ല!

ഈ പള്ളീലച്ചന്മാര്‍ക്ക് വിവേകം എന്നത് ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ വേണോ? മുതിര്‍ന്നവരെ വച്ച്, ഉദാ. വിവാഹച്ചടങ്ങില്‍ കാണിക്കുമ്പോലെ, ഇവര്‍ എന്തുംചെയ്യട്ടെ. എന്നാല്‍ ഒരു കുരുന്നുകുഞ്ഞ് അത്രയും നേരത്തെ പീഡനം ഏറ്റുവാങ്ങാന്‍ ത്രാണിയില്ലാത്തതാണെന്നു പോലും ഈ വിവരമില്ലാത്തെ അമ്മാച്ചന്മാര്‍ക്ക് എന്തേ തിരിയാത്തത്?

കുഞ്ഞുങ്ങള്‍ പാപത്തോടെ ജനിക്കുന്നു, മാമ്മോദീസാ ലഭിക്കും വരെ അത് പിശാചിന്റെ വരുതിയിലാണ് എന്നൊക്കെ വിശ്വസിക്കാന്മാത്രം ഉമ്മാക്കികളാണോ ഇന്നും ഈ വൈദികരും സഭാമാക്കളും? എങ്കില്‍, ഒരു വയസ്സ് കഴിഞ്ഞ ദാനിയേലിനു മുല കൊടുക്കുമ്പോഴെല്ലാം അമ്മയുടെ കൈയിലിരുന്നത് ഒരു കുട്ടിപ്പിശാച് ആയിരുന്നോ? ഞാനായിരുന്നു തലതൊട്ടപ്പന്‍ എങ്കില്‍ ആദ്യത്തെ ചോദ്യത്തിനു തന്നെ മാമ്മോദീസായുടെ ആവശ്യം തീര്‍ത്ത്‌ കൊടുത്തേനെ. "അതിനു, ഈ പിഞ്ചുകുഞ്ഞില്‍ എവിടെയാ അച്ചാ പിശാച് "എന്ന് തിരിച്ചു ചോദിച്ചാല്‍ അങ്ങേരെന്തു പറയും? എത്ര കിരാതമാണ് ഇന്നും സഭയുടെ ചില വിശ്വാസങ്ങള്‍! പിശാച്ചുബാധ കാരണം പള്ളിക്ക് വെളിയില്‍ നില്‍ക്കേണ്ടിവരുന്ന ഈ കുഞ്ഞിന്റെ സ്ഥാനത്തല്ലേ ദിവസവും കള്ളപ്പിശാചുക്കള്‍ ഇതേ ദേവാലയത്തില്‍ കയറി ദൈവദൂഷണം നടത്തുന്നത്? അവരോടെല്ലാം വികാരി എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല?

എന്തിനധികം പറയുന്നു. സഭ ആയിരത്തഞ്ഞൂറു വര്‍ഷമെങ്കിലും പിന്നിലാണ്. അതിനു കാരണം വിവരം തൊട്ടു തേച്ചിട്ടില്ലാത്ത പുരോഹിതരാണ് എന്നതിന് എന്താ സംശയം?



