ഫിലിപ്പിന്റെ സുവിശേഷം
ഫിലിപ്പിന്റെ സുവിശേഷത്തിൽ നിന്ന് രസകരമായ ചില കാര്യങ്ങൾ കുറിക്കട്ടെ.സ്നേഹം കൂടാതെ കൊടുക്കുന്നവന് അതിൽ നിന്ന് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.മറ്റു ഭക്ഷണം കണ്ടെത്താനാവാത്തവരാണ് പരസ്പരം കൊന്നുതിന്നുന്നത്.ആട്ടുകല്ല് തിരിക്കുന്ന കഴുതയെ അഴിച്ചുവിട്ടാൽ അത് നൂറു കാതം നടന്നിട്ട് വീണ്ടും തിരിച്ചു പഴയ സ്ഥാനത്ത് എത്തുന്നു. ചില ആളുകൾ ഇങ്ങനെയാണ്. അടിമ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമല്ലേ?നാഗ് ഹമ്മാദി ഗ്രന്ഥശാലയിലെ കൈയെഴുത്ത് പ്രതികളിൽ ഉൾപ്പെട്ടതാണ് ഈ സുവിശേഷം. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതെഴുതപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. സിറിയൻ ഭാഷയും സംസ്ക്കാരവുമായി ബന്ധം കാണുന്നുണ്ട്.മറിയം എന്ന് പേരുള്ള മൂന്നു സ്ത്രീകളെപ്പറ്റി പരാമർശമുണ്ട്. അതിലൊന്ന് യേശുവിന്റെ അമ്മ, മറ്റേത് മഗ്ദാലെനയും മൂന്നാമത്തേത് യേശുവിന്റെ സഹോദരിയോ കുടുംബത്തിൽ പെട്ടവളോ ആയിരിക്കണം. മഗ്ദലേന മറിയം യേശുവിന്റെ കൂട്ടുകാരിയായിട്ടാണ് ഇതിൽ പരാമർശിക്കപ്പെടുന്നത്. ദാമ്പത്യം, ലൈംഗികത, പ്രണയം, ചുംബനം എന്നിവയൊക്കെ സാധാരണ കാര്യങ്ങൾ പോലെ ചര്ച്ചചെയ്യപ്പെടുന്നു.
വെള്ളത്തിൽ മുങ്ങിയിട്ട് പൊങ്ങി വന്ന് ഞാൻ ക്രൈസ്തവനാണെന്നു പറയുന്നവന്റെ മതം കടമെടുത്തതാണ്. പരിശുദ്ധാത്മാവിനെ കിട്ടിയവനു മാത്രമാണ് അത് ഉപഹാരമായി കരുതാവുന്നത്.
വെളിച്ചം ലഭിച്ചവരെ തിരിച്ചറിയണമെന്നില്ല. പക്ഷേ, അവരെ അലോസരപ്പെടുത്താൻ ആർക്കുമാവില്ല. കാരണം, അവർ അനശ്വരതയെ അറിഞ്ഞവരാണ്.
ഇതൊക്കെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അനുവാചകർ തന്നെ തീരുമാനിക്കുന്നതാകും ഉചിതം. എന്നിരുന്നാലും ആട്ടുകല്ല് തിരിക്കുന്ന കഴുതകൾ ഇന്നത്തെ വിശ്വാസികൾ തന്നെയാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ലെന്ന് എനിക്ക് തോന്നുന്നു. എത്ര വലിയ അടിമത്തമാണ് പുരോഹിതവർഗം തങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എന്നറിയാത്ത കഴുതകൾ.അറിവിനെപ്പറ്റി ഒന്നാന്തരം ഒരു കാഴ്ചപ്പാട് ഈ സുവിശേഷത്തിലുണ്ട്. അറിവ് യഥാര്ത്ഥമാകുന്നത് അത് ഉൾക്കാഴ്ചയാകുമ്പോഴാണ്. സൂര്യനായിത്തീരാതെ നിങ്ങൾ സൂര്യനോ, ആകാശമായിത്തീരാതെ ആകാശമോ ആകുന്നില്ല. ഈ ലോകത്തിൽ കാണുന്നതെല്ലാം സ്വയം കാണുന്നതിലേയ്ക്കു എത്തിക്കുന്നില്ല. എന്നാൽ, സത്യത്തിന്റെ സാമ്രാജ്യത്തിൽ നിങ്ങൾ എന്ത് കാണുന്നുവോ, അതായിത്തീരുന്നു. നിങ്ങൾ ആത്മാവിനെ കണ്ടു, ആത്മാവായിത്തീരുന്നു. ക്രിസ്തുവിനെ കണ്ടു, ക്രിസ്തുവായിത്തീരുന്നു. നിങ്ങൾ പിതാവിനെ കണ്ടു, പിതാവായിത്തീരുന്നു. എന്തെന്നാൽ അവിടെ നിങ്ങൾ സ്വയം കാണുന്നു. നിങ്ങൾ എന്താണോ കാണുന്നത്, അതായിത്തീരുന്നു. ജ്ഞാനവാദത്തിന്റെ സാരാംശമാണിത് എന്ന് പറയാം.അവനവന്റെ വിലയറിയുക എന്നതാണ് ഏറ്റവും വലിയ മോക്ഷം എന്നും ഈ സുവിശേഷം ഒരു നല്ല ഉദാഹരണത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഒരു പവിഴത്തിന്റെ വിലയ്ക്ക് വ്യത്യാസം വരുന്നില്ല. അത് ചെളിയിലെറിഞ്ഞാലും അതിൽ തൈലം പൂശിയാലും മുത്ത് മുത്തുതന്നെ. അതുപോലെ, ഏതു ജീവിതസാഹചര്യത്തിലും പിതാവിന്റെ കണ്ണുകളിൽ നമ്മൾ മക്കൾ എപ്പോഴും വിലപിടിച്ചവർ തന്നെ. ഈ സദ്‌വചനംകൊണ്ട് ഈ സുവിശേഷപഠനം ഞാൻ ഉപസംഹരിക്കട്ടെ.നഷ്ടപ്പെട്ട സുവിശേഷങ്ങളിൽ ഒന്നായ ഫിലിപ്പിന്റെ സുവിശേഷത്തിൽ രസകരമായ ഒരു ഭാഗം കണ്ടു. യേശു എന്തുകൊണ്ട് മഗ്ദലനയിലെ മറിയത്തെ കൂടുതലായി പരിഗണിക്കുകയും അവളുമായി കൂടുതൽ ആഴമായി ഓരോ വിഷയങ്ങൾ ചര്ച്ച ചെയ്യുകയും ചെയ്യുന്നു എന്ന് ശിഷ്യന്മാർ ചോദിക്കുന്ന ഒരു രംഗം കുറിച്ചിട്ടുണ്ട്. എന്തുകൊണ്ട് അവളെ കൂടുതലായി സ്നേഹിക്കുന്നു എന്ന് അവർ യേശുവിനോട് വെട്ടിത്തുറന്നു ചോദിച്ചു.അവര്ക്ക് കിട്ടിയ മറുപടി ഇങ്ങനെ: "അവളെ സ്നേഹിക്കുന്നതുപോലെ നിങ്ങളെയും ഞാൻ എന്തുകൊണ്ട് സ്നേഹിക്കുന്നില്ലെന്നോ? കണ്ണുള്ളവനും കുരുടനും ഇരുട്ടത്ത് നിൽക്കുമ്പോൾ ഒരുപോലെയാണ്. എന്നാൽ പ്രകാശം വരുമ്പോൾ കണ്ണുള്ളവൻ കാണുന്നു, കുരുടൻ അപ്പോഴും അന്ധനായി തന്നെ നില്ക്കുന്നു."ReplyDelete
എത്ര പറഞ്ഞു കൊടുത്തിട്ടും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെപോയ പുരുഷശിഷ്യരെ അവിടുന്ന് ശരിക്കും കളിയാക്കുകയായിരുന്നു. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ എന്നവിടുന്നു ഇടക്കൊക്കെ ആവര്ത്തിച്ചിരുന്നു. സഭ ആദ്യം മുതൽ ചില ദുർവാശികൾ വച്ച് പുലർത്തുകയും അതിനപ്പുറത്തെയ്ക്ക് ആരും നോക്കരുതെന്ന് നിര്ബന്ധം പിടിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ആവർത്തിക്കപ്പെടുന്ന മിക്ക കാര്യങ്ങളും. ഓർത്തുനോക്കൂ. ഒരു റോമൻ യൂദൻ പറഞ്ഞുണ്ടാക്കിയതാണ് ശരീരത്തോടെയുള്ള യേശുവിന്റെ ഉഥാനം. അങ്ങേരു തന്നെയാണ് പെണ്ണുങ്ങളെ സഭയിൽ ഇത്രയ്ക്കു തരം താഴ്ത്തിയതും. പ്രകാശമായി ലോകത്ത് വന്ന യേശു അവരിൽ ഒരു മാറ്റവും വരുത്തിയില്ല. അവർ സ്വയം കാണുന്നുമില്ല, അന്യരെ കണ്ണ് തുറക്കാനൊട്ട് സമ്മതിക്കുകയുമില്ല.
ഒരു സ്ത്രീ ആണുങ്ങളേക്കാൾ ബുദ്ധിമതിയാണെന്ന് വകവച്ചു കൊടുത്തത് തന്നെ യേശുവിനെ ഒരു വലിയ ഗുരുവാക്കിയിരിക്കുന്നു എന്ന് ഞാൻ സന്തോഷിക്കുന്നു. അച്ചന്മാർ എന്തും വിളിച്ചു കൂവട്ടെ! എന്നെ സംബന്ധിച്ചിടത്തോളം യേശു സ്ത്രീകളുടെ കാര്യത്തിൽ ഒരു രക്ഷകൻ തന്നെയാണ്, ഒരു സംശയവുമില്ല.-
കുറെ അബദ്ധങ്ങള്‍ സഭക്ക് പറ്റിയെന്ന് മാളോരും, ചെയ്തതെല്ലാം ശരിയായിരുന്നെന്ന് ചെയ്തോരും പറയുന്നു. ഏതായാലും വല്ലാത്തൊരു പ്രതിസന്ധിയിലാണ് സഭയെന്നു ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും സമ്മതിക്കുന്നു. സഭയുടെതല്ലാത്തതായി കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള പ്രചാരമുള്ള അന്പതോളം ഇന്റര്നെറ്റ് പ്രിന്റ് മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അവയെല്ലാം സഭയുടെ ഇന്നത്തെ പോക്കിനെ നഖശിഖാന്തം എതിര്ക്കുന്നു. അവയിലൂടെ കത്തോലിക്കാ സമൂഹത്തിലേക്ക് പടരുന്ന എതിര്പ്പിന്റെ സ്വരം ഭരണാധികാരികളെ വിരളിപിടിപ്പിക്കുന്നു. സഭയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെ സഭക്കെതിരെ തിരിയുന്നതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.ReplyDelete
കത്തോലിക്കാ സഭക്ക് പൌലോസിനെ മതി, യേശുവിന്‍റെ കൂടെ നടന്ന അപ്പസ്തോലന്മാരെ വേണ്ട. കാശുവാരുന്ന പുണ്യ വാളന്മാര്‍ വന്നപ്പോള്‍ യേശുവിനെയും തഴഞ്ഞു.
യുദ്ധപ്രഖ്യാപനം നടത്തുന്ന അല്മായരെ പിന്തുണക്കുന്നവരുടെ എണ്ണവും ഇന്ന് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. അങ്ങിനെയുള്ളവര്‍ വൈദികരെക്കാള്‍ മാതൃകാപരമായ സാമൂഹ്യ ജീവിതം നയിക്കുന്നുവെന്നതാണ് വിചിത്രം. സഭയുടെ മുമ്പില്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ, നട മുതല്‍ സക്രാരി വരെ യേശുവിനെ നിറക്കുക. ഇതിന് ഒട്ടും ശ്രമം ആവശ്യമില്ല, ബാക്കിയുള്ളതെല്ലാം എടുത്തു മാറ്റിയാല്‍ മതി. യേശു വന്നാല്‍ ഒരു രാത്രി താങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു മുറിപോലും പള്ളിമുറി കൊമ്പ്ലക്സിലില്ലായെങ്കില്‍ അതിന്‍റെ കുറ്റം വിശ്വാസിയുടെതല്ല....
Showing posts with label Article. Show all posts
Showing posts with label Article. Show all posts
ഫിലിപ്പിന്റെ സുവിശേഷം
ഒരു ശതമാനം സത്യം?
ഒരു ശതമാനം സത്യം?
താൻ പഠിച്ചതും പറയുന്നതും എഴുതുന്നതും സംശയമററ സത്യമാണെന്ന് വിശ്വസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്:
നമ്മെ വലയം ചെയ്യുന്ന electromagnetic spectrum മിന്റെ 1% മാത്രമേ നാം കാണുന്നുള്ളൂ; acoustic spectrum ത്തിന്റെ 1% മാത്രമേ കേക്കുന്നുള്ളൂ. ഇത് വായിച്ചുകൊണ്ടിരിക്കുന്നയാൾ സെക്കന്റിൽ 220 km വേഗത്തിൽ വിണ്‍ഗംഗയിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്.
നിന്റെ 90% കോശങ്ങൾ അവയുടേതായ microbial DNAയെ വഹിക്കുന്നുണ്ട്. അവയാകട്ടെ 'നിന്റെ' ഭാഗമേയല്ല.
നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിൽ ഉള്ളതിൽ (48) രണ്ടു കുറവാണ് നമ്മുടെ കോശങ്ങളിലുള്ള ക്രോമസോമുകൾ. നിന്റെ ശരീരത്തെ നിർമ്മിക്കുന്ന കണികകളിൽ ഓരോന്നും 99.9999999999999999% ശൂന്യമാണ്. അവയിലൊന്നുപോലും ജനിച്ചപ്പോൾ നിന്റെ ഭാഗമല്ലായിരുന്നു. അവയെല്ലാം അതിവിദൂര നക്ഷ്രത്രങ്ങളിൽ രൂപംകൊണ്ടവയാണുതാനും.നമ്മുടെ കണ്ണുകളിലുള്ള conical photo receptors കാരണമാണ് നമ്മൾ മാരിവില്ലിനെ കാണുന്നത്. അവയില്ലാത്ത ജീവികൾക്ക് ആ ആനുഭവമില്ല. അതായത്, നമ്മൾ മഴവില്ലിനെ കാണുകയല്ല, ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അവിടെയും electromagnetic spectrum മിന്റെ 1% മാത്രമാണ് നാം കാണുന്നത്. നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് വാസ്തവം! സത്യമെന്ന് കരുതി നമ്മൾ മുറുകെപ്പിടിക്കുന്നതിൽ ഒരു ശതമാനം സത്യമുണ്ടെങ്കിൽ, നമ്മൾ ഭാഗ്യമുള്ളവരാണ്.
സാക് പറയുന്നത് കേട്ടാല്‍ ഞെട്ടാതിരിക്കാനാവില്ല. അണു-പരമാണു തലത്തില്‍ നമ്മുടെ ജീവകോശങ്ങള്‍ വിഭജിക്കപ്പെട്ടാലും ബാക്കി കിട്ടുക ശൂന്യത മാത്രം. ഒരു സെക്കണ്ടില്‍ ഒരു ലക്ഷത്തിയെന്പത്തിയാറായിരം കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന കണികകളെ ഉപയോഗിച്ചിട്ടും ഇന്നേവരെ സ്വന്തം പ്രകാശം ഭൂമിവരെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്ര അകലെ നക്ഷത്രങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍, മനുഷ്യന്‍ ഒന്നുമല്ലായെന്നു പറയേണ്ടതുണ്ടോ? എങ്കിലും നാം ഈ പ്രപഞ്ചത്തിന്‍റെ ഒത്ത മദ്ധ്യത്തിലാണ്, നമുക്ക് ചുറ്റുമാണ് എല്ലാം ചലിക്കുന്നത്; നമുക്കുവേണ്ടിയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത്, നാമാണെല്ലാത്തിനെയും പരിപാലിക്കേണ്ടതും. ഇത് മനസ്സിലാക്കിയവന്‍ ഒന്നും എഴുതാറുമില്ല, പറയാറുമില്ല...കഷ്ടം!
എങ്കിലും നാം ചെറുതാണെന്ന് ആരു പറഞ്ഞു? ബഹുദശലക്ഷം ജീവകോശങ്ങള്‍ സംയമനത്തോടെ, ചിട്ടയോടെ, ഒത്തൊരുമിച്ചു പ്രവര്ത്തിക്കുമ്പോഴേ ഒരു ചെറുവിരല്‍ പോലും നമുക്കനക്കാന്‍ സാധിക്കൂ. ഇതിനേക്കാള്‍ വലിയ അത്ഭുതം എന്ത്? ഒരു ദിവസം ഈ കൊച്ചു യന്ത്രം അറുപതിനായിരം ചിന്തകള്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് കണക്ക്. ശരാശരി പതിനായിരം വാക്കുകളും നാം ഒരുദിവസം ഉശ്ചരിക്കുന്നു (നൂറിലൊന്നു ഉചിതമായിരുന്നെങ്കില്‍!). പക്ഷെ, നാം ഒന്നും കൊണ്ടുവന്നിട്ടുമില്ല... കൊണ്ടുപോകുന്നുമില്ല. നാം ആര്‍ക്ക് വേണ്ടിയാണോ സമ്പാദിച്ചത് അവര്‍ അത് അനുഭവിക്കുമെന്നു നമുക്കുറപ്പുമില്ല. എങ്കിലും നാം യുദ്ധ ചെയ്യുന്നു, ശ്വസിക്കുന്ന വായുവിനെ ചൊല്ലി, കുടിക്കുന്ന വെള്ളത്തെ ചൊല്ലി.
ഈ യുദ്ധം ഇല്ലെങ്കില്‍ പ്രപഞ്ചം എവിടെ? ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍ പറുദീസാ അന്വേഷിച്ചു ആരെങ്കിലും പോകുമായിരുന്നോ? ഈ വൈവിദ്ധ്യത്തിലാണ് സൌന്ദര്യം, ഈ വൈവിദ്ധ്യമാണ് ദൈവവും.

- ഇന്ദ്രീയാനുഭൂതികളിൽക്കൂടി ഇല്ലാത്തത് പലതും ഉള്ളതായി തോന്നും. പലരും അവിടെയുമിവിടെയുമായി മാതാവ് പ്രത്യക്ഷപ്പെട്ടത് കണ്ടെന്ന് അവകാശപ്പെടുന്നു. മാതാവിന് ഒളിച്ചും പാത്തും പള്ളികളിലും ഗ്രോട്ടൊവുകളിലും പ്രത്യക്ഷപ്പെടാതെ ഏതെങ്കിലും മുക്കവകുടിലിൽ വരരുതോ. നമ്മുടെ അറിവ് പൂജ്യമാകുമ്പോഴാണ് ഒരു ശതമാനക്കാർ പറ്റിപ്പുമായി രംഗത്ത് വരുന്നത്.ReplyDelete
വാസ്തവികത എന്ന് യഥാർഥത്തിൽ ഉണ്ടോ? മരണശേഷം ജീവന്റെ ഏതെങ്കിലും പരമാണുവെങ്കിലും ജീവിക്കുമോ? ജീവിക്കുന്ന നാം എതോ മിഥ്യാലോകത്തിൽ മരണശേഷം ജീവിതമുണ്ടെന്നും വിശ്വസിക്കുന്നു. ജീവിതം തന്നെ വാസ്തവമാണെന്ന് നാം വിചാരിക്കുന്നതല്ലാതെ എന്താണ് തെളിവ്? ഈ ചിന്തകളും ക്ളിപ്തമായിയുള്ളതാണ്. കൃത്യമായിട്ട്
ഒരു കാലത്തിനപ്പുറത്തേക്കും ആ ചിന്തകളെ വ്യാപരിപ്പിക്കുവാനും സാധിക്കുകയില്ല. നാമെല്ലാം ഈ ലോകത്തിലെ ക്ഷണികങ്ങളായ യാത്രക്കാർ മാത്രം. മനുഷ്യനിനിയും വിധിക്കപ്പെട്ടിരിക്കുന്നത് വേദനകളുടെ നരകമോ സുഖങ്ങളുടെ സ്വർഗമോ? മതം പഠിപ്പിക്കുന്ന ഈ സത്യത്തിൽ എത്ര ശതമാനം ശരിയുണ്ട്? എല്ലാം ആത്മാവെന്ന ചൈതന്യം. ശരിയെന്നും പറയുന്നു. തെറ്റെന്നും പറയുന്നു. ശരിയെങ്കിൽ എത്ര ശതമാനം?
ഇന്ദ്രിയങ്ങളിൽക്കൂടി മനുഷ്യന് സ്വയംബോധം ഉണ്ടായിരുന്നില്ലായെങ്കിൽ മൃഗങ്ങളും അവനും തമ്മിൽ ഉറ്റതോഴരായി ജനന മരണമറിയാതെ ജീവിക്കാമായിരുന്നു. നെറ്റിപ്പട്ടംകെട്ടിയ അമ്പലത്തിലെ കൊലകൊമ്പൻ ആനയെപ്പോലെ പള്ളികളിലും കപ്പേളകളിലും മറ്റൊരു കൊലകൊമ്പനായ മനുഷ്യൻ പട്ടത്തിൽ തൊപ്പിയും മയിൽപ്പീലിയും ചാർത്തി കൈകകളിൽ അംശവടിയും പിടിച്ച് അനുഗ്രഹിക്കുമ്പോൾ അയാള് ചിന്തിക്കുന്നത് സ്വർഗത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ താനെന്നാണ്.
മിഥ്യയാണെങ്കിലും സത്യമെന്ന് അയാൾ പറയും. കേൾക്കുന്നവൻ സത്യമെന്നും കരുതും.
മനുഷ്യനും ജീവജാലങ്ങളും കോട്യാനുകൊടി ജീവന്റെ പരമാണുക്കളെ വഹിച്ചുകൊണ്ടുനടക്കുന്ന തുഴയുന്ന ഒരു കെട്ടുവള്ളം പോലെയാണ്. ദൈവത്തിനും സൃഷ്ടിക്കുമിടയിൽ ദൃഷ്ടിഗോചരമല്ലാത്ത അനേക പദാർഥങ്ങൾ ഉണ്ട്. അവകളിൽ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. നാമെല്ലാം വിഭിന്നങ്ങളായ പദാർഥങ്ങൾകൊണ്ട്(മാംസം, എല്ലുകൾ, ഞരമ്പുകൾ) സൃഷ്ടിക്കപ്പെട്ട ഒരോ റോബോട്ടുകളാണ്. ഇതെല്ലാം സൃഷ്ടിച്ചവനെ ശാസ്ത്രജ്ഞനായ ദൈവമെന്നു വിളിച്ചോളൂ. ഇല്ലെങ്കിൽ ദൈവത്തെ പ്രീതിപ്പെടുത്തുവാൻ നിത്യമെന്ന് പറഞ്ഞുകൊള്ളൂ. അതീന്ദ്രിയങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ നിത്യതയിലും എത്ര സത്യമുണ്ട്?
നാം ഓരോരുത്തരും കംമ്പ്യൂട്ടറിലെ ബൈനറിതത്ത്വങ്ങളായ റാമിനു (Ram) തുല്ല്യമാണ്. കമ്പ്യൂട്ടറിനുള്ളിലെ ഡേറ്റാപോലെ മനുഷ്യനുള്ളിലും അറിവിന്റെ ഫയലുകൾ അടുക്കിവെച്ചിട്ടുണ്ട്. കാണപ്പെടാത്ത എതോ ശക്തിവിശേഷങ്ങളായ ചൈതന്യം മനുഷ്യശരീരത്തിൽ ഒളിഞ്ഞിരുപ്പുണ്ട്. കുഞ്ഞായിരിക്കുമ്പോൾമുതൽ ഒർമ്മകളായി തലച്ചോറിൽ കുടിവാസം ഉണ്ട്. തലച്ചോറിൽ ശേഖരിച്ചുവെച്ചിരിക്കുന്ന വിചാരങ്ങൾ മുഴുവനും നമ്മുടെ സ്വന്തമല്ല. ഒന്നിന് പുറകെ ഒന്നായി നമ്മിലുള്ള ചൈതന്യം ചിന്തകളായി രൂപാന്തരം ഭാവിക്കുന്നു.
നമുക്ക് യുക്തമെന്നു തോന്നുന്ന അറിവ് ആ പാനപാത്രത്തിൽനിന്നും സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യാം. വൈദ്യുതി നിലച്ചാൽ കമ്പ്യൂട്ടറിനുള്ളിലെ മെമ്മറിയും നിലയ്ക്കും. കംപ്യൂട്ടറുകൾ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നുവെങ്കിൽ മനുഷ്യൻ സ്വാഭാവികമായ പ്രകൃതിയുടെ ശക്തികിരണങ്ങളിൽ പ്രവർത്തിക്കുന്നു. നാം അതിനെ ആത്മാവെന്നു വിളിക്കുന്നു. ആത്മാവെന്നു പറയുന്നതും വൈദ്യുദിപോലെ ശൂന്യമാണ്. നിരത്തി വെച്ചിരിക്കുന്ന മനുഷ്യനിലെ അറിവുകൾ നിന്നുപോയാൽ ഈ ചൈതന്യം നമ്മിൽനിന്ന് വിട്ട് മറ്റൊരിടത്ത് കുടിയേറുമെന്ന് വേദശാസ്ത്രികൾ തർക്കിക്കുന്നു. തെറ്റെന്നു യുക്തിയുള്ളവൻ പറയും. ശരിയോ തെറ്റോ? മരണത്തിനുശേഷം ആരും ആ ചൈതന്യത്തിൽ ജീവിക്കുന്നില്ല. ഈ ആത്മാവെന്ന ചൈതന്യത്തിന് വെറും കളിക്കാനുള്ള കളിപ്പാട്ടമാണ് നമ്മുടെ ശരീരം.
ജനിച്ചുവീണ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഇന്ന് നമുക്കില്ല. ജീവിതയാത്രയിൽ പലതും മറന്നുപോവും. ഇന്ന് നമ്മുടെയുള്ളിൽ കാണുന്നതും നാളെ ഉണ്ടായിരിക്കുകയില്ല. ബുദ്ധിയിലും പെരുമാറ്റത്തിലും മാറ്റം വരും. അതുകൊണ്ടാണ്, മരണകരമായ അപകടത്തിൽനിന്ന് കഷ്ടി രക്ഷപ്പെടുന്നവർ വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാവുന്നത്. അറിവ് ഒന്നായിരുന്നത് വീണ്ടും പൂജ്യമാകാം.
ഓരോ ഖണ്ഡികയിലും ആശയങ്ങൾ നിറഞ്ഞിരിക്കുന്ന ജോസെഫിന്റെ ഈ കമെന്റ് പലതവണ വായിച്ചു. "നമ്മുടെ അറിവ് പൂജ്യമാകുമ്പോഴാണ് ഒരു ശതമാനക്കാർ പറ്റിപ്പുമായി രംഗത്ത് വരുന്നത്." ഇതിന് തെളിവായി എന്തുമാത്രം ഉദാഹരണങ്ങളാണ് അനുദിനം നമ്മെ തേടിവരുന്നത്. അമ്പലത്തിൽ പോകാൻ, കല്യാണത്തിനു പോകാൻ, ചന്തയിൽ പോകാൻ ദൂരെയാത്രക്ക് ഒക്കെ വെവ്വേറെ വണ്ടികൾ ഉള്ള, അലക്കിത്തേച്ചു ഗൾഫ് സെന്റും പൂശി നടക്കുന്ന ഒരു 'സാറി'നെ അറിയാം. രാത്രിയിൽ അങ്ങേർക്ക് ഉറക്കം കുറവാണ്. അയല്ക്കാരന്റെ അതിരിലെ സർവെക്കല്ലു മാന്തിയെടുത്ത് രണ്ടടി അപ്പുറത്തേയ്ക്ക് കുഴിച്ചിടുകയാണ് ജോലി. "നാമെല്ലാം ഈ ലോകത്തിലെ ക്ഷണികങ്ങളായ യാത്രക്കാർ മാത്രം." എന്ന് ജോസഫ് മാത്യു അയാളോട് പറഞ്ഞാൽ തിരിയുമോ. ഈ പറഞ്ഞ യോഗ്യന്റെ അധികം മാറിയല്ലാതെ മറ്റൊരു സാറ്, അസ്സൽ സ്കൂൾ സാറ്, കുറെക്കാലം മുമ്പ് അയൽക്കാരൻ കൂലിപ്പണിക്കാരന്റെ ഇമ്മിണി സ്ഥലം കെട്ടിയെടുത്താണ് സ്വന്തം വീട്ടിലേയ്ക്ക് വണ്ടി കേറ്റാൻ വഴിയുണ്ടാക്കിയത്. "എടാ ചെറ്റേ, ഇന്ന് രാത്രിക്ക് ഞാൻ നിന്റെ ആത്മാവിനെ തിരിച്ചെടുത്താൽ നിന്റെ പുത്തൻ വഴികൊണ്ട് നിനക്കെന്തു ഗുണം?" എന്ന് ദൈവം ചോദിക്കുന്നത് അയാള് കേട്ടില്ല. ഒരു വണ്ടി പോലും പുത്തൻ വഴിയേ ഉരുട്ടുന്നതിനു മുമ്പ് അയാളെ വിളിച്ചു. പോകാതിരിക്കാൻ പറ്റുമോ? ജോസഫ് എഴുതിയതുപോലെ "അതുകൊണ്ടാണ്, മരണകരമായ അപകടത്തിൽനിന്ന് കഷ്ടി രക്ഷപ്പെടുന്നവർ വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാവുന്നത്. ഉണ്ടായിരുന്നത് എല്ലാം വീണ്ടും പൂജ്യമാകാം" എന്ന് ഇവന്മാരെ ഓർമ്മിപ്പിക്കാനുള്ള ദുർഗതി എനിക്കുണ്ടായി. ഒന്നും മനസ്സിലാക്കാനുള്ള സുബുദ്ധി അവർക്ക് ഇല്ലാതെപോയി എന്നത് 100% സത്യമായിത്തീർന്നു.
എന്താണ് സ്നേഹം?
എന്താണ് സ്നേഹം?
യേശു എവിടെ എന്ന ചോദ്യം ഇതിനു മുമ്പുള്ള എല്ലാ വിഷയങ്ങളെയുംകാൾ കൂടുതൽ താത്പര്യത്തോടെ ചർച്ചചെയ്യപ്പെട്ടു. യേശുവിനെ സ്നേഹിക്കുന്നവർ അന്വേഷിക്കുന്നത് ഒരു മതസ്ഥാപകനെയോ അത്ഭുതപ്രവർത്തകനെയൊ ദൈവപുത്രനെയൊ അല്ല, മറിച്ച്, സ്നേഹത്തിന്റെ അര്ത്ഥം പറഞ്ഞും കാണിച്ചും തരുന്ന ഗുരുവിനെയാണ്. അന്വേഷിക്കുന്നവർ, ജാതിമതഭേദമെന്യേ, അവനെ കണ്ടെത്തുമെന്നത് സംശയമറ്റ കാര്യവുമാണ്.
http://shalomtv.tv/media- gallery/mediaitem/178- gurucharanam-subhodam
അപ്പോൾ കാതലായ സത്യം സ്നേഹം തന്നെയാണ്. എന്നാൽ ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെടുന്നതും സ്നേഹം തന്നെ. അത് ഏതെല്ലാം വിധത്തിൽ എന്നും എങ്ങനെ യാഥാർഥ സ്നേഹത്തെ തിരിച്ചറിയാം എന്നും പറഞ്ഞുതരുന്ന ഒരു ഗുരുവിനെ അല്പസമയം കേട്ടിരിക്കാൻ താത്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. വൃഥാവിലാവില്ല.
സ്നേഹം സുബോധമാണ്.
സ്നേഹത്തെപ്പറ്റി എഴുതാൻ എനിക്കർഹതയില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. കാരണം, ഞാൻ സ്നേഹിച്ചിട്ടില്ലെന്ന സംശയം എന്നെ വല്ലാതെ മഥിക്കുന്നുണ്ട്. ഞാനെപ്പോഴും സ്നേഹിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട്, ഒരു ഗുരുവിന്റെ വാക്കുകള കടമെടുത്ത് സ്നേഹത്തെപ്പറ്റി എന്തെങ്കിലും എഴുതാനാണ് എനിക്കിഷ്ടം.
ഞാൻ സൂചിപ്പിച്ച വീഡിയോ ക്ലിപ്പ് ശ്രദ്ധിക്കാത്തവർക്ക് ഇത് ഒരുപകാരമാവുകയും ചെയ്യും. വാക്കിനു വാക്കല്ല, സംഗ്രഹിച്ചും എന്റേതായ ധ്വനി കൊടുത്തും എഴുതുകയാണ്.
കുത്തഴിഞ്ഞ നിഘണ്ടു പോലെ നിറയെ പദങ്ങൾ ചിതറിവീണ ഒരു ലോകത്തിൽ ഏതെങ്കിലുമൊരു പദം മാത്രം തിരഞ്ഞെടുക്കാൻ ദൈവം ആവശ്യപ്പെട്ടാൽ ഏതു പദമായിരിക്കും ഇങ്ങൾ തിരഞ്ഞെടുക്കുക?
ജീവിതത്തിന്റെ പാതിയോളമെങ്കിലും നടന്ന എതോരാൾക്കുമറിയാം, ആ വാക്ക് സ്നേഹം ആയിരിക്കും. മറ്റു പദങ്ങളൊക്കെ അപ്രസക്തമാണ്. കാരണം, ജീവിതം ഏതർത്ഥത്തിലെടുത്താലും സ്നേഹത്തിനു വേണ്ടിയുള്ള അലച്ചിലാണ്. സ്നേഹാന്വേഷണങ്ങളുടെ സമുച്ചയമാണ് ഓരോ ജീവിതവും. നാമറിയുന്നവരെല്ലാം രണ്ടേ രണ്ടു തരത്തിൽ പെടുന്നവരാണ് - നമുക്ക് സ്നേഹം തന്നവരും സ്നേഹം നിഷേധിച്ചവരും.
യേശു പറഞ്ഞിട്ടുള കഥകളിൽ ആരും മറക്കാത്ത ഒന്ന് ധൂർത്തപുത്രന്റേതാണ്. മാതാപിതാക്കളുടെ സ്നേഹത്തെയും വീട്ടിലെ മുഷിപ്പിക്കുന്ന ദിനചര്യകളെയുംകാൾ രസിപ്പിക്കുന്ന ചങ്ങാതിമാരുടെ കൂട്ടും അഹ്ലാദോല്ലാസങ്ങളും അയാളെ ആകർഷിക്കുന്നു. എന്നാൽ കഥയുടെ അവസാനമാകുമ്പോൾ അവന്റെ ജീവിതത്തിലെ ഒരു ക്ഷാമകാലത്തെക്കുറിച്ച് ക്രിസ്തു പറയുന്നു. സൂക്ഷിച്ചു നിരീക്ഷീച്ചാൽ അത് സ്നേഹത്തിന്റെ ക്ഷാമകാലമാണെന്ന് കാണാം. പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും തനിക്കു തിന്നാൻ കിട്ടിയിരുന്നെങ്കിൽ എന്നാണു ആ ചെറുപ്പക്കാരൻ കൊതിക്കുന്നത്.
സുഭിക്ഷമായ ഭക്ഷണം, അനുഭവിച്ചിരുന്ന അയാൾക്ക് ഇപ്പോൾ ഭക്ഷണമെന്നു തോന്നിക്കുന്ന എന്തെങ്കിലും കിട്ടിയാൽ മതിയെന്നുണ്ട്. അളവറ്റ സ്നേഹം അനുഭവിച്ചിരുന്ന അയാൾക്ക് ഇപ്പോൾ സ്നേഹമെന്നു തോന്നിക്കുന്ന എന്തെങ്കിലും കിട്ടാനുള്ള കൊതിയായി യേശു നമുക്കത് കാട്ടിത്തരികയാണ്. പക്ഷേ, അയാൾക്ക് തവിടുപോലും കിട്ടിയില്ല.
ചുറ്റും നോക്കിയാൽ, സ്നേഹത്തിന്റെ പതിരുപോലുമല്ലാത്ത എത്രയെത്ര ചൂണ്ടകളാണ് മനുഷ്യരെ കോർത്തെടുക്കുന്നത്. മരണവെപ്രാളത്തിലാകുംവരെ അവരത് തിരിച്ചറിയുന്നില്ല. അതുപോലെ കഥയിലെ ധൂർത്തപുത്രൻ തന്റെ അപ്പന്റെ വിരുന്നുമേശയെപ്പറ്റി ഓര്ക്കുന്നു. അവിടെയാകട്ടെ ദാസര് പോലും സമൃദ്ധമായി ഭക്ഷിക്കുന്നു. ഇവിടെയാണ് യേശു നമുക്കൊരു പ്രധാന പാഠം പറഞ്ഞുതരുന്നത്. ദാസർപൊലും സമൃദ്ധമായി ഭക്ഷിക്കുന്ന ഊട്ടുമേശ - അത് ഉപാധികളില്ലാത്തെ സ്നേഹത്തിന്റെ പ്രതീകമാണ്. തന്റെ അനുയായികളോ യഹൂദരോ റോമാക്കാരോ അത്തരമൊന്നിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. കേട്ടിരുന്നതൊക്കെ തങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കുന്നവരെ രക്ഷിക്കുന്ന അധികാരികളെപ്പറ്റിയും, താൻ പറയുന്നത് ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ നല്കുന്ന ദൈവത്തെപ്പറ്റിയും മാത്രമായിരുന്നു. ഇനിയാണ് വേദപുസ്തകത്തിലെ ഏറ്റവും സുന്ദരമായ വാക്യം: അപ്പോളവന് സുബോധമുണ്ടായി. അഗാധമായി ഞാൻ സ്നേഹിക്കപ്പെടുന്നു എന്ന അറിവാണ് യേശുവിനെ സംബന്ധിച്ചിടത്തോളം ആ സുബോധം. അതുണ്ടായവൻ പിന്നീട് ഇടറിപ്പോവില്ല. പലപ്പോഴും സ്ത്രീകളാണ് ഇത്തരം സുബോധത്തിനുള്ള മിനിത്തങ്ങളാവുന്നത്. എത്രയോ തവണ നാം കാണുന്നു, എല്ലാവിധത്തിലും തന്നെ പീഡിപ്പിക്കുകയും തള്ളിപ്പറയുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന പുരുഷൻ എവിടെനിന്നോ കേൾക്കാനിടവരുന്നു - അവൾ പറഞ്ഞതായിട്ട് - ഇല്ല, എനിക്ക് വേറൊരാളെ വേണ്ടാ, അദ്ദേഹം എന്നെ എന്ന് തിരികെ വിളിക്കുന്നോ, അന്ന് ഞാൻ ചെന്ന് അയാളെ എന്റെ സ്വന്തമാക്കും, എന്ന്. അത് കേൾക്കുമ്പോൾ അവനു സുബോധമുണ്ടായെങ്കിൽ അവൻ വാവിട്ടു കരയും, അവളെ സ്നേഹപൂർവ്വം, ആരാധനയോടെ തിരിച്ചു വിളിക്കും, മാപ്പപേക്ഷിക്കും, നഷ്ടപ്പെട്ടിട്ടു തിരികെക്കിട്ടിയ നിധിപോലെ കാത്തു സൂക്ഷിക്കും.To come to one's right senses means to realize that one has been passionately loved.

സ്വന്തം സ്നേഹത്തെ പുനഃപരിശോധിക്കുക ഓരോരുത്തരുടെയും കടമയാണ്. നേതി, നേതി (ഇത് സ്നേഹമല്ല, ഇത് സ്നേഹമല്ല) എന്നല്ലാതെ സ്നേഹത്തെപ്പറ്റി എന്തെങ്കിലും പറയാൻ അവകാശമുള്ളവരല്ല നാം എന്ന തിരിച്ചറിവ് അപ്പോഴുണ്ടാകും.
താനെപ്പോഴാണ് സത്യത്തിൽ സ്നേഹിചിട്ടുള്ളതെന്നു ഓരോരുത്തരും ദൈവത്തെ സാക്ഷി നിറുത്തി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഒരേപോലെ നാം കാണുന്ന പലതും ഒന്നാണെന്നുള്ള വിചാരം വലിയ തെറ്റിധാരണയാകം. യോഹന്നാന്റെ സുവിശേഷത്തിൽ ഇരുപത്തിയൊന്നാം ആദ്ധ്യായത്തിന്റെ ഒടുവിൽ ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. പത്രോസിനോട് യേശു ചോദിക്കുകയാണ്, ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെന്നു അയാൾക്ക് നല്ല തീര്ച്ചയുണ്ട്. എന്നാൽ ആ സ്നേഹത്തിൽ, ഒന്നാമനാകാനുള്ള തൃഷ്ണയില്ലേ? യേശു തന്നെ വിശ്വസിക്കുന്നു എന്നയഹങ്കാരമില്ലേ? മറ്റാരെയും തന്നോളം അടുപ്പിക്കരുതെന്ന ഒളിപ്പിച്ച ആഗ്രഹമില്ലേ? അങ്ങനെ പലതുമില്ലേ? യേശു ചോദ്യം ആവർത്തിക്കുന്നു. ശിമയോൻ ചഞ്ചലിതനാകുന്നു. എന്നാലും വിട്ടുകൊടുക്കുന്നില്ല. തന്റെ സ്നേഹം ഉറച്ചതാണെന്നുതന്നെ വാശിയോടെ പറയുന്നു. ചോദ്യം മൂന്നാമതും കേൾക്കുമ്പോൾ, അയാളുടെ ചങ്കിടിയുന്നു. നിർവ്യാജമാണോ തന്റെ സ്നേഹം? തന്റെ സ്നേഹത്തിൽ വളരെയധികം ഹുങ്കുണ്ടെന്നും അതിൽ തൻകാര്യം മുന്നിട്ടുനില്ക്കുന്നുവെന്നും തിരിച്ചറിയുന്ന പത്രോസ് വാവിട്ടു കരയുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ നുണകൾ സ്നേഹത്തിന്റെ മറവിൽ നടക്കുന്നു എന്ന് നമ്മളും അറിയണം; അന്യരുടെ ജീവിതത്തിലല്ല, നമ്മൾ ഓരോരുത്തരുടെയും അനുദിനജീവിതത്തിൽ. ഒരുദാഹരണം ഫാ. കട്ടിക്കാട് എടുത്തു പറയുന്നത് ഇതാണ്. തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന മകൾ ഒരു പ്രണയത്തിൽ ചെന്ന് വീഴുന്നു. തങ്ങളെ വകവയക്കാത്ത തന്നിഷ്ടം എന്ന കാരണം പറഞ്ഞ് അവർ അവളോട് - നീ ഇനി ഞങ്ങളുടെ മകളല്ല എന്ന് അന്ത്യശാസനം കൊടുക്കുന്നു. അവളോടുള്ള സ്നേഹം അവർക്ക് നിലനിൽക്കുന്ന ഒരു സ്വഭാവമായിരുന്നോ, അതോ വെറും ഒരു വികാരമായിരുന്നോ?
ഉപാധികളുള്ള സ്നേഹത്തിന് യഥാർത്ഥത്തിൽ ഇഷ്ടം എന്നേ പറയാനാവൂ. ഇഷ്ടത്തിന് ഉപാധികളുണ്ട്. അവ ഇല്ലാതായാൽ ഇഷ്ടം പിന്നെയില്ല. സ്നേഹമാകട്ടെ നിരുപാധികമാണ്. അത്തരം സ്നേഹമാണ് തന്റെ പിതാവായ ദൈവത്തിന്റേത്, അത്തരം സ്നേഹമാണ് തന്റേത് എന്നതായിരുന്നു യേശുകൊണ്ടുവന്ന പുതിയ സന്ദേശം. തന്റെ ശിഷ്യർക്കെന്നപോലെ നമുക്കും അത് മനസ്സിലായിട്ടുണ്ടോ എന്നതാണ് നമ്മെ ശല്യപ്പെടുത്തേണ്ട ചോദ്യം. ഉടമ്പടികളുള്ള ഒരനുഭവത്തെയും വിളിക്കേണ്ട പേര് സ്നേഹമെന്നല്ല. ഇത്രയുമാകുമ്പോൾ നമ്മൾ ശരിക്കും പരുങ്ങുന്നുണ്ട്.
എന്നാൽ ഇനി വരുന്നത് നമ്മെ ആത്മനിന്ദയിൽ മുക്കും. ഗുരു പറയുന്നു. ഒരിലയെ സ്നേഹിക്കുന്നവൻ അത് നില്ക്കുന്ന ചില്ലയെയും ചില്ല നില്ക്കുന്ന തായ്ത്തടിയെയും സ്നേഹിക്കണം. അവയ്ക്കാഹാരം തേടുന്ന അതിന്റെ വേരുകളെയും സ്നേഹിക്കണം. അല്ലെങ്കിൽ ഇലയോടുള്ള സ്നേഹം വ്യാജമാണ്. കാരണം, ആ ഇലയെ രൂപപ്പെടുത്തിയത് ഇവയെല്ലാം കൂടിയാണ്. അവയെ മാറ്റി നിറുത്തിയാൽ ഇലയില്ല. നിങ്ങളുടെ മകൾ/മകൻ ചെന്നുകയറിയ കുടംബത്തെ, അതിലെ അംഗങ്ങളെ നിങ്ങളുടെ സ്നേഹത്തിൽ ഉൾപ്പെടുത്താനാവില്ലെങ്കിൽ അവളോടുള്ള/അവനോടുള്ള സ്നേഹം സ്നേഹമല്ല എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരും മുഖം കുനിക്കില്ലേ? എന്റെ മുഖം കുനിഞ്ഞുപോകുന്നു. എനിക്കെന്റെ ഭാര്യയെ ഇഷ്ടമാണ്, എന്നാൽ അവളുടെ വീട്ടുകാരെ സഹിക്കാനാവില്ല എന്ന് പറയുന്നവർ ചുരുക്കമല്ലല്ലോ? മനുഷ്യൻ പറയുന്ന ഒരു പുരാതന നുണയുടെ പേരാണ് സ്നേഹം. Love is the most ancient lie. അതങ്ങനെയല്ല എന്ന് തെളിയിക്കാൻ നമുക്കാവുന്നെങ്കിൽ മാത്രമേ സ്നേഹത്തെപ്പറ്റി സംസാരിക്കാൻ നമുക്കർഹതയുള്ളൂ. അതിനുള്ള ഒരേയൊരു വഴി എന്തെന്ന് യേശുതന്നെ പറഞ്ഞു തരുന്നുണ്ട്. നീ അഗാധമായി സ്നേഹിക്കപ്പെടുന്നുണ്ട് എന്ന സുബോധത്തിൽ എത്തിച്ചേരുക. അതൊരു വെളിച്ചമാണ്. അത് കിട്ടുന്നവർക്ക് മാത്രമേ എന്ത് ദുരന്തം വന്നുപിണഞ്ഞാലും സ്നേഹത്തിന്റെ ഉറവിടത്തോട് ചേർന്നു നിൽക്കാനുള്ള കരുത്തുണ്ടാവൂ.
ഒരുദാഹരണം പറയുന്നതിതാണ്. പൂന്താനം. നോക്കിയിരുന്നു, നോക്കിയിരുന്ന് അദ്ദേഹത്തിന് വാർദ്ധക്യത്തിൽ ഒരു കുഞ്ഞുണ്ടാവുന്നു. കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷിക്കാൻ പോകുന്നു. പൂജാരിയായിരുന്നതിനാൽ ധാരാളം ഇല്ലങ്ങളിൽ നിന്ന് സ്നേഹിതരെ വിളിച്ചിട്ടുണ്ട്. നടപ്പനുസരിച്ച്, വരുന്നവർ രാത്രിതങ്ങും. അവർക്കൊക്കെ മുഷിഞ്ഞ വസ്ത്രം കഴുകാനുണ്ടാവും. അങ്ങനെയുള്ളവ ഓരോരുത്തരും കൊണ്ടുപോയി എറിഞ്ഞ മുറിയിൽ കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ടില്ല. മേൽക്കുമേൽ വന്നുവീണ തുണികൾക്കടിയിൽ പെട്ട് ശ്വാസംമുട്ടി കുഞ്ഞു മരിക്കുന്നു.
അത്രയും വലിയ ഒരാഘാതത്തിൽ പെട്ടയാൾ ദൈവവുമായി വീണ്ടും സന്ധിയിലാവുമെന്നു കരുതാനാവുമോ? എന്നിട്ടും പുത്രനഷ്ടത്തിന്റെ വേദന ഇറ്റു കുറഞ്ഞപ്പോൾ, അതായത്, അദ്ദേഹത്തിന് സുബോധം വീണ്ടുകിട്ടിയപ്പോൾ, അദ്ദേഹമെഴുതിയ വരികൾ ഇങ്ങനെ:
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികളെന്തിനു വേറേ?

സ്വന്തം സ്നേഹത്തെ പുനഃപരിശോധിക്കുക. നേതി, നേതി എന്നല്ലാതെ സ്നേഹത്തെപ്പറ്റി എന്തെങ്കിലും പറയാൻ അവകാശാമുള്ളവർ ആരുണ്ട്?
എന്താണ് ധ്യാനം? ധ്യാനംതന്നെയാണ് പ്രാർത്ഥന

അഹംബോധത്തിൽ നിന്ന് ആത്മബോധത്തിലേയ്ക്ക് എത്തിച്ചേരാനുള്ള ഏക മാർഗ്ഗം ധ്യാനമാണ്. മാനസാന്തരം എന്ന് ക്രിസ്തു പേരിട്ട ഈ അനുഭവമാണ് നമുക്കില്ലാത്തത് - ഒരു പക്ഷേ, അന്ധവിശ്വാസിയായ ഒരു ക്രിസ്ത്യാനിക്കും ഇല്ലാത്തത്. അതുകൊണ്ടാണ് നമ്മൾ ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ വിശ്വാസികളും മതത്തിന് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. അടിമപ്പണി ഒരുവിധത്തിൽ സുഖവും സ്ഥിരതയും തരുന്നതിനാൽ സ്വന്തം അസ്തിത്വത്തിന്റെ ഉത്തരവാദിത്തം ഉൾക്കൊള്ളുന്ന സ്വാതന്ത്ര്യത്തെ സാധാരണ വിശ്വാസി ഒരിക്കലും ആഗ്രഹിക്കുന്നില്ല. വാസ്തവത്തിൽ നമ്മൾ ഗഹനമായി ചർച്ച ചെയ്യേണ്ട ഏക വിഷയം ധ്യാനമാണ്. നമ്മൾ ധ്യാനിക്കുന്നവരാകുമ്പോൾ ശണ്ഠകളെല്ലാം തന്നെ അനാവശ്യമായിക്കൊള്ളും. അതുകൊണ്ട് ആദ്യം നമുക്ക് മാനസാന്തരപ്പെടാം.
നിങ്ങൾക്ക് ധ്യാനം എന്തെന്നറിയാമോ, ധ്യാനം നിങ്ങൾക്ക് ആവശ്യമാണോ എന്ന് എങ്ങനെ നിശ്ചയിക്കാം? അതിന്, ഓരോ ജീവിതകർമ്മത്തിലും നിങ്ങളുടെ മനസ്സ് സ്വസ്ഥമാണോ എന്നന്വേഷിച്ചാൽ മാത്രം മതി. ധ്യാനിക്കാനറിയാവുന്നവന് സ്വന്തം മനസ്സിനെ എളുപ്പത്തിൽ സ്വസ്ഥമാക്കാനറിയാം. എങ്ങനെ? ഈ ചോദ്യം, എന്താണ് ധ്യാനം എന്ന ചോദ്യം തന്നെയാണ്.
നിങ്ങളുടെ ജീവിതമാണെന്ന് നിങ്ങൾ കരുതുന്നതിനുവേണ്ടി നിങ്ങളുടെ ജീവിതമല്ലാത്ത പലതും ചെയ്യേണ്ടിവരുന്നെങ്കിൽ നിങ്ങൾ ധ്യാനനിരതനല്ല. എല്ലാ ഉടയാടകളും അഴിച്ചു കളഞ്ഞാൽ ആരാണോ നിങ്ങൾ എന്നറിയുകയും അതേ സമയം നിങ്ങളല്ലാത്ത ഒരാളായി അഭിനയിക്കേണ്ടിവരികയും ചെയ്യാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് ധ്യാനിക്കാനറിയില്ല. അരുതാത്തതെന്നും ഒഴിവാക്കേണ്ടതെന്നും നിങ്ങൾക്കറിയാവുന്ന പലതും അനിവാര്യമായി ചെയ്യേണ്ടിവരുന്ന ഒരു സാഹചര്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ, ധ്യാനമെന്തെന്ന് നിങ്ങൾ മനസിലാക്കിയിട്ടില്ല. നിങ്ങൾ ചെയ്യുന്നത് എന്തുമാകട്ടെ, - കിള, കുളി, വായന, വണ്ടിയോടിക്കൽ, അലക്ക്, ഭക്ഷണമുണ്ടാക്കൽ, കൃഷിപ്പണി, വഴി തൂപ്പ്, പ്രസവം, അദ്ധ്യയനം എന്ന് തുടങ്ങി എന്തും - അത് ചെയ്യുന്ന നേരത്ത്, അത് നിങ്ങളുടെ ജീവിതമാണെന്ന് ബോധ്യമുണ്ടെങ്കിൽ അത് ധ്യാനം നിങ്ങളുടെ ജീവിതത്തെ ധന്യമാക്കുന്നു എന്നതിന്റെ തെളിവാണ്. പ്രകൃതിസഹജമായ അടക്കത്തിലൂടെ ജീവിതത്തെ സുന്ദരമാക്കുന്നത് ധ്യാനമാണ്. മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും അകന്നു നിൽക്കുന്നവർക്ക് ധ്യാനമൊരിക്കലും കൈവരില്ല. കാരണം, തന്നെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ശരിയായ ധാരണയുണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്നതാണ് ധ്യാനം.
തസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That) എന്നാണ് ആത്മപൂജോപനിഷത്തിലുള്ളത്. എല്ലാ സത്തിന്റെയും സത്തായ, പരമമായ സത്തയെയാണ് 'തത്' എന്ന് ഇവിടെ പറയുന്നത്. ആ ശബ്ദത്തോട് സംബന്ധിക പ്രത്യയം ചേർന്നുണ്ടാകുന്ന വിഭക്തി രൂപമാണ് തസ്യ. അതിന്റെ എന്നർത്ഥം. അപ്പോൾ, അതിന്റെ അനുസ്യൂതമായ സാന്നിദ്ധ്യബോധമാണ് ധ്യാനം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അത് (തത്) എല്ലായ്പ്പോഴും എല്ലാത്തിലും പ്രഥമസ്ഥാനത്തു നിൽക്കുന്നു എന്ന ചിന്താശീലം. അഹംബോധത്തെ ഓരോ തവണയും മനസ്സറിഞ്ഞ് മാറ്റി നിറുത്തിക്കൊണ്ട്, തല്സ്ഥാനത്ത് പരമമായ സത്തയെ പ്രതിഷ്ഠിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നത് മാത്രമാണ് അതിലേയ്ക്കുള്ള ഒരേയൊരു വഴി. പ്രവൃത്തിപഥത്തിൽ അതുതന്നെയാവും ലക്ഷ്യവും.
കർമ്മങ്ങളെ നിയന്ത്രിക്കുന്നത് ചിന്തയാണ്. ഞാൻ ഈ പ്രവൃത്തി ചെയ്യുന്നു എന്ന ഭാവത്തെയാണ് ഗീത കർമ്മമെന്നു പറയുന്നത്. ഞാനല്ല അത് ചെയ്യുന്നത്, അതൊക്കെ അങ്ങനെയങ്ങ് സംഭവിക്കുകയാണ് എന്ന ഭാവത്തിൽ അതിനെ കാണാനാകുന്നതാണ് അകർമ്മം. അകർമ്മത്തിൽ അഹം മാറ്റിനിറുത്തപ്പെടുന്നു. ചിന്തയുടെ കാർമ്മികൻ അഹംബോധമാണ്. ഇത്രടം വരെ നമുക്കൊന്നും മാറ്റാനാവില്ല. എന്നാൽ കർമ്മങ്ങളുടെ ഗുണഭോക്താവ് അഹമായിരിക്കണം എന്ന സ്വാഭാവികമായ സ്വാർഥതാത്പര്യത്തിൽ മനസ്സറിഞ്ഞ് തിരുത്തൽ വരുത്തി, അഹത്തെ അവിടെനിന്നു തുരത്താൻ നമുക്ക് സാധിക്കും. മാറ്റമില്ലാത്ത ഒരു കേന്ദ്രം നമുക്കുള്ളിലുണ്ടെന്നും, ഞാൻ അതാണെന്നും മനസ്സിന്റെ ചാഞ്ചല്യങ്ങൾ അതിനെ ബാധിക്കുന്നില്ലെന്നും ഉള്ള അവബോധമാണ് നിതാന്തമായ ശാന്തിയിലേയ്ക്കുള്ള മാർഗ്ഗം. ഈ കേന്ദ്രത്തെ മറക്കാനിടവരുത്തുന്നത് അഹത്തിന്റെ തിക്കിക്കയറ്റമാണ്. ശ്രദ്ധ യഥാർത്ഥ സത്തയിൽ കേന്ദ്രീകരിക്കുമ്പോൾ അഹത്തിനു അർത്ഥമില്ലാതായിത്തീരുന്നു. ഈ ശ്രദ്ധയാണ് ധ്യാനം എന്ന് പറയുന്നത്. അപ്പോൾ, ചിന്തയും കർമ്മവും തുടങ്ങുന്നത് അഹത്തിലാണെങ്കിലും, അവയുടെ പരിസമാപ്തി പരമമായ സത്തയിൽ ആയിരിക്കും. എല്ലാ അർത്ഥത്തിലും സ്വാർത്ഥത വെടിഞ്ഞ ജീവിതരീതി എന്നേ ഇതിനർത്ഥമുള്ളു. ധ്യാനം എന്തെന്ന് വിശദീകരിക്കാൻ സാങ്കേതികമായ വാക്കുകളുടെയോ വിദ്യകളുടെയോ ആവശ്യമില്ല. മനസ്സിനെ ശുദ്ധീകരിക്കാനുള്ള താത്പര്യം, അഭിവാഞ്ച, മാത്രമാണ് വേണ്ടത്. ഇത്ര സമയത്തേയ്ക്ക്, ഒരു സവിശേഷ രീതിയിൽ ശരീരത്തിന്റെ നിലയുറപ്പിച്ചിരുന്ന്, ഇന്ന വിഷയത്തിൽ കേന്ദ്രീകരിച്ച്, ഇന്നയിന്ന മന്ത്രങ്ങൾ ഉരുവിട്ട് എന്നൊക്കെയുള്ള നിബന്ധനകൾ ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ധ്യാനം. അത് പഠിച്ചെടുക്കാൻ ഒരു കോഴ്സിന്റെയും ആവശ്യമില്ല. ചിന്തയേയും പ്രവൃത്തിയേയും നിരന്തരം നിയന്ത്രിക്കുന്ന ഒരു സ്വാഭാവികതയായി മാറാത്ത ഒരു പരീക്ഷണവും ധ്യാനമല്ല.
ശരീരത്തെ നമ്മൾ ദിവസേന പലതവണ കഴുകി ശുദ്ധീകരിക്കാറുണ്ട്. അതുപോലെയൊരു ശുദ്ധീകരണം മനസ്സിനും ആവശ്യമാണ്. ശരീരത്തിൽ പൊടിയും അഴുക്കുമെന്നപോലെ മനസ്സിലും അശുദ്ധികൾ - അസൂയ, അഹങ്കാരം, വെറുപ്പ്, പക തുടങ്ങിയവ - വന്നു നിറഞ്ഞുകൊണ്ടിരിക്കും. അതിന്റെ ലക്ഷണങ്ങളാണ് പിരിമുറുക്കങ്ങളും അസ്വസ്ഥതകളും മറ്റും. ശരീരത്തെ കഴുകാൻ സോപ്പുപയോഗിക്കുന്നതുപോലെ ആത്മാവിനെ കഴുകാൻ വേണ്ടത് ശ്രദ്ധയാണ്. മേൽപ്പറഞ്ഞ ഓരോ തരം അശുദ്ധിയും ആത്മാവിൽ കളങ്കമായി തീരുംമുമ്പ് അതിനെ തിരിച്ചറിയുക, തല്ക്ഷണം അത് നീക്കംചെയ്യുക എന്ന ശീലമാണ് ഈ പറഞ്ഞ ശ്രദ്ധ.
എന്നാലും ധ്യാനം പരിശീലിക്കാൻ സഹായകരമാകുന്ന ചില കാര്യങ്ങളുണ്ട്. ശാന്തശീലരായ ആളുകളുടെ സഹവാസം, ഒച്ചപ്പാടിലാത്ത ചുറ്റുപാടുകൾ, തമോജന്യമായ മാംസാഹാരത്തെക്കാൾ സ്വാത്വികമായ സസ്യഭക്ഷണം, പ്രകൃതിയുമായുള്ള അടുപ്പം എന്നിവ അവയിൽ പ്രധാനമാണ്. ജീവിതലാളിത്യം > ഹൃദയലാളിത്യം > ധ്യാനം.
ഇന്ദ്രിയനിയന്ത്രണം അതിപ്രധാനമാണ്. അവയുടെ ഉപയോഗം എത്ര കുറയുന്നുവോ, അത്രയും കുറഞ്ഞിരിക്കും അയഥാർത്ഥമായ ബാഹ്യലോകവുമായുള്ള നമ്മുടെ ബന്ധം. അത്രയും കുറച്ച് അഴുക്കേ ഉള്ളിലേയ്ക്ക് കടന്നുവരൂ. ഒരുദാഹരണം പറയട്ടെ. നമ്മൾ ബസ്സിൽ യാത്ര ചെയ്യുന്നു. ഇരു വശങ്ങളിലും ആകർഷണീയമായ ചിത്രങ്ങളോടെ സ്വർണ്ണത്തിന്റെയും സിൽക്കിന്റെയും കാറിന്റെയുമൊക്കെ കൂറ്റൻ പരസ്യങ്ങൾ കണ്ണുകളെ ക്ഷണിക്കുന്നുണ്ടാവും. ഒരാൾക്കവയെ നോക്കുകയോ അവഗണിക്കുകയോ ചെയ്യാം. അവയെ ശ്രദ്ധിക്കുക വഴി നമ്മൾ അത്രയുമധികം അസത്യങ്ങളെ ഉള്ളിലേയ്ക്ക് കടത്തുകയാണ് ചെയ്യുന്നത്. പരസ്യങ്ങൾ പോതുവെതന്നെ തൊണ്ണൂറു ശതമാനം കള്ളമാണെന്നത് അഴുക്കിന്റെ വ്യാപ്തിയെ ശതഗുണീഭവിപ്പിക്കും. വായനയുടെയും സംഭാഷണത്തിന്റെയും കേൾവിയുടെയുമൊക്കെ കാര്യത്തിൽ ഇങ്ങനെയൊരു ശ്രദ്ധയില്ലെങ്കിൽ ധ്യാനം അപ്രാപ്യമായിത്തീരും.
അന്ധന്മാരെ ഭാരതത്തിൽ പ്രജ്ഞാചക്ഷുക്കൾ എന്ന് വിളിച്ചിരുന്നു. ജ്ഞാനദൃഷ്ടിയുള്ളവർ എന്നാണർത്ഥം. കണ്ണുകളിലൂടെ പുറത്തേയ്ക്കൊഴുകുന്ന ഊർജ്ജത്തെയെല്ലാം അകത്തേയ്ക്കു തിരിച്ചുവിടാൻ അന്ധര്ക്ക് സാധിക്കും എന്നതാണ് കാരണം. കണ്ണുകളെ നിയന്ത്രിക്കുക ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാൽ ചെവികൾക്ക് അത്രതന്നെ സ്വാതന്ത്ര്യമില്ല. അതുകൊണ്ടാണ് ശബ്ദമലിനീകരണം കുറ്റകരമായ ഒരു കയ്യേറ്റമായി കണക്കാക്കേണ്ടി വരുന്നത്. പൊതുസ്ഥലങ്ങളിൽ മൈക്കിന്റെയുപയോഗം നിയന്ത്രിക്കാൻ പുതുതായി നിയമങ്ങൾ ഉണ്ടെങ്കിലും അവയെ കാറ്റിൽ പറത്താൻ മടിക്കാത്തവരുടെ കൂട്ടത്തിൽ പള്ളികളും പെടുന്നു എന്നത് ലജ്ജാകരമാണ്. നാട്ടുകാരുടെ സഹനശക്തിയെ ഇങ്ങനെ പരീക്ഷിക്കുന്നത് ക്രൂരവും അധമവുമാണ്. ധാരാളം അക്രൈസ്തവർ ചുറ്റുപാടും വസിക്കുന്നുണ്ടാവും. ഉഷസ്സന്ധ്യയിൽ ഉണർന്നിരുന്ന് ധ്യാനിക്കുന്നവരും ഈശ്വരനാമം ജപിക്കുന്നവരും ഈ ശല്യം സഹിച്ച് ജീവിക്കേണ്ടിവരുന്നു. ധ്യാനമെന്തെന്ന് ഒരു ധാരണയും വിചാരവുമില്ലാത്ത ഒരു മതത്തിന്റെ അതിക്രമങ്ങളായി വേണം ഇതിനെ കാണാൻ.
ഒരു ചെറിയ ഹാളിൽ ഇരിക്കുന്നവർക്ക് സ്റ്റെയ്ജിൽ നിന്നുകൊണ്ട് ഒരാൾ ഉറക്കെ സംസാരിച്ചാൽ നന്നായി കേൾക്കാമെന്നിരിക്കിലും, മൈക്കില്ലാതെ ഒരു സെമിനാറോ ചർച്ചയൊ നടത്തുന്നത് കുറച്ചിലായി കരുതുന്നവർ ഉണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും മൈക്കിന്റെ മുഴക്കം അല്പമൊന്നു കുറയ്ക്കാൻ നടത്തിപ്പുകാർ കൂട്ടാക്കാത്തപ്പോൾ (മുഴക്കമില്ലെങ്കിൽ മൈക്കെന്തിന്!) സ്ഥലം വിടേണ്ട ഗതികേട് എനിക്ക് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ശീലത്തിന്റെ ബലമായിരിക്കാം, ഇത്തരം അവസരങ്ങളിൽ ആരുംതന്നെ അല്പമെങ്കിലും സഹികേട് പ്രകടിപ്പിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. മലയാളിയുടെ ചെവിക്കട്ടി അപാരം തന്നെ!
ധ്യാനത്തിലേയ്ക്ക് തിരിച്ചുപോകാം. നിങ്ങളുടെ ഉളളിലാണത് എന്ന് യേശു പറഞ്ഞ ആ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് ധ്യാനം. നമ്മുടെ കേന്ദ്രത്തെ അറിയുക എന്നതാണ് അതിലെ ദൗത്യം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശരീരത്തിനപ്പുറം, ഇന്ദ്രിയങ്ങൾക്കപ്പുറം, മനസ്സിനപ്പുറം എന്തെങ്കിലുമുണ്ടെങ്കിൽ മാത്രമേ അതിനെ നമ്മുടെ കേന്ദ്രമെന്ന് വിളിക്കാനാവൂ. ശരീരത്തെ ഒരു നദിയോട് ഉപമിക്കാം. നദി നിമിഷംപ്രതി പുതുതായിക്കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ ശരീരവും മാറിക്കൊണ്ടിരിക്കുന്നു. ഒരു മാസംകൊണ്ട് നമ്മുടെ ത്വക്ക് മുഴുവനായി മാറിയിരിക്കും. ഒരു വർഷംകൊണ്ട് തലച്ചോറിലെ കോശങ്ങളുൾപ്പെടെ ശരീരം മുഴുവൻ മാറിക്കഴിഞ്ഞിരിക്കും. മനസ്സാകട്ടെ, ഓരോ നിമിഷവും പുതിയ ചിന്തകളാൽ നവമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ എന്ന ബോധം തുടരുന്നു. അതിനർത്ഥം ഞാൻ എന്നത് എന്റെ ശരീരമോ മനസ്സോ ചിന്തകളോ അല്ലെന്നാണ്. അപ്പോൾ, ശരീരമനസ്സുകൾക്ക് പിന്നിലുള്ള സൂക്ഷ്മമായ ഒരസ്തിത്വമാണത് എന്ന് വ്യക്തമാണ്. എന്നാൽ അതിനെ തിരിച്ചറിയാൻ ഒരാൾക്ക് സൂക്ഷ്മദൃഷ്ടി ആവശ്യമാണ്. സ്ഥൂലദൃഷ്ടി സ്ഥൂലമായതിനെ, മാറ്റമുള്ളതിനെ മാത്രം കാണുന്നു. സൂക്ഷ്മമായതിന് സ്ഥൂലമായതിലേയ്ക്ക് കടക്കാം. ഉദാ. മനസ്സിന് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളിലേയ്ക്ക് കടക്കാം; തിരിച്ച് ആവില്ല. ചലനമായ മനസ്സിന് ചലനമില്ലാത്ത സത്തയെ അറിയാനാവില്ല. പ്രാർത്ഥനക്കും അതാവില്ല. കാരണം, പ്രാർത്ഥന മനസ്സിന്റെ വ്യാപാരമാണ്. ധ്യാനമാകട്ടെ അതിലും സൂക്ഷ്മമായ ഒരു പ്രക്രിയയാണ്. അത് വെറും എകാഗ്രതയുമല്ല. ഏകാഗ്രത മനസ്സിനെ എന്തെങ്കിലുമൊന്നിൽ പിടിച്ചു നിറുത്തുന്ന അഭ്യാസമാണ്. മനസ്സവസാനിക്കുന്നിടത്താണ് ധ്യാനം തുടങ്ങുന്നത്.
ഓഷോയുടെ ഒരു നല്ല ഉപമയുണ്ട്. ഒരു ചുഴിയിൽ പെട്ടുപോകുന്നയാൾ അതിനൊത്ത് കറങ്ങിക്കൊണ്ടിരിക്കും. ചുഴിയുടെ പരിധിക്കപ്പുറം കടന്നാലേ അയാൾക്ക് കറക്കം നിറുത്താനാവൂ. അഹംബോധവും ആഗ്രഹങ്ങളും വികാരങ്ങളുമെല്ലാം മനസ്സിനോടൊപ്പമുള്ള ചലനങ്ങളാണ്. സമയവും ഇടവും പോലും ഈ ചലനത്തിന്റെ ഭാഗമാണ്. ഭൂതമെന്നത് കഴിഞ്ഞുപോയതും ഇപ്പോൾ ഒർമ്മയിലല്ലാതെ അസ്തിത്വം ഇല്ലാത്തതുമാണ്. ഭാവിയും അതുപോലെ തന്നെ, ഇപ്പോൾ അസ്തിത്വമില്ലാത്ത വെറും അനിശ്ചിതത്വമാണ്. നമ്മെ സംബന്ധിച്ചിടത്തോളം, സത്യത്തിൽ ഉള്ളത് ഈ നിമിഷത്തിന്റെ അതിസൂക്ഷ്മമായ ഒരു കണിക മാത്രമാണ്. അവിടെ മനസ്സിന് ചലിക്കാൻമാത്രം ഇടമില്ലാത്തതിനാൽ അതിന്റെ ശല്യമുണ്ടാവില്ല. അവിടെ മാത്രമേ ഞാനുള്ളൂ എന്ന സത്യത്തെപ്പറ്റിയുള്ള ബോധത്തിൽ ഉറച്ചു നിൽക്കുന്നതാണ് ധ്യാനം. അതായത്, ചലിക്കുന്ന എല്ലാറ്റിന്റെയും അപ്പുറം കടന്ന് എന്റെ തനിമയിൽ അവക്കൊന്നിനും സാരമായ ഒരസ്തിത്വവുമില്ല എന്ന തിരിച്ചറിവ്. ചലനമില്ലാത്ത കേന്ദ്രമായി സ്വയം തിരിച്ചറിഞ്ഞ്, ചുറ്റും നടക്കുന്ന ചലനങ്ങളെ ഒരു സാക്ഷിയെപ്പോലെ വീക്ഷിക്കുക എന്നതാണ് അത്. മനസ്സിനെയും അഹവുമൊത്തുള്ള അതിന്റെ കളികളേയും തിരിച്ചറിയുന്ന അവബോധത്തിന്റെ അവസ്ഥയാണ് ധ്യാനം. അതറിയുന്നവർക്ക് മറ്റൊരു പ്രാർത്ഥനയുടെയും ആവശ്യമുണ്ടാവില്ല.

ചുമ്മായിരിക്കുക, ധ്യാനത്തിലാവുക!
ചുമ്മായിരിക്കുക, ധ്യാനത്തിലാവുക!
ധ്യാനത്തിന്റെ മറ്റൊരു പോസ്റ്റ് ആയി ഇടണമെന്ന് സുഹൃത്തുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് അങ്ങനെ ചെയ്യുന്നു. വളരെയധികം പേരെ ആകര്ഷിക്കുന്ന വിഷയമായി മാറിയിരിക്കുന്നു ധ്യാനം.
ചെയ്യാനാവാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞു പറഞ്ഞ് സ്വയം മറക്കുകയാണ് മനുഷ്യർ മിക്കപ്പോഴും ചെയ്യുന്നത്. അവർക്ക് മുന്നിൽ പറച്ചിലിന്റെ ഒരു മല വന്നുപൊങ്ങി ഇരുവരെയും മറയ്ക്കുംവരെ ഓരോന്ന് പറഞ്ഞിരിക്കുന്നവരുണ്ട് . ചില ധ്യാനപ്രസംഗകർ പോലും അങ്ങനെയുണ്ട്. കേട്ടിരിക്കാൻ നല്ല രസം, പക്ഷേ, എല്ലാം കഴിയുമ്പോൾ, മനസ്സിൽ സൂക്ഷിക്കാൻ കൊള്ളാവുന്നതൊന്നും ബാക്കിയുണ് ടാവില്ല. ഇങ്ങനെ ലോകത്തിന്റെ മാലിന്യങ്ങളെല്ലാം പങ്കുവയ്ക്കുന്ന മാദ്ധ്യമങ്ങളും റ്റി.വി.യും റേഡിയോയും സമയത്ത് കിടന്നൊന്ന് ഉറങ്ങാൻ പോലും മനുഷ്യരെ സമ്മതിക്കുകയില്ല. ചവറ്റുകൊട്ട ചികയുന്നതല്ലാതെ മറ്റൊന്നിനും നേരമില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യർ.
അതിനു പകരം, കുറേ നേരം ചുമ്മായിരിക്കാൻ പറഞ്ഞാൽ ആർക്കാണ് പുരികം ഉയരാത്തത്. എന്നാൽ, ചുമ്മായിരിക്കുകയും ചുമ്മായിരുന്ന് ചുറ്റും നോക്കി എത്ര ചെറുതിനെയും വലുതിനെയും കൌതുകത്തോടെ കാണാനുമാണ് നാം ശീലിക്കേണ്ടത്, ആദ്ധ്യാത്മീയതയും ഭൌതികതയും തമ്മിലുള്ള വ്യത്യാസം ആ വാക്കുകളിൽ മാത്രമാണെന്ന് അറിയുംവരെ. അപ്പോൾ ആത്മീയവാദികളും ഭൌതികവാദികളും ഇല്ലാതാകും. വിശ്വാസങ്ങൾ തമ്മിൽ സംഘർഷം അനാവശ്യമാകും. ക്യാരിസ്മാറ്റിക്കുകാരുടെ കച്ചവടം ആർക്കും വേണ്ടെന്നു വരും.
പ്രകൃതിയെ വെട്ടിയും കീറിയും വിഷം കൊടുത്തും നശിപ്പിച്ചിട്ട് വയറു നിറയ്ക്കുന്ന ഒരേയൊരു ജീവിയും മനുഷ്യനാണ്. ലോകമാലിന്യങ്ങൾ തന്നെ അയവിറക്കിക്കൊണ്ടിരിക്കുന്ന മനസ്സുകൾ അടിക്കടി വിഷലിപ്തമാകുന്നതുപോലെ വിഷമടിഞ്ഞ ഭക്ഷണം ശരീരത്തെയും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ഏറ്റവും രൂക്ഷമായ പ്രശ്നം. ഉപവാസം, മാനസിക തലത്തിലും ശാരീരിക തലത്തിലും, ധ്യാനത്തിന് ഒരുപാധിയാകേണ്ടത് എന്നത്തേക്കാളും ഇന്നാണ്. അനാവശ്യ ചുമടുകൾ ഇറക്കിവയ്ക്കുക എന്നതാണ് ഉപവാസത്തിന്റെ അർത്ഥം. നിത്യേന വിഴുപ്പലക്കുന്നവരും വിഴുപ്പു ചുമക്കുന്നവരും ധ്യാനിക്കാൻ പഠിക്കുകയില്ല. ശരീരത്തിനും ആത്മാവിനും കൊള്ളരുതാത്ത അറിവും ആഹാരവും ആശയങ്ങളും ആഗ്രഹങ്ങളും സമ്പാദ്യങ്ങളുടെ പട്ടികയും മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുകയാണ് ആധുനിക സമൂഹത്തിലെ മിടുക്കന്മാർ. അവർക്ക് ജീവാത്മാവും പരമാത്മാവും മനസ്സിന്റെ ഉപരിതലത്തിൽ മാത്രം നിഴൽ പരത്തുന്ന വിഭ്രാന്തികൾ മാത്രമായി ഒതുങ്ങിപ്പോകുന്നതിൽ എന്തുണ്ട് വിസ്മയിക്കാൻ?
ഇന്നത്തെ ആധുനിക വിദ്യകളെല്ലാം മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീർക്കുന്നു എന്നത് ഒരു സത്യമാണ്. സ്വന്തം ആകൃതിയിലും കാഴ്ചയിലും തൃപ്തിവരാതെ, ഇല്ലാത്ത 'മോടി'യുണ്ടാക്കാൻ വേണ്ടി സമയവും ശരീരവും പാഴാക്കുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. മനുഷ്യജന്മം എന്തോ പവിത്രവും അനന്യവുമായ അവസ്ഥയായി ചിത്രീകരിക്കുന്നതിലൂടെ അതിന്റെ സ്വാഭാവികതയും പ്രകൃതിയോടുള്ള അഭേദ്യ ബന്ധവും നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല, മറ്റ് ഏത് അസ്തിത്വവും പോലെയേ ഉള്ളൂ നമ്മുടേതും എന്നംഗീകരിക്കാനുള്ള എളിമ കൈവരുന്നത് ധ്യാനത്തിലൂടെയാണ്. സ്വന്തം പ്രകൃതത്തിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ധ്യാനം.
ഋഗ്വേദസാരലഹരി
ഋഗ്വേദസാരലഹരി
നമുക്ക് എത്തിപ്പിടിക്കാവുന്ന ഒരു ശതമാനം സത്യത്തെക്കുറിച്ച് സഹവർത്തിതബോധത്തോടെ നമ്മൾ ഏതാനും നാൾ സംവദിച്ചു. ഈ ചർച്ചയെ ഇനി ഉപസംഹരിക്കാമെന്നു തോന്നുന്നു.
ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ സംഹിതകളിലും പ്രഥമസ്ഥാനം ഋഗ്വേദത്തിനാണെന്നാണ് പണ്ഡിതമതം. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന ദേവന്മാർക്ക് ബഹുത്വം കല്പിക്കാതെ, ഒരേ പ്രകാശസ്വരൂപമായിത്തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. ഒന്നിനെ വിവിധങ്ങളായി തോന്നിക്കുന്നതാണ് മായ. ഒരു തത്ത്വത്തെ പലതായി വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. സത്യം ഒന്നേയുള്ളൂ എന്നത് മനസ്സ് സമഗ്രമാകുമ്പോൾ മാത്രം കൈവരുന്ന അറിവാണ്. ഭാഷയിലെ ശബ്ദാർത്ഥങ്ങളുടെ ലേശവ്യത്യാസങ്ങൾ (nuances) അത്ര വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽ മനുഷ്യനിലെ ആത്മവശത്തെപ്പറ്റി പറഞ്ഞതൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ നാം ബുദ്ധിമുട്ടുന്നുണ്ട്. ഉദാ. ബൈബിളിൽ ഉല്പത്തി, അദ്ധ്യായം ആറ് നോക്കുക. മനുഷ്യപുത്രിമാരുടെ അഴക് കണ്ട് ദൈവപുത്രന്മാർ അവരെ ഭാര്യമാരാക്കി എന്നൊരു വാക്യമുണ്ട്. അവര്ക്കുണ്ടായ മക്കളെ അതികായന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് തോന്നുന്നത് ആദ്ധ്യാത്മിക ഗുണങ്ങൾ അധികമായി പ്രദർശിപ്പിച്ചവരെയാണ് ഇവിടെ സുന്ദരികളായും ദൈവപുത്രന്മാരായും വിശേഷിപ്പിച്ചിരിക്കുന്നത്. ഋഗ്വേദത്തിൽ എന്നപോലെ പ്രാചീനകൃതികളിലെല്ലാം ദേവന്മാർ, അസുരന്മാർ എന്നിവരെയും മനുഷ്യരുമായി ഇടപെടുന്നവരായി പറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ മൂന്നു വർഗ്ഗങ്ങളിൽ പെട്ടവരായി ഇവരെ കാണുമ്പോൾ നമുക്കൊന്നും മനസ്സിലാവില്ല. മനുഷ്യനിലെ മാനുഷികത, അറിവിന്റെ ഭാവങ്ങൾ, വികസിച്ച് അല്ലെങ്കിൽ അധഃപതിച്ച്, അവൻ തന്നെയാണ് ദേവനും അസുരനും ആയിത്തീരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. മറ്റേ വശത്ത്, മനുഷ്യന് എന്തുമാത്രം ഉയരാം എന്നതിന് അതിരില്ല. ദേവത്വം എന്നത് ഉത്കൃഷ്ടവും, ഉത്കൃഷ്ടതരവും, ഉത്കൃഷ്ടതമവുമായി ഉയരുന്നതുപോലെ ശരീരബന്ധിയായ ജാഡ്യതക്ക് അല്ലെങ്കിൽ ആസുരത്വത്തിനും അതിരില്ല. അധഃപതനവും എത്ര വേണമെങ്കിലും താഴേയ്ക്ക് പോകാം.
അദിതി എന്നൊരു സംജ്ഞ വേദങ്ങളിൽ ഉണ്ട്. ദേവന്മാരായ മിത്രൻ, വരുണൻ, അഗ്നി, ദ്യു, പൃഥ്വി എന്നിവരെല്ലാം അദിതിയുടെ പുത്രന്മാരാണ് എന്നാണ് വിവിക്ഷ. അഖണ്ഡം, അതിരില്ലാത്തത് എന്നാണ് അദിതിയുടെ അർത്ഥം. അത് ഗ്രഹിക്കാൻ കഴിയാത്തവർക്കായി ക്രിസ്ത്യാനികൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നതുപോലെ ഋഷിമാരും പലപേരുള്ള ദേവന്മാരെ ആദ്യം പറഞ്ഞുകൊടുത്തു. അതിനുശേഷം പതിയെ പറഞ്ഞുവച്ചു - ദേവമാതാവായ അദിതിയാണ് പ്രകാശിക്കുന്ന സ്വർഗം; അദിതിയാണ് എല്ലാറ്റിന്റെയും ജനനി; അദിതിതന്നെയാണ് സൃഷ്ടാവായ അച്ഛൻ; ഉത്പന്നനായ പുത്രനും അദിതി തന്നെ. ഗന്ധർവന്മാർ, പിതൃക്കൾ, ദേവന്മാർ, അസുരന്മാർ, രക്ഷസ്സുകൾ എന്നീ പഞ്ചജനങ്ങളും അദിതി തന്നെ. ഏകം സത് എന്ന മഹാസത്യം സാധാരണക്കാർക്കു മനസ്സിലാകാത്തതിനാൽ ഇങ്ങനെ വളച്ചുചുറ്റി പറയേണ്ടിവരുന്നു എന്ന് സങ്കല്പിച്ചാൽ കാര്യങ്ങൾ ലളിതമാകും. എത്ര ദേവന്മാർ എന്ന ചോദ്യത്തിന് യാജ്ഞവൽക്യൻ കൊടുത്ത ഉത്തരം 'ഒന്ന്' എന്നാണ്.
ബോധം എപ്പോഴും ഏകതാനതയിലേയ്ക്കാണ് തിരിയുന്നത്. എന്നാൽ ഇന്ദ്രിയങ്ങൾക്ക് വിഷയസ്പർശനമുണ്ടാകുമ്പോൾ ഏകാതാനതയിൽ മുറിവുണ്ടാകും. ഏകത്വത്തിലുള്ള ലയം അതോടെ അസ്സാദ്ധ്യമായിത്തീരുന്നു. കാരണം, ഇന്ദ്രിയങ്ങൾക്ക് 'ഇതു'കളിലൂടെയേ 'അതി'ലേയ്ക്ക് ചെല്ലാനാവൂ. ഭാരതീയ ചിന്തയിൽ മൂന്ന് കണികകൾ ചേർന്നാണ് ഒരു കണം ഉണ്ടാവുക. അതായത്, കാലതത്ത്വം, ദേശതത്ത്വം, പിണ്ഡതത്ത്വം. ഇവയാകുന്നു വസ്തുവിന്റെ മൂന്നു മാത്രകൾ. ഇവയെ ഇലെക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോടോണ്‍ എന്നിവയുമായി താരതമ്യം ചെയ്യാം. ഇപ്പോൾ എന്നുള്ള സമയനിർണ്ണയത്തിൽ, ഇവിടെ എന്നുള്ള സ്ഥലനിർണ്ണയത്തിൽ, ഇത് എന്ന പിണ്ഡനിര്ണ്ണയം ആണ് മനസ്സിൽ ഒരു വസ്തുവിനെ സൃഷ്ടിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നില്ലാതായാൽ നമുക്ക് വസ്തുബോധം ഇല്ലാതാകും. ഒന്നുകൂടെ പറഞ്ഞാൽ, കാലദേശപിണ്ഡ അനുസ്യൂതതയിലൂടെയാണ് മനസ്സ് നിലനില്ക്കുന്നത്. അതാണ് സത്യത്തെ മറയ്ക്കുന്നതും. ഒന്നിനെ പലതായി കാണിച്ചുകൊണ്ടിരിക്കുന്നത് മറയ്ക്കുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് ഒരു ശതമാനത്തിലധികം സത്യം നമുക്ക് പ്രാപ്യമല്ലായെന്ന് വരുന്നത്.
ഈശ്വരനെന്നാൽ സ്വർഗസ്ഥനായ പിതാവോ അവതാരമായ പുത്രനോ, ഭരണകർത്താവോ, രക്ഷകനോ ആയിരിക്കുന്ന ഒരു വ്യക്തിയല്ല. മറിച്ച്, അകമേയിരുന്ന് എല്ലാം അറിയുന്നവനും നിയാമനം ചെയ്യുന്നവനും നിയന്താവായിരിക്കുന്ന തത്ത്വവുമെന്ന നിലയിൽ വേണം ആ സത്തയെ മനസ്സിലാക്കാൻ. ആ ഈശ്വരന്റെ പ്രത്യക്ഷമായി എല്ലാറ്റിനെയും ഒന്നായി ഉൾക്കൊള്ളണമെന്ന് കരുതിയാണ് ഈശാവാസ്യോപനിഷത്ത് ഈശാവാസ്യം ഇദം സർവം എന്ന് തുടങ്ങുന്നത്. ഇദം എന്നാൽ ജ്ഞാതാവിന്റെ ഏറ്റം അടുത്തുള്ളത്, ശരീരത്തെ തൊട്ടിരിക്കുന്നത്, ഇന്ദ്രിയാനുഭവം. അവിടെനിന്നാണ് അന്വേഷണം തുടങ്ങുന്നത്. ഈ അന്വേഷണം, ഇത് എല്ലാമാണ് എന്നിടത്ത് എത്തുന്നതുവരെ തുടരണം. ഇദം അല്ലെങ്കിൽ 'ഇത്' വൈയക്തികമാണെങ്കിൽ, 'അത്' വിശ്വവിസ്തൃതമാണ്, അവ്യക്തമാണ്. ഇവിടെ വിശ്വംകൊണ്ട് അര്ത്ഥമാക്കുന്നത് എല്ലാ ഗാലക്സികളും അതിനപ്പുറത്തുള്ളതും ഉൾക്കൊള്ളുന്ന ബ്രഹ്മാണ്‍ഡമാണ്. വൈയക്തികമായിടത്താണ് ക്രമാക്രമവ്യത്യാസങ്ങൾ അനുഭപ്പെടുക. ക്രമം ആഹ്ലാദത്തെയും അക്രമം വേദനയെയും സൃഷ്ടിക്കും. ആഹ്ലാദത്തെ ഉണ്ടാക്കുന്നതിനെ ഭാരതീയർ രാമൻ എന്ന് പേരിട്ടു വിളിക്കുന്നു. അതുപോലെ, ആലിംഗനം ചെയ്ത്, നിർവൃതി നല്കി, കരയിക്കുന്നതിനെ കൃഷ്ണൻ എന്നും. പ്രപഞ്ചം മുഴുവൻ രാമകൃഷ്ണസന്നിപാതമാണെന്ന് ഭാരതീയർ കരുതുമ്പോൾ, ഭാരതീയരായ ക്രിസ്ത്യാനികൾ അതിന് യേശു അല്ലെങ്കിൽ ക്രിസ്തുവെന്ന് പേരിട്ടിരിക്കുന്നു. രണ്ടും ഒന്നുതന്നെ.
എല്ലാറ്റിനെയും ആവേഷ്ടിതമാക്കി നിറുത്തിയിരിക്കുന്ന ഈശ്വരീയത അതിനെ (വിശ്വം) എന്നതുപോലെ ഓരോ ഇതിനെയും പൂർണ്ണമാക്കുന്നു. അതുകൊണ്ടാണ് പൂർണ്ണമിദം പൂർണ്ണമദഃ എന്ന് പറയുന്നത്. ഈയിടെയാണ് വളരെ ചെറുപ്പമായ എന്റെയൊരു സുഹൃത്ത് പറഞ്ഞത്, സൂക്ഷിച്ചു നിരീക്ഷിച്ചാൽ, പ്രപഞ്ചത്തിൽ കാണുന്ന ഓരോന്നും അതിൽത്തന്നെ പരിപൂർണ്ണമാണ് എന്ന്. ഋജുത്വം പ്രകൃതിയിൽ കാണാനില്ല; തുടങ്ങുന്നിടത്ത് അവസാനിക്കുന്ന വൃത്തങ്ങളാണ് ഒക്കെയും. വൃത്തം പൂർണ്ണതയുടെ അടയാളമാണ്. ഈ സൂക്ഷ്മനിരീക്ഷണമാണ് നമ്മൾ പഠിച്ചെടുക്കേണ്ടത്. സർവസാധാരണമെങ്കിലും പലരും വിട്ടുകളയുന്ന ഒരുദാഹരണമാണ് ഇലകൾ. വിവിധ രൂപങ്ങളിലുള്ള വൃത്തങ്ങളായ അവയെ വക്രമായ തടിയോട് ചേർത്തിരിക്കുന്നു. വിസ്തൃതമായ അർത്ഥത്തിൽ തടിയും ഒരു നീണ്ട വൃത്തമാണ്. പ്രകൃതിയിലെ ഏറ്റവും വലിയ അത്ഭുതം - സ്വയം സൂര്യപ്രകാശത്തെ ഭക്ഷിച്ചിട്ട്, ബാക്കിയേതിനുമുള്ള അന്നമായി അതിനെ മാറ്റിയെടുക്കുക - നടക്കുന്നത് ഏറ്റവും ലോലമായ സോളാർ പാനലുകളായ ഇലകളിലാണ്.
ഈ പറഞ്ഞതിന്റെ 000000000.1 ശതമാനം സത്യം ഗ്രഹിക്കാനായാൽ നമ്മൾ അനുഗ്രഹീതരാണ്. ആ 000000000.1 ശതമാനമാണ് നാം അറിയുന്ന ഈശ്വരൻ. ആ 000000000.1 ശതമാനമാണ് നാം അനുദിനജീവിതത്തിൽ അംഗീകരിക്കുന്ന സമത്വം. ആ 000000000.1 ശതമാനമാണ് നാം വിളമ്പുന്ന സ്നേഹം. ബാക്കി 99.999999999% വും നമ്മുടെ അഹന്തയും വേഷംകെട്ടും കിംവദന്തിയും സഹിക്കാനാവാത്ത പരിസരമലിനീകരണവുമത്രേ.
ആ 000000000.1 ശതമാനം സത്യത്തെ ഒരു നോക്ക് കാണാൻ കൊതിയുള്ളവർ ഈ പൂവിന്റെ ആത്മാവിലേയ്ക്കു അൽപനേരം നോക്കിയിരിക്കുവിൻ. സാധിക്കുമെങ്കിൽ കുറേക്കൂടി വലുതാക്കി കാണുക. ആയിരം കന്ദങ്ങളുടെ സമന്വയം ഒരു പൂവിനെ സൃഷ്ടിക്കുന്നത് ശ്രദ്ധിക്കുക. ഈ സമഗ്രത സൂര്യപ്രഭയെ പ്രതിബിംബിപ്പിക്കുന്ന അനന്യസൌന്ദര്യം അവാച്യമാണ്. അവാച്യമായത് ആസ്വദിക്കാനേ പറ്റൂ. ശ്രമിക്കുക. ഏതാനും വർണ്ണങ്ങളിൽ, അത്യദ്ഭുതകരമായ അടുക്കും ചിട്ടയും ചേർത്ത് ജഗദ്നിയന്താവ് സൌന്ദര്യത്തിന്റെ ഒരു തുള്ളിയൊഴിച്ചപ്പോൾ ഇത്രയുമായി. ആകെയുള്ളതിന്റെ കോട്യാനുകോടിയിൽ ഒരു ശതമാനം പോലുമില്ല ഇത്. അത്രയുമെങ്കിലും ഒരാളെങ്കിലും കാണുന്നെങ്കിൽ ഇത്രയുമെഴുതിയത് വൃഥാവിലായില്ല.
Tel. 9961544169

കാപട്യമില്ലാത്ത ജീവനകല
Indian Thoughts ല്‍ എന്‍റെ സുഹൃത്ത്, ശ്രീ ജോസഫ് മറ്റപ്പള്ളി കഴിഞ്ഞയാഴ്ച എഴുതി പ്രസിദ്ധീകരിച്ച, The Art of Being Natural എന്ന ലേഖനമാണ് അനുദിന ജീവിതത്തില്‍ നാം വികസിപ്പിച്ചെടുക്കുന്ന അസാധാരണത്വത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മോടിയുള്ള വസ്ത്രധാരണം, പരിഷ്ക്കാരം ചുവയ്ക്കുന്ന സംസാരരീതി തുടങ്ങിയ സൂത്രങ്ങൾ വഴി സ്വന്തം പാപ്പരത്തത്തെ മൂടിവച്ച് അന്യരെ തെറ്റിദ്ധരിപ്പിക്കുന്ന ചെറുപ്പക്കാർക്കിടയിൽ അതിനപവാദമായി പെരുമാറിയ ഒരു യുവാവിന്‍റെ കഥയാണ് അദ്ദേഹം പറഞ്ഞത്.
ഏതു ജീവിതതുറയിലും സ്ഥാനമാനവ്യത്യാസമില്ലാതെ ഏവര്ക്കും സത്യത്തോടുണ്ടായിരിക്കേണ്ട പ്രതിപത്തിയെപ്പറ്റിയാണല്ലോ അല്മായശബ്ദത്തിൽ നമ്മൾ നിരന്തരം ചൂണ്ടിക്കാണിക്കുന്നത്. അസത്യത്തെ സത്യമാക്കി വ്യാഖ്യാനിക്കരുത്, ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്തിവയ്ക്കരുത്, തെറ്റില്ലാത്തിടത്ത് തെറ്റും പാപമില്ലാത്തിടത്ത് പാപവും ആരോപിക്കരുത്, ചെയ്യാത്ത സേവനത്തിന് പ്രതിഫലം ചോദിക്കരുത്, ആളുകളിലോ വസ്തുക്കളിലോ ഇല്ലാത്ത വിശുദ്ധി ചെലുത്തി വിശ്വാസികളെ വഞ്ചിക്കരുത് എന്നെല്ലാം നമ്മോടുതന്നെയും സഭയിലെ മേലാളന്മാരോടും നമ്മിലോരോരുത്തരും പറയുന്നതിന്റെ സാരാംശം ഒന്നുതന്നെ - കാപട്യമരുത്, മറിച്ച്, എല്ലാക്കാര്യത്തിലും സത്യത്തെ അംഗീകരിക്കണം, ബഹുമാനിക്കണം. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പറയാന്‍ എല്ലാവര്ക്കും കഴിയണം.
ഓരോരുത്തരും മുകളിൽ പറഞ്ഞതിനനുസരിച്ച് സ്വജീവിതം ക്രമീകരിക്കുമ്പോൾ അത് ആദരണീയമായ ഒരു ജീവനകലയായിത്തീരുന്നു. എന്നാൽ ഒട്ടും എളുപ്പമുള്ള കാര്യമല്ലത്. കാരണം, ചുറ്റുപാടുകളെ മനസ്സിലാക്കാനുള്ള കഴിവ് വികസിക്കുന്ന കുട്ടിക്കാലത്തുതന്നെ നമ്മൾ പരിശീലിക്കപ്പെടുന്നത് അഭിനയത്തിലൂടെ അന്യരുടെ കൈയടി വാങ്ങാനും അവരെ പ്രീതിപ്പെടുത്തുന്നതിലൂടെ വേണ്ടതൊക്കെ നേടാനുമാണ്. കാപട്യത്തിന്‍റെ കുട്ടിക്കളി തുടങ്ങുന്നത് സ്വന്തം മാതാപിതാക്കളുടെ മുമ്പിലാണെങ്കിൽ, പിന്നീട് ബാല്യകാല സുഹൃത്തുക്കളെയും നാട്ടുകാരെയും പുറം നാട്ടുകാരെയുംവരെ നമ്മുടെ വഞ്ചനവലകളിൽ നാം വീഴിക്കുന്നു. എന്നാൽ ഏറ്റവും ശോചനീയമായ കഥയതല്ല; അന്യരെ വഞ്ചിക്കുന്നതിലൂടെ നമ്മെത്തന്നെയും വഞ്ചിക്കാൻ നമ്മൾ ശീലിക്കുന്നു. നാമെന്തായിരിക്കുന്നുവോ അതംഗീകരിക്കാൻ നമുക്കാകാതെ വരുന്ന ഒരു സ്ഥിതിവിശേഷത്തിൽ നമുക്കില്ലാത്ത ഗുണങ്ങൾ ഉള്ളതായും ഉള്ള ന്യൂനതകൾ ഇല്ലാത്തവയായും സ്ഥിരീകരിക്കുന്ന ഒരു കപടമനസ്സിന്‍റെ ഉടമകളായി നമ്മൾ രൂപാന്തരപ്പെട്ടുപോകുന്നു. അഭിമാനക്ഷതത്തിന്‍റെ പേരിലുള്ള ആത്മഹത്യവരെ ഈ പോക്ക് പോകാം. ഒരു വിഷയത്തിന് തോറ്റതുകൊണ്ടും കൂട്ടുകാർക്കുള്ളപ്പോൾ തനിക്ക് സെൽഫോണ്‍ നിരസിക്കപ്പെട്ടതുകൊണ്ടും പോലും ജീവനൊടുക്കുന്ന കുട്ടികളുടെ കഥകള്‍ നാം കേൾക്കാറില്ലേ? അവനവനെപ്പറ്റിയുള്ള വിലയിരുത്തലിൽ വരുന്ന പോരായ്മകളാണ് ഇവയ്ക്കു പിന്നിലെന്ന് നമുക്കറിയാം.
ഒന്ന് ശ്രദ്ധിച്ചാൽ, എല്ലാ സമൂഹങ്ങളിലും മനുഷ്യർ പൊതുവെ അടിപ്പെട്ടുപോകുന്ന ഒരു ബലഹീനതയാണിതെന്നു കാണാന്‍ കഴിയും. നാം അറിഞ്ഞുകൊണ്ടല്ല ഈ പരിശീലനം നമ്മില്‍ തുടങ്ങുന്നതെന്നതാണ് ഏറെ കൗതുകകരം. നഗ്നതയിൽ നിഷ്ക്കളങ്കമായി ആഹ്ലാദിക്കുന്ന ശൈശവത്തെ നാണമെന്തെന്ന് രക്ഷിതാക്കൾ പഠിപ്പിച്ചുതുടങ്ങുന്നു. ശരീരത്തിൽ ഓരോരോ വസ്തുക്കൾ ചുറ്റുന്നതും കെട്ടിത്തൂക്കുന്നതും വെറും ശരീരം കാണുന്നതിലും മെച്ചമാണെന്നു വരുത്തുന്ന ആഭരണങ്ങൾ ഒന്നാം പിറന്നാളിന് മുമ്പുതന്നെ പെണ്‍ ശരീരത്തിൽ തുളച്ചിടുന്നു; ആണ്‍ ശരീരത്തിൽ ചുറ്റിയിടുന്നു. സന്തോഷാതിരേകത്തിലും ഉറക്കെ ചിരിക്കാതിരിക്കാനും തീവ്രദുഃഖം പോലും എങ്ങലുകളിലൊതുക്കാനും നമ്മുടെ കുഞ്ഞുങ്ങൾ നിർബന്ധിക്കപ്പെടുന്നു. ഫലമോ, സ്വാഭാവികമായതെല്ലാം ഒളിച്ചുവച്ച്, ആരെയും ആലോസരപ്പെടുത്താത്ത പെരുമാറ്റരീതികൾ തഴക്കമാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങൾ വളരെ ചുരുങ്ങിയ നേരംകൊണ്ട് പഠിച്ചെടുക്കുന്നു. അങ്ങനെ സാവധാനം എല്ലാ ജീവിതസാഹചര്യത്തിലും കബളിപ്പിക്കൽ ഒരനിവാര്യ കലയായി വികസിക്കുന്നു. പിന്നെയങ്ങോട്ട്, അസത്യത്തിൽ നിന്നുണ്ടാകുന്ന പൊള്ളയായ ആത്മസാക്ഷാത്ക്കാരം മാത്രമാണതെന്നു തിരിച്ചറിയാതെ, തനിയെയിരിക്കുമ്പോഴും നമ്മൾ സ്വയം കബളിപ്പിച്ച് നിർവൃതിയടയുന്നു.
"ജീവിതത്തിൽ മനുഷ്യൻ എത്തിപ്പിടിക്കാൻ നോക്കുന്നതിനൊന്നും അവന്‍റെ മനസ്സിലല്ലാതെ അസ്തിത്വമില്ല. മാനം, മഹത്വം, ഭാഗ്യം, പ്രശംസ, ആദരവ് - സ്വന്തം വ്യക്തിത്വത്തിന്‍റെ ഭാഗമായി ഓരോരുത്തരും കരുതുന്നതെല്ലാം - ഈ ലോകജീവിതമാകുന്ന എട്ടുകാലിയുടെ സൃഷ്ടികൾ മാത്രമാണ്. ഈ വലയിൽ നിന്ന് സ്വയം വിടുവിച്ച് ഉന്നതങ്ങളിലേയ്ക്ക് ഉയരാൻ ആഗ്രഹിക്കുന്നവൻ സത്യത്തിന്‍റെ ചിറകുവിരിച്ച് രക്ഷപ്പെടുന്നു. ഉയരാൻ ഊർജ്ജമില്ലാത്തവരും അഹത്തിന്‍റെ ഭാരം കൂടിയവരും ഈച്ചകളെപ്പോലെ പേര്, പ്രതാപം, സ്തുതി, സ്വാർഥസന്തോഷം എന്നിവകളിൽ ഒട്ടിപ്പിടിച്ച് ആ വലയിൽ കുരുങ്ങിപ്പോകുന്നു. കാത്തിരിക്കുന്ന എട്ടുകാലിക്ക് അവർ ഇരയാകുന്നു." (നീസ്സായിലെ ഗ്രെഗരി)
ഞാൻ മുകളിൽ കുറിച്ചതിന്‍റെ സംഗ്രഹമാണ് നാലാം നൂറ്റാണ്ടിലെ ഈ ചിന്തകൻ പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ എട്ടുകാലിവലയിൽ ഒട്ടിപ്പോകാതെ, അതായത് ഒരു കാപട്യവുമില്ലാതെ, ജീവിക്കാൻ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. അതൊരു സന്യാസിയോ പക്വമതിയായ വൃദ്ധനോ മറ്റു വഴികളില്ലാത്തതിനാൽ കഷ്ടിച്ച് ജീവിച്ചുപോകുന്ന ഒരു സാധാരണക്കാരനോ അല്ല. മറിച്ച്, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു രാജ്യത്ത്, ഒന്നാന്തരം ജോലിയുള്ള, ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനാണത്. വാക്കിലോ പ്രവൃത്തിയിലോ മനുഷ്യരോടുള്ള ഇടപാടുകളിലോ സത്യമായതല്ലാതെ യാതൊന്നിനും വഴങ്ങാത്ത ഒരു ധീരൻ. അന്യരെ സുഖിപ്പിക്കാൻ വേണ്ടിമാത്രം അവൻ സംസാരിക്കാറില്ലെന്നു മാത്രമല്ല, ഒന്നുംതന്നെ ചെയ്യാറുമില്ല . തന്റെ കടമകളെന്നു തോന്നുന്നവ അങ്ങേയറ്റം കൃത്യനിഷ്ഠയോടെ ചെയ്ത് ആർഭാടങ്ങളൊന്നുമില്ലാതെ കഴിവതും ലളിതമായ ജീവിതചര്യ പാലിക്കുന്ന ഒരാൾ. പൊതു ഗതാഗതസൌകര്യങ്ങൾ മാത്രം അവനു മതിയാവുന്നു. തന്നെപ്പറ്റി അന്യർക്ക് മെച്ചമായി തോന്നാനോ തന്നോട് അവർ മെച്ചമായി പെരുമാറാനോ വേണ്ടി ഒന്നും ചെയ്യാറില്ല, അതോർത്ത് ആകുലപ്പെടാറുമില്ല. സമ്പന്നതയിൽ അധിഷ്ഠിതമായ ഉപഭോഗത്തിന്‍റെയും സുഖലോലുപതയുടെയും കേളീരംഗമായ ഒരു സംസ്കാരത്തിന്‍റെ നടുവിൽ ഈ ചെറുപ്പക്കാരന് അങ്ങനെയൊരു ജീവിതശൈലി സാദ്ധ്യമാണെങ്കിൽ, നമ്മിലോരോരുത്തർക്കും കാപട്യമില്ലാത്ത ഒരു ജീവിതം സാദ്ധ്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
ചിന്തിക്കുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ജീവിതക്രമമാക്കുക നമ്മുടെ സമൂഹത്തിൽ എത്രമാത്രം പ്രാവർത്തികമാണ് എന്ന് ചോദിച്ചാൽ നാമെവിടെയെത്തും? നമ്മുടെ കുടുംബത്തിൽ പോലും നമ്മൾ ഒറ്റപ്പെട്ടുപോകില്ലേ? സത്യം മാത്രം ഉരുവിട്ടുകൊണ്ട് ഏതെങ്കിലും ഒരു ഗവ. ഓഫീസിൽനിന്ന് ഒരു ചെറിയ കാര്യമെങ്കിലും സാധിച്ചെടുക്കാൻ നമുക്കാകുമോ? ഉള്ള നുണയെല്ലാം പറഞ്ഞിട്ടും, ഇല്ലാത്ത കടലാസുകളൊക്കെ നിരത്തിയിട്ടും, അര മണിക്കൂറിനുള്ളിൽ ചെയ്തു കിട്ടേണ്ട അർഹതപ്പെട്ട ഒരു സേവനം ആറു വര്ഷംകൊണ്ടുപോലും കിട്ടാത്ത അനുഭവം നമുക്കില്ലേ? വില്ലേജാഫീസിലെ പ്യൂണിന് ചെയ്തു തരാവുന്ന ഒരു സേവനം കൈപ്പറ്റാൻ എമ്മെല്ലെയെവരെ ചെന്നുകണ്ട് കാലുമുത്തി തൊഴേണ്ട ഗതികേടിലല്ലേ നമ്മൾ ഇന്ന് ജീവിക്കുന്നത്?
അല്പമെങ്കിലും മെച്ചമാണോ നമ്മുടെ വിശുദ്ധ സഭകളിലെ കാര്യം? സഭയിലെ ജീർണ്ണതകൾ വിളിച്ചുപറയാൻ ധൈര്യം കാണിച്ചാൽ പള്ളിയിൽ മാത്രമല്ല, ശവക്കോട്ടയിൽപോലും നമുക്ക് പ്രവേശനം തടയപ്പെടില്ലേ? ജീവിച്ചു മരിക്കുന്നതിനിടെ ദശാംശത്തിനു പുറമേ ഏതെല്ലാം കൈനീട്ടങ്ങൾ ചെന്നാലാണ് കുഞ്ഞുങ്ങൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും കൂദാശകളും വിദ്യാഭ്യാസവും ലഭ്യമാക്കി സാമാന്യ രീതിയിലെങ്കിലും സഭയുമായി ഒന്നൊത്തുപോകാനാവുക?
ആദിമസഭയിൽ എല്ലാ വിശ്വാസികളും വിശുദ്ധരായിരുന്നു. ഇന്നൊരാൾ ആ പദവിയിലെത്തുന്നത് ജീവിച്ചിരിക്കുമ്പോഴല്ല, മരിച്ചുകഴിഞ്ഞാണ്. ആയിരം കൂട്ടം പഠനറിപ്പോർട്ടുകളും അസ്സാദ്ധ്യകാര്യങ്ങൾ നടന്നതിനുള്ള അനവധി തെളിവുകളും, അതിലെല്ലാമുപരി, കോടിക്കണക്കിനു പണവുമുണ്ടെങ്കില്‍ മാത്രം ലഭ്യമായ പരിശുദ്ധ സിംഹാസനത്തിന്‍റെ കാരുണ്യവും ഉണ്ടായാലേ ഇന്നൊരാൾ പുണ്യാത്മാവാകുകയുള്ളൂ. എന്തിനുവേണ്ടിയാണ് ഇതയും അദ്ധ്വാനവും പണവും ആവശ്യപ്പെടുന്ന ഈ സാഹസത്തിനു മുതിരുന്നത് എന്നത് ഇന്നാർക്കും ഒരു രഹസ്യമല്ല. ഒരാളെ "വിശുദ്ധ" പദവിയിലെത്തിച്ചാൽ അതിനായി വാരിയെറിയുന്ന പണത്തിന്‍റെ നൂരിരട്ടിയല്ല, കോടിയിരട്ടി തിരികെ കിട്ടുമെന്നതിന് പാലാ രൂപതയിലെ ഭരണങ്ങാനത്തേയ്ക്കൊന്നു നോക്കിയാൽ മാത്രം മതി.
നമ്മുടെ ഭാഷ തന്നെ കള്ളം പറയാന്‍ വേണ്ടി പരുവപ്പെടുത്തിയതല്ലേ? സത്യം പറഞ്ഞുകൊണ്ട് എത്രനേരം നമുക്ക് നേരേചൊവ്വേ നടക്കാനാവും, സ്വന്തം ഭാര്യയുടെ / ഭർത്താവിന്‍റെ മുമ്പിൽകൂടെപ്പോലും? നൂറു ശതമാനവും വിശ്വസ്തതയോടെ പരസ്പരം തുറന്നു സംസാരിക്കാനാവുന്ന എത്ര ദമ്പതികളുണ്ടാവും നമ്മുടെയിടയിൽ? സത്യം പറഞ്ഞാല്‍ എന്തോ കുഴപ്പമുണ്ടെന്നല്ലേ നമ്മെയെല്ലാം പഠിപ്പിച്ചിരിക്കുന്നത്. നാമെന്തു ചെയ്താലും, അതിന്‍റെ മുകളില്‍ അസത്യംകൊണ്ടുള്ള ഒരലങ്കാരമുണ്ടാവും. സത്യം മാത്രം പറയാനും, ഉള്ളതുമാത്രം കാണിക്കാനും, ഭയാശങ്കകളില്ലാതെ പ്രത്യാശയോടെ ജീവിക്കാനും ആർക്കാണിന്ന് സാധിക്കുക?
സര്‍ക്കാരില്‍ ഒരപേക്ഷ കൊടുക്കാൻ, ഒരന്യായം ബോധിപ്പിക്കാൻ, സര്‍ക്കാരിന്‍റെയും കോടതിയുടെയും ഭാഷയറിഞ്ഞിരിക്കണം. ന്യായവിധി തേടി കോടതിയെ സമീപിക്കുന്നവർക്കറിയാം സത്യം എത്ര ദയനീയമായി അവിടെ ചവുട്ടി മെതിക്കപ്പെടുന്നു എന്നത്. ഏതു വക്കീലിന്‍റെയും ഭാഷ (അന്യായ-ഭാഷ) വെളുത്തതും കറുത്തതുമായ നുണകളുടെ സമാഹാരമാണെന്ന് ആർക്കാണറിയില്ലാത്തത്? നുണകൾ നിയമപരമായി അംഗീകരിക്കുന്ന ഇടമാണ് നീതിന്യായക്കോടതികൾ എന്നതല്ലേ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ നാണക്കേട്! ശരിക്കുള്ള പ്രതിയെ/ പ്രതികളെ തുണക്കാൻ ഒരു നുണ പോരാതെവന്നാൽ അതിലും വലിയ ഒരെണ്ണം തിരുകിവയ്ക്കാൻ നമ്മുടെ നിയമവ്യവസ്ഥയിൽ ആവോളം പഴുതുകളുണ്ട്. അന്യായക്കാരന് നീതി ലഭിക്കുന്ന വിധിപറയൽ ഇത്രക്കങ്ങ് വിരളമായ ഒരു നാട് വേറേ കാണില്ല. നാം എവിടെ ചെന്ന് നില്ക്കുന്നു എന്നൊന്ന് ചിന്തിച്ചു നോക്കൂ.
മെത്രാനോടോ അയാളോടടുത്തവരോടോ എഴുത്തുകുത്തിനും വെറുതെയൊന്നു സംസാരിക്കാൻ പോലും വേണ്ടിവരുന്നത് കഴുത്തു വലിച്ചുനീട്ടി, തല നിലത്തുമുട്ടും വരെ വളയ്ക്കുന്ന വേറൊരുതരം ഭാഷയാണ്. അവിടെ ഒരു വാക്ക് തെറ്റിയാൽ വായിക്കുന്നവർക്ക്/ കേൾക്കുന്നവർക്ക് ഒന്നും തിരിഞ്ഞെന്നു വരില്ല! കുമ്പസ്സാരിക്കാൻ അതിന്‍റെതായ വേറൊരു ഭാഷ. എന്തുകൊണ്ട് നാമിങ്ങനെ? ആരെയാണ് ഇവിടങ്ങളിലൊക്കെ നമ്മൾ കബളിപ്പിക്കുന്നത്? നമ്മെത്തന്നെയല്ലേ? ദൈവമോ മനസ്സാക്ഷിയോ ഇവിടെയെവിടെയെങ്കിലും കടന്നുവരുന്നുണ്ടോ? ദൈവവിശ്വാസത്തിന്റെ അഭാവമല്ലാതെ പിന്നെന്താണിത്? എവിടെത്തിരിഞ്ഞാലും ജീവിതം കാപട്യമാണെങ്കിൽ എല്ലാ മതങ്ങളും ഏഴു നേരവും പ്രഘോഷിക്കുന്ന രക്ഷ എവിടെയാണ് നമ്മെ കാത്തിരിക്കുന്നത്?
ഇന്നലെ ഒരു പത്രം മഴക്കാല എഡിറ്റോറിയൽ എഴുതിയത് അകത്തും പുറത്തും മാലിന്യം നിറഞ്ഞ കേരളം എന്ന വിഷയത്തെക്കുറിച്ചാണ്. വഴികളിലും നിയമസഭയിലും നിറഞ്ഞിരിക്കുന്ന മാലിന്യകൂമ്പരമായിരുന്നു പരാമർശിക്കപ്പെട്ടത്. മലയാളികൾ വീടും പരിസരവും വൃത്തികേടാക്കി ഇട്ടാലും ശരീരം കഴുകി സൂക്ഷിക്കുമെന്നത് നിത്യം കേൾക്കുന്ന ഒരു പെരുത്ത നുണയാണ്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നവർ സ്വാഭാവികമായിത്തന്നെ പരിസരവും വൃത്തിയോടെയിരിക്കാൻ വേണ്ടത് ചെയ്യും. ആദ്യത്തേത് ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ രാജ്യം മൊത്തത്തിൽ ചീഞ്ഞു നാറുന്നത്. അതിനു മഴയെ പഴിച്ചിട്ട് കാര്യമില്ല. അല്മായശബ്ദത്തിലെ ഒരു കമന്റിൽ പരിസരഭംഗിയെപ്പറ്റി വേറൊരു നാട്ടിലെ ഒരു സ്ത്രീപ്രദർശിപ്പിച്ച അവബോധത്തിന് ഒരുദാഹരണം ഞാൻ കുറിച്ചിരുന്നു. നമ്മൾ അവിടെവരെ എത്തണമെങ്കിൽ ഇനിയും ഒരായിരം കൊല്ലമെങ്കിലും ശുചിത്വം പരിശീലിച്ചു പഠിക്കണം. കുറെയേറെ അദ്ധ്യാപകരുടെ വീടുകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും വൃത്തികെട്ട മുറ്റവും തൊണ്ടിയും അവരുടെ വീടുകൾക്ക് ചുറ്റും കാണാമെന്നുള്ളത് എന്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്? അവരല്ലേ യുവതലമുറയെയും ഇത്തരം കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടത്? സ്വയം ചെയ്യാത്തത് എങ്ങനെ കുട്ടികളോട് പറയാനാവും?
രാഷ്ട്രിയത്തിലേയ്ക്ക് കടക്കാതിരിക്കുകയാണ് മെച്ചം. ആ മേഖലതന്നെ ഒരിക്കലും സത്യം പറയാന്‍ പഠിച്ചിട്ടില്ലാത്തവരുടെ വാസസ്ഥലമാണല്ലോ. കള്ളംകൊണ്ട് മാത്രം എങ്ങനെ സമ്പാദിക്കാമെന്നല്ലേ അവിടെ പരിശീലിപ്പിക്കുന്നത്? നാടിന്‍റെ വരുമാനം മുഴുവൻ വാരിതിന്നിട്ട് അന്യോന്യം പുരൂഷം വാരിയെറിഞ്ഞു രസിക്കുന്ന ഏമ്പോക്കികളുടെ സംഗമസ്ഥലമായി നിയമസഭയെ മാറ്റിയെടുക്കുന്ന കാഴ്ചകണ്ടുവളരുന്ന ഒരു തലമുറ എങ്ങനെ നന്നാവും? നിയമസഭാസമാജികരായ അർദ്ധവൃദ്ധന്മാരുടെ ലൈംഗിക പരാക്രമങ്ങൾ കണ്ടും കേട്ടും, പതിന്നാലു വയസുകാർവരെ ഈ നാട്ടിലും കൂട്ടബലാത്സംഗം പരിശീലിച്ചുതുടങ്ങിയിട്ടില്ലേ?
ഇതൊക്കെയായാലും സത്യത്തിന് ഒരാകർഷണശക്തിയുണ്ട്. അതിനെ പ്രതിരോധിക്കുകയോ അതിനു സ്വയം വഴങ്ങിക്കൊടുക്കുകയോ ആവാം. എന്താണ് വേണ്ടത് എന്നത് ഓരോരുത്തരുടെയും കാര്യമാണ്. നല്ല മാതൃക കൊടുക്കുന്നവരും ചുരുക്കമായെങ്കിലും ഉള്ളതുകൊണ്ട് അവരിലൂടെ സമൂഹം സംശുദ്ധമാക്കപ്പെടും എന്ന് പ്രത്യാശിക്കാം. ആരേയും ആ വഴിക്ക് വലിച്ചിഴക്കാൻ നോക്കേണ്ടതില്ല. ഞാനാരാനെന്നും എന്താണെന്നും നല്ല ബോദ്ധ്യമുള്ളപ്പോൾ ജീവിതമെനിക്ക് സരളമായിത്തീരുന്ന ഒരനുഭവമുണ്ടാകും. അതോടേ, അന്യരുടെ മുമ്പിൽ ഞാൻ നിർഭയനായിത്തീരുന്നു. ഇല്ലാത്ത മേന്മയുണ്ടെന്നു വരുത്തേണ്ടതില്ലെങ്കിൽ എന്‍റെ കോലം എനിക്കിഷ്ടമുള്ളതായിരിക്കും. വിലയേറിയ മോടിവസ്ത്രത്തിൽ എനിക്കെന്‍റെ നഗ്നതയെ മറയ്ക്കേണ്ടിവരുന്നില്ല. എന്‍റെ പ്രായത്തെ കുറച്ചു കാണിക്കുന്ന അഭ്യാസങ്ങൾക്കായി സമയവും കാശും കളയേണ്ടിവരുന്നില്ല. ജീവിതനിലവാരത്തെ ഉയർത്തിക്കാട്ടുന്ന ആർഭാടവസ്തുക്കളോ ആഭരണങ്ങളോ എന്‍റെയാവശ്യങ്ങളിൽ ഉൾപ്പെടാതാവുന്നു. സന്തുഷ്ടി എന്‍റെ ജന്മാവകാശമായി എനിക്കനുഭവപ്പെടുന്നു. അത് എനിക്ക് ചുറ്റുമുള്ളവരിലേയ്ക്കും വ്യാപിക്കുമെന്ന ശുഭപ്രതീക്ഷയും നമുക്ക് പ്രചോദനമായി കൂടെയുണ്ടാവും. അത്രയൊക്കെ ധാരാളം. താനായിരിക്കുന്ന അവസ്ഥയില്‍ സ്വയം സ്നേഹിക്കാന്‍ കഴിയാത്ത ഒരുവന് വേറെന്തിനെയാണ് സ്നേഹിക്കാന്‍ കഴിയുക?

Subscribe to:
Posts (Atom)

ഇവിടെ, ജന്മം കൊടുത്ത ഓരോന്നിനും അഭിമാനത്തോടെ നിലനില്ക്കാനുള്ള വകകൂടി ദൈവം തയ്യാറാക്കിയിട്ടുണ്ടെന്നുള്ള പരമസത്യമാണ് നാം വിസ്മരിക്കുന്നത്. ഏതൊരു കാര്യവും ആലോചിക്കുമ്പോള്‍ വളരെ ചെറിയ ഒരു ഭാവിയിലേയ്ക്കെ നമുക്ക് നോക്കാനാവൂ. പക്ഷേ, എടുക്കുന്ന തീരുമാനത്തിന്‍റെ ഫലം പ്രപഞ്ചാവസാനത്തോളം കാണാന്‍ ശേഷിയുള്ള ദൈവത്തെ വിസ്മരിച്ചു ചെയ്യുന്ന എല്ലാ തീരുമാനങ്ങളും വിഡ്ഢിത്തമായെ പരിണമിക്കാറുള്ളൂ. ഏറ്റവും വലിയ വിഡ്ഢിത്വം ഏറ്റവും ആലോചിച്ചു നാം വരുത്തിക്കൂട്ടുന്നതാണെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് തമാശക്ക് പറഞ്ഞത് ഞാനോര്ക്കുന്നു. ദൈവം ആരെയും കൈവിടുന്നില്ല. ഓരോ നിമിഷവും നാം പറയേണ്ടതും ചെയ്യേണ്ടതും എന്തെന്ന് അപ്പപ്പോള്‍ ദൈവം തോന്നിക്കും. ആ തോന്നല്‍ വിവേചിച്ചെടുക്കാന്‍ നാം പഠിച്ചാല്‍ ജീവിതം സുന്ദരമായി എന്നാണു ഞാന്‍ പറയുന്നത്. പക്ഷേ, അത് ചിലപ്പോള്‍ യുക്തിക്ക് നിരക്കുന്നതാവില്ല. അവിടെയാണ് പ്രശ്നം. മറ്റുള്ളവരെക്കൂടി ബോദ്ധ്യപ്പെടുത്തുന്നത് വഴി ഫലത്തിന്‍റെ ഉത്തരവാദിത്വം പങ്കിടുകയെന്ന ഒരു സൂത്രപ്പണിയാണ് നമുക്കിഷ്ടം.
നിങ്ങളെന്താണ് പറയേണ്ടതെന്ന് അപ്പപ്പോള്‍ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞാണ് അപ്പസ്തോലന്മാരെ യേശു യാത്രയാക്കിയത്. ആ യേശു ശിക്ഷ്യന്മാ്ര്ക്ക് കൊടുത്ത അധികാരങ്ങള്‍ മുഴുവന്‍ തങ്ങളുടെതുമാണെന്നു അവകാശപ്പെടുന്നവര്‍ ഓരോ സാഹചര്യത്തിലും അനുവര്ത്തിക്കാന്‍ നിയമങ്ങളുടെ ഒരു ശൃംഘല സൃഷ്ടിക്കുന്നതിനു പകരം എന്താണ് ദൈവേഷ്ടം എന്ന് ഉള്ളിലോട്ടു നോക്കി അന്വേഷിക്കാന്‍ കൂടി പഠിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ഞാനൊരു ആശാരി ചെക്കനാണ് നിങ്ങളെന്തിനാണ് എന്‍റെ പിറകെ കൂടിയിരിക്കുന്നതെന്ന് യേശു ആരോടും ചോദിച്ചില്ല. ആയിരിക്കുന്ന അവസ്ഥക്ക് എന്തെങ്കിലും പോരായ്മ ഉള്ളതായി യേശുവിനു ഒരിക്കലും തോന്നിയിട്ടില്ല. നമുക്കാണ് പള്ളി മുറി ഗ്രാനൈറ്റ് ഇട്ടതല്ലെങ്കില്‍ എന്തോ നഷ്ടപ്പെട്ടെന്ന ചിന്തയുള്ളത്.
ഈ തനിമയുടെ ശക്തി അപാരമാണ്. ലോകത്തെ മാറ്റി മറിച്ച മഹാത്മാക്കള്‍ ആരും സ്വന്തം തനിമ മറച്ചിട്ടില്ല. അവരാരും മികച്ച നയതന്ത്രജ്ഞരുമായിരുന്നില്ല. അഭിനയം കൊണ്ടുള്ള നേട്ടങ്ങള്‍ മുഴുവന്‍ താത്കാലികമാണ്. ഒരു കള്ളം മറയ്ക്കാന്‍ ആയിരം കള്ളം വേണ്ടി വരും. ജീവിതം മുഴുവന്‍ പഴയത് മറയ്ക്കാന്‍ വേണ്ടി നാം ചിലവിടേണ്ടിയും വരും. സമഗ്രമുന്നേറ്റമാണ് ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ തുറന്ന പുസ്തകം പോലെ ആയിരിക്കണം നമ്മുടെ ജീവിതം. ഓരോ അവസരത്തിലും യേശു എന്താണ് ചെയ്തതെന്ന് നോക്കിയിട്ട് പ്രവര്ത്തിക്കുന്ന ഒരഭിഷിക്തന് ഇവിടെ സ്ഥാനമില്ല. അതാണ് നാം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. പക്ഷേ, ഒരത്മായന് അതിനു സ്വാതന്ത്ര്യമുണ്ട്; ഇല്ലാത്തത് ധൈര്യമാണ്. ഭാരം ചുമക്കുന്നവര്‍ ഭാഗ്യവാന്മാര്‍ !