  • കടലില്‍ നിന്ന് ഒരു തുള്ളി വെള്ളമെടുത്തിട്ട് അതില്‍ ഉപ്പുണ്ടെന്നു പറയുന്നതുപോലെയെയുള്ളൂ സാക്കിന്‍റെ മാമ്മോദീശാ ചിന്തകള്‍.. . സഭയില്‍ സത്യമായിട്ടെന്തെങ്കിലും ഉണ്ടെങ്കില്‍ അത് യേശു മാത്രം; പക്ഷെ, യേശു പേരിനുപോലുമില്ല താനും. പണ്ട്, ഞങ്ങളെ കൊന്നു രസായനം ഉണ്ടാക്കുന്നുവെന്നു കരിങ്കുരങ്ങുകള്‍ ബ്രഹ്മാവിനോട് പരാതി പറഞ്ഞ ഒരു കഥയുണ്ട്. അന്ന് ബ്രഹ്മാവ്‌ ഒരുറപ്പുകൊടുത്തു, മേലില്‍ അവരുടെ പേര് മാത്രമേ ഇനി മനുഷ്യന്‍ ഉപയോഗിക്കുകയുള്ളൂവെന്നു. അതുപോലുണ്ട് ക്രൈസ്തവ സഭകളും.
    Reply  സക്കറിയാസ് നെടുങ്കനാല്‍
    എന്നാല്‍ അവര്‍ക്കൊക്കെ എത്ര ബുദ്ധിമുട്ടുണ്ടായാലും, റോഷന്‍, ജ്ഞാനസ്നാനം എന്ന വിശുദ്ധ കൂദാശയെക്കുറിച്ച് ഞാനിങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നറിഞ്ഞാല്‍, എന്റെ കുടുംബാംഗങ്ങളും കുടുംബത്തിലെ തന്നെ അച്ചനും സഹായിയച്ചനും ഒക്കെ പറയും എന്നെ പിശാചു ബാധിച്ചിട്ടുണ്ട് എന്ന്. അതേ സമയം അവര്‍ക്കറിയാം ഏതു പിശാചിന്റെയും കഴുത്തു ഞെരുക്കാനും എനിക്കറിയാം എന്ന്. അല്ലെലൂയ! തങ്ങള്‍ പാപത്തില്‍ ജനിച്ചു, അച്ചന്മാര്‍ ആ പാപം വെഞ്ചരിച്ച വെള്ളംകൊണ്ട് കഴുകിക്കളഞ്ഞു എന്ന് ചിന്തിക്കുന്നതാണ്, പരിശുദ്ധവും നിഷ്ക്കളങ്കവുമായ ജീവനാണ് ദൈവം തങ്ങള്‍ക്കു തന്നതെന്ന് വിചാരിക്കുന്നതിലും അവര്‍ക്ക് സന്തോഷം കൊടുക്കുന്നത്! വീണ്ടും ഒരു പത്ത് അല്ലെലൂയാാാ!
  • എങ്ങോട്ടെന്നറിയാതെ അതിശീഘ്രം

    എങ്ങോട്ടെന്നറിയാതെ അതിശീഘ്രം
    പടിഞ്ഞാറന്‍ നാടുകളില്‍ സയന്‍സും ടെക്നോളജിയും വളര്‍ന്നു വേര്പിടിച്ചത് പത്തഞ്ഞൂറ് കൊല്ലംകൊണ്ടാണ്. അതുകൊണ്ട്, തലമുറകളിലൂടെ ഇവ രണ്ടിനെയും സ്വാംശീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നമുക്കാകട്ടെ, കഷ്ടിച്ച് അര നൂറ്റാണ്ടുകൊണ്ട് വെള്ളപ്പൊക്കം പോലെ വന്ന് സയന്‍സും ടെക്നോളജിയും നമ്മെ മൂടി ശ്വാസം മുട്ടിക്കുകയാണ്. ഫലമോ? ഇവയുടെ സംസ്കാരം നമുക്ക് ദഹിച്ചുകിട്ടുന്നില്ല. ഇവയെപ്പറ്റി പഠിക്കുന്നത് മാതൃഭാഷയില്‍ അല്ലാത്തതിനാല്‍, ഇവ രണ്ടും എപ്പോഴും ഫോറിന്‍ ആയിതന്നെ  നിലനില്‍ക്കുകയും, ചുമ്മാ ഒരാവേശമായി തുടരുകയുമാണ്. അതുകൊണ്ട്, ഇവയുടെ ഉപയോഗത്തില്‌ പാലിക്കേണ്ട സൂക്ഷ്മതയും ശ്രദ്ധയും കണിശതയും നമുക്കിന്നും അന്യമാണ്. ശ്രീ സി. രാധാകൃഷ്ണന്‍ നവംബര്‍ 20ലെ മലയാളം വാരികയില്‍ എഴുതിയതാണ് ഈ ഉള്‍ക്കാഴ്ച.

    ഇപ്പറഞ്ഞതിനു എല്ലായിടത്തും നാം തെളിവുകള്‍ കാണുന്നു, അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നു. ഉദാ. വണ്ടികള്‍ എണ്ണമില്ലാതെ പെരുകുന്നു. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നവര്‍ വിരലിലെണ്ണാന്‍ പോലുമില്ല. നാല് വശത്തേയ്ക്കും മാത്രമല്ല, കീഴോട്ടും (കുഴികള്‍) മേലോട്ടും (കമ്പികള്‍) ശ്രദ്ധിച്ചാലെ ജീവനോടെ വീട്ടില്‍ തിരിച്ചെത്തൂ എന്നതാണ് സത്യം. നേരെ നില്‍ക്കുന്ന ഒറ്റ ഇലെക്ട്രിക് പോസ്റ്റില്ല, ചോര്ച്ചയില്ലാത്ത ഒറ്റ കണക്ഷനില്ല. ഇത്തരം കാര്യങ്ങള്‍ തൊട്ട് ആണവനിലയങ്ങള്‍ വരെ ഏതു നേരവും മനുഷ്യക്കുരുതിക്കുള്ള സംവിധാനങ്ങളായി പരിണമിക്കാം. റോഡുകള്‍ വീതി കൂട്ടി പോകുകയാണ് ഇപ്പോള്‍. എന്നാല്‍, പോസ്റ്റുകള്‍ നില്‍ക്കുന്നിടത്ത് തന്നെ. യാത്രക്കാരുടെ കൈയും തലയും അറ്റുപോകുന്നത് മരാമത്ത് മന്ത്രിയുടെ പ്രശനമല്ല. അതുപോലെതന്നെ വീതി കൂട്ടി, വശങ്ങള്‍ കൊണ്ക്രീറ്റും ഇട്ടിട്ടു വേണം പുതിയ പൈപ്പിടാന്‍ ഇരു വശവും കുത്തിപ്പൊളിക്കാന്‍.

    ക്രിസ്തീയ സഭയും ഈ അതിശീഘ്രം അതിദൂരത്തില്‍ പെട്ടുപോയിരിക്കുകയാണ്. ക്രിസ്തീയത എന്തെന്നും യേശുവിന്റെ സന്ദേശമെന്തെന്നും മറന്നുപോയ മരാമത്തച്ചന്മാര്‍ എല്ലായിടത്തും കല്ല്‌ പൊട്ടിക്കുകയും കോണ്‍ക്രീറ്റു കുഴക്കുകയുമാണ്. പണിയോടു പണി. ആത്മീയനേതൃത്വം വഹിക്കേണ്ടവര്‍ അതൊഴിച്ച് ബാക്കിയെല്ലാം ഏറ്റെടുത്ത് സ്വയം ആചാര്യന്മാരായി പേരുമിട്ട് സ്വയം പൊന്നാടയുമണിഞ്ഞു നടക്കുന്നു. അവിടെയും എല്ലാം ഫോറിന്‍ അനുകരണങ്ങളാണ്. കാശുണ്ടാക്കുന്നതിനും വിദേശത്താണ് ഇവരുടെ സഞ്ചാരം. എല്ലാ മാസവും അങ്ങോട്ട്‌ പറക്കുന്ന തിരുവാസനങ്ങള്‍ ആണ് എല്ലാ മെത്രാന്മാരും തന്നെ. അവിടെയുള്ളവര്‍ക്കും സഹികെട്ടു തുടങ്ങി എന്നിവര്‍ അറിയുന്നേയില്ല! അതിനുള്ള മൂളയില്ല. നിശബ്ദതയില്‍, ഉള്ളിന്റെയുള്ളില്‍ ദൈവത്തോട് സംഭാഷിക്കാന്‍ പറഞ്ഞ യേശുവിനെ പാടേ മറന്നിട്ട്, മൈക്കും വീഡിയോക്യാമെറായും ആര്‌പ്പുവിളികളുമായിട്ടാണ് ഇപ്പോഴത്തെ ആരാധന. അര്‍ത്ഥമില്ലാത്ത വചനത്തെ വെറുക്കുന്ന ദൈവത്തിനു മുമ്പില്‍ ഞെളിഞ്ഞു നിന്ന് ചെവി പൊട്ടിക്കുന്ന പ്രഘോഷണങ്ങളാണ് എല്ലായിടത്തും. പ്രഘോഷിക്കുന്നവരും അതില്‍  മയങ്ങുന്ന ആള്‍ക്കൂട്ടവും മനസ്സുകൊണ്ട് വിളിക്കുന്നത്‌ ദൈവത്തെയല്ല, മാമോനെയാണെന്നുമാത്രം. ഇത്തരം കുറെ നാളത്തെ ആരാധന കഴിയുമ്പോള്‍ ഓരോ പെണ്ണിനെയുംകൊണ്ട് സ്ഥലം വിടുന്ന കാരിസ്മാറ്റിക് അച്ചന്മാരും എല്ലായിടത്തുമുണ്ട്. എന്തെന്നും എങ്ങോട്ടെന്നുമറിയാതെ അതിശീഘ്രം വച്ചുപിടിക്കുന്നതിന്റെ അനന്തര ഫലങ്ങളാണ് ഇവയൊക്കെയും. അല്ലേലൂയ